ഗ്രേസ് തോമസ് കുമ്പനാട്

തുറക്കപ്പെട്ട വാതിൽ

ഇതാ ഞാൻ നിൻ്റെ മുൻപിൽ ഒരു വാതിൽ തുറന്നു വെച്ചിരിക്കുന്നു അത് ആർക്കും അടച്ചു കൂടാ. വെളിപ്പാട് 3: 8

ത് ഫിലഡൽഫിയയിലെ സഭയ്ക്ക് യോഹന്നാൻ നൽകുന്ന സന്ദേശത്തിലെ ഒരു ഭാഗമാണ്. ഇത് ഇന്നും നമ്മോട് സംസാരിക്കുന്ന വചനമാണ്. നാം ദൈവസഭയുടെ അംഗങ്ങൾ ആകയാൽ ഈ വാഗ്ദത്തങ്ങൾ നമുക്കുള്ളതാണ്. നാം ശക്തികുറഞ്ഞവരാണെങ്കിലും ദൈവവചനം കാക്കുകയും ദൈവനാമം നിഷേധിക്കാതെ സഹിഷ്ണുതയോടെ ജീവിക്കുകയും ചെയ്യുമെങ്കിൽ ഈ വാഗ്ദത്വം നമുക്ക് അവകാശമാക്കാം. ദൈവം നമ്മെ സ്നേഹിക്കുന്നു. നമ്മുടെ ജീവിതത്തിൽ നാം ദൈവത്തെ സ്നേഹിച്ച് അനുസരിച്ച് ജീവിച്ചാൽ നമുക്ക് വരുവാനുള്ള പരീക്ഷാ കാലത്തിൽ ദൈവം നമ്മെ കാക്കും.

യോഹന്നാൻ 10:9 ഇപ്രകാരം പറയുന്നു “ഞാൻ വാതിൽ ആകുന്നു. എന്നിലൂടെ കടക്കുന്നവൻ രക്ഷിക്കപ്പെടും. അവൻ അകത്തു വരികയും പുറത്ത് പോവുകയും മേച്ചിൽ കണ്ടെത്തുകയും ചെയ്യും”. ക്രിസ്തു എന്ന വാതിലിൽ കൂടി കടക്കാത്തവൻ കള്ളനും കൊള്ളക്കാരനും അത്രേ. യേശുക്രിസ്തു എന്ന വാതിലിൽ കൂടി കടന്നാൽ പിതാവിൻ്റെ സന്നിധിയിലെത്താം. അത് കരുണയുടെ, കൃപയുടെ, സ്നേഹത്തിൻ്റെ വാതിൽ അത്രേ.

നീതി പ്രസംഗകനായ നോഹ പെട്ടകവാതിൽ തുറന്നിട്ടിട്ടു അതിൽ കയറി രക്ഷപ്പെടുവാൻ ജനത്തെ ആഹ്വാനം ചെയ്തു. എന്നാൽ ആരും ചെവിക്കൊണ്ടില്ല.ഒടുവിൽ പെട്ടകത്തിൻ്റെ വാതിൽ ദൈവം അടച്ചു. അടക്കുവാനും തുറക്കുവാനും അധികാരമുള്ളവൻ നമുക്കായി വാതിൽ തുറന്നിരിക്കുന്നു. കൃപയുടെ വാതിൽ അടയാറായി. നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിനായി അകത്ത് കടക്കുക. ഇന്നു തന്നെ രക്ഷാ ദിവസം ഇതുതന്നെ സുപ്രസാദ കാലം. ദൈവവചനത്തിലൂടെയും സംഭവങ്ങളിലൂടെയും ഉള്ള വിളി സകല ഹൃദയങ്ങളിലും മുഴങ്ങട്ടെ.

ഈ അന്ത്യകാലത്തിൽ നാം ജാഗ്രതയോടെ വിശുദ്ധിയോടെ വചനം പ്രമാണിച്ച് ജീവിക്കുന്നെങ്കിൽ നമുക്കുവേണ്ടി തുറക്കപ്പെട്ടിരിക്കുന്ന സ്വർഗ കവാടത്തിൽ കൂടി അകത്ത് കയറാം. മറുവശത്ത് കരച്ചിലും പല്ലുകടിയും അന്ധകാരവും അത്രേ. ഇപ്പോൾ തീരുമാനിക്കുക ഏത് വാതിലിൽ കൂടി എവിടേക്ക് പോകണം എന്ന്. തീരുമാനം നമുക്കുള്ളതാണ്. നിത്യത ആകട്ടെ നമ്മുടെ ലക്ഷ്യം. കർത്താവ് നമുക്ക് വേണ്ടി തുറന്നിട്ടിരിക്കുന്ന വാതിൽ മറ്റാർക്കും അടച്ചു കളയുവാൻ കഴിയുന്നതല്ല. ആയതിനാൽ ക്രിസ്തു തുറന്ന വാതിലിൽ കൂടി നമുക്ക് മുന്നേറാം.

Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

ഐപിസി ഡബ്ലിനും ട്രാൻസ്ഫോർമർസ് ടീമും...

ഡബ്ലിൻ : ഐപിസി ഡബ്ലിനും ട്രാൻസ്ഫോർമർസ് ടീമും ഒരുക്കുന്ന
feature-top

യുദ്ധത്തിൽ പങ്കാളിയാകാനില്ല, ഹോർമുസ്...

ലണ്ടൻ : ഇറാനെതിരെ യു.എസും ഇസ്രയേലും നടത്തുന്ന യുദ്ധത്തിൽ
feature-top

യു.പി.എഫ് – യു.എ.ഇ കൺവെൻഷൻ “റീമാ-2026” ഏപ്രിൽ...

ഷാർജ: യു. പി.എഫ്- യു.എ.ഇ വാർഷിക കൺവെൻഷൻ “റീമാ-2026” ഏപ്രിൽ 27 മുതൽ 29 വരെ
feature-top

പാസ്റ്റർ ടി. പി. ജോസ് (63)...

കുന്നംകുളം: ഇന്ത്യൻ ക്രിസ്ത്യൻ ചർച്ച് ശുശ്രൂഷകൻ പാസ്റ്റർ ടി.പി. ജോസ് (63)
feature-top

രാഷ്ട്രീയ അനിശ്ചിതത്വം: ഇറാനിൽ ഭരണം...

ഇ​റാ​നി​ൽ ഭ​ര​ണ​കൂ​ട​വും സൈ​ന്യ​വും നേ​ർ​ക്കു​നേ​ർ; പ്ര​സി​ഡ​ന്‍റി​നെ
feature-top

പ്രതിദിന ധ്യാനം |കാഴ്ചയും അനുധാവനവും |ബിജോ...

കാഴ്ചയും അനുധാവനവും “യേശു മനസ്സലിഞ്ഞ് അവരുടെ കണ്ണു തൊട്ടു ഉടനെ അവർ
feature-top

മലയാളി പെന്തക്കോസ്തൽ അസോസിയേഷൻ യു. കെ. യുടെ 23...

സൗതാംപ്റ്റൺ: മലയാളി പെന്തക്കോസ്ത് സമൂഹത്തിന്റെ ആദ്യത്തെ ഐക്യ
feature-top

പേരൂർക്കട ബേർശേബ പണ്ടകശാലയിൽ ലീലാമ്മ...

തിരുവനന്തപുരം: പേരൂർക്കട എൻ.സി.സി റോഡ്, ദുർഗ്ഗാലെയ്ൻ, ബേർശേബ (പണ്ടകശാലയിൽ)
feature-top

സുവർണ്ണ ജൂബിലി ആഘോഷങ്ങൾ: ദൈവത്തിൻ്റെ...

പത്താൻകോട്ട് : പാസ്റ്റർ ജേക്കബ് ജോണിന്റെയും കുടുംബത്തിന്റെയും