സാംകുട്ടി ചാക്കോ നിലമ്പൂർ

 

-എന്തുകൊണ്ട് പുതിയ നിയമനം?

സ്വർഗ്ഗരാജ്യം തൻ്റെ മുന്തിരി തോട്ടത്തിൽ വേലക്കാരെ വിളിച്ചാക്കേണ്ടതിനു പുലർച്ചെക്ക് പുറപ്പെട്ട വീട്ടുടയവനാട് സദൃശം
(മത്താ. 20:1)

മുന്തിരി തോട്ടത്തിൽ 5 തവണയായായി അഞ്ചു ഗ്രൂപ്പ് ആളുകളെ ജോലിക്ക് നിയോഗിച്ച ഒരു യജമാനൻ്റെ കഥ യേശുക്രിസ്തു പറഞ്ഞിട്ടുണ്ട്. (മത്താ. 20:1-16). എല്ലാവർക്കും ഒരു പോലെ പ്രതിഫലം നൽകിയ യജമാനൻ്റെ കഥയാണത്. അവിടെ നിന്ന് വ്യത്യസ്തമായ ഒരു ചിന്ത

യജമാനൻ ആദ്യം പുലർച്ചെ ചെന്ന് ഒരു കൂട്ടം ആളുകളെ വിളിച്ച് അവരോട് കൃത്യമായി എത്ര ശമ്പളം തരും എന്ന വാഗ്ദാനത്തോടെ ഒരു ജോലി നൽകി. സത്യത്തിൽ ആ ജോലി ആദ്യം നിയമിക്കപ്പെട്ട തൊഴിലാളികൾക്ക് ചെയ്ത് തീർക്കാനുള്ള ജോലിയേ ഉണ്ടായിരുന്നുള്ളു.

ജോലി ആരംഭിച്ച്‌ ചില മണിക്കൂറുകൾ കഴിഞ്ഞ് യജമാനൻ തോട്ടത്തിലെത്തി ജോലി നിരീക്ഷിച്ചു. അപ്പോൾ അദ്ദേഹത്തിനു മനസിലായി ഇവർ ജോലിയിൽ അലസരോ മടിയരോ ആണ്. ഇവർ പറഞ്ഞ സമയമത്രയും അധ്വാനിച്ചാലും ജോലി പൂർത്തിയാക്കാനാവില്ല. യജമാനൻ ആരോടും കോപിച്ചില്ല, ആരെയും പിരിച്ചു വിട്ടില്ല, (ലോകത്തിനു പരിചയമില്ലാത്ത ഒരു തൊഴിലുടമ) അദ്ദേഹം പുതിയ ഒരു കൂട്ടം തൊഴിലാളികളെ കൂടെ നിയമിച്ചു.

വീണ്ടും രണ്ടു മണിക്കൂർ കഴിഞ്ഞ് ജോലി നിരീക്ഷിച്ചു. നിയമിക്കപ്പെട്ട രണ്ടാം ഗ്രൂപ്പ് തൊഴിലാളികളും ഒന്നാം ഗ്രൂപ്പിനെ അനുകരിച്ച് ജോലി ഉഴപ്പിയെന്ന് യജമാനന് ബോധ്യമായി.

അദ്ദേഹം പുതിയ ഒരു ഗ്രൂപ്പിനെ നിയമിച്ചു.ഈ പ്രോസസ് വൈകുന്നേരം വരെ തുടർന്നു. അങ്ങനെ മൊത്തം 5 ഗ്രൂപ്പ് ജോലി ചെയ്തു. യജമാനന് ഒരു കാര്യത്തിൽ നിർബന്ധം ഉണ്ടായിരുന്നു. ജോലി പൂർത്തിയാകണം!

ചിന്തിക്കുക:
യജമാനൻ ഏൽപ്പിച്ച ജോലിയിൽ നാം എത്രമാത്രം വിശ്വസ്തരാണ്?
നാം നിയമിക്കപ്പെട്ടത് നമ്മുടെ സാമർത്ഥ്യമോ തൊഴിൽ നിപുണതയോ കൊണ്ടല്ല. യജമാനൻ്റെ കൃപകൊണ്ടാണ്.( ആദ്യ ഗ്രൂപ്പിനു മാത്രമേ ജോലിക്കുള്ള യോഗ്യത ഉണ്ടായിരുന്നുള്ളു)
നാം ജോലിയിൽ നിന്ന് പിരിച്ചു വിടപ്പെടുന്നില്ല എന്നത് യജമാനൻ്റെ കരുണ മാത്രമാണ്.

പ്രാർത്ഥന
സ്വർഗീയ പിതാവേ അങ്ങ് എന്നെയും തിരഞ്ഞെടുത്തതിന് നന്ദി. എൻ്റെ അവിശ്വസ്തതകൾ പൊറുക്കേണമേ, അങ്ങയുടെ ഹിതം നിറവേറ്റാൻ ഞാൻ ഒരിക്കലൂടെ സമർപ്പിക്കുന്നു. ആമേൻ!

Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

പ്രതിദിന ധ്യാനം | ദൈവത്തോട് അടുത്തിരിക്കുക |...

ദൈവത്തോട് അടുത്തിരിക്കുക “എന്നാൽ ദൈവത്തോട് അടുത്തിരിക്കുന്നത്
feature-top

സിസ്റ്റർ റ്റിജി കോശിക്ക് ജ്വാല 2026...

റിയാദ്: റിയാദ് കേളി കുടുംബവേദി ഏർപ്പെടുത്തിയ ജ്വാല 2026 അവാർഡ് സിസ്റ്റർ
feature-top

ഏഴു ക്രൈസ്തവരുടെ തലയറുത്ത്...

അബൂജ: തലയറുത്തു കൊല്ലുന്ന തീവ്രവാദം വീണ്ടും നൈജീരിയയിൽ. ക്രൈസ്തവ വിരുദ്ധ
feature-top

അശരണരുടെ ആശ്രയകേന്ദ്രത്തിന് മേൽ...

റായ്ഗഡ് : മുംബൈയിലെയും നവി മുംബൈയിലെയും തെരുവുകളിലും റെയിൽവേ
feature-top

നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശനെ ഐ.പി.സി...

തിരുവനന്തപുരം: നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശനെ ഐ.പി.സി കേരള സ്റ്റേറ്റ്
feature-top

‘സ്വർഗ്ഗീയ കീർത്തനങ്ങൾ’ മ്യൂസിക് നൈറ്റ്...

കുമ്പനാട്: ബ്രദ്റൺ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിൻ്റെ അലുമിനി അസ്സോസിയേഷനും
feature-top

അബിയേൽ ഷൈൻ ഷിനോജിന് സിബിഎസ്സ്ഇ പത്താം...

സുൽത്താൻബത്തേരി: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ അബിയേൽ ഷൈൻ ഷിനോജ് 95%
feature-top

പ്രതിദിന ധ്യാനം | ബലഹീനരുടെ സങ്കേതം |ജോസ്...

ബലഹീനരുടെ സങ്കേതം  “കുഴിമുയല്‍ ശക്തിയില്ലാത്ത ജീവി എങ്കിലും അതു
feature-top

യൂറോപ്യൻ മലയാളി പെന്തെക്കോസ്തൽ...

ലണ്ടൻ: യൂറോപ്യൻ മലയാളി പെന്തെക്കൊസ്ത്‌ൽ കമ്മ്യൂണിറ്റി (ഇ.എം.പി.സി)