തോംസൺ പത്തനാപുരം

അപ്രാപ്യമായത് പ്രാപിക്കുക

തൻ്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന് ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു. യോഹന്നാന്‍ 3:16

നാമെല്ലാവരും സമ്മാനങ്ങൾ നൽകുന്നവരാണ്. ജന്മദിനത്തിന്, വിവാഹത്തിന് തുടങ്ങി അനേകം സന്ദർഭങ്ങളിൽ നാം സമ്മാനങ്ങൾ നൽകാറുണ്ട്. സ്നേഹിക്കുകയും കരുതുകയും ചെയ്യുന്നവർക്ക് ഏറ്റവും വിലയേറിയ സമ്മാനങ്ങൾ നൽകുവാൻ നാം ശ്രമിക്കാറുണ്ട്.

“വർഷങ്ങൾക്കുമുമ്പ് എൻ്റെ മകൾ അവളുടെ ഏഴാമത്തെ വയസ്സിൽ എനിക്ക് തന്നതാണ്” വൃദ്ധനായ ജോൺ സ്നേഹത്തോടെ പറഞ്ഞു. അത് വെറുമൊരു കീചെയിൻ മാത്രമാണ്. അഞ്ചു മരകട്ടകൾ ഒരു ഷൂലേസിൽ കോർത്ത് വെച്ചിരിക്കുന്നു. ഇന്നാ ഷൂലേസ് പിഞ്ഞിപോവുകയും ബ്ലോക്കുകൾ വിണ്ടുകീറുകയും ചെയ്തിരിക്കുന്നു. പക്ഷേ അവ ഒരിക്കലും പഴയതാകാത്ത ഒരു സന്ദേശം ഉച്ചരിക്കുന്നു: “ഞാൻ പപ്പയെ സ്നേഹിക്കുന്നു”.

സമ്മാനങ്ങൾ വിലയുള്ളതാണോ വിലകുറഞ്ഞതാണോ എന്നത ല്ല പ്രാധാനം, മറിച്ച് ആര് ആർക്ക് നൽകുന്നു എന്നുള്ളതാണ് പ്രധാനം. അതിൻ്റെ മൂല്യം വിലമതിക്കാനാകാത്തതാണ്. ആ വൃദ്ധൻ മകളുടെ സ്നേഹം തൻ്റെ പ്രായാധിക്യത്തിലും ഓർക്കുന്നത് അവളുടെ മരണത്തിനു മുമ്പ് അവൾ നൽകിയ കീചെയിനിലൂടെയാണ്. എത്രമാത്രം വേദനയോടുകൂടി ആയിരിക്കും ഇന്നും ആ പിതാവ് മകളുടെ സമ്മാനത്തെ കുറിച്ച് ഓർക്കുക.

പാപികളും ദോഷികളുമായ നമുക്ക് നിത്യജീവൻ നൽകുവാനായി പിതാവ് പുത്രനെ തള്ളിക്കളഞ്ഞു. ഈ ലോകത്തിൽ വച്ച് നൽകാവുന്നതിലും ഏറ്റവും വലിയ സമ്മാനമാണ് കാൽവറിയിൽ പാപികൾക്കായി ദൈവം നൽകിയത്. അത് അവൻ്റെ സ്നേഹത്തിൻ്റെ ആഴത്തിൽ നിന്നും ആയിരുന്നു.

നിത്യജീവൻ പാപികളായ നമുക്ക് അപ്രാപ്യമായത് ആയിരുന്നു. എന്നാൽ അതിനു നമ്മെ പ്രാപ്തരാക്കി മാറ്റിയത് പിതാവിൻ്റെ സ്നേഹമാണ്. ആ സ്നേഹം ലോകത്തിൽ മറ്റാർക്കും നൽകുവാൻ കഴിയുന്ന സ്നേഹത്തേക്കാൾ വലുതാണ്. അത് നമ്മെ നിത്യജീവൻ പ്രാപിക്കുവാൻ പ്രാപ്തരാക്കുന്നു. ലോക സ്നേഹത്തിൽ മയങ്ങി നിത്യത നഷ്ടപ്പെടുത്താതെ, നിത്യതക്കായി നമ്മെത്തന്നെ ഒരുക്കാം, അവൻ്റെ വരവിനായി കാത്തിരിക്കാം

Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

ഐപിസി താബോർ ചാരിറ്റബിൾ സൊസൈറ്റിയ്ക്ക്...

തിരുവനന്തപുരം: ഐപിസി താബോർ ചാരിറ്റബിൾ സൊസൈറ്റിയ്ക്ക് (താബോർ ആശ്വാസ ഭവൻ)
feature-top

ബഹ്റൈൻ എ.ജി. ചർച്ച് വാർഷിക കൺവെൻഷൻ സെപ്. 30...

സെഗയ: ബഹ്റൈൻ എജി ചർച്ചിന്റെ വാർഷിക കൺവെൻഷൻ സെപ്റ്റംബർ 30, ഒക്ടോബർ 1, 2
feature-top

പ്രതിദിന ധ്യാനം| ദൈവസാന്നിദ്ധ്യത്തിൻ്റെ...

ദൈവസാന്നിദ്ധ്യത്തിൻ്റെ മനോഹാരിത ”സൈന്യങ്ങളുടെ യഹോവേ, തിരുനിവാസം എത്ര
feature-top

ഇരവിപേരൂർ കോട്ടക്കൽ ജോൺ വറുഗീസ് (ബാബു -79)...

ഇരവിപേരൂർ : മിസ്പാ അപ്പോസ്തലിക് ചർച് സഭാംഗം കോട്ടക്കൽ ജോൺ വറുഗീസ് (ബാബു 79)
feature-top

പ്രതിദിന ധ്യാനം |ഉയർത്തുന്ന കരങ്ങൾ |ബിജോ...

ഉയർത്തുന്ന കരങ്ങൾ “അവൻ ഉയരത്തിൽ നിന്ന് കൈ നീട്ടി എന്നെ പിടിച്ചു ”
feature-top

നൂറാം വർഷത്തിന്റെ പ്രൗഢിയിൽ (1927–2027) പുനലൂർ...

ഇന്ത്യയിലെ ആദ്യ പെന്തക്കോസ്ത് വേദശാസ്ത്ര വിദ്യാഭ്യാസ സ്ഥാപനം നൂറാം
feature-top

“ഭക്തനായെൻ ഭാഗ്യകാലം...

(പാസ്റ്റർ ഒ. എം. രാജുക്കുട്ടിയുടെ പിതാവ് പെരുമ്പെട്ടി അത്യാൽ കൊല്ലറേത്തു
feature-top

Land & House for...

ഹാലേലൂയ്യാ പത്രത്തിൽനിന്ന് നിരന്തരം ക്രിസ്തീയ വാർത്തകളും
feature-top

മറ്റത്തിൽ രാജൻ കുരുവിള...

​ കട്ടപ്പന: ​ആറാം മൈൽ ഐ.പി.സി ശാലേം സഭാംഗവും റിട്ട. റയിൽവേ