ഗ്രേസ് തോമസ് കുമ്പനാട്

യഹോവയെ കണ്ടെത്താവുന്ന സമയത്ത് അവനെ അന്വേഷിപ്പിൻ അവൻ അടുത്തിരിക്കുമ്പോൾ അവനെ വിളിച്ച്‌ അപേക്ഷിപ്പിൻ (യെശയ്യാ 55:6)

നാം ദൈവത്തോട് അടുത്തുചെല്ലുമ്പോൾ ദൈവം നമ്മോട് അടുത്തു വരും. നമ്മോട് കൂടെ ഇരിക്കും. ആ സാന്നിധ്യത്തിൽ ഇരിക്കുമ്പോൾ ദൈവത്തോട് അപേക്ഷിക്കുകയും നമ്മുടെ യാചനകൾ ആവശ്യങ്ങൾ, ദുഃഖങ്ങൾ,സ്തുതികൾ ഒക്കെ ആ പാദപീഠത്തിൽ അർപ്പിക്കുമ്പോൾ നമുക്ക് മറുപടി തന്നു നമ്മെ വഴി നടത്തും. എന്തുകൊണ്ട് ഇവിടെ കണ്ടെത്താവുന്ന സമയം എന്ന് പറഞ്ഞിരിക്കുന്നത്
യെശയ്യാ 45:15 ൽ ഇപ്രകാരം പറയുന്നു

” ഇസ്രായേലിൻ്റെ ദൈവവും രക്ഷിതാവുമായി ഉള്ളോവേ നീ മറഞ്ഞിരിക്കുന്ന ദൈവമാകുന്നു സത്യം”.യെശയ്യാ 8:17ൽ ഞാനോ യാക്കോബ് ഗൃഹത്തിന് തൻ്റെ മുഖം മറച്ചു കളഞ്ഞ യഹോവയ്ക്കായി കാത്തിരിക്കുകയും പ്രത്യാശിക്കുകയും ചെയ്യും. വീണ്ടും യെശയ്യാ:57:17ൽ ഞാൻ കോപിച്ച്‌ മുഖം മറച്ചു എന്ന് കാണുന്നു. സങ്കീ 44 :24ൽ നീ നിൻ്റെ മുഖത്തെ മറക്കുന്നത് എന്ത്?. ഇവിടെയെല്ലാം ജനത്തിൻ്റെ അകൃത്യത്തിന് നേരെ ദൈവം മുഖം മറക്കുന്നതായി നാം കാണുന്നു.

ആകയാൽ ദൈവം നമ്മിൽ പ്രസാദിച്ചു, തൻ്റെ മുഖം നമ്മെ നോക്കിയിരിക്കുമ്പോൾ അടുത്തിരിക്കുമ്പോൾ,നമുക്ക് ദൈവത്തെ അന്വേഷിക്കാം കണ്ടെത്താം. വിളിച്ച് അപേക്ഷിക്കാം അനുഗ്രഹങ്ങൾ പ്രാപിക്കാം. കാലം സമയം ഇവയൊന്നും ആർക്കു വേണ്ടിയും കാത്തു നിൽക്കുകയില്ല. സമയം നാം തക്കത്തിൽ ഉപയോഗിക്കണം അന്വേഷിപ്പിൻ, കണ്ടെത്തും. മുട്ടുവിൻ തുറക്കപ്പെടും യാചിക്കുന്ന ഏവർക്കും ലഭിക്കുന്ന (മത്താ : 7:7,8)

യേശു കൃപാസനം വിട്ട് ന്യായാസനത്തിലേക്ക് തിരിയുന്ന കാലം വരുന്നു. നാം ഉണർന്നും, ജാഗരിച്ചും, പ്രാർത്ഥിച്ചും വിശുദ്ധിയോടെ ഒരുങ്ങിക്കൊണ്ട് പ്രിയനേ എതിരേൽക്കാൻ തയ്യാറാകുക. ഈ ഓട്ടക്കളത്തിൽ ഓടുന്നവർ അനേകരാണ്. നമ്മുടെ ഓട്ടം ലക്ഷ്യത്തിലേക്ക് തന്നെ ആയിരിക്കണം. നമുക്ക് വിജയം പ്രാപിക്കണം. വിരുത് പ്രാപിക്കണം. ദൈവമേ വഴിയിൽ പിൻ തിരിഞ്ഞുപോകാതെ ട്രാക്ക് തെറ്റാതെ ഓട്ടം സ്ഥിരതയോടെ ഓടുവാൻ സഹായിക്കണേ എന്ന് നമുക്ക് പ്രാർത്ഥിക്കാം. അതെ അവൻ അടുത്തിരിക്കുമ്പോൾ നമുക്ക് അപേക്ഷിക്കാം. മറുപടി സുനിശ്ചിതമാണ്

Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

ഐപിസി താബോർ ചാരിറ്റബിൾ സൊസൈറ്റിയ്ക്ക്...

തിരുവനന്തപുരം: ഐപിസി താബോർ ചാരിറ്റബിൾ സൊസൈറ്റിയ്ക്ക് (താബോർ ആശ്വാസ ഭവൻ)
feature-top

ബഹ്റൈൻ എ.ജി. ചർച്ച് വാർഷിക കൺവെൻഷൻ സെപ്. 30...

സെഗയ: ബഹ്റൈൻ എജി ചർച്ചിന്റെ വാർഷിക കൺവെൻഷൻ സെപ്റ്റംബർ 30, ഒക്ടോബർ 1, 2
feature-top

പ്രതിദിന ധ്യാനം| ദൈവസാന്നിദ്ധ്യത്തിൻ്റെ...

ദൈവസാന്നിദ്ധ്യത്തിൻ്റെ മനോഹാരിത ”സൈന്യങ്ങളുടെ യഹോവേ, തിരുനിവാസം എത്ര
feature-top

ഇരവിപേരൂർ കോട്ടക്കൽ ജോൺ വറുഗീസ് (ബാബു -79)...

ഇരവിപേരൂർ : മിസ്പാ അപ്പോസ്തലിക് ചർച് സഭാംഗം കോട്ടക്കൽ ജോൺ വറുഗീസ് (ബാബു 79)
feature-top

പ്രതിദിന ധ്യാനം |ഉയർത്തുന്ന കരങ്ങൾ |ബിജോ...

ഉയർത്തുന്ന കരങ്ങൾ “അവൻ ഉയരത്തിൽ നിന്ന് കൈ നീട്ടി എന്നെ പിടിച്ചു ”
feature-top

നൂറാം വർഷത്തിന്റെ പ്രൗഢിയിൽ (1927–2027) പുനലൂർ...

ഇന്ത്യയിലെ ആദ്യ പെന്തക്കോസ്ത് വേദശാസ്ത്ര വിദ്യാഭ്യാസ സ്ഥാപനം നൂറാം
feature-top

“ഭക്തനായെൻ ഭാഗ്യകാലം...

(പാസ്റ്റർ ഒ. എം. രാജുക്കുട്ടിയുടെ പിതാവ് പെരുമ്പെട്ടി അത്യാൽ കൊല്ലറേത്തു
feature-top

Land & House for...

ഹാലേലൂയ്യാ പത്രത്തിൽനിന്ന് നിരന്തരം ക്രിസ്തീയ വാർത്തകളും
feature-top

മറ്റത്തിൽ രാജൻ കുരുവിള...

​ കട്ടപ്പന: ​ആറാം മൈൽ ഐ.പി.സി ശാലേം സഭാംഗവും റിട്ട. റയിൽവേ