സാംകുട്ടി ചാക്കോ നിലമ്പൂർ

എൻ്റെ വിചാരങ്ങൾ നിങ്ങളുടെ വിചാരങ്ങളല്ല, നിങ്ങളുടെ വഴികൾ എൻ്റെ വഴികളുമല്ല എന്ന് യഹോവ അരുളിചെയ്യുന്നു
യെശയ്യാവ് 55: 8

സ്വതന്ത്ര ഇന്ത്യയുടെ വളർച്ചയിൽ നിർണായക പങ്കുവഹിച്ച പദ്ധതികളായിരുന്നു പഞ്ചവത്സര പദ്ധതികൾ. ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു തുടങ്ങി വച്ച ആപ്ലാനിങ്ങിലൂടെയാണ് ഇന്ത്യയിലെ മഹത്തായ പല സ്ഥാപനങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഉണ്ടാകുന്നത്. ലോകത്തിലെ എല്ലാ മികച്ച ഭരണാധികാരികളും രാജ്യത്തിനു വേണ്ടി വികസന പദ്ധതികൾ പ്ലാൻ ചെയ്ത് നടപ്പിലാക്കാറുണ്ട്.

വ്യക്തിപരമായി ഓരോ മനുഷ്യനും ചില പദ്ധതികളും പ്ലാനുകളും തയ്യാറാക്കുന്നവരാണ്. ഒരു കർഷകൻ കൃഷി ചെയ്യുന്നത് വ്യക്തമായ പദ്ധതിയോടെയും കൃത്യമായ പ്ലാനിങ്ങോടെയുമാണങ്കിലേ നല്ല വിളവ് ലഭിക്കൂ. എല്ലാ മേഖലയിലും പ്ലാനിംഗ് അനിവാര്യമാണ്. അടുക്കളയിൽ അമ്മ ഒരു കറി ഉണ്ടാക്കുന്നത് പോലും കൃത്യമായ പ്ലാനിങ്ങോടെയാണ്.

നമുക്ക് നമ്മേക്കുറിച്ചുള്ള പ്ലാനുകൾ എന്തൊക്കെയാണ്? ഇന്ന്, ഈ ആഴ്ച, ഈ മാസം, ഈ വർഷം, അടുത്ത അഞ്ചു വർഷം എന്താണ് ഓരോ ഘട്ടത്തിലേക്കുമുള്ള പ്ലാൻ? ചിന്തിക്കാമോ?

വിശന്ന ജനക്കൂട്ടത്തിന് ഭക്ഷണം നൽകണമെന്ന് കർത്താവ് പറഞ്ഞപ്പോൾ ശിഷ്യന്മാർ പെട്ടന്ന് പ്ലാൻ തയ്യാറാക്കി. 200 പണത്തിൻ്റെ അപ്പം. എന്നാൽ പോലും തികയില്ലന്ന നെഗറ്റീവ് ചിന്തയും ആ കൂടെ പറയുന്നു. (എന്നാപ്പിന്നെ 300 പണം എന്ന് പറഞ്ഞാൽ പോരെ). നാം പലപ്പോഴും നമ്മുടെ അറിവിൻ്റെ പരിമിതികൾക്കകത്തു നിന്നും ലഭ്യമായ പണത്തിൻ്റെയോ സാങ്കേതിക വിദ്യയുടെയോ അടിസ്ഥാനത്തിലും മാത്രമായിരിക്കും പ്ലാനുകളും പ്രതികളും തയ്യാറാക്കുന്നത്‌. മനുഷ്യസഹജമാണത്.

ഓർക്കുക. നാം നമ്മെക്കുറിച്ച് ചിന്തിച്ച് തയ്യാറാക്കിയിരിക്കുന്നതിനേക്കാൾ മികച്ച ഒരു പ്ലാനും പദ്ധതിയും സ്വർഗം നമുക്കായി ഉണ്ടാക്കിയിട്ടുണ്ടു്. ഏലിയാവിൻ്റെ പ്ലാൻ ചൂരചെടി തണലിൽ കിടന്ന് മരിക്കാനാണ്. സ്വർഗം അവനേക്കു റിച്ച് അതിഗംഭീര പദ്ധതി നടപ്പിലാക്കാൻ ശ്രമിക്കുമ്പോഴാണ് അവൻ ജീവിതത്തിനുതന്നെ ഷട്ട് ഡൗൺ പ്രഖ്യാപിക്കുന്നത്.

യാക്കോബ് പുത്ര ദു:ഖത്തോടെ മരിക്കാൻ പ്ലാൻ ചെയ്യുന്നു. സ്വർഗം യാക്കോബിനെക്കൊണ്ട് മകനെയും കൊച്ചു മക്കളെയും എന്തിനേറെ ഫറവോനെ വരെ അനുഗ്രഹിക്കാന്നുള്ള പദ്ധതി തയ്യാറാക്കി കാത്തിരിക്കുകയാണ്.

നാം നമ്മെക്കുറിച്ച് ഇന്ന് ചിന്തിച്ചതോ പ്ലാൻ ചെയ്തതോ അല്ല സ്വർഗം പ്ലാൻ ചെയ്തിരിക്കുന്നത്. സ്വർഗത്തിൻ്റെ പദ്ധതിയിൽ നാം ചേർന്നു നിന്നാൽ മതി. അവൻ്റെ വിചാരങ്ങൾ ഉന്നതമാണ്.

 

 

Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

Golden Jubilee Celebrations: A Testimony of God’s...

The Golden Jubilee Celebration marking 50 years of God’s abundant faithfulness in the life and ministry of Pastor Jacob John and his family, along with IPC Bethel Church, Pathankot, was held from
feature-top

സിംഗപ്പൂർ കൺവെൻഷൻ ഏപ്രിൽ 3 വെള്ളി മുതൽ 5 ഞായർ...

xസിംഗപ്പൂർ : ഇമ്മാനുവേൽ അസംബ്ലി ഓഫ് ഗോഡ് സഭയുടെ ആഭിമുഖ്യത്തിൽ സുവിശേഷ
feature-top

ഐപിസി നെല്ലിമല സീയോൻ സഭയുടെ സുവിശേഷയോഗവും...

കുമ്പനാട്: ഐപിസി നെല്ലിമല സീയോൻ സഭയുടെ ആഭിമുഖ്യത്തിൽ നെല്ലിമല സഭാഹാളിന്
feature-top

മല്ലപ്പള്ളി യുപിഎഫ് വിബിഎസ് ഇന്ന്...

പുതുശ്ശേരി: മല്ലപ്പള്ളിയിലും പരിസരപ്രദേശങ്ങളിലുമുള്ള സഭകളുടെ
feature-top

ജനറൽ കൺവെൻഷൻ...

തിരുവല്ല: ഫെയ്ത്ത് ലീഡേഴ്‌സ് ചർച്ച് ഓഫ് ഗോഡ് 2026 ഏപ്രിൽ 5 മുതൽ 12 വരെ തിരുവല്ല
feature-top

കുട്ടികൾക്ക് ഇനി സോഷ്യൽ മീഡിയ വേണ്ട;...

ഓസ്ട്രേലിയ: കുട്ടികളുടെ മാനസികാരോഗ്യവും സുരക്ഷയും മുൻനിർത്തി സോഷ്യൽ
feature-top

മുൻ സൈനിക ഉദ്യോഗസ്ഥൻ കെ. എസ്. ജോൺ...

നിലമ്പൂർ: കാടമല കെ. എസ്. ജോൺ (79) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. കാടമല കെ.ജെ.
feature-top

കുവൈത്ത് എണ്ണക്കപ്പലിന് നേരെ ഇറാൻ ഡ്രോൺ...

ദുബൈ: കുവൈത്തിൻ്റെ വലിയ എണ്ണക്കപ്പലുകളിൽ ഒന്നായ അൽ സാൽമിക്ക് നേരെ
feature-top

പ്രതിദിന ധ്യാനം |ഒരു തിരഞ്ഞെടുപ്പിന്...

ഒരു തിരഞ്ഞെടുപ്പിന് പിന്നിലെ ദൈവഹിതം ”അപ്പോൾ ലോത്ത് നോക്കി