Advertise here

 തോംസൺ പത്തനാപുരം

നേരോടെ നടക്കുന്നവർക്ക് അവൻ ഒരു നന്മയും മുടക്കുകയില്ല.

സങ്കീര്‍ത്തനങ്ങള്‍ 84:11

മനശാസ്ത്ര ഗവേഷണങ്ങൾ കാണിക്കുന്നത് നമ്മളെക്കാൾ മറ്റുള്ളവരുടെ ധാർമ്മിക നിലവാരം ഉയർന്നതായിരിക്കണമെന്ന് നാം പ്രതീക്ഷിക്കുന്നു എന്നാണ്.

ചില വർഷങ്ങൾക്ക് മുമ്പ് നടന്ന ഒരു സംഭവം: മിടുക്കനായ കമ്പനി മാനേജർ തൻ്റെ പങ്കാളിയെ വശീകരിക്കുക ആണെന്ന ധാരണ സ്ത്രീലമ്പടനായ ഉടമയ്ക്ക് ഉണ്ടായി. യഥാർത്ഥത്തിൽ നല്ല വിശ്വസ്തനായ ഒരു മാനേജരായിരുന്നു അദ്ദേഹം. അവിടെ തന്നെ ജോലി ചെയ്തിരുന്ന വേറൊരാൾക്ക് ആ മാനേജർ സ്ഥാനം കയ്യടക്കാൻ വേണ്ടി അയാൾ പറഞ്ഞു പരത്തിയതാണ് ഈ തെറ്റുധാരണ. മാനേജറെ കുറിച്ചുള്ള ആരോപണം ഉടമ പെട്ടെന്ന് വിശ്വസിക്കുകയും ജോലിയിൽ നിന്ന് അയാളെ പിരിച്ചുവിടുകയും ചെയ്തു.

കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഈ ഉടമ സമാനമായ പ്രവർത്തി ചെയ്ത വ്യക്തിയാണ്. ആ സമയത്ത്, അയാൾ ഒരു മോശം ബന്ധത്തിലായിരുന്നു. എന്നാൽ അത് മോശമായി അവന് തോന്നുന്നില്ല. എന്നിട്ടും അവൻ സ്വയം ധാർമ്മികതയുള്ള വ്യക്തിയാണെന്ന വിശ്വാസത്തിൽ തൻ്റെ മാനേജറെ തെറ്റുകാരൻ എന്ന് വിധിക്കുന്നു.

അപ്പോൾ തന്നെ തെറ്റുദ്ധാരണ പരത്തിയ വ്യക്തി വിശ്വസ്തനായ മാനേജറുടെ സ്ഥാനം തട്ടിയെടുക്കാനായി ഉപായം പ്രയോഗിക്കുന്നു. ആ സ്ഥാനത്തിരുന്നുകൊണ്ട് കമ്പനിക്ക് വലിയ നഷ്ടങ്ങൾ അയാൾ വരുത്തി. അതു നിമിത്തം അയാൾ പിന്നീട് അറസ്റ്റ് ചെയ്യപ്പെട്ടു.

അപ്പോഴാണ് ഉടമക്കു കാര്യങ്ങൾ മനസ്സിലായത്.അയാൾ ദൈവഭക്തനും വിശ്വസ്തനുമായ പഴയ മാനേജരെ തിരിച്ചെടുത്ത് പഴയ സ്ഥാനം നൽകി. നിരപരാധി ആയിരുന്നിട്ടും താൻ ശിക്ഷിക്കപ്പെട്ടു എങ്കിലും വീണ്ടും ആ സ്ഥാനത്തെത്തിയപ്പോൾ വിശ്വസ്തതയോടെ ജോലിചെയ്ത് കമ്പനിയെ വീണ്ടും നഷ്ടത്തിൽ നിന്നും കരകയറ്റി. അതുമാത്രമല്ല തനിക്കെതിരായി പ്രവർത്തിച്ച സഹപ്രവർത്തകൻ്റെ കുടുംബത്തെ പ്രതിസന്ധി ഘട്ടത്തിൽ സംരക്ഷിക്കുവാൻ ആവശ്യമായ കാര്യങ്ങളും ചെയ്തു.

ദൈവവചനം പറയുന്നു നേരോടെ നടക്കുന്നവർക്ക് അവൻ നന്മ മുടക്കുകയില്ല. ചിലപ്പോൾ താത്കാലികമായ തിരിച്ചടികളോ നഷ്ടങ്ങളോ ഉണ്ടായേക്കാം. വിശ്വസ്തൻ ആയിരുന്നിട്ടും ആ മാനേജർ സ്ഥാനഭ്രഷ്ടനാക്കപ്പെട്ടു. ബൈബിളിലും ഇതുപോലെ നിരവധി സംഭവങ്ങൾ കാണാം. ജോസഫിനുനേരെ തെറ്റായ ആരോപണങ്ങൾ ഉയർത്തപ്പെട്ടു, അവൻ ജയിലിൽപോലും അടക്കപ്പെട്ടു. പിൽക്കാലത്ത് തൻ്റെ നിരപരാധിത്വം തെളിയിക്കപ്പെട്ടു. ഇയ്യോബിനെ സുഹൃത്തുക്കളും സമൂഹവും എതിർത്തു എങ്കിലും പിൽക്കാലത്ത് പൂർവാധികം ദൈവം അനുഗ്രഹിച്ചു.

പരമാർത്ഥയോടെ ജീവിക്കാം, പരിശുദ്ധനിൽ ആശ്രയിക്കാം. നേരോടെ നടന്നാൽ നമ്മുടെ നാഥൻ നന്മ നൽകാതിരിക്കില്ല.

Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

ഭവന രഹിതരായ മിഷനറിമാർക്ക് സൗജന്യമായി ഭവനം...

ഉത്തര ഭാരതത്തിൽ മിഷനറിമാരായി സേവനം ചെയ്ത് ഇപ്പോൾ വിശ്രമ ജീവിതം
feature-top

എനിക്കു മറക്കാനാവാത്ത...

ഞാൻ അമേരിക്കയിൽ എത്തിയ ശേഷമാണ് പാസ്റ്റർ കെ കെ ചെറിയാൻ ഐപിസിയുടെ റാന്നി 
feature-top

‘ക്വയറ്റ് വാട്ടേഴ്സ്’: വാകത്താനത്ത്...

​കോട്ടയം: മുതിർന്ന പൗരന്മാർക്ക് ജീവിതത്തിന്റെ സായാഹ്നത്തിൽ പൂർണ്ണ
feature-top

പാസ്റ്റർ കെ.കെ. ചെറിയാന്റെ സംസ്കാരം ഒക്ടോ. 13...

കുമ്പനാട്: ഐപിസിയിലെ സീനിയർ ശുശ്രൂഷകനും പ്രശസ്‌ത കൺവൻഷൻ പ്രസംഗകനും
feature-top

ബഹറിൻ ശാരോൻ ചർച്ചിൽ ബൈബിൾ ക്ലാസ്സ് ഒക്‌ടോ.26...

മനാമ: ബഹറിൻ ശാരോൻ ചർച്ചിന്റെ നാൽപ്പതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ആറ്
feature-top

പ്രതിദിന ധ്യാനം| നിത്യജീവന്റെ പ്രത്യാശ|...

നിത്യജീവൻ്റ പ്രത്യാശ “ഭോഷ്കില്ലാത്ത ദൈവം സകല കാലത്തിന്നും മുമ്പെ
feature-top

ഫിലാഡൽഫിയ ഐപിസി ഹെബ്രോൻ സമർപ്പണ-ആരാധനാ...

ഫിലഡൽഫിയ : പെൻസിൽവാനിയലിലുള്ള ഫിലാഡൽഫിയ ഐ.പി.സി ഹെബ്രോൻ സഭയുടെ പുതിയ
feature-top

ചെറിയാച്ചായനെ ഓർക്കുമ്പോൾ – പാസ്റ്റർ ബി...

“എടാ മോനച്ചാ .. യോഹന്നാൻ സ്നാപകൻ മരുഭൂമിയിൽ നിന്നാൽ മരുഭൂമി ആളെ കൊണ്ട്
feature-top

സംഗീതജ്ഞൻ ജെ. വി. പീറ്ററിന്റെയും സാങ്കി...

ഡാളസ്: ക്രൈസ്തവ സംഗീത ലോകത്തിന് സമാനതകളില്ലാത്ത സംഭാവനകൾ നൽകിയ പ്രശസ്ത