Advertise here

തോംസൺ പത്തനാപുരം
ഞാൻ കാർമുകിലിനെപ്പോലെ നിൻ്റെ ലംഘനങ്ങളെയും മേഘത്തെപോലെ നിൻ്റെ പാപങ്ങളെയും മായിച്ചുകളയുന്നു; എങ്കലേക്കു തിരിഞ്ഞുകൊൾക; ഞാൻ നിന്നെ വീണ്ടെടുത്തിരിക്കുന്നു.
യെശയ്യാവു 44:22

എഴുത്തിനോളം തന്നെ പഴക്കമുണ്ട് മായിക്കുന്നതിന്. പുരാതന ഗ്രീക്കുകാരും റോമാക്കാരും മായ്ച്ചുകളയുന്നത് ഉറപ്പാക്കാൻ പാലിംപ്‌സെസ്റ്റുകളെയും സുഗമമായ മെഴുക് പലകകളെയും ആശ്രയിച്ചിരുന്നു. ഡിജിറ്റൽ യുഗത്തിൽ “ഇറേസർ” ‘ഡിലീറ്റ്’ ‘ഫോർമാറ്റ്’ ടൂളുകലേക്ക് നാം എത്തി നിൽക്കുന്നു, ആത്യന്തികമായി ഏതൊരു എഴുത്തും പൂർവാവസ്ഥയിലാക്കാനുള്ള ശ്രമങ്ങൾ കാലഹരണപ്പെടാത്തതാണ്.

ദൈവവചനം പറയുന്നു നമ്മുടെ പാപത്തിൽ നിന്നും ലംഘനത്തിൽ നിന്നും നമ്മെ വീണ്ടെടുത്തിരിക്കുന്നു. ആലങ്കാരിക ഭാഷയിൽ പ്രവാചകനായ യെശയാവിൽ കൂടെ വീണ്ടെടുപ്പിനെ കാർമേഘം മാറിയ തെളിഞ്ഞ ആകാശത്തോടും മഞ്ഞു മാറിയ പ്രഭാതത്തോടും ഉപമിച്ചിരിക്കുന്നു. നമ്മുടെ പാപങ്ങളെല്ലാം നമ്മുടെ രക്ഷിതാവായ യേശുക്രിസ്തു ക്രൂശിൽ ചൊരിഞ്ഞ തങ്കചോരയാൽ മായ്ച്ചു കളഞ്ഞു. കറകൾ മാറി നാം ശുദ്ധരായ് തീർന്നു.

പേപ്പറിൽ എഴുതിയത് മായിച്ചാലും സൂക്ഷ്മമായ അടയാളങ്ങൾ പൂർണ്ണമായും നമുക്ക് നീക്കുവാൻ കഴിയുകയില്ല. ഡിജിറ്റൽ യുഗത്തിലെ പല രേഖകളും തെളിവുകളും മായിച്ചാലും റിക്കവർ ചെയ്യുവാൻ കഴിയുന്നതാണ്. എന്നാൽ യേശു നമ്മുടെ പാപങ്ങളെ മായ്ച്ചു കളഞ്ഞാൽ അത് പാടുകൾ പോലും ഇല്ലാത്ത വിധം സമ്പൂർണ്ണമാണ്. സാത്താൻ എത്ര ശ്രമിച്ചാലും അത് പുനഃസ്ഥാപിക്കുവാൻ കഴിയില്ല. നേരെമറിച്ച് വിശുദ്ധിയുടെ അടയാളം നിലനിൽക്കും. ആക്കയാൽ അവനിലേക്ക് തിരിഞ്ഞ് സമ്പൂർണ്ണ വീണ്ടെടുപ്പ് പ്രാപിക്കാം

ഹാലേലൂയ്യാ പത്രത്തിൻ്റെ വരിക്കാരാകുക. ഒരു വർഷത്തേക്ക് 200 രൂപ. രണ്ടുവർഷത്തെ വരിസംഖ്യ (Rs 400) ഒന്നിച്ചു അടക്കുന്നവർക്ക് പ്രാർത്ഥനയെക്കുറിച്ച് 20 ദൈവദാസന്മ്മാർ ചേർന്ന് എഴുതിയ പുസ്തകം സൗജന്യമായി ലഭിക്കും. പുസ്തകം വീട്ടിൽ എത്തിക്കുമ്പോൾ വരിസംഖ്യ അടച്ചാൽ മതി. താൽപ്പര്യമുള്ളവർ നിങ്ങളുടെ പൂർണ്ണ വിലാസം പിൻകോഡ് ഫോൺ നമ്പർ എന്നിവ 974 429 4144 എന്ന നമ്പറിലേക് whatsAap ചെയ്യുക.


ഹാലേലൂയ്യാ പത്രത്തിൻ്റെ ഓൺലൈൻ വിഭാഗമായ hvartha.com -ൽ ചുരുങ്ങിയ ചിലവിൽ പരസ്യങ്ങൾ ചെയ്യുവാൻ വിളിക്കുക / whatsApp ചെയ്യുക +91 9349500155

Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

ഭവന രഹിതരായ മിഷനറിമാർക്ക് സൗജന്യമായി ഭവനം...

ഉത്തര ഭാരതത്തിൽ മിഷനറിമാരായി സേവനം ചെയ്ത് ഇപ്പോൾ വിശ്രമ ജീവിതം
feature-top

എനിക്കു മറക്കാനാവാത്ത...

ഞാൻ അമേരിക്കയിൽ എത്തിയ ശേഷമാണ് പാസ്റ്റർ കെ കെ ചെറിയാൻ ഐപിസിയുടെ റാന്നി 
feature-top

‘ക്വയറ്റ് വാട്ടേഴ്സ്’: വാകത്താനത്ത്...

​കോട്ടയം: മുതിർന്ന പൗരന്മാർക്ക് ജീവിതത്തിന്റെ സായാഹ്നത്തിൽ പൂർണ്ണ
feature-top

പാസ്റ്റർ കെ.കെ. ചെറിയാന്റെ സംസ്കാരം ഒക്ടോ. 13...

കുമ്പനാട്: ഐപിസിയിലെ സീനിയർ ശുശ്രൂഷകനും പ്രശസ്‌ത കൺവൻഷൻ പ്രസംഗകനും
feature-top

ബഹറിൻ ശാരോൻ ചർച്ചിൽ ബൈബിൾ ക്ലാസ്സ് ഒക്‌ടോ.26...

മനാമ: ബഹറിൻ ശാരോൻ ചർച്ചിന്റെ നാൽപ്പതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ആറ്
feature-top

പ്രതിദിന ധ്യാനം| നിത്യജീവന്റെ പ്രത്യാശ|...

നിത്യജീവൻ്റ പ്രത്യാശ “ഭോഷ്കില്ലാത്ത ദൈവം സകല കാലത്തിന്നും മുമ്പെ
feature-top

ഫിലാഡൽഫിയ ഐപിസി ഹെബ്രോൻ സമർപ്പണ-ആരാധനാ...

ഫിലഡൽഫിയ : പെൻസിൽവാനിയലിലുള്ള ഫിലാഡൽഫിയ ഐ.പി.സി ഹെബ്രോൻ സഭയുടെ പുതിയ
feature-top

ചെറിയാച്ചായനെ ഓർക്കുമ്പോൾ – പാസ്റ്റർ ബി...

“എടാ മോനച്ചാ .. യോഹന്നാൻ സ്നാപകൻ മരുഭൂമിയിൽ നിന്നാൽ മരുഭൂമി ആളെ കൊണ്ട്
feature-top

സംഗീതജ്ഞൻ ജെ. വി. പീറ്ററിന്റെയും സാങ്കി...

ഡാളസ്: ക്രൈസ്തവ സംഗീത ലോകത്തിന് സമാനതകളില്ലാത്ത സംഭാവനകൾ നൽകിയ പ്രശസ്ത