Advertise here

തോംസൺ പത്തനാപുരം

യഹോവാഭക്തി ജ്ഞാനത്തിൻ്റെ ആരംഭവും പരിശുദ്ധനെക്കുറിച്ചുള്ള പരിജ്ഞാനം വിവേകവും ആകുന്നു.
സദൃശവാക്യങ്ങള്‍ 9:10

യേശുവിൻ്റെ ജനനത്തിന് ശേഷം വിദ്വാന്മാർ യേശുവിനെ ആരാധിക്കുവാൻ വിദൂരദേശങ്ങളിൽ നിന്നും വന്നതായി മത്തായി എഴുതിയ സുവിശേഷം രണ്ടാം അധ്യായത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. ശിശുവിനെ കാണുവാനായി ദീർഘദൂരം യാത്ര ചെയ്ത് അവർ ശിശുവിൻ്റെ അടുക്കൽ എത്തി. ഒരു നക്ഷത്രം മാത്രം ആയിരുന്നു അവർക്കു സൂചനയായി ലഭിച്ചത്. യേശുവിനെ കണ്ടപ്പോൾ അവർ ആനന്ദിച്ചു. വചനം പറയുന്നു അവർ വീണു അവനെ നമസ്കരിച്ച് ആരാധിച്ചു.

യഹോവ ഭക്തി ജ്ഞാനത്തിൻ്റെ ആരംഭം അകുന്നു. അതിൻ്റെ അർത്ഥം വിദ്വാന്മാരെ പോലെ നമുക്കും ഭയത്തോടു കൂടിയ ബഹുമാനം ഉണ്ടായിരിക്കണമെന്നാണ്. ജീവിതത്തിലെ പ്രധാനപ്പെട്ട എല്ലാത്തിനെയും മാറ്റിവെച്ച് അവനെ അന്വേഷിക്കുമ്പോഴാണ് നാം യഥാർത്ഥത്തിൽ ജ്ഞാനികളായി മാറുന്നത്. നമുക്കുള്ളസർവ്വവും അവൻ്റെ പാദപീഠത്തിൽ അർപ്പിച്ച് അവനെ ആരാധിക്കുമ്പോൾ നാം ജ്ഞാനികൾ ആയി രൂപാന്തരം പ്രാപിക്കുന്നു. അവനെ ബഹുമാനിക്കുമ്പോൾ ജ്ഞാനം നമ്മിൽ വർദ്ധിക്കുന്നു.

അവനെ അന്വേഷിക്കുന്നവർക്ക് നന്മ നല്കുന്നവനാണ് ദൈവം. ദൈവത്തിന് നമ്മുടെ ജീവിതത്തിൽ പ്രഥമസ്ഥാനം നൽകുമ്പോൾ ജ്ഞാനത്തിലും വിവേകത്തിലും വർദ്ധിക്കുവാൻ നമുക്ക് കഴിയും. നമുക്കായി ദൈവം ഒരുക്കിയിരിക്കുന്ന നന്മകളെ പ്രാപിക്കുവാൻ അത് നമ്മെ സഹായിക്കും. ഇന്ന് അവനെ അന്വേഷിക്കുവാൻ തീരുമാനിക്കാം. യഥാർത്ഥ ജ്ഞാനം പ്രാപിക്കുവാൻ ദൈവം ഇന്ന് നമ്മെ സഹായിക്കട്ടെ.

Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

അധികാരത്തിലെത്തിയാൽ മതപരിവർത്തന നിരോധിത...

ന്യൂയോർക്ക്: ഇന്ത്യയിലെ മതസ്വാതന്ത്ര്യം, ന്യൂനപക്ഷാവകാശങ്ങൾ,
feature-top

ലോകമെമ്പാടും 50 കോടി ക്രൈസ്തവർ ബൈബിളിന്...

ലണ്ടൻ: ലോകമെമ്പാടുമുള്ള 50 കോടിയിലധികം ക്രൈസ്തവർക്ക് ബൈബിൾ
feature-top

ഗുജറാത്തിലും ഏകീകൃത സിവില്‍ കോഡ്; ബില്ലിന്...

ഉത്തരാഖണ്ഡിന് പിന്നാലെ രാജ്യത്തെ രണ്ടാമത്തെ സംസ്ഥാനം അഹമ്മദാബാദ്:
feature-top

ഹാലേലുയ്യാ ന്യൂസ് | ഇന്നത്തെ...

Hallelujah news 3, October 2036 കേരള സീനിയർ പാസ്റ്റേഴ്സ് ഫെലോഷിപ്പ് സംഗമം ഒക്ടോ. 3 ന്  
feature-top

പ്രതിദിന ധ്യാനം |താമസിക്കുന്നു എന്നതിന്റെ...

താമസിക്കുന്നു എന്നതിന്റെ അർത്ഥം തിരസ്കരിച്ചിരിക്കുന്നു എന്നല്ല…
feature-top

റാന്നി ഏഴോലി കോളാക്കോട്ട് ഏലിയാമ്മ വർഗീസ്...

ബെംഗളൂരു: ഐപിസി കർണാടക സ്റ്റേറ്റ് ബാംഗ്ലൂർ ഉദയനഗർ എബനേസർ ഐപിസി സഭാംഗം
feature-top

എച്ച്-1ബി വീസയിൽ കടുത്ത നിയന്ത്രണം...

വാഷിങ്ടൺ: അമേരിക്കയിലെ എച്ച്-1ബി വീസ പ്രോഗ്രാം പൂർണ്ണമായി
feature-top

ക്രിസ്ത്യൻ മ്യൂസിഷ്യൻസ് ഫെലോഷിപ്പ് നാഷണൽ...

ചെങ്ങന്നൂർ: ക്രിസ്‌ത്യൻ മ്യൂസിഷ്യൻസ് ഫെലോഷിപ്പിന്റെ (CMF) നാഷണൽ കോൺഫറൻസ്
feature-top

നെടുങ്കണ്ടത്ത് സുവിശേഷഘോഷണവും...

നെടുങ്കണ്ടം : ഐ പി സി (മൈനർ സിറ്റി) ബെഥേൽ ചർച്ചും തടിയൂർ ഇമ്മാനുവേൽ ഗോസ്പൽ