സാംകുട്ടി ചാക്കോ നിലമ്പൂർ

എൻ്റെ വിചാരങ്ങൾ നിങ്ങളുടെ വിചാരങ്ങളല്ല, നിങ്ങളുടെ വഴികൾ എൻ്റെ വഴികളുമല്ല എന്ന് യഹോവ അരുളിചെയ്യുന്നു
യെശയ്യാവ് 55: 8

സ്വതന്ത്ര ഇന്ത്യയുടെ വളർച്ചയിൽ നിർണായക പങ്കുവഹിച്ച പദ്ധതികളായിരുന്നു പഞ്ചവത്സര പദ്ധതികൾ. ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു തുടങ്ങി വച്ച ആപ്ലാനിങ്ങിലൂടെയാണ് ഇന്ത്യയിലെ മഹത്തായ പല സ്ഥാപനങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഉണ്ടാകുന്നത്. ലോകത്തിലെ എല്ലാ മികച്ച ഭരണാധികാരികളും രാജ്യത്തിനു വേണ്ടി വികസന പദ്ധതികൾ പ്ലാൻ ചെയ്ത് നടപ്പിലാക്കാറുണ്ട്.

വ്യക്തിപരമായി ഓരോ മനുഷ്യനും ചില പദ്ധതികളും പ്ലാനുകളും തയ്യാറാക്കുന്നവരാണ്. ഒരു കർഷകൻ കൃഷി ചെയ്യുന്നത് വ്യക്തമായ പദ്ധതിയോടെയും കൃത്യമായ പ്ലാനിങ്ങോടെയുമാണങ്കിലേ നല്ല വിളവ് ലഭിക്കൂ. എല്ലാ മേഖലയിലും പ്ലാനിംഗ് അനിവാര്യമാണ്. അടുക്കളയിൽ അമ്മ ഒരു കറി ഉണ്ടാക്കുന്നത് പോലും കൃത്യമായ പ്ലാനിങ്ങോടെയാണ്.

നമുക്ക് നമ്മേക്കുറിച്ചുള്ള പ്ലാനുകൾ എന്തൊക്കെയാണ്? ഇന്ന്, ഈ ആഴ്ച, ഈ മാസം, ഈ വർഷം, അടുത്ത അഞ്ചു വർഷം എന്താണ് ഓരോ ഘട്ടത്തിലേക്കുമുള്ള പ്ലാൻ? ചിന്തിക്കാമോ?

വിശന്ന ജനക്കൂട്ടത്തിന് ഭക്ഷണം നൽകണമെന്ന് കർത്താവ് പറഞ്ഞപ്പോൾ ശിഷ്യന്മാർ പെട്ടന്ന് പ്ലാൻ തയ്യാറാക്കി. 200 പണത്തിൻ്റെ അപ്പം. എന്നാൽ പോലും തികയില്ലന്ന നെഗറ്റീവ് ചിന്തയും ആ കൂടെ പറയുന്നു. (എന്നാപ്പിന്നെ 300 പണം എന്ന് പറഞ്ഞാൽ പോരെ). നാം പലപ്പോഴും നമ്മുടെ അറിവിൻ്റെ പരിമിതികൾക്കകത്തു നിന്നും ലഭ്യമായ പണത്തിൻ്റെയോ സാങ്കേതിക വിദ്യയുടെയോ അടിസ്ഥാനത്തിലും മാത്രമായിരിക്കും പ്ലാനുകളും പ്രതികളും തയ്യാറാക്കുന്നത്‌. മനുഷ്യസഹജമാണത്.

ഓർക്കുക. നാം നമ്മെക്കുറിച്ച് ചിന്തിച്ച് തയ്യാറാക്കിയിരിക്കുന്നതിനേക്കാൾ മികച്ച ഒരു പ്ലാനും പദ്ധതിയും സ്വർഗം നമുക്കായി ഉണ്ടാക്കിയിട്ടുണ്ടു്. ഏലിയാവിൻ്റെ പ്ലാൻ ചൂരചെടി തണലിൽ കിടന്ന് മരിക്കാനാണ്. സ്വർഗം അവനേക്കു റിച്ച് അതിഗംഭീര പദ്ധതി നടപ്പിലാക്കാൻ ശ്രമിക്കുമ്പോഴാണ് അവൻ ജീവിതത്തിനുതന്നെ ഷട്ട് ഡൗൺ പ്രഖ്യാപിക്കുന്നത്.

യാക്കോബ് പുത്ര ദു:ഖത്തോടെ മരിക്കാൻ പ്ലാൻ ചെയ്യുന്നു. സ്വർഗം യാക്കോബിനെക്കൊണ്ട് മകനെയും കൊച്ചു മക്കളെയും എന്തിനേറെ ഫറവോനെ വരെ അനുഗ്രഹിക്കാന്നുള്ള പദ്ധതി തയ്യാറാക്കി കാത്തിരിക്കുകയാണ്.

നാം നമ്മെക്കുറിച്ച് ഇന്ന് ചിന്തിച്ചതോ പ്ലാൻ ചെയ്തതോ അല്ല സ്വർഗം പ്ലാൻ ചെയ്തിരിക്കുന്നത്. സ്വർഗത്തിൻ്റെ പദ്ധതിയിൽ നാം ചേർന്നു നിന്നാൽ മതി. അവൻ്റെ വിചാരങ്ങൾ ഉന്നതമാണ്.

 

 

Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

മഹാകവി കെ.വി.സൈമൺ കിഴക്കിൻ്റെ മിൽട്ടൺ: പഠന...

മഹാകവി കെ.വി. സൈമണിനെക്കുറിച്ചുള്ള ഗ്രന്ഥം പ്രസിദ്ധീകരിച്ചിരിക്കുന്നത്
feature-top

പട്ടാഴി മലങ്കര ക്രിസ്ത്യൻ ചർച്ച്‌ ...

പട്ടാഴി : മലങ്കര ക്രിസ്ത്യൻ ചർച്ചിന്റെ കൺവൻഷൻ ഒക്ടോ. 15 -17 വരെ പട്ടാഴി സുജിൻ
feature-top

പാസ്റ്റർ ബേബി കടമ്പനാടിന് വേണ്ടി എല്ലാ...

ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ ജനറൽ കൗൺസിൽ അംഗവും ഐപിസി സീനിയർ
feature-top

മണക്കണ്ടത്തിൽ പി.എം.ജോൺ (കുഞ്ഞുമോൻ-78)...

നിലമ്പൂർ : എടക്കര ഐപിസി സഭയുടെ ആദ്യകാല പ്രവർത്തകരിൽ ഒരാളായ മണക്കണ്ടത്തിൽ
feature-top

പ്രതിദിന ധ്യാനം |പാമ്പിൻ്റെ ബുദ്ധി |...

പാമ്പിൻ്റെ ബുദ്ധി “ആകയാൽ പാമ്പിനെപ്പോലെ ബുദ്ധിയുള്ളവരും
feature-top

Looking for Prayer Warriors and ...

ഏറ്റവുമധികം വായനക്കാരുള്ള ഹാലേലൂയ്യാ പത്രത്തിൽനിന്ന് നിരന്തരം
feature-top

പാസ്റ്റർ അനീഷ് ഏലപ്പാറ പ്രയർ ബോർഡ്...

മുളക്കുഴ:  പാസ്റ്റർ അനീഷ് ഏലപ്പാറയെ ചർച്ച് ഓഫ് ഗോഡ് പ്രയർ ബോർഡ്
feature-top

പുൽപ്പള്ളി അസംബ്ലീസ് ഓഫ് ഗോഡ് ചർച്ച് ഗാന്ധി...

പുൽപ്പള്ളി : അസംബ്ലീസ് ഓഫ് ഗോഡ് ചർച്ചിൻ്റെ നേതൃത്വത്തിൽ പുൽപ്പള്ളി
feature-top

പുതിയ തലമുറയ്ക്ക് സമകാലിക മലയാളത്തിൽ ബൈബിൾ ...

കോട്ടയം: വിശുദ്ധ ബൈബിളിന്റെ സമകാലിക പരിഭാഷ ‘തിരുവചന’ത്തിന്റെ പുതിയ