Advertise here

 ഗ്രേസ് തോമസ് കുമ്പനാട്

യേശു ആ വാക്കു കാര്യമാക്കാതെ പള്ളിപ്രമാണിയോട്: ഭയപ്പെടേണ്ട, വിശ്വസിക്ക മാത്രം ചെയ്ക എന്ന് പറഞ്ഞു.

താൻ ഏറെ സ്നേഹിക്കുന്ന കുഞ്ഞു മകളുടെ രോഗസൗഖ്യത്തിനു വേണ്ടി യേശുവിൻ്റെ അടുക്കൽ എത്തിയ യായിറോസ് എന്ന പള്ളിപ്രമാണി. യേശു അവൻ്റെ അപേക്ഷ കേട്ട് അവനോടൊപ്പം യാത്ര ആരംഭിക്കുന്നു. വലിയ പ്രതീക്ഷയോടെയാണ് യായിറോസ് യേശുവിനേയും കൂട്ടി വീട്ടിലേക്ക് പോകുന്നത്. പക്ഷെ അപ്രതീക്ഷിതമായി കാര്യങ്ങൾ തകിടം മറിഞ്ഞു. കുഞ്ഞ് മരിച്ചു പോയി എന്ന വാർത്തയുമായി വീട്ടിൽ നിന്ന് ആൾ വന്നു.

എല്ലാ പ്രതീക്ഷയുമറ്റ് തകർന്നു നിൽക്കുന്ന ആ മനുഷ്യനോട് യേശു ശാന്തമായി പറയുന്നു ” ഭയപ്പെടേണ്ട, വിശ്വസിക്ക മാത്രം ചെയ്യുക ” ഇന്നും എല്ലാ പ്രതീക്ഷയും തകർന്ന് നിരാശയുടെ പടുകുഴിയിലേക്ക് വീണുപോയവരോട് യേശുവിന് പറയുവാനുള്ളത് ഇതേ വാചകമാണ്. ഭയപ്പെടേണ്ട ! വിശ്വസിക്കുക മാത്രം ചെയ്യുക!

യേശുവിൻ്റെ സുവിശേഷത്തിൻ്റെ കാതൽ ഇതാണ്. പാപത്തിലും മരണഭയത്തിലും അകപ്പെട്ടു പോയ മനുഷ്യനോട് യേശു പറയുന്നു. ഭയപ്പെടേണ്ട, വിശ്വസിക്ക മാത്രം ചെയ്ക.

മനുഷ്യൻ പല വിധ ഭയങ്ങൾക്ക് അടിമയാണ്. നാളത്തെ ജീവിതത്തെ നേരിടാനുള്ള ഭയമാണ് ചിലരെ ആത്മഹത്യയിലേക്ക് നയിക്കുന്നത്. അടിസ്ഥാനപരമായി പാപമാണ് എല്ലാ ഭയത്തിൻ്റെയും കാരണം. നമ്മുടെ പാപങ്ങൾ എത്രമാത്രം കഠിനമാണങ്കിലും ക്രിസ്തുവിൻ്റെ രക്തത്തിന് ആ കറകൾ കഴുകുവാൻ കരുത്തുണ്ട്. പാപത്തിൻ്റെയും കുറ്റബോധത്തിൻ്റെയും ഭയത്തിൻ്റെയും തടവറയിൽ നിന്ന് പുറത്തു കടക്കുവാൻ വിശ്വാസം എന്ന ഒറ്റ വാതിൽ മാത്രമേ ഉള്ളു.
ഭയപ്പെടേണ്ട ! വിശ്വസിക്കുക മാത്രം ചെയ്യുക!

നിങ്ങൾ പലവിധ പരീക്ഷകളാൽ തളർന്നിരിക്കുന്നുവോ? അടുത്ത ചുവട് എവിടെ, എങ്ങനെ വെക്കണമെന്നറിയാതെ കുഴയുന്നുവോ? മുങ്ങിപ്പോകുന്നു എന്ന് തോന്നുന്നുവോ? ഭയപ്പെടേണ്ട യേശു അരികിലുണ്ട്. അവനിൽ വിശ്വസിക്കുക. ഭയത്തെ പുറത്താക്കുക

Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

ഭവന രഹിതരായ മിഷനറിമാർക്ക് സൗജന്യമായി ഭവനം...

ഉത്തര ഭാരതത്തിൽ മിഷനറിമാരായി സേവനം ചെയ്ത് ഇപ്പോൾ വിശ്രമ ജീവിതം
feature-top

എനിക്കു മറക്കാനാവാത്ത...

ഞാൻ അമേരിക്കയിൽ എത്തിയ ശേഷമാണ് പാസ്റ്റർ കെ കെ ചെറിയാൻ ഐപിസിയുടെ റാന്നി 
feature-top

‘ക്വയറ്റ് വാട്ടേഴ്സ്’: വാകത്താനത്ത്...

​കോട്ടയം: മുതിർന്ന പൗരന്മാർക്ക് ജീവിതത്തിന്റെ സായാഹ്നത്തിൽ പൂർണ്ണ
feature-top

പാസ്റ്റർ കെ.കെ. ചെറിയാന്റെ സംസ്കാരം ഒക്ടോ. 13...

കുമ്പനാട്: ഐപിസിയിലെ സീനിയർ ശുശ്രൂഷകനും പ്രശസ്‌ത കൺവൻഷൻ പ്രസംഗകനും
feature-top

ബഹറിൻ ശാരോൻ ചർച്ചിൽ ബൈബിൾ ക്ലാസ്സ് ഒക്‌ടോ.26...

മനാമ: ബഹറിൻ ശാരോൻ ചർച്ചിന്റെ നാൽപ്പതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ആറ്
feature-top

പ്രതിദിന ധ്യാനം| നിത്യജീവന്റെ പ്രത്യാശ|...

നിത്യജീവൻ്റ പ്രത്യാശ “ഭോഷ്കില്ലാത്ത ദൈവം സകല കാലത്തിന്നും മുമ്പെ
feature-top

ഫിലാഡൽഫിയ ഐപിസി ഹെബ്രോൻ സമർപ്പണ-ആരാധനാ...

ഫിലഡൽഫിയ : പെൻസിൽവാനിയലിലുള്ള ഫിലാഡൽഫിയ ഐ.പി.സി ഹെബ്രോൻ സഭയുടെ പുതിയ
feature-top

ചെറിയാച്ചായനെ ഓർക്കുമ്പോൾ – പാസ്റ്റർ ബി...

“എടാ മോനച്ചാ .. യോഹന്നാൻ സ്നാപകൻ മരുഭൂമിയിൽ നിന്നാൽ മരുഭൂമി ആളെ കൊണ്ട്
feature-top

സംഗീതജ്ഞൻ ജെ. വി. പീറ്ററിന്റെയും സാങ്കി...

ഡാളസ്: ക്രൈസ്തവ സംഗീത ലോകത്തിന് സമാനതകളില്ലാത്ത സംഭാവനകൾ നൽകിയ പ്രശസ്ത