Advertise here

ഗ്രേസ് തോമസ് –

“യഹോവയെ കാത്തിരിക്കുന്നവർ ശക്തിയെ പുതുക്കും അവർ കഴുകന്മാരെപ്പോലെ ചിറകടിച്ച് കയറും”(യെശ.40:31)

പ്രശ്നങ്ങളും പ്രതിസന്ധികളും നിറഞ്ഞ ഒരു ലോകത്താണ് നാം ജീവിക്കുന്നത് . പ്രതിസന്ധികളെ അഭിമുഖീകരിക്കാൻ കഴിയാതെ പലരും നിരാശയിലും വിഷാദത്തിലും ഒക്കെ അകപ്പെട്ടിരിക്കുന്നു. ഇതിൻ്റെയെല്ലാം നടുവിലും ഒരു ദൈവപൈതലിന് പ്രത്യാശയുണ്ട്. എന്നെ ശക്തനാക്കുന്നവൻ മുഖാന്തരം ഞാൻ സകലത്തിനും മതിയായവൻ എന്ന് പറയാൻ ഒരു ദൈവപൈതലിന് കഴിയണം. നമ്മുടെ ശക്തി ക്ഷയിക്കുബോൾ ബലം കുറയുമ്പോൾ യഹോവയിൽ ആശ്രയിച്ച് കാത്തിരിക്കുന്നവർ ശക്തിയെ പുതുക്കി പുതു ബലം ധരിക്കും.

ഒരു കഴുകൻ്റെ ആയുസ്സ് സാധാരണയായി 40 വർഷമാണ് അതു കഴിയുമ്പോൾ അതിനു മുൻപിൽ രണ്ടു സാധ്യതകൾ ഉണ്ട്. ഒന്ന് വനാന്തരങ്ങളിൽ പോയി ഭക്ഷണമില്ലാതെ വലഞ്ഞു തളർന്നു മരിക്കാം. രണ്ട് സുരക്ഷിതമായ ഒരു പാറയുടെ പിളർപ്പിലോ വന്മരത്തിൻ്റെ ശിഖരങ്ങൾക്കിടയിലോ സ്വസ്ഥമായിരുന്നു ചില പ്രക്രിയകളിലൂടെ കടന്നു പോയിട്ട് പുതു ശക്തി പ്രാപിക്കാം. അതായത് വനാന്തരങ്ങളിലെ വൻ പാറകളിൽ തന്റെ കൊക്കും നഖങ്ങളും ഉരസി തൂവലുകൾ കൊഴിച്ച്,രക്തം ഒഴുകി, കണ്ടാൽ പക്ഷിയോ മൃഗമോ എന്ന് പോലും തിരിച്ചറിയാൻ കഴിയാതെ പറക്കാൻ കഴിയാത്ത ഒരു അവസ്ഥയിൽ ചില ദിവസങ്ങൾ കഴിയും. എന്നാൽ കുറച്ചുകഴിയുമ്പോൾ പുതിയ തൂവലുകൾ വന്ന് മൂർച്ചയുള്ള കൊക്കും നഖവും ഉപയോഗിച്ച് ഭക്ഷണം കഴിച്ച് ശക്തിപ്രാപിച് ഇത് വീണ്ടും ഉയരങ്ങളിലേക്ക് പറന്നുയരും. പിന്നീട് ഒരു 30 -40 വർഷം കൂടെ ഇതിന് ശക്തിയോടെ ജീവിക്കാൻ കഴിയുമെന്ന് പക്ഷി ഗവേഷകർ അഭിപ്രായപ്പെടുന്നു.

നാമൊക്കെയും അപകടങ്ങളും പ്രതിസന്ധികളും ഇല്ലാത്ത ജീവിത സങ്കേതം കണ്ടെത്താൻ ആണ് ആഗ്രഹിക്കുന്നത്. എന്നാൽ അപകടസാധ്യതയുള്ള ചുറ്റുപാടുകളിൽ നിർഭയരായി സ്വസ്ഥരായും ജീവിക്കുവാൻ നമുക്ക് കഴിയും. എല്ലാ പ്രശ്നങ്ങളുടെയും മീതെ പറന്നുയരാൻ ഉള്ള കരുത്ത് നാം ദൈവത്തിൽ നിന്ന് ആർജിക്കണം. ആ കഴുകനെപോലെ ചില പ്രത്യേക പ്രക്രിയകളിലൂടെ കടന്നു പോകുമ്പോൾ അവ നമ്മേ ശക്തീകരിക്കും ബലപ്പെടുത്തും. വചന ധ്യാനം, പ്രാർത്ഥന ആരാധന, ഇവയൊക്കെ നമ്മെ ബലപ്പെടുത്തുന്ന ഘടകങ്ങളാണ്.

തിരക്കേറിയ വഴിയോരത്ത് ചിതറിക്കിടക്കുന്ന ധാന്യമണികൾ കൊത്തി തിന്നുന്ന ചെറു കുരുവികളെ നാം കണ്ടിട്ടില്ലേ? വലിയ വാഹനങ്ങൾ ചീറിപ്പാഞ്ഞു വരുന്നതിൻ്റെ ഇടയിൽ എത്ര സുരക്ഷിതമായി അവ അതിൻ്റെ മീതെ പറന്നുയരുന്നു? അപകടം അടുത്തു വരുമ്പോൾ അതിൻ്റെ മീതെ പറന്നുയരാൻ കുരുവിയുടെ കുഞ്ഞു ചിറകുകൾക്ക് ശക്തി പകർന്നിരിക്കുന്നത് സൃഷ്ടാവ് അല്ലാതെ ആരാണ്? എങ്കിൽ ആ ചെറിയ കുരുകിലിനെക്കാൾ വിശേഷതയുള്ള നമുക്ക് പ്രതിസന്ധികൾക്കു മീതെ പറന്നുയരുവാൻ ദൈവം ശക്തി നൽകിയിട്ടുണ്ട്. “അപകടരഹിതമായ അവസ്ഥയല്ല സുരക്ഷിതത്വം, പിന്നെയോ ദൈവത്തിൻ്റെ സാന്നിധ്യമുള്ള ഇടമാണ് സുരക്ഷിതഇടം “. ആയതിനാൽ സങ്കീർണമായ ജീവിത പ്രതിസന്ധികൾക്കു മീതെ പറക്കുവാനുള്ള ആത്മശക്തി ദിനംതോറും നമുക്ക് ദൈവത്തിൽനിന്ന് പ്രാപിച്ച്‌ മുന്നേറാം.

Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

ഭവന രഹിതരായ മിഷനറിമാർക്ക് സൗജന്യമായി ഭവനം...

ഉത്തര ഭാരതത്തിൽ മിഷനറിമാരായി സേവനം ചെയ്ത് ഇപ്പോൾ വിശ്രമ ജീവിതം
feature-top

എനിക്കു മറക്കാനാവാത്ത...

ഞാൻ അമേരിക്കയിൽ എത്തിയ ശേഷമാണ് പാസ്റ്റർ കെ കെ ചെറിയാൻ ഐപിസിയുടെ റാന്നി 
feature-top

‘ക്വയറ്റ് വാട്ടേഴ്സ്’: വാകത്താനത്ത്...

​കോട്ടയം: മുതിർന്ന പൗരന്മാർക്ക് ജീവിതത്തിന്റെ സായാഹ്നത്തിൽ പൂർണ്ണ
feature-top

പാസ്റ്റർ കെ.കെ. ചെറിയാന്റെ സംസ്കാരം ഒക്ടോ. 13...

കുമ്പനാട്: ഐപിസിയിലെ സീനിയർ ശുശ്രൂഷകനും പ്രശസ്‌ത കൺവൻഷൻ പ്രസംഗകനും
feature-top

ബഹറിൻ ശാരോൻ ചർച്ചിൽ ബൈബിൾ ക്ലാസ്സ് ഒക്‌ടോ.26...

മനാമ: ബഹറിൻ ശാരോൻ ചർച്ചിന്റെ നാൽപ്പതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ആറ്
feature-top

പ്രതിദിന ധ്യാനം| നിത്യജീവന്റെ പ്രത്യാശ|...

നിത്യജീവൻ്റ പ്രത്യാശ “ഭോഷ്കില്ലാത്ത ദൈവം സകല കാലത്തിന്നും മുമ്പെ
feature-top

ഫിലാഡൽഫിയ ഐപിസി ഹെബ്രോൻ സമർപ്പണ-ആരാധനാ...

ഫിലഡൽഫിയ : പെൻസിൽവാനിയലിലുള്ള ഫിലാഡൽഫിയ ഐ.പി.സി ഹെബ്രോൻ സഭയുടെ പുതിയ
feature-top

ചെറിയാച്ചായനെ ഓർക്കുമ്പോൾ – പാസ്റ്റർ ബി...

“എടാ മോനച്ചാ .. യോഹന്നാൻ സ്നാപകൻ മരുഭൂമിയിൽ നിന്നാൽ മരുഭൂമി ആളെ കൊണ്ട്
feature-top

സംഗീതജ്ഞൻ ജെ. വി. പീറ്ററിന്റെയും സാങ്കി...

ഡാളസ്: ക്രൈസ്തവ സംഗീത ലോകത്തിന് സമാനതകളില്ലാത്ത സംഭാവനകൾ നൽകിയ പ്രശസ്ത