തോംസൺ പത്തനാപുരം
ജീവിതസാഹചര്യങ്ങൾ എപ്പോൾ വേണമെങ്കിലും മാറിമറിയാവുന്നതാണ്. അത് സാധാരണമായ ഒരു പ്രക്രിയയാണ്. പലപ്പോഴും മാറ്റങ്ങൾ നമുക്ക് ഉൾക്കൊള്ളുവാൻ കഴിയാതെ വരാറുണ്ട്. ചില മാറ്റങ്ങൾ വേദനാജനകമാണ്. അതേസമയം മറ്റു ചിലത് സന്തോഷകരവും ആയിരിക്കും. സാധാരണനിലയിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന ശരീരത്തിന് പെട്ടെന്നുണ്ടാകുന്ന മാറ്റം പോലെ, അപ്രതീക്ഷിതമായ മാറ്റങ്ങൾ പലപ്പോഴും നമുക്ക് ഉൾക്കൊള്ളുവാൻ കഴിഞ്ഞില്ലെന്നു വരാം.
മനുഷ്യർക്കും മാറ്റങ്ങൾ സംഭവിക്കാവുന്നതാണ്. ആരിലും എപ്പോൾ വേണമെങ്കിലും മാറ്റങ്ങൾ വരാവുന്നതാണ്. ബന്ധങ്ങളിൽ, സ്വഭാവത്തിൽ, മനോഭാവങ്ങളിൽ, പ്രതികരണങ്ങളിൽ എന്നിങ്ങനെ പലതിലും മാറ്റങ്ങൾ  സംഭവിക്കാം. നമ്മുടെ ജോലി, ആരോഗ്യം, സമ്പത്ത്, എന്നിവ നഷ്ടപ്പെടുമ്പോൾ മാത്രമല്ല, സ്വന്തമല്ലാത്ത കാരണം കൊണ്ടും അബദ്ധങ്ങൾ പിണയുമ്പോഴും സ്വഭാവ വൈകല്യങ്ങൾ നിമിത്തവും പലരും നമ്മേ മാറ്റിനിർത്താറുണ്ട്.
പർവതങ്ങൾ മാറിപ്പോകും, കുന്നുകൾ നീങ്ങിപ്പോകും; എങ്കിലും എന്റെ ദയ നിന്നെ വിട്ടു മാറുകയില്ല എന്ന് തിരുവചനം പഠിപ്പിക്കുന്നു. ക്ഷണികമായ ഈ ലോകജിവിതത്തിൽ ഉള്ളതൊന്നും നിലനിൽക്കുന്നതല്ല. എന്നാൽ നമ്മുടെ ദൈവം മാറാത്തവനാണ്. എല്ലാവരും വിട്ടുമാറുമ്പോഴും ദൈവം നമ്മെ മാറത്തണയ്ക്കുന്നവനാണ് എന്നുള്ള യാഥാർത്ഥ്യം മനസ്സിലാക്കി തളരാതെ ജീവിപ്പാൻ ദൈവം ഇന്നുമുതൽ സഹായിക്കട്ടെ.

Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

ചർച്ച് ഓഫ് ഗോഡ് കേരളാ റീജിയന്റെ 104-ാമത് ജനറൽ...

കോട്ടയം: ചർച്ച് ഓഫ് ഗോഡ് ഫുൾ ഗോസ്പൽ ഇൻ ഇന്ത്യ, കേരളാ റീജിയന്റെ 104-ാമത് ജനറൽ
feature-top

റാന്നി വലിയകാവിൽ വാഴയിൽ അന്നമ്മ വി. മാത്യൂ (73)...

മുംബൈ : ദി പെന്തെക്കോസ്ത് മിഷൻ മുംബൈ സെൻ്റർ മീര റോഡ് സഭാംഗം റാന്നി
feature-top

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന്...

ഡൽഹി: 18 വയസിൽ താഴെയുള്ള കുട്ടികൾ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ആരംഭിക്കുന്നത്
feature-top

ഐപിസി സുൽത്താൻബത്തേരി ഏരിയ പ്രവർത്തനം...

ബത്തേരി: ഐപിസി കേരള സ്റ്റേറ്റിന്റെ കീഴിൽ വയനാട് സുൽത്താൻബത്തേരി
feature-top

പ്രതിദിന ധ്യാനം| അസാധ്യതയിൽ...

അസാധ്യതയിൽ പ്രവർത്തിക്കുന്ന ദൈവം “മരുഭൂമിയെ ഞാൻ നീർപ്പൊയ്കയും വരണ്ട
feature-top

ബെഥേൽ ഗോസ്പൽ അസംബ്ലി ജനറൽ...

പത്തനാപുരം: ബെഥേൽ ഗോസ്പൽ അസംബ്ലി സഭകളുടെ 36മത് ജനറൽ കൺവെൻഷൻ 2027 ജനുവരി 28മുതൽ 31
feature-top

ഐപിജി ചർച്ച് ജനറൽ കൺവെൻഷൻ ഡിസംബർ 10...

തിരുവനന്തപുരം : ഇമ്മാനുവേൽ പ്രയർ ഗ്രൂപ്പ്‌ ചർച്ച് (IPG) 50 മത് വാർഷീക ജനറൽ
feature-top

നിരണം കാട്ടുനിലത്തു പുത്തൻപറമ്പിൽ...

നിരണം: കാട്ടുനിലത്തു പുത്തൻപറമ്പിൽ (തിട്ടയിൽ) ചാക്കോ ഏബ്രഹാമിന്റെ
feature-top

മെൽബണിൽ രെഹോലൈഫ് ചർച്ചിന്റെ “എഫ്ഫത്താ”...

മെൽബൺ: രെഹോലൈഫ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ “എഫ്ഫത്താ” എന്ന പേരിൽ