തോംസൺ പത്തനാപുരം

വീഴ്ചയിൽ നിന്നും വിജയത്തിലേക്ക്

അവൻ വീണാലും നിലംപരിചാകുകയില്ല; യഹോവ അവനെ കൈ പിടിച്ച് താങ്ങുന്നു.
സങ്കീർത്തനങ്ങൾ 37:24

വീഴാത്തവരായി ആരുമില്ല. വീഴ്ച ഒന്നിൻ്റെയും അവസാനമല്ല, അതൊരു തുടക്കം മാത്രമാണ്. ഒരു കുഞ്ഞ് എഴുന്നേൽക്കാൻ തുടങ്ങുമ്പോൾ തന്നെ വീഴ്ചയും ആരംഭിക്കുന്നു. വീണിടത്തുതന്നെ കിടന്നാൽ ആ കുഞ്ഞിന് ഒരിക്കലും നടക്കാൻ കഴിയില്ല.

ഇടത് കൈയിലെ മുറിഞ്ഞ മോതിരവിരൽ കാണിച്ചുകൊണ്ട് ഏഴ് കൊടുമുടികളുടെ ജേതാവായ കേണൽ രൺവീർസിങ് ജമപാൽ പറഞ്ഞു: ‘പരാജയങ്ങൾ എനിക്ക് കരുത്തുപകർന്നു. പർവതാരോഹണങ്ങളിൽ വിജയത്തിൻ്റെ തിളക്കം തുറന്നുതരിക പരാജയങ്ങളാണ്’. അദ്ദേഹത്തിൻ്റെ വിരൽ മുറിച്ച വേദനിപ്പിക്കുന്ന ആദ്യത്തെ പരാജയം 2006-ൽ ഇന്ത്യ-ടിബറ്റ് അതിർത്തിയിൽ വെച്ചായിരുന്നു. തൻ്റെ കൂടെ പർവ്വതാരോഹണം ചെയ്ത പലരും താഴേക്ക് പതിച്ച് മരണമടഞ്ഞു പലരും പരാജിതരും അംഗഹീനരുമായി.

ദൈവവചനം പറയുന്നു: ദൈവത്തിൽ ആശ്രയിക്കുന്നവൻ വീണാലും നിലംപരിചാകുകയില്ല. പരാജയങ്ങൾ നമ്മെ ഒരിക്കലും തളർത്തി കളയരുത്. ഇനിയെനിക്ക് എഴുന്നേൽക്കാൻ കഴിയുകയില്ല എന്ന് ചിന്തിച്ച് നിരാശരാകരുത്. എവിടെയാണ് പരാജയം സംഭവിച്ചത് എന്ന് തിരിച്ചറിഞ്ഞ് പാകപ്പിഴകൾ പരിഹരിച്ച് മുന്നോട്ടുപോയാൽ വിജയം സുനിശ്ചിതമാണ്. നമ്മുടെ ഏറ്റവും വലിയ വീഴ്ച പാപമാണ്.

പാപത്തിലേക്ക് ഉള്ള വീഴ്ചയിൽ നിന്ന് കരകയറുവാൻ സ്വന്തം പ്രയത്നങ്ങൾകൊണ്ട് കഴിയുകയില്ല. അത് മറ്റു പരാജയങ്ങളിൽ നിന്നും വ്യത്യസ്തമാണ്. പാപത്തിൽ നിന്നുള്ള വിജയം യേശുക്രിസ്തുവിൽ കൂടെ മാത്രമാണ് സാധ്യമാകുന്നത്. അതിന് ദൈവീക കൃപയിൽ ആശ്രയിക്കണം. പരാജയങ്ങൾ സംഭവിച്ച മേഖലകൾ മനസ്സിലാക്കി മാനസാന്തരപ്പെട്ട് ദൈവ കരുണയിൽ ആശ്രയിക്കുമ്പോൾ യേശു നമ്മെ പാപക്കറകൾ നീക്കി വീഴ്ചയിൽ നിന്നും ഉയർത്തും.

നമ്മുടെ വീഴ്ചയിൽ നിന്നും നമ്മെ ഉയർത്തുവാൻ യേശു ഇന്നും തയ്യാറാണ്. പാപത്തിൻ്റെ ശമ്പളമായ മരണത്തിൽ നിന്നുള്ള വിജയം യേശു ക്രൂശിന്മേൽ കൊണ്ടാടി. മരണത്തിൽ നിന്നും ജീവനിലേക്ക് നമ്മെ നയിച്ച നാഥനായി ജീവിക്കാം. അവൻ്റെ കരത്തിൽ പിടിക്കാം. നിത്യതക്കായി നമ്മെത്തന്നെ ഒരുക്കാം.

Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

ചർച്ച് ഓഫ് ഗോഡ് കേരളാ റീജിയന്റെ 104-ാമത് ജനറൽ...

കോട്ടയം: ചർച്ച് ഓഫ് ഗോഡ് ഫുൾ ഗോസ്പൽ ഇൻ ഇന്ത്യ, കേരളാ റീജിയന്റെ 104-ാമത് ജനറൽ
feature-top

റാന്നി വലിയകാവിൽ വാഴയിൽ അന്നമ്മ വി. മാത്യൂ (73)...

മുംബൈ : ദി പെന്തെക്കോസ്ത് മിഷൻ മുംബൈ സെൻ്റർ മീര റോഡ് സഭാംഗം റാന്നി
feature-top

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന്...

ഡൽഹി: 18 വയസിൽ താഴെയുള്ള കുട്ടികൾ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ആരംഭിക്കുന്നത്
feature-top

ഐപിസി സുൽത്താൻബത്തേരി ഏരിയ പ്രവർത്തനം...

ബത്തേരി: ഐപിസി കേരള സ്റ്റേറ്റിന്റെ കീഴിൽ വയനാട് സുൽത്താൻബത്തേരി
feature-top

പ്രതിദിന ധ്യാനം| അസാധ്യതയിൽ...

അസാധ്യതയിൽ പ്രവർത്തിക്കുന്ന ദൈവം “മരുഭൂമിയെ ഞാൻ നീർപ്പൊയ്കയും വരണ്ട
feature-top

ബെഥേൽ ഗോസ്പൽ അസംബ്ലി ജനറൽ...

പത്തനാപുരം: ബെഥേൽ ഗോസ്പൽ അസംബ്ലി സഭകളുടെ 36മത് ജനറൽ കൺവെൻഷൻ 2027 ജനുവരി 28മുതൽ 31
feature-top

ഐപിജി ചർച്ച് ജനറൽ കൺവെൻഷൻ ഡിസംബർ 10...

തിരുവനന്തപുരം : ഇമ്മാനുവേൽ പ്രയർ ഗ്രൂപ്പ്‌ ചർച്ച് (IPG) 50 മത് വാർഷീക ജനറൽ
feature-top

നിരണം കാട്ടുനിലത്തു പുത്തൻപറമ്പിൽ...

നിരണം: കാട്ടുനിലത്തു പുത്തൻപറമ്പിൽ (തിട്ടയിൽ) ചാക്കോ ഏബ്രഹാമിന്റെ
feature-top

മെൽബണിൽ രെഹോലൈഫ് ചർച്ചിന്റെ “എഫ്ഫത്താ”...

മെൽബൺ: രെഹോലൈഫ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ “എഫ്ഫത്താ” എന്ന പേരിൽ