തോംസൺ പത്തനാപുരം

-പുതിയ ഹൃദയം പ്രാപിക്കാം

ഞാൻ നിങ്ങൾക്കു പുതിയൊരു ഹൃദയം തരും; പുതിയൊരു ആത്മാവിനെ ഞാൻ നിങ്ങളുടെ ഉള്ളിൽ ആക്കും; കല്ലായുള്ള ഹൃദയം ഞാൻ നിങ്ങളുടെ ജഡത്തിൽനിന്നു നീക്കി മാംസമായുള്ള ഹൃദയം നിങ്ങൾക്കു തരും.
യെഹെസ്കേല്‍ 36:26

ഹൃദയത്തിൻ്റെ പ്രവർത്തനം നിലച്ചാൽ മരണം സംഭവിക്കുന്നു. നമ്മുടെ ഹൃദയം മാംസപേശികളാൽ നിർമ്മിക്കപ്പെട്ടതാണ്. ഹൃദയത്തിനു വരുന്ന തകരാറുകൾ കാരണം പലർക്കും ഹൃദയം മാറ്റി വെക്കേണ്ടതായി വരാറുണ്ട്.

“ലീനയില്‍ ലാലിയുടെ ഹൃദയം കൃത്യം 6.12 ന് മിടിച്ചു തുടങ്ങിയിരുന്നു.” ലിസി ആശുപത്രിയിൽ നിന്ന് ആ സന്തോഷവാർത്ത എത്തി. “വലിയ ദുഃഖത്തിൻ്റെ ഘട്ടത്തിലും നല്ല ഒരു തീരുമാനം എടുത്ത കുടുംബാംഗങ്ങളുടെ നല്ല മനസ്സിന് നന്ദി.” നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയൻ്റെ വാക്കുകളാണിത്.

സംസ്ഥാന സര്‍ക്കാര്‍ വാടകയ്‍‍ക്കെടുത്ത ഹെലികോപ്റ്റർ ഹൃദയവും കൊണ്ട് പറന്നത് ഹൃദയമാറ്റ ശസ്ത്രക്രിയയുടെ പ്രാധാന്യം നമുക്ക് മനസ്സിലാക്കി തരുന്നു. എത്രയോ ആളുകൾ പ്രയത്നിച്ചാണ് ആ സർജറി വിജയകരമാക്കി മാറ്റിയത്. ലീനയ്ക്ക് ഒരു പുതിയ ജീവിതം ലഭിച്ചു.

ശസ്ത്രക്രിയ ഇല്ലാതെ നമുക്കും ഒരു പുതിയ ഹൃദയം നൽകുവാൻ ദൈവം ആഗ്രഹിക്കുന്നു. ഒരു പുതിയ ജീവിതത്തെക്കുറിച്ചുള്ള വാഗ്ദാനം ദൈവം ഈ വചനങ്ങളിൽ നൽകുന്നു. ‘തമ്പിയുടെ ഹൃദയം’ എന്ന ട്രാക്റ്റിൽ വിവരിച്ചിരിക്കുന്നത് പോലുള്ള നമ്മുടെ ഹൃദയത്തെ രൂപാന്തരപ്പെടുത്താൻ ദൈവം ആഗ്രഹിക്കുന്നു. നിർമ്മല ജലം തളിച്ച് അതിനെ ശുദ്ധീകരിക്കുവാൻ ദൈവം തയ്യാറാണ്.

കാൽവറിയിലെ പരമ യാഗത്തിലൂടെ യേശുക്രിസ്തു ആ വാഗ്ദാനം നിറവേറ്റി. അവനിൽ ആശ്രയിക്കുന്നതിലുടെ നമ്മുടെ പാപക്കറകൾ നീക്കി മരണത്തിൽനിന്നും ജീവനിലേക്ക് അവൻ നമ്മെ നയിക്കുന്നു. ജീവൻ്റെ പുതുക്കത്തിൽ നമുക്ക് മുന്നേറാം. ഈ പുതിയ ദിവസം അതിനായി ദൈവം നമ്മെ സഹായിക്കട്ടെ.

Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

എറണാകുളം ഹെബ്രോണിൽ ബൈബിൾ...

എറണാകുളം: ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭ ഹെബ്രോൺ സഭയുടെ അഭിമുഖ്യത്തിൽ
feature-top

അടൂർ വെസ്റ്റ് സെന്റർ പിവൈപിഎ യ്ക്ക് പുതിയ...

അടൂർ: പിവൈപിഎ അടൂർ വെസ്റ്റ് സെന്ററിന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
feature-top

നിലമ്പൂർ ചുങ്കത്തറ പുതുശേരിയത്ത് സജി...

നിലമ്പൂർ : ചുങ്കത്തറ പുതുശേരിയത്ത് സജി ജേക്കബ് (61) നിര്യാതനായി. സംസ്കാരം
feature-top

ഐപിസി ഡബ്ലിനും ട്രാൻസ്ഫോർമർസ് ടീമും...

ഡബ്ലിൻ : ഐപിസി ഡബ്ലിനും ട്രാൻസ്ഫോർമർസ് ടീമും ഒരുക്കുന്ന
feature-top

യുദ്ധത്തിൽ പങ്കാളിയാകാനില്ല, ഹോർമുസ്...

ലണ്ടൻ : ഇറാനെതിരെ യു.എസും ഇസ്രയേലും നടത്തുന്ന യുദ്ധത്തിൽ
feature-top

യു.പി.എഫ് – യു.എ.ഇ കൺവെൻഷൻ “റീമാ-2026” ഏപ്രിൽ...

ഷാർജ: യു. പി.എഫ്- യു.എ.ഇ വാർഷിക കൺവെൻഷൻ “റീമാ-2026” ഏപ്രിൽ 27 മുതൽ 29 വരെ
feature-top

പാസ്റ്റർ ടി. പി. ജോസ് (63)...

കുന്നംകുളം: ഇന്ത്യൻ ക്രിസ്ത്യൻ ചർച്ച് ശുശ്രൂഷകൻ പാസ്റ്റർ ടി.പി. ജോസ് (63)
feature-top

രാഷ്ട്രീയ അനിശ്ചിതത്വം: ഇറാനിൽ ഭരണം...

ഇ​റാ​നി​ൽ ഭ​ര​ണ​കൂ​ട​വും സൈ​ന്യ​വും നേ​ർ​ക്കു​നേ​ർ; പ്ര​സി​ഡ​ന്‍റി​നെ
feature-top

പ്രതിദിന ധ്യാനം |കാഴ്ചയും അനുധാവനവും |ബിജോ...

കാഴ്ചയും അനുധാവനവും “യേശു മനസ്സലിഞ്ഞ് അവരുടെ കണ്ണു തൊട്ടു ഉടനെ അവർ