ഗ്രേസ് തോമസ് കുമ്പനാട്
തൻ്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നൽകുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു (യോഹ 3:16)

പാപത്തെ വെറുക്കുന്ന യേശു പാപിയെ സ്നേഹിക്കുന്നു. ഈ ലോകത്തിൻ്റെ മുഴുവൻ പാപവും യേശു കാൽവറിയിൽ തൻ്റെ രക്തം നൽകി പരിഹരിച്ചു. പിതാവായ ദൈവം നമ്മുടെ എല്ലാവരുടെയും അകൃത്യം തൻ്റെ ഏകപുത്രൻ്റെമേൽ ചുമത്തി നമ്മെ വീണ്ടെടുത്ത് മക്കളും അവകാശികളും ആക്കിത്തീർത്തു. ഈ സ്നേഹം ഏതു പാപിയെയും തേടി പിൻ ചെല്ലുന്നു. ഈ സ്നേഹമാണ് ശമര്യാക്കാരി സ്ത്രീയെ അന്വേഷിച്ച് സുഖാറിലേക്കെത്തിയത്. ഗസക്ക് ഉള്ള വഴിയിൽ എത്യോപ്യൻ ഷണ്ണനെതേടിയെത്തിയതും പിൻമാറിപ്പോയ പത്രോസിനെതേടി ഗലീലാ കടൽ തീരത്തും 38 ആണ്ടായ രോഗിയെ തേടി ബേത്സയിദയിലെ കുളക്കരയിലെത്തിയതും സ്നേഹത്തിൻ്റെ ഉദാത്തമായ മാതൃകകളാണ്.

‘ജോൺ ഗ്രീൻ ലീഫ്’ എന്ന കവി എഴുതിയ വരികൾ: “സ്നേഹം എവിടെ കുടികൊള്ളുന്നുവോ അവിടെ ദൈവിക സമാധാനം ഉണ്ട്. അന്യോന്യം സ്നേഹിക്കുക എന്നതാണ് യഥാർത്ഥ ആരാധന.അത് ഒരു പുഞ്ചിരിയോ ഒരു സൽപ്രവർത്തിയോ ഒരു പ്രാർത്ഥനയോ ആകാം”.

ഇങ്ങനെ ജീവിതം സ്നേഹം കൊണ്ട് നിറയുമ്പോൾ സ്നേഹിതൻമാർക്ക് വേണ്ടി ജീവനെ കൊടുക്കുന്ന മഹനീയ സ്നേഹത്തിൻ്റെ ഔന്നത്യങ്ങളിലേക്ക് നാം ഉയരും. സ്നേഹിക്കാത്തവൻ ദൈവത്തെ അറിഞ്ഞിട്ടില്ല.ദൈവം സ്നേഹം തന്നെ എന്ന് വചനം പറയുന്നു.

സ്നേഹത്തിന് ഏറ്റക്കുറച്ചിലുകൾ സംഭവിക്കുന്ന ഈ ലോകത്തിൽ ഹൃദയംഗമമായി സ്നേഹിക്കുവാൻ ആരെയും കാണാത്തപ്പോൾ ഇതാ ഇവിടെ ദൈവം നിത്യ സ്നേഹം കൊണ്ട് നമ്മെ സ്നേഹിച്ച് നിത്യതയോളം എത്തിക്കും. യഥാർത്ഥ സ്നേഹം ലാളനയാണ്, തെറ്റു തിരുത്തലുകൾ ആണ്, ശാസനയാണ്, ക്ഷമയാണ്. ഒരു ഉത്തമ സുഹൃത്തായി, കൈപിടിച്ച് നടത്തുന്ന വഴികാട്ടിയായി, ബലഹീനതയിൽ ചുമലിലേറ്റുന്ന ഇടയനായി നമ്മോട് കൂടെയുണ്ട് എന്ന ബോധ്യം നമ്മെ കർമ്മോത്സുകരാക്കുന്നു. ആനന്ദത്തിൻ്റെയും ആശ്വാസത്തിൻ്റെയും സമയങ്ങളെ പ്രധാനം ചെയ്യുന്നു ഹൃദയം തുറന്ന് യേശുവിനെ സ്നേഹിക്കുക സംസാരിക്കുക മഹത്വപ്പെടുത്തുക. അപ്പോൾ നമ്മോടും സംസാരിക്കുന്ന ഇമ്പ സ്വരം നമുക്ക് കേൾക്കാൻ കഴിയും. സ്നേഹത്തിൻ്റെ പ്രതീകമായ യേശുവാകട്ടെ സ്നേഹത്തിൻ്റെ മഹനീയ മാതൃകയും .

‘സ്നേഹമാണഖിലസാരമൂഴിയിൽ’ എന്നാണല്ലോ കവി കുമാരനാശാൻ പറഞ്ഞിരിക്കുന്നത്. യേശു നമ്മെ സ്നേഹിക്കുന്നതുപോലെ അവിടുത്തെ സ്നേഹിക്കാൻ, മറ്റുള്ളവരെ സ്നേഹിക്കാൻ നമുക്ക് പരിശ്രമിക്കാം. നാം നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കണം. നാം അവന്റെ കല്പനകൾ അനുസരിച്ച് നടക്കുന്നത് തന്നെ ദൈവസ്നേഹം ആകുന്നു. നിങ്ങൾ തമ്മിൽ തമ്മിൽ സ്നേഹിപ്പിൻ എന്ന ഏറ്റവും വലിയ കല്പന യേശു നമുക്ക് തന്നിരിക്കുന്നു. ആകയാൽ സ്നേഹത്തിൽ നമുക്ക് വളരാം.

Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

പ്രതിദിന ധ്യാനം | കരങ്ങളിൽ താങ്ങുന്ന ദൈവം |...

കരങ്ങളിൽ താങ്ങുന്ന ദൈവം “യഹോവയുടെ ദൂതൻ തന്റെ ഭക്തൻമാരുടെ ചുറ്റും
feature-top

കല്ലുമല പോത്തൻ പറമ്പിൽ തമാം തോമസ് വർഗീസ്...

കല്ലുമല(മാവേലിക്കര): പോത്തൻ പറമ്പിൽ തമാം (TAMAM) തോമസ് വർഗീസ് (തോമസ്കുട്ടി -78)
feature-top

2028 പി.സി.എൻ.എ.കെ.യ്ക്ക് ഒക്‌ലഹോമ...

വാർത്ത: ഫിന്നി രാജു ഹ്യൂസ്റ്റൺ നാഷണൽ മീഡിയ കോർഡിനേറ്റർ ഒക്‌ലഹോമ ∙ വടക്കേ
feature-top

ഇടപ്പാറ ഇ.യു. ജോർജിൻ്റെ ഭാര്യ അന്നമ്മ (74)...

തൃശൂര്‍: ആൽപ്പാറ ഐപിസി ഹെബ്രോൻ സഭാംഗം ഇടപ്പാറ ഇ.യു. ജോർജിൻ്റെ ഭാര്യ
feature-top

മാനന്തവാടി തൃശ്ശിലേരി കൊടുന്തറയിൽ...

മാനന്തവാടി: തൃശ്ശിലേരി കൊടുന്തറയിൽ പാസ്റ്റർ കെ.ജെ. വർക്കി (72) നിര്യാതനായി
feature-top

പാമ്പാടി സെൻ്റർ പി വൈ പി എ നേത്ര പരിശോധന...

പാമ്പാടി : ഐപിസി പാമ്പാടി സെന്ററിന്റെ യുവജന സംഘടനയായ പിവൈപിഎ യുടെ
feature-top

ഐപിസി മഞ്ചേരി സെന്റർ...

മഞ്ചേരി: ഇന്ത്യൻ പെന്തെക്കോസ്ത് ദൈവസഭ മഞ്ചേരി സെൻ്ററിൻ് 2026-2027 പ്രവർത്തന
feature-top

വാകത്താനം കൊച്ചുകാരോട്ട് പാസ്റ്റർ ടി.ജെ....

കോട്ടയം: ഞാലിയാകുഴി ഐപിസി സഭാംഗം വാകത്താനം കൊച്ചുകാരോട്ട് പാസ്റ്റർ ടി.ജെ.
feature-top

അടുത്ത പിസിനാക് കോൺഫ്രൻസ് 2028 ൽ ഒക്കലഹോമയിൽ...

ചിക്കാഗോ: 2028 ലെ പിസിനാക്ക് കോൺഫ്രൻസിന് ഒക്കലഹോമ ആതിഥ്യമരുളും.2028 ജൂൺ 29 മുതൽ