തോംസൺ പത്തനാപുരം

അവൻ്റെ നിരൂപണങ്ങൾ തിരിച്ചറിയാം

നിങ്ങളെക്കുറിച്ചു നിരൂപിക്കുന്ന നിരൂപണങ്ങൾ ഇന്നവ എന്നു ഞാൻ അറിയുന്നു;
യിരെമ്യാവ് 29:11

മുക്ക് എല്ലാവർക്കും ജീവിതത്തെക്കുറിച്ച് വീക്ഷണങ്ങൾ ഉള്ളവരാണ്. അടുത്ത ദിവസം, മാസം, വർഷം എന്തെല്ലാം ചെയ്യണമെന്ന് നാം മുൻകൂട്ടി പദ്ധതികൾ ഇടാറുണ്ട്. അപ്രതീക്ഷിതമായി കടന്നുവരുന്ന സാഹചര്യങ്ങൾ നമ്മുടെ പദ്ധതികളെ തകിടം മറിക്കാറുണ്ട്. ദൈവഹിതത്തിന് വിപരീതമായി നാം പദ്ധതികൾ തയ്യാറാക്കുന്നതാണ് അതിനു കാരണം.

ദൈവം നമ്മെ കുറിച്ച് ഉദ്ദേശിക്കുന്ന പദ്ധതികൾ തിരിച്ചറിയുന്നതിനാണ് നാം പ്രാധാന്യം നൽകേണ്ടത്. ദൈവത്തെ കൂടാതെയുള്ളയാത്ര അവസാനിക്കുന്നത് വലിയ നഷ്ടത്തിൽ ആയിരിക്കും. ദൈവീക ആലോചനപ്രകാരമല്ലാത്ത പദ്ധതി മാനുഷികമായി എത്ര മികച്ച പദ്ധതി ആണെങ്കിലും അതിൽ പരാജയം സുനിശ്ചിതമാണ്.

അത്തരമൊരു പരാജയ ഘട്ടത്തിൽ ദൈവജനത്തിന് മുന്നറിയിപ്പ് നൽകുവാൻ ദൈവം എഴുന്നേൽപ്പിച്ച പ്രവാചകനാണ് യിരെമ്യാവ്. അമ്മയുടെ ഗർഭപാത്രത്തിൽ വച്ചുതന്നെ ദൈവം തന്നെക്കുറിച്ചിട്ട പദ്ധതികൾ പിൽക്കാലത്ത് തിരിച്ചറിഞ്ഞ യിരെമ്യാവ് ഇസ്രായേൽ ജനത്തിന് മുന്നറിയിപ്പുകൾ നൽകിക്കൊണ്ടിരുന്നു.

യിരെമ്യാവിൻ്റെ വ്യക്തിപരമായ ജീവിതത്തെ നോക്കി കാണുമ്പോൾ ഇതാണോ ദൈവിക പദ്ധതി എന്ന് ഒരുപക്ഷേ നമുക്ക് തോന്നിപ്പോകാം. ദൈവീക ആലോചനകൾ അറിയിച്ചപ്പോളെല്ലാം അവൻ കഷ്ടതയിൽ നിന്ന് കഷ്ടതയിയിലേക്ക് കൂപ്പുകുത്തി. മാനുഷികമായി ശുഭകരമായ ഒരു ജീവിതമോ അന്ത്യമോ അവന് ലഭിച്ചില്ല. എന്നാൽ അവനിലൂടെ ദൈവം അരുളിച്ചെയ്ത വചനങ്ങൾ നിവർത്തിയായി.

ഒരിക്കൽ ഒരു ശില്പിയെ തൻ്റെ പൂന്തോട്ടത്തിൽ മനോഹരമായ മാർബിൾ ശില്പം നിർമ്മിക്കുവാൻ ഒരു രാജാവ് ചുമതല ഏൽപ്പിച്ചു. ശില്പത്തിൻ്റെ പണി പുരോഗമിക്കുന്നതിനിടയിൽ മന്ത്രിയും മറ്റു ഉദ്യോഗസ്ഥരും വന്ന് അവരുടേതായ അഭിപ്രായങ്ങൾ പറഞ്ഞു. അവർ പറഞ്ഞ നിലയിൽ ശില്പി ശില്പം നിർമ്മിച്ചു. ശിൽപം കണ്ട രാജാവ് ഞെട്ടിപ്പോയി വികൃതമായ ഒരു ശില്പം. രാജാവ് കോപിഷ്ഠനായി. എല്ലാവരും അസ്വസ്ഥരായി. ആ സമയത്ത് ശില്പി അതിനു തൊട്ടടുത്തു വച്ചിരിക്കുന്ന മറ വലിച്ചുമാറ്റി. അതി മനോഹരമായ ശിൽപം അവിടെ പ്രത്യക്ഷപ്പെട്ടു. മറ്റുള്ളവരുടെ അഭിപ്രായപ്രകാരം നിർമ്മിച്ച ശില്പം വികൃതം ആയിരുന്നു. എന്നാൽ ശില്പിയുടെ മനോനില അനുസരിച്ച് ഉണ്ടാക്കിയ ശിൽപം വളരെ മനോഹരമായിരുന്നു.

നമ്മെ നിർമ്മിച്ചവന് നമ്മെക്കുറിച്ച് ഒരു നിരൂപണം ഉണ്ടെന്ന് തിരിച്ചറിയാം. അവന് നമ്മകുറിച്ചുള്ള നിരൂപണങ്ങൾ നന്മയ്ക്കായി ഉള്ളതാണ്. നമ്മുടെ ജീവിതവീക്ഷണങ്ങൾ നമുക്കൊന്നു മാറ്റിവയ്ക്കാം. ദൈവഹിതമനുസരിച്ച് അതിനെ പുതുക്കി നിശ്ചയിക്കാം. നമ്മെ മനോഹര ശില്പമായി മാറ്റുവാൻ മഹാശില്പിയെ നമുക്ക് അനുവദിക്കാം

Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

എറണാകുളം ഹെബ്രോണിൽ ബൈബിൾ...

എറണാകുളം: ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭ ഹെബ്രോൺ സഭയുടെ അഭിമുഖ്യത്തിൽ
feature-top

അടൂർ വെസ്റ്റ് സെന്റർ പിവൈപിഎ യ്ക്ക് പുതിയ...

അടൂർ: പിവൈപിഎ അടൂർ വെസ്റ്റ് സെന്ററിന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
feature-top

നിലമ്പൂർ ചുങ്കത്തറ പുതുശേരിയത്ത് സജി...

നിലമ്പൂർ : ചുങ്കത്തറ പുതുശേരിയത്ത് സജി ജേക്കബ് (61) നിര്യാതനായി. സംസ്കാരം
feature-top

ഐപിസി ഡബ്ലിനും ട്രാൻസ്ഫോർമർസ് ടീമും...

ഡബ്ലിൻ : ഐപിസി ഡബ്ലിനും ട്രാൻസ്ഫോർമർസ് ടീമും ഒരുക്കുന്ന
feature-top

യുദ്ധത്തിൽ പങ്കാളിയാകാനില്ല, ഹോർമുസ്...

ലണ്ടൻ : ഇറാനെതിരെ യു.എസും ഇസ്രയേലും നടത്തുന്ന യുദ്ധത്തിൽ
feature-top

യു.പി.എഫ് – യു.എ.ഇ കൺവെൻഷൻ “റീമാ-2026” ഏപ്രിൽ...

ഷാർജ: യു. പി.എഫ്- യു.എ.ഇ വാർഷിക കൺവെൻഷൻ “റീമാ-2026” ഏപ്രിൽ 27 മുതൽ 29 വരെ
feature-top

പാസ്റ്റർ ടി. പി. ജോസ് (63)...

കുന്നംകുളം: ഇന്ത്യൻ ക്രിസ്ത്യൻ ചർച്ച് ശുശ്രൂഷകൻ പാസ്റ്റർ ടി.പി. ജോസ് (63)
feature-top

രാഷ്ട്രീയ അനിശ്ചിതത്വം: ഇറാനിൽ ഭരണം...

ഇ​റാ​നി​ൽ ഭ​ര​ണ​കൂ​ട​വും സൈ​ന്യ​വും നേ​ർ​ക്കു​നേ​ർ; പ്ര​സി​ഡ​ന്‍റി​നെ
feature-top

പ്രതിദിന ധ്യാനം |കാഴ്ചയും അനുധാവനവും |ബിജോ...

കാഴ്ചയും അനുധാവനവും “യേശു മനസ്സലിഞ്ഞ് അവരുടെ കണ്ണു തൊട്ടു ഉടനെ അവർ