Advertise here

തോംസൺ പത്തനാപുരം
യഹോവ തൻ്റെ സിംഹാസനത്തെ സ്വർഗത്തിൽ സ്ഥാപിച്ചിരിക്കുന്നു; അവൻ്റെ രാജത്വം സകലത്തെയും ഭരിക്കുന്നു.
സങ്കീര്‍ത്തനങ്ങള്‍ 103:19

ചരിത്രത്തിലെ വ്യത്യസ്‌ത കാലഘട്ടങ്ങളിലുടനീളം, വലിയ സാമ്രാജ്യങ്ങൾ ഭൂപ്രദേശത്തിൻ്റെ വലിയൊരു ഭാഗം ഭരിച്ചിട്ടുണ്ട്. ഒരു സാമ്രാജ്യത്തെ പൊതുവായി നിർവചിച്ചിരിക്കുന്നത് ഒരൊറ്റ രാജാവ്, ഒരു പ്രഭുവർഗ്ഗം അല്ലെങ്കിൽ ഒരു പരമാധികാര രാഷ്ട്രം ഭരിക്കുന്ന വിപുലമായ ഒരു കൂട്ടം സംസ്ഥാനങ്ങൾ അല്ലെങ്കിൽ രാജ്യങ്ങളെയാണ്.

“സൂര്യൻ അസ്തമിക്കാത്ത സാമ്രാജ്യം” എന്നത് ബ്രിട്ടീഷ് സാമ്രാജ്യത്തെ വിശേഷിപ്പിക്കാറുണ്ട്. വിവിധ ഭൂഖണ്ഡങ്ങളിലെ കോളനികൾ, ആധിപത്യങ്ങൾ, മാൻഡേറ്റുകൾ, പ്രദേശങ്ങൾ എന്നിവ ചേർന്നതാണ് ഇത് രൂപീകരിച്ചത്. സൗത്ത് ആഫ്രിക്ക, ഓസ്‌ട്രേലിയ, കാനഡ, ന്യൂസിലാൻഡ്, കെനിയ, നൈജീരിയ, ഇന്ത്യ, ഈജിപ്ത്, സുഡാൻ, ബർമ, സിംഗപ്പൂർ തുടങ്ങിയ സ്വയംഭരണ രാജ്യങ്ങളയെല്ലാം ലണ്ടനിൽ നിന്നാണ് ഭരിച്ചിരുന്നത്. ബ്രിട്ടീഷ് നാവികശക്തി പ്രധാന സമുദ്ര വ്യാപാര മാർഗങ്ങളെ നിയന്ത്രിക്കുകയും വെല്ലുവിളിക്കപ്പെടാത്ത കടൽ ശക്തിയായി മാറുകയും ചെയ്തതിലൂടെ സ്ഥാപിക്കപ്പെട്ടതാണ്.

1913 ൽ 412 ദശലക്ഷം ആളുകൾ ബ്രിട്ടീഷ് സാമ്രാജ്യത്തിൻ്റെ നിയന്ത്രണത്തിലായിരുന്നു ജീവിച്ചിരുന്നത്, അക്കാലത്തെ ലോക ജനസംഖ്യയുടെ 23 ശതമാനം.1920 ൽ അതിൻ്റെ ശക്തിയുടെ ഉന്നതിയിൽ, അതിശയകരമായ 13.71 ദശലക്ഷം ചതുരശ്ര മൈൽ വിസ്തൃതിയുള്ളതായിരുന്നു – ഇത് ലോകത്തിൻ്റെ ആകെ വിസ്തൃതിയുടെ നാലിലൊന്നാണ്. ഇന്ന്, ബ്രിട്ടാനിയ തിരമാലകളെ ഭരിക്കുന്നില്ല. അതിൻ്റെ അവശിഷ്ടങ്ങൾ ലോകമെമ്പാടും ചിതറിക്കിടക്കുന്ന 17 ചെറിയ ആശ്രിതവും കൂട്ടിയോജിപ്പിക്കാത്തതുമായ പ്രദേശങ്ങളായി നിലകൊള്ളുന്നു. തീർച്ചയായും അവരുടെ സൂര്യൻ അസ്തമിച്ചു. അവരുടെ ഭരണത്തിന് നിലനിൽക്കുവാൻ കഴിഞ്ഞില്ല.

ദൈവവചനം പറയുന്നു യഹോവയുടെ രാജ്യത്ത്വം സകലത്തെയും ഭരിക്കുന്നു. ദുതന്മാരെയും മനുഷ്യനെയും മനുഷ്യൻ്റെ ഭരണത്തിനു കീഴിൽ ഉള്ള സകലത്തെയും സർവ്വചരാചരത്തെയും അവൻ ഭരിക്കുന്നു. ആകാശത്തെയും ഭൂമിയെയും സകല നക്ഷത്രങ്ങളെയും സ്വർഗ്ഗത്തെയും അവൻ ഭരിക്കുന്നു.

ബ്രിട്ടൺ ലണ്ടനിൽനിന്ന് അനവധി രാഷ്ട്രങ്ങളെ ഭരിച്ചതുപോലെ സ്വർഗ്ഗത്തിൽ സ്ഥാപിച്ചിരിക്കുന്ന സിംഹാസനത്തിൽ നിന്ന് അവൻ സകലത്തെയും ഭരിക്കുന്നു. അവൻ്റെ ഭരണ സീമകളെ ഗ്രഹിക്കുമ്പോൾ ഈ ലോകത്തിലുള്ള ഭരണകൂടങ്ങൾ എത്ര ചെറുതാണ്. മനുഷ്യൻ്റെ പാർപ്പിനും ഭരണത്തിനുമായി അവൻ നിർമ്മിച്ച ഭൂമിയിൽ ദൈവ പദ്ധതിയെ പാപത്തിലൂടെ കാറ്റിൽപറത്തി മരണവും പേറി പരസ്പരം പോരടിച്ച് നാം ജീവിക്കുന്നു.

ദൈവം നമ്മളെക്കുറിച്ച് ആഗ്രഹിക്കുന്നത് അവൻ്റെ ശബ്ദം കേട്ട് അവൻ്റെ ഇഷ്ടം ചെയ്ത് അവനായി ജീവിക്കുവാനാണ്. അവൻ്റെ ആജ്ഞ അനുസരിക്കുന്ന വീരന്മാരായ ദൂതന്മാരെ പോലെ നാം അനുസരണം ഉള്ളവരും അവനെ വാഴ്ത്തുന്നവരും ആയിതീരണമെന്ന് ദൈവം ആഗ്രഹിക്കുന്നു. അവൻ്റെ ശബ്ദത്തിന് കാതോർക്കാം അവൻ്റെ ഇഷ്ടം തിരിച്ചറിയാം അവൻ്റെ ആജ്ഞ അനുസരിക്കാം. അവൻ നമ്മെ ഭരിക്കട്ടെ.

Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

ഭവന രഹിതരായ മിഷനറിമാർക്ക് സൗജന്യമായി ഭവനം...

ഉത്തര ഭാരതത്തിൽ മിഷനറിമാരായി സേവനം ചെയ്ത് ഇപ്പോൾ വിശ്രമ ജീവിതം
feature-top

എനിക്കു മറക്കാനാവാത്ത...

ഞാൻ അമേരിക്കയിൽ എത്തിയ ശേഷമാണ് പാസ്റ്റർ കെ കെ ചെറിയാൻ ഐപിസിയുടെ റാന്നി 
feature-top

‘ക്വയറ്റ് വാട്ടേഴ്സ്’: വാകത്താനത്ത്...

​കോട്ടയം: മുതിർന്ന പൗരന്മാർക്ക് ജീവിതത്തിന്റെ സായാഹ്നത്തിൽ പൂർണ്ണ
feature-top

പാസ്റ്റർ കെ.കെ. ചെറിയാന്റെ സംസ്കാരം ഒക്ടോ. 13...

കുമ്പനാട്: ഐപിസിയിലെ സീനിയർ ശുശ്രൂഷകനും പ്രശസ്‌ത കൺവൻഷൻ പ്രസംഗകനും
feature-top

ബഹറിൻ ശാരോൻ ചർച്ചിൽ ബൈബിൾ ക്ലാസ്സ് ഒക്‌ടോ.26...

മനാമ: ബഹറിൻ ശാരോൻ ചർച്ചിന്റെ നാൽപ്പതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ആറ്
feature-top

പ്രതിദിന ധ്യാനം| നിത്യജീവന്റെ പ്രത്യാശ|...

നിത്യജീവൻ്റ പ്രത്യാശ “ഭോഷ്കില്ലാത്ത ദൈവം സകല കാലത്തിന്നും മുമ്പെ
feature-top

ഫിലാഡൽഫിയ ഐപിസി ഹെബ്രോൻ സമർപ്പണ-ആരാധനാ...

ഫിലഡൽഫിയ : പെൻസിൽവാനിയലിലുള്ള ഫിലാഡൽഫിയ ഐ.പി.സി ഹെബ്രോൻ സഭയുടെ പുതിയ
feature-top

ചെറിയാച്ചായനെ ഓർക്കുമ്പോൾ – പാസ്റ്റർ ബി...

“എടാ മോനച്ചാ .. യോഹന്നാൻ സ്നാപകൻ മരുഭൂമിയിൽ നിന്നാൽ മരുഭൂമി ആളെ കൊണ്ട്
feature-top

സംഗീതജ്ഞൻ ജെ. വി. പീറ്ററിന്റെയും സാങ്കി...

ഡാളസ്: ക്രൈസ്തവ സംഗീത ലോകത്തിന് സമാനതകളില്ലാത്ത സംഭാവനകൾ നൽകിയ പ്രശസ്ത