ലോകൈക നാഥനും മാനവ കുലത്തിൻ്റെ ഏക രക്ഷകനുമായ ശ്രീ യേശുവിൻ്റെ സവിശേഷ നാമമാണ് രക്ഷകൻ. അനുപമമായ, അതുല്യമായ യേശുവിനു മാത്രം അർഹതപ്പെട്ട നാമമാണ് രക്ഷകൻ.
മനുഷ്യൻ്റെ അനുസരണക്കേട് മൂലം പാപത്തിൽ നിപതിച്ച മനുഷ്യകുലത്തെ ഉദ്ധരിക്കുവാൻ ഉലകത്തിൽ ഉദയം ചെയ്ത അവതാര പുരുഷന്മാർക്കോ, തത്വസംഹിതകൾക്കോ, ആശയങ്ങൾക്കോ, ആദർശങ്ങൾക്കോ കഴിയാതെ വഴിമാറിയപ്പോൾ. പാപിയെ പരത്തിലെത്തിക്കാൻ പരമോന്നത പദവി നിഷേധിച്ച് നരവതാരമെടുത്ത് ധരയിലിറങ്ങി വന്ന ശ്രീയേശു മാത്രമാണ് രക്ഷകൻ.
നിത്യ നരകത്തിനു വിധിക്കപ്പെട്ട നമ്മെ, പാപത്തിൻ്റെ ജനകനായ വഞ്ചക സാത്താൻ്റെ കയ്യിൽ നിന്നും ദൈവീക ന്യായവിധിയുടെ വാൾമുനയിൽ നിന്നുമാണ് യേശുരക്ഷിച്ചത്. ഇരുട്ടിൻ്റെ അധികാരത്തിൽ നിന്നും വിടുവിച്ച് സ്നേഹസ്വരൂപനായ പുത്രൻ്റെ രാജ്യത്തിലാക്കി വച്ചു. നിത്യ സൗഭാഗ്യത്തിൻ്റെ ഓഹരിക്കാരാക്കി മാറ്റി.
അതേ നിത്യത യേശുവിനൊടൊപ്പമെന്ന് ഉറപ്പില്ലാത്തവരോട് ഒരു വാക്ക്, നിത്യ യാതനകളുടെ സ്ഥലം, കെടാത്ത തീയും ചാകാത്ത പുഴുവും, നിത്യം കരച്ചിലും പല്ലുകടിയുമുള്ള നരകമാണ്. യേശുവിനെ ദൈവമായി ഉള്ളത്തിൽ സ്വീകരിക്കൂ, പാപ ക്ഷമയ്ക്കും പാപമോചനത്തിനുമായി യേശുവിനോട് പ്രാർത്ഥിയ്ക്കൂ, യേശുവിനായ് ജീവിക്കു. നിത്യസ്വർഗ്ഗീയ സൗഭാഗ്യത്തിലേക്ക് നമ്മെ വിളിക്കാൻ നമ്മുടെ കർത്താവ് വരാറായ്. മാറാനാഥാ
ജോയിൻ ചെയ്യുവാൻ ഇവിടെ ക്ലിക് ചെയ്യുക

ഹാലേലൂയ്യാ പത്രത്തിൻ്റെ വരിക്കാരാകുക. ഒരു വർഷത്തേക്ക് 200 രൂപ. രണ്ടുവർഷത്തെ വരിസംഖ്യ (Rs 400) ഒന്നിച്ചു അടക്കുന്നവർക്കു മനോഹരമായ ഒരു പുസ്തകം സൗജന്യമായി ലഭിക്കും. പുസ്തകം വീട്ടിൽ എത്തിക്കുമ്പോൾ വരിസംഖ്യ അടച്ചാൽ മതി. താൽപ്പര്യമുള്ളവർ നിങ്ങളുടെ പൂർണ്ണ വിലാസം പിൻകോഡ് ഫോൺ നമ്പർ എന്നിവ for Hallelujah എന്ന സന്ദേശത്തോടെ 974 429 4144 എന്ന നമ്പറിലേക് WhatsAap ചെയ്യുക.
വീട്ടുജോലികൾ ചെയ്യാൻ സഹോദരിയെ ആവശ്യമുണ്ട്.
തിരുവനന്തപുരത്ത് ക്രിസ്തീയ ഭവനത്തിൽ താമസിച്ച് വീട്ടുജോലികൾ ഉത്തരവാദിത്വമായി ചെയ്യാൻ കഴിയുന്ന സഹോദരിയെ ആവശ്യമുണ്ട്.
ഫോൺ :9447084188
ഹാലേലൂയ്യാ പത്രത്തിലും ഓൺലൈനിലും ചുരുങ്ങിയ ചിലവിൽ പരസ്യങ്ങൾ ചെയ്യുവാൻ
വിളിക്കുക / WhatsApp ചെയ്യുക
+91 9349500155 /6282936289