Advertise here

ഗ്രേസ് തോമസ് കുമ്പനാട് 

-മായമില്ലാത്ത പാൽ

ഇപ്പോൾ ജനിച്ച ശിശുക്കളെപ്പോലെ രക്ഷക്കായി വളരുവാൻ വചനം എന്ന മായമില്ലാത്ത പാൽ കുടിപ്പാൻ വാഞ്ചിപ്പിൻ.  1 പത്രോസ് 2:2

നമ്മുടെ ഈ മരുഭൂപ്രയാണ യാത്രയിൽ നാം ശരീരത്തിലും ആത്മാവിലും ബലം ഉള്ളവരായി കാണുവാൻ ദൈവം ആഗ്രഹിക്കുന്നു. ശാരീരിക ബലത്തിന് ആവശ്യമായത് ഒക്കെയും ദിനംതോറും നാം ഭക്ഷിക്കുന്നു. എന്നാൽ ആത്മീയശക്തിക്ക് ആവശ്യമായ ദൈവവചനം നമുക്ക് ഒരുക്കി നമ്മുടെ കയ്യിൽ തന്നിട്ടുണ്ട്. എന്നാൽ നാം അതിൽ നിന്ന് പെറുക്കിയെടുത്ത് ദിനംതോറും ഭക്ഷിക്കാറുണ്ടോ?.

കായിക ശക്തിക്ക് നാം ഭക്ഷിക്കുന്നതിൽ ഒക്കെയും മായം കലർന്നിട്ടുണ്ടാകാം. കഴിക്കുവാൻ ബുദ്ധിമുട്ട് ഉണ്ടാകാം. എങ്കിലും നാം മുടങ്ങാതെ അത് ഭക്ഷിക്കുന്നതിൽ ഉത്സാഹിക്കുന്നു. എന്നാൽ പാപത്തിൻ്റെ അടിമത്വത്തിൽ നിന്ന് വിടുതൽ പ്രാപിച്ച ഓരോ ദൈവപൈതലും ദൈവവചനം എന്ന മായമില്ലാത്ത പാൽ ദിനംതോറും കുടിച്ച് ആത്മീയ പുഷ്ടിയും വളർച്ചയും പ്രാപിക്കുക എന്നത് നമ്മുടെ കടമയാണ്, ആവശ്യമാണ്.

ദിനംതോറും ഈ ആത്മീയ പാനീയം കുടിച്ചില്ലെങ്കിൽ ബലഹീനത നമ്മെ വേട്ടയാടും. വചനം ദൈവം ആകയാൽ അതിരാവിലെ തന്നെ അത് ഭക്ഷിക്കുന്നത് ആ ദിവസത്തേക്ക് ആവശ്യമായ ശക്തിയും അനുഗ്രഹവും പ്രാപിക്കുവാൻ നമ്മെ സഹായിക്കും. ഇസ്രയേൽ മക്കൾക്ക് അന്നന്നുള്ള മന്നയാണ് ദൈവം പൊഴിച്ച് കൊടുത്തത്.

ആഹാരം കഴിച്ചില്ലെങ്കിൽ ശരീരം ബലഹീനമാകുന്നതുപോലെ വചനം ഭക്ഷിച്ചില്ലെങ്കിൽ ആത്മാവ് ക്ഷീണിച്ചു ശക്തിയില്ലാതെ കെട്ടുപോകും. നല്ല ഭക്ഷണം കഴിക്കുമ്പോൾ നമുക്ക് സന്തോഷം, തൃപ്തി ഒക്കെ ഉണ്ടാകുന്നു. അതുപോലെ വചനത്തിൽ നാം സന്തോഷവും സമാധാനവും പ്രാപിക്കണം. ദാവീദിൻ്റെ ജീവിതത്തിൽ പലവിധ പ്രതിസന്ധികളും പ്രശ്നങ്ങളും വന്നപ്പോഴും വലിയ കൊള്ള കണ്ടുകിട്ടിയവനെപ്പോലെ ദൈവവചനത്തിൽ ആനന്ദിച്ചു എന്ന് നമുക്ക് കാണുവാൻ കഴിയും (സങ്കീ 119:103).

നാമും ദൈവഭയം ഉള്ളവരായി ദൈവകൃപയിൽ മുന്നേറുവാൻ, നമുക്ക് ഒരുക്കിവെച്ചിരിക്കുന്ന നിത്യ രാജ്യം പ്രാപിക്കുവാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഇത് ദിനംതോറും മതിയാവോളം ഭക്ഷിക്കേണ്ടത് ആവശ്യമാണ്. അത് മാധുര്യമേറിയതും പൊന്നിലും വളരെ തങ്കത്തിലും ആഗ്രഹിക്കത്തക്കതുമാണ്. തേനിലും തേൻ കട്ടയിലും മാധുര്യമുള്ളത് തന്നെ. അവയാൽ നമുക്ക് പ്രബോധനവും അവയെ പ്രമാണിചാൽ വളരെ പ്രതിഫലവും ലഭിക്കും. അതിനാൽ സമ്പൂർണ്ണ ആഹാരമായ പാൽ എന്ന ദൈവവചനം ദിനംതോറും ഭക്ഷിക്കാം. ആത്മാവിൽ ശക്തിയോടെ ജീവിപ്പാൻ ആത്മനൽ വരങ്ങൾ നിത്യവും പ്രകാശിപ്പാൻ നമ്മെത്തന്നെ സമർപ്പിക്കാം.

Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

ഭവന രഹിതരായ മിഷനറിമാർക്ക് സൗജന്യമായി ഭവനം...

ഉത്തര ഭാരതത്തിൽ മിഷനറിമാരായി സേവനം ചെയ്ത് ഇപ്പോൾ വിശ്രമ ജീവിതം
feature-top

എനിക്കു മറക്കാനാവാത്ത...

ഞാൻ അമേരിക്കയിൽ എത്തിയ ശേഷമാണ് പാസ്റ്റർ കെ കെ ചെറിയാൻ ഐപിസിയുടെ റാന്നി 
feature-top

‘ക്വയറ്റ് വാട്ടേഴ്സ്’: വാകത്താനത്ത്...

​കോട്ടയം: മുതിർന്ന പൗരന്മാർക്ക് ജീവിതത്തിന്റെ സായാഹ്നത്തിൽ പൂർണ്ണ
feature-top

പാസ്റ്റർ കെ.കെ. ചെറിയാന്റെ സംസ്കാരം ഒക്ടോ. 13...

കുമ്പനാട്: ഐപിസിയിലെ സീനിയർ ശുശ്രൂഷകനും പ്രശസ്‌ത കൺവൻഷൻ പ്രസംഗകനും
feature-top

ബഹറിൻ ശാരോൻ ചർച്ചിൽ ബൈബിൾ ക്ലാസ്സ് ഒക്‌ടോ.26...

മനാമ: ബഹറിൻ ശാരോൻ ചർച്ചിന്റെ നാൽപ്പതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ആറ്
feature-top

പ്രതിദിന ധ്യാനം| നിത്യജീവന്റെ പ്രത്യാശ|...

നിത്യജീവൻ്റ പ്രത്യാശ “ഭോഷ്കില്ലാത്ത ദൈവം സകല കാലത്തിന്നും മുമ്പെ
feature-top

ഫിലാഡൽഫിയ ഐപിസി ഹെബ്രോൻ സമർപ്പണ-ആരാധനാ...

ഫിലഡൽഫിയ : പെൻസിൽവാനിയലിലുള്ള ഫിലാഡൽഫിയ ഐ.പി.സി ഹെബ്രോൻ സഭയുടെ പുതിയ
feature-top

ചെറിയാച്ചായനെ ഓർക്കുമ്പോൾ – പാസ്റ്റർ ബി...

“എടാ മോനച്ചാ .. യോഹന്നാൻ സ്നാപകൻ മരുഭൂമിയിൽ നിന്നാൽ മരുഭൂമി ആളെ കൊണ്ട്
feature-top

സംഗീതജ്ഞൻ ജെ. വി. പീറ്ററിന്റെയും സാങ്കി...

ഡാളസ്: ക്രൈസ്തവ സംഗീത ലോകത്തിന് സമാനതകളില്ലാത്ത സംഭാവനകൾ നൽകിയ പ്രശസ്ത