തോംസൺ പത്തനാപുരം

അവനെ അനുവദിക്കുക
ഇച്ഛിക്ക എന്നതും പ്രവർത്തിക്ക എന്നതും നിങ്ങളിൽ ദൈവമല്ലോ തിരുവുള്ളം ഉണ്ടായിട്ട് പ്രവർത്തിക്കുന്നത്.
ഫിലിപ്പിയര്‍ 2:13

ലപ്പോഴും നാം മറ്റുള്ളവരെ സ്വാധീനിക്കാൻ ശ്രമിക്കാറുണ്ട്. അത് തീരുമാനങ്ങളെടുക്കാനോ ചിന്താഗതികളിൽ വ്യത്യാസം വരുത്താനോ സ്വഭാവരൂപീകരണത്തിനോ ഒക്കെയാകാം. അതേസമയം തന്നെ ചിലർ മറ്റുള്ളവരുടെ സ്വാധീനവലയത്തിൽ അകപ്പെടാതിരിക്കാൻ ശ്രദ്ധാലുക്കൾ ആകാറുണ്ട്. ഒരാളെ അനുവദിച്ചാൽ മാത്രമാണ് അയാൾക്ക് നമ്മിൽ മാറ്റങ്ങൾ വരുത്തുവാൻ കഴിയുക.

ഒരു കർഷകൻ ഒരു ആപ്പിൾ തൈനട്ടാൽ അതിന് വളരുവാനുള്ള സാഹചര്യങ്ങൾ ഒരുക്കി കൊടുക്കുന്നതു പോലെയാണത്. യഥാസമയം അതിന് ആവശ്യമുള്ള വളവും വെള്ളവും നൽകി അതിനെ വളരുവാനും കായ്ക്കുവാനും അയാൾ പ്രേരിപ്പിക്കുന്നു. അനുകൂലമായ സാഹചര്യങ്ങൾ ലഭിച്ചിട്ടും ആ മരത്തിന് വളരുവാൻ താൽപര്യമില്ലാതെ പോയാൽ അതിൽനിന്ന് ഫലം പുറപ്പെടുകയില്ല.

തിരുഹിതത്തെ തിരിച്ചറിഞ്ഞ് പ്രവർത്തിക്കുവാൻ നമ്മെ പ്രാപ്തരാക്കുന്നത് നമ്മിൽ വസിക്കുന്ന ദൈവമാണ്. രക്ഷണ്യ വേല മുഴുവൻ അവൻ പൂർത്തീകരിച്ചിരിക്കുന്നു. തൻ്റെ ഹിതത്തെ തിരിച്ചറിയുവാനുള്ള ഉള്ള എല്ലാ സാഹചര്യങ്ങളും ദൈവം നമുക്ക് ഒരുക്കി നൽകിയിരിക്കുന്നു. അവൻ നമുക്കായി ചെയ്തത് അലക്ഷ്യമാക്കരുത്. അവനു പ്രസാദം ഉള്ളത് എന്തെന്ന് ഗ്രഹിക്കുവാൻ നാം തയ്യാറാകണം.

അവനെ പ്രവർത്തിക്കുവാൻ അനുവദിച്ചാൽ മാത്രമേ നമ്മുടെ രക്ഷ പൂർണമായി പ്രാപിക്കുവാൻ നമുക്ക് കഴിയുകയുള്ളൂ. അനിന്യരും പരമാർഥികളുമായി ഈ ലോകത്തിൽ ജീവിക്കണമെങ്കിൽ അവൻ്റെ ഹിതം തിരിച്ചറിയേണം. വചനത്തിലൂടെ അവൻ്റെ ഹിതം തിരിച്ചറിഞ്ഞ് നമ്മിൽ പ്രവർത്തിക്കുവാൻ അവനെ അനുവദിക്കുമ്പോൾ ജ്യോതിസ്സുകളെപ്പോലെ പ്രകാശം പരത്തുന്നവരായി നാം രൂപാന്തരപ്പെടും.

അവൻ നമ്മിൽ പ്രവർത്തിക്കുവാൻ ആഗ്രഹിക്കുന്നു. നമ്മെ രൂപാന്തരപ്പെടുത്താൻ അവനെ അനുവദിക്കാം. അന്ധകാര ലോകത്തിൽ പ്രകാശം പരത്തുന്നവരാകാം. വെളിച്ചത്തിന് കൂട്ടവകാശികളായി മാറാം.

Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

എറണാകുളം ഹെബ്രോണിൽ ബൈബിൾ...

എറണാകുളം: ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭ ഹെബ്രോൺ സഭയുടെ അഭിമുഖ്യത്തിൽ
feature-top

അടൂർ വെസ്റ്റ് സെന്റർ പിവൈപിഎ യ്ക്ക് പുതിയ...

അടൂർ: പിവൈപിഎ അടൂർ വെസ്റ്റ് സെന്ററിന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
feature-top

നിലമ്പൂർ ചുങ്കത്തറ പുതുശേരിയത്ത് സജി...

നിലമ്പൂർ : ചുങ്കത്തറ പുതുശേരിയത്ത് സജി ജേക്കബ് (61) നിര്യാതനായി. സംസ്കാരം
feature-top

ഐപിസി ഡബ്ലിനും ട്രാൻസ്ഫോർമർസ് ടീമും...

ഡബ്ലിൻ : ഐപിസി ഡബ്ലിനും ട്രാൻസ്ഫോർമർസ് ടീമും ഒരുക്കുന്ന
feature-top

യുദ്ധത്തിൽ പങ്കാളിയാകാനില്ല, ഹോർമുസ്...

ലണ്ടൻ : ഇറാനെതിരെ യു.എസും ഇസ്രയേലും നടത്തുന്ന യുദ്ധത്തിൽ
feature-top

യു.പി.എഫ് – യു.എ.ഇ കൺവെൻഷൻ “റീമാ-2026” ഏപ്രിൽ...

ഷാർജ: യു. പി.എഫ്- യു.എ.ഇ വാർഷിക കൺവെൻഷൻ “റീമാ-2026” ഏപ്രിൽ 27 മുതൽ 29 വരെ
feature-top

പാസ്റ്റർ ടി. പി. ജോസ് (63)...

കുന്നംകുളം: ഇന്ത്യൻ ക്രിസ്ത്യൻ ചർച്ച് ശുശ്രൂഷകൻ പാസ്റ്റർ ടി.പി. ജോസ് (63)
feature-top

രാഷ്ട്രീയ അനിശ്ചിതത്വം: ഇറാനിൽ ഭരണം...

ഇ​റാ​നി​ൽ ഭ​ര​ണ​കൂ​ട​വും സൈ​ന്യ​വും നേ​ർ​ക്കു​നേ​ർ; പ്ര​സി​ഡ​ന്‍റി​നെ
feature-top

പ്രതിദിന ധ്യാനം |കാഴ്ചയും അനുധാവനവും |ബിജോ...

കാഴ്ചയും അനുധാവനവും “യേശു മനസ്സലിഞ്ഞ് അവരുടെ കണ്ണു തൊട്ടു ഉടനെ അവർ