Advertise here

അവൾ പുറപ്പെട്ടു പോയി ബേർശേബ മരുഭൂമിയിൽ ഉഴന്നു നടന്നു. -ഉല്പത്തി 21:14

നോവലിസ്റ്റ് ആനന്ദിൻ്റെ പ്രസിദ്ധമായ നോവലിൻ്റെ പേരാണ് ‘മരുഭൂമികൾ ഉണ്ടാക്കുന്നത്, ‘
മരുഭൂമിക്ക് നടുവിലെ ഒരു പട്ടണത്തിൽ ലേബർ ഓഫീസറായി വരുന്ന കുന്ദൻ എന്ന കഥാപാത്രത്തിൻ്റെ വ്യഥകളും തിരിച്ചറിവുകളുമാണ് നോവലിൻ്റെ പ്രമേയം. സ്റ്റേറ്റ് എന്ന അധികാര യന്ത്രത്തിൻ്റെ ഭാഗമാകുമ്പോൾ എല്ലാ മാനുഷിക മൂല്യങ്ങളുടെയും പശിമ നഷ്ടപ്പെട്ട് പരസ്പര ബന്ധമില്ലാത്ത മണൽ തരികൾ പോലെ മനുഷ്യർ പരസ്പര ബന്ധമില്ലാത്തവരായി – മരുഭൂമികളായി – മാറുന്നതിൻ്റെ പൊള്ളിക്കുന്ന ചിത്രമാണ് നോവൽ നമുക്ക് നൽകുന്നത്.

ഹാഗാർ ഇപ്പോൾ മരുഭൂമിയിൽ ഉഴന്നു നടക്കുകയാണ്. അവളുടെ കാല് പൊള്ളിക്കുന്ന തീച്ചൂടുള്ള മരുഭൂമിയേക്കാൾ അവളുടെ മനസിൽ എരിയുന്ന ഒരു മരുഭൂമി രൂപപ്പെട്ടിരിക്കുന്നു. മനുഷ്യരാരും മരുഭൂമിയും മനസിലിട്ടു കൊണ്ടല്ല ജനിക്കുന്നത്. കാലങ്ങൾ കൊണ്ട്, നോവിക്കുന്ന അനുഭവങ്ങൾ കൊണ്ട് ബന്ധങ്ങളിലെ തകർച്ചകൾ കൊണ്ട് മരൂ ഭൂമികൾ രൂപപ്പെട്ട് വരികയാണ്

എന്താണ് മരുഭൂമിയുടെ പ്രത്യേകത. പശിമ നഷ്ടപ്പെട്ട മണ്ണാണ് മണലും മരുഭൂമിയുമായി മാറുന്നത്. നമ്മിലേക്ക് ഒന്ന് തിരിഞ്ഞു നോക്കിക്കേ… ജീവിതത്തിൻ്റെ ഏതൊക്കെയോ ദശാസന്ധികളിൽ അടുപ്പമുള്ളവർ കരുതാതെ മാറി നിന്നപ്പോൾ, സഹായിക്കേണ്ടവർ കണ്ടില്ലന്ന് നടിച്ചപ്പോൾ, ചേർത്ത് പിടിക്കേണ്ടവർ പടിയിറക്കി വിട്ടപ്പോൾ … ഹാഗാറിനെ പോലെ ഉഴന്നു നടക്കേണ്ടി വന്നപ്പോൾ, മനസിൽ പശിമ നഷ്ടപ്പെട്ട മണൽക്കാടുകൾ രൂപപ്പെട്ടിട്ടില്ലേ?

സ്നേഹത്തിൻ്റെ, കരുതലിൻ്റെ, നന്മയുടെ, നീതിയുടെ പശിമ നഷ്ടപ്പെട്ട്, ഈർപ്പം നഷ്ടപ്പെട്ട്‌ മരുഭൂമി പോലെ ജീവിതം തള്ളിനീക്കുകയാണോ?

ഹാഗാറേ നീകണ്ണു തുറന്ന് നോക്കിയാൽ കുളിർമ്മയുള്ള നീരുറവ നിനക്കായി ഒഴുകുന്ന കാഴ്ച നിനക്ക് കാണാം… നിൻ്റെ മരുഭൂമികളെ മലർവാടിയാക്കി മാറ്റുന്ന ദൈവീക കരുതൽ തിരിച്ചറിയുക. -SCN

Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

ഭവന രഹിതരായ മിഷനറിമാർക്ക് സൗജന്യമായി ഭവനം...

ഉത്തര ഭാരതത്തിൽ മിഷനറിമാരായി സേവനം ചെയ്ത് ഇപ്പോൾ വിശ്രമ ജീവിതം
feature-top

എനിക്കു മറക്കാനാവാത്ത...

ഞാൻ അമേരിക്കയിൽ എത്തിയ ശേഷമാണ് പാസ്റ്റർ കെ കെ ചെറിയാൻ ഐപിസിയുടെ റാന്നി 
feature-top

‘ക്വയറ്റ് വാട്ടേഴ്സ്’: വാകത്താനത്ത്...

​കോട്ടയം: മുതിർന്ന പൗരന്മാർക്ക് ജീവിതത്തിന്റെ സായാഹ്നത്തിൽ പൂർണ്ണ
feature-top

പാസ്റ്റർ കെ.കെ. ചെറിയാന്റെ സംസ്കാരം ഒക്ടോ. 13...

കുമ്പനാട്: ഐപിസിയിലെ സീനിയർ ശുശ്രൂഷകനും പ്രശസ്‌ത കൺവൻഷൻ പ്രസംഗകനും
feature-top

ബഹറിൻ ശാരോൻ ചർച്ചിൽ ബൈബിൾ ക്ലാസ്സ് ഒക്‌ടോ.26...

മനാമ: ബഹറിൻ ശാരോൻ ചർച്ചിന്റെ നാൽപ്പതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ആറ്
feature-top

പ്രതിദിന ധ്യാനം| നിത്യജീവന്റെ പ്രത്യാശ|...

നിത്യജീവൻ്റ പ്രത്യാശ “ഭോഷ്കില്ലാത്ത ദൈവം സകല കാലത്തിന്നും മുമ്പെ
feature-top

ഫിലാഡൽഫിയ ഐപിസി ഹെബ്രോൻ സമർപ്പണ-ആരാധനാ...

ഫിലഡൽഫിയ : പെൻസിൽവാനിയലിലുള്ള ഫിലാഡൽഫിയ ഐ.പി.സി ഹെബ്രോൻ സഭയുടെ പുതിയ
feature-top

ചെറിയാച്ചായനെ ഓർക്കുമ്പോൾ – പാസ്റ്റർ ബി...

“എടാ മോനച്ചാ .. യോഹന്നാൻ സ്നാപകൻ മരുഭൂമിയിൽ നിന്നാൽ മരുഭൂമി ആളെ കൊണ്ട്
feature-top

സംഗീതജ്ഞൻ ജെ. വി. പീറ്ററിന്റെയും സാങ്കി...

ഡാളസ്: ക്രൈസ്തവ സംഗീത ലോകത്തിന് സമാനതകളില്ലാത്ത സംഭാവനകൾ നൽകിയ പ്രശസ്ത