Advertise here

 ഗ്രേസ് തോമസ് കുമ്പനാട്

അത്യുന്നതൻ്റെ ചിറകിൻ നിഴൽ
എന്നെ ചുറ്റി വളയുന്ന പ്രാണശത്രുക്കളും എന്നെ പിടിക്കാതെ വണ്ണം നിൻ്റെ ചിറകിൻ്റെ നിഴലിൽ എന്നെ മറച്ചുകൊള്ളേണമേ
സങ്കീ. 17:9

നിഴൽ ഒരു ആശ്വാസത്തിൻ്റെ ഇടമാണ്. മരുഭൂമിയിൽ കത്തി നിൽക്കുന്ന സൂര്യന് കീഴിൽ ചുട്ടുപഴുത്ത മണലിലൂടെ യാത്ര ചെയ്യുന്ന ഒരു സഞ്ചാരിക്ക് ഒരു പനയുടെയോ മരുഭൂമിയിലെ മുൾചെടിയുടെയോ തണൽ നൽകുന്ന ആശ്വാസം എത്ര മാത്രമായിരിക്കും.

ദാവീദിൻ്റെ അതി തീവ്രമായ ഈ പ്രാർത്ഥനയിൽ പക്ഷേ ഒരിടത്ത് നിൽക്കുന്ന തണലല്ല അവൻ ആവശ്യപ്പെടുന്നത് കൂടെ പോരുന്ന തണൽ, ഒരു പക്ഷിയുടെ ചലിക്കുന്ന ചിറക് പോലെ തണൽ യാത്രയിലുടനീളം കൂടെ പോരണം.

നാം പലപ്പോഴും മരുഭൂമിയിലെ താൽക്കാലിക തണലുകൾക്ക് കീഴെ ആശ്വാസം കണ്ടെത്തുന്നവരാണ്. ആവണക്കിൻ്റെ കീഴിൽ ആശ്വാസം കണ്ടെത്താൻ ശ്രമിക്കുന്ന യോനയുടെ സ്ഥിതി ഓർക്കുക. ഭൗതികമായി ലഭിച്ച നേട്ടങ്ങൾ, വിടുതലുകൾ, നന്മകൾ… അങ്ങനെ തണലുള്ള ഇടങ്ങളിൽ വസിക്കുമ്പോൾ നാം യാത്രക്കാരാണന്ന സത്യം ചിലപ്പോഴെങ്കിലും മറന്നു പോകും.

മുൾപടർപ്പിൻ്റെ നിഴലിൽ ആശ്രയിച്ച ശേഖേം നിവാസികൾ ഒടുവിൽ അഗ്നിയാൽ നശിച്ചതായി ന്യായാധിപന്മാരുടെ പുസ്തകം ഒൻപതിൽ നാം വായിക്കുന്നു.

എന്നാൽ രൂത്തിനോട് ബോവസ് പറയുന്നത്: “യിസ്രായേലിൻ്റെ ദൈവമായ യഹോവയുടെ ചിറകിൻ കീഴെ ആശ്രയിച്ച് വന്നിരിക്കുന്ന നിനക്ക് അവൻ പൂർണ പ്രതിഫലം തരുമാറാകട്ടെ.” എന്നാണ്.

ദൈവീക സംരക്ഷണം, തണൽ, ആശ്വാസം ഇതൊന്നും താൽക്കാലികമല്ല. നിരന്തരം നിന്നോടൊപ്പം ചലിക്കുന്ന ചിറകു പോലെ കൂടെ വരും. യിസ്രായേൽ ജനതക്ക് മരുഭൂമിയിൽ ആ സാന്നിധ്യം ചലിക്കുന്ന മേഘപാളിയായി അവരോടൊപ്പം സഞ്ചരിച്ചു.

സങ്കീർത്തനക്കാരൻ 91:1-ൽ പറയുന്നതുപോലെ അത്യുന്നതൻ്റെ മറവിൽ വസിക്കുക, സർവ്വ ശക്തൻ്റെ നിഴലിൽ കീഴിൽ പാർക്കുക…. അവൻ്റെ തൂവലുകൾ കൊണ്ട് അവൻ നമ്മെ മറയ്ക്കും.

Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

ഭവന രഹിതരായ മിഷനറിമാർക്ക് സൗജന്യമായി ഭവനം...

ഉത്തര ഭാരതത്തിൽ മിഷനറിമാരായി സേവനം ചെയ്ത് ഇപ്പോൾ വിശ്രമ ജീവിതം
feature-top

എനിക്കു മറക്കാനാവാത്ത...

ഞാൻ അമേരിക്കയിൽ എത്തിയ ശേഷമാണ് പാസ്റ്റർ കെ കെ ചെറിയാൻ ഐപിസിയുടെ റാന്നി 
feature-top

‘ക്വയറ്റ് വാട്ടേഴ്സ്’: വാകത്താനത്ത്...

​കോട്ടയം: മുതിർന്ന പൗരന്മാർക്ക് ജീവിതത്തിന്റെ സായാഹ്നത്തിൽ പൂർണ്ണ
feature-top

പാസ്റ്റർ കെ.കെ. ചെറിയാന്റെ സംസ്കാരം ഒക്ടോ. 13...

കുമ്പനാട്: ഐപിസിയിലെ സീനിയർ ശുശ്രൂഷകനും പ്രശസ്‌ത കൺവൻഷൻ പ്രസംഗകനും
feature-top

ബഹറിൻ ശാരോൻ ചർച്ചിൽ ബൈബിൾ ക്ലാസ്സ് ഒക്‌ടോ.26...

മനാമ: ബഹറിൻ ശാരോൻ ചർച്ചിന്റെ നാൽപ്പതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ആറ്
feature-top

പ്രതിദിന ധ്യാനം| നിത്യജീവന്റെ പ്രത്യാശ|...

നിത്യജീവൻ്റ പ്രത്യാശ “ഭോഷ്കില്ലാത്ത ദൈവം സകല കാലത്തിന്നും മുമ്പെ
feature-top

ഫിലാഡൽഫിയ ഐപിസി ഹെബ്രോൻ സമർപ്പണ-ആരാധനാ...

ഫിലഡൽഫിയ : പെൻസിൽവാനിയലിലുള്ള ഫിലാഡൽഫിയ ഐ.പി.സി ഹെബ്രോൻ സഭയുടെ പുതിയ
feature-top

ചെറിയാച്ചായനെ ഓർക്കുമ്പോൾ – പാസ്റ്റർ ബി...

“എടാ മോനച്ചാ .. യോഹന്നാൻ സ്നാപകൻ മരുഭൂമിയിൽ നിന്നാൽ മരുഭൂമി ആളെ കൊണ്ട്
feature-top

സംഗീതജ്ഞൻ ജെ. വി. പീറ്ററിന്റെയും സാങ്കി...

ഡാളസ്: ക്രൈസ്തവ സംഗീത ലോകത്തിന് സമാനതകളില്ലാത്ത സംഭാവനകൾ നൽകിയ പ്രശസ്ത