Advertise here

സാംകുട്ടി ചാക്കോ നിലമ്പൂർ
എൻ്റെ വിചാരങ്ങൾ നിങ്ങളുടെ വിചാരങ്ങൾ അല്ല; നിങ്ങളുടെ വഴികൾ എൻ്റെ വഴികളുമല്ല എന്നു യഹോവ അരുളിച്ചെയ്യുന്നു. യെശയ്യാവ് 55: 8

നാം എല്ലാവരും ധാരാളം യാത്ര ചെയ്യുന്നവരാണ്. ചെറുതോ വലുതോ ആയ യാത്രകൾ. ജീവിതം തന്നെ ഒരു യാത്രയായാണ് നാം ചിന്തിക്കുന്നത്. യാത്രകൾക്കിടയിൽ വഴിയിൽ തടസങ്ങൾ ഉണ്ടാകാം. ട്രാഫിക് ജാം ഉണ്ടാകാം. നിർബന്ധിത സാഹചര്യങ്ങളിൽ നാം വഴിമാറി സഞ്ചരിക്കാറുണ്ട്. അപൂർവ്വം ചിലപ്പോൾ യാത്ര തന്നെ ഇടക്ക് അവസാനിപ്പിച്ച് മടങ്ങാറുണ്ട്.

ദൈവവും മനുഷ്യനും തമ്മിലുള്ള അടിസ്ഥാന വ്യത്യാസങ്ങളിലൊന്ന് ദൈവം ഒരിക്കലും വഴിമാറേണ്ടി വരുന്നില്ല. യാത്ര ഇടക്ക് അവസാനിപ്പിക്കേണ്ടി വരുന്നില്ല.

ദൈവത്തിന് നമ്മെ ഓരോരുത്തരെ കുറിച്ചും വ്യക്തമായ പദ്ധതിയുണ്ട് കൃത്യമായ വഴിയുണ്ട്.

അബ്രഹാം ഒരിക്കൽ ദൈവത്തോട് പറഞ്ഞു: ” യിശ്മായേൽ ജീവിച്ചിരുന്നാൽ മതി”. അതായത് എനിക്ക് മറ്റൊരു സന്തതി വേണ്ട.

അബ്രഹാമേ നിന്നെക്കുറിച്ചുള്ള ദൈവത്തിൻ്റെ പദ്ധതി നിൻ്റെ ചിന്തകൾക്കും പ്ലാനുകൾക്കും അപ്പുറമാണ്. അതിൽ ഇടക്ക് അവസാനിക്കുന്ന ഒരു വഴിയല്ല. നിനക്കൊരു വാഗ്‌ദത്ത സന്തതിയെ തന്ന് അവനിലൂടെ ഒരു വംശത്തെ ജനിപ്പിച്ച് അവരിലൂടെ മനുഷ്യ വർഗത്തിൻ്റെ രക്ഷകനെ ഭൂമിയിലേക്ക് എത്തിക്കുക എന്ന വിശാലമായ പദ്ധതിയുമായി വന്നിരിക്കുന്ന മഹാ ദൈവത്തോടാണ് എബ്രഹാം പ്രറയുന്നത് യിസ്മായേൽ മതിയെന്ന്.

താൽക്കാലിക തടസങ്ങളിൽ പകച്ചു നിൽക്കുകയാണോ? മടങ്ങി പോകുന്നതിനെ കുറിച്ച് ചിന്തിക്കുകയാണോ? ഇത്രയും മതി ഇവിടം വരെ എത്തിയല്ലോ ഇനി നിർത്താം എന്ന് തീരുമാനിച്ചു കഴിഞ്ഞോ?

ദൈവം നിൻ്റെ മുന്നിൽ തുറന്നിരിക്കുന്ന വഴി ഇടക്ക് അവസാനിക്കുന്നതല്ല. മുന്നോട്ടു പോവുക.

Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

ഭവന രഹിതരായ മിഷനറിമാർക്ക് സൗജന്യമായി ഭവനം...

ഉത്തര ഭാരതത്തിൽ മിഷനറിമാരായി സേവനം ചെയ്ത് ഇപ്പോൾ വിശ്രമ ജീവിതം
feature-top

എനിക്കു മറക്കാനാവാത്ത...

ഞാൻ അമേരിക്കയിൽ എത്തിയ ശേഷമാണ് പാസ്റ്റർ കെ കെ ചെറിയാൻ ഐപിസിയുടെ റാന്നി 
feature-top

‘ക്വയറ്റ് വാട്ടേഴ്സ്’: വാകത്താനത്ത്...

​കോട്ടയം: മുതിർന്ന പൗരന്മാർക്ക് ജീവിതത്തിന്റെ സായാഹ്നത്തിൽ പൂർണ്ണ
feature-top

പാസ്റ്റർ കെ.കെ. ചെറിയാന്റെ സംസ്കാരം ഒക്ടോ. 13...

കുമ്പനാട്: ഐപിസിയിലെ സീനിയർ ശുശ്രൂഷകനും പ്രശസ്‌ത കൺവൻഷൻ പ്രസംഗകനും
feature-top

ബഹറിൻ ശാരോൻ ചർച്ചിൽ ബൈബിൾ ക്ലാസ്സ് ഒക്‌ടോ.26...

മനാമ: ബഹറിൻ ശാരോൻ ചർച്ചിന്റെ നാൽപ്പതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ആറ്
feature-top

പ്രതിദിന ധ്യാനം| നിത്യജീവന്റെ പ്രത്യാശ|...

നിത്യജീവൻ്റ പ്രത്യാശ “ഭോഷ്കില്ലാത്ത ദൈവം സകല കാലത്തിന്നും മുമ്പെ
feature-top

ഫിലാഡൽഫിയ ഐപിസി ഹെബ്രോൻ സമർപ്പണ-ആരാധനാ...

ഫിലഡൽഫിയ : പെൻസിൽവാനിയലിലുള്ള ഫിലാഡൽഫിയ ഐ.പി.സി ഹെബ്രോൻ സഭയുടെ പുതിയ
feature-top

ചെറിയാച്ചായനെ ഓർക്കുമ്പോൾ – പാസ്റ്റർ ബി...

“എടാ മോനച്ചാ .. യോഹന്നാൻ സ്നാപകൻ മരുഭൂമിയിൽ നിന്നാൽ മരുഭൂമി ആളെ കൊണ്ട്
feature-top

സംഗീതജ്ഞൻ ജെ. വി. പീറ്ററിന്റെയും സാങ്കി...

ഡാളസ്: ക്രൈസ്തവ സംഗീത ലോകത്തിന് സമാനതകളില്ലാത്ത സംഭാവനകൾ നൽകിയ പ്രശസ്ത