Advertise here


അന്നാളിൽ അവൻ്റെ ചുമടു നിൻ്റെ തോളിൽനിന്നും അവൻ്റെ നുകം നിൻ്റെ കഴുത്തിൽനിന്നും നീങ്ങിപ്പോകും; പുഷ്‍ടിനിമിത്തം നുകം തകർന്നുപോകും.
യെശയ്യാവ് 10:27

നുകം അടിമത്വത്തെ കാണിക്കുന്നതാണ്. നുകം തോളിൽ ഇരിക്കുന്നിടത്തോളം കാളക്ക് സ്വാതന്ത്ര്യമില്ല, അവകാശങ്ങളില്ല. യിസ്രായേൽ പലപ്പോഴും ശത്രുരാജ്യങ്ങളുടെ അടിമ നുകത്തിൻ കീഴിലായിരുന്നു. യെശയ്യാവ് ഈ വാക്യം എഴുതുമ്പോൾ യിസ്രായേൽ ജനതയെ അടിമയാക്കായിരിക്കുന്ന അശൂരിൻ്റെ നുകത്തെ തകർത്ത് ഒരു ശേഷിപ്പിനെ പുനർജീവിപ്പിക്കുന്ന പ്രത്യാശയുടെ സന്ദേശമാണ് പ്രവാചകൻ നൽകുന്നത്.

പുഷ്ടി നിമിത്തം നുകം തകരും. ഇന്ന് പലവിധ നുകങ്ങൾ പേറിക്കൊണ്ടാണ് ജീവിതം. പാവം, രോഗം, അസമാധാനം, ഭയം, ടെൻഷൻ,, ബാധ്യതകൾ… ഇങ്ങനെ എണ്ണിയാൽ ഒടുണ്ടാത്ത ഭാരമേറിയ തുകങ്ങൾ. ശത്രു കാലാകാലങ്ങളിൽ എടുത്തു വച്ച നുകത്തിൻ്റെ ഭാരവുമായുള്ള ജീവിതം അവസാനിക്കാൻ സമയമായി.

പത്രോസിൻ്റെ വലിയ പ്രശ്നം ഭീരുത്വത്തിൻ്റെ നുകമായിരുന്നു. കർത്താവിൻ്റെ കൂടെ നടന്നപ്പോഴും അവനാ നുകവുമായായാണ് നടന്നിരുന്നത്. അതു കൊണ്ടാണവൻ വാളുമായി നടന്നത്. വേലക്കാരി സ്ത്രീയുടെ മുന്നിൽ പതറിയതും ഭീരുത്വ നുകം പിടലിക്ക് ഇരുന്നതുകൊണ്ടാണ്. ഒരു രാത്രി പഴയ തൊഴിലുമായി ഗലീല കടലിലേക്ക് പോയതും ഇതേ ഭീരുത്വത്താലാണ്.

പക്ഷെ; അഭിഷേകം അവൻ്റെ ഭീരുത്വം മാറ്റി, അഭിഷേകത്തിൻ്റെ പുഷ്ടിയാൽ അവൻ്റെ നുകം തകർന്നു. ഒരു വേലക്കാരിയുടെ മുന്നിൽ മുട്ടിടിച്ചവൻ ഇപ്പോൾ ആയിരങ്ങളുടെ മുന്നിൽ സഭാ കമ്പമില്ലാതെ പ്രസംഗിക്കുന്നു. അമർച്ചയായി കൽപ്പിച്ച മഹാപുരോഹിതൻ്റെ മുന്നിൽ പോലും ചങ്കുവിരിച്ച് മനുഷ്യരെക്കാൾ ദൈവത്തെ അനുസരിക്കേണ്ടതാകുന്നു എന്ന മറുപടി പറയണമെങ്കിൽ നുകം തകർക്കുന്ന അഭിഷേകം വേണം.
അഭിഷേകത്തിൻ്റെ പുഷ്ടി പ്രാപിച്ചാൽ നുകങ്ങൾ തകർക്കപ്പടും. അതേ നുകങ്ങൾ തകർക്കപ്പെടുവാനുള്ളതാണ്.

Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

ഭവന രഹിതരായ മിഷനറിമാർക്ക് സൗജന്യമായി ഭവനം...

ഉത്തര ഭാരതത്തിൽ മിഷനറിമാരായി സേവനം ചെയ്ത് ഇപ്പോൾ വിശ്രമ ജീവിതം
feature-top

എനിക്കു മറക്കാനാവാത്ത...

ഞാൻ അമേരിക്കയിൽ എത്തിയ ശേഷമാണ് പാസ്റ്റർ കെ കെ ചെറിയാൻ ഐപിസിയുടെ റാന്നി 
feature-top

‘ക്വയറ്റ് വാട്ടേഴ്സ്’: വാകത്താനത്ത്...

​കോട്ടയം: മുതിർന്ന പൗരന്മാർക്ക് ജീവിതത്തിന്റെ സായാഹ്നത്തിൽ പൂർണ്ണ
feature-top

പാസ്റ്റർ കെ.കെ. ചെറിയാന്റെ സംസ്കാരം ഒക്ടോ. 13...

കുമ്പനാട്: ഐപിസിയിലെ സീനിയർ ശുശ്രൂഷകനും പ്രശസ്‌ത കൺവൻഷൻ പ്രസംഗകനും
feature-top

ബഹറിൻ ശാരോൻ ചർച്ചിൽ ബൈബിൾ ക്ലാസ്സ് ഒക്‌ടോ.26...

മനാമ: ബഹറിൻ ശാരോൻ ചർച്ചിന്റെ നാൽപ്പതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ആറ്
feature-top

പ്രതിദിന ധ്യാനം| നിത്യജീവന്റെ പ്രത്യാശ|...

നിത്യജീവൻ്റ പ്രത്യാശ “ഭോഷ്കില്ലാത്ത ദൈവം സകല കാലത്തിന്നും മുമ്പെ
feature-top

ഫിലാഡൽഫിയ ഐപിസി ഹെബ്രോൻ സമർപ്പണ-ആരാധനാ...

ഫിലഡൽഫിയ : പെൻസിൽവാനിയലിലുള്ള ഫിലാഡൽഫിയ ഐ.പി.സി ഹെബ്രോൻ സഭയുടെ പുതിയ
feature-top

ചെറിയാച്ചായനെ ഓർക്കുമ്പോൾ – പാസ്റ്റർ ബി...

“എടാ മോനച്ചാ .. യോഹന്നാൻ സ്നാപകൻ മരുഭൂമിയിൽ നിന്നാൽ മരുഭൂമി ആളെ കൊണ്ട്
feature-top

സംഗീതജ്ഞൻ ജെ. വി. പീറ്ററിന്റെയും സാങ്കി...

ഡാളസ്: ക്രൈസ്തവ സംഗീത ലോകത്തിന് സമാനതകളില്ലാത്ത സംഭാവനകൾ നൽകിയ പ്രശസ്ത