Advertise here

ജസ്റ്റിൻ കായംകുളം

എന്നാൽ യഹോവ ജോസഫിനോട് കൂടെ ഇരുന്നു
ഉല്പത്തി 39:21

വാഗ്‌ദത്തങ്ങളിലേക്കു എത്തുവാൻ സമയം ഏറ്റവും അടുത്ത സമയത്താണ് പോത്തിഫറിൻ്റെ ഭാര്യ യോസേഫിനെ കുടുക്കുവാൻ കച്ച കെട്ടിയിറങ്ങിയത്. വേണമെങ്കിൽ യോസേഫിനു  താൽക്കാലിക സുഖത്തിനു പിന്നാലെ പോകാമായിരുന്നു. ആരും അറിയുകയുമില്ല. എന്നാൽ പുറമെയുള്ള വിശുദ്ധിയേക്കാൾ തൻ്റെ ശരീരത്തെ ജീവനും വിശുദ്ധിയുമുള്ള യാഗമായി സമർപ്പിച്ച ഭക്തൻ പ്രലോഭനത്തെ അതിജീവിച്ചു..

തൻ്റെ വിശുദ്ധി കാത്തു സൂക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ അല്പകാലം കാരാഗ്രഹത്തിൻ്റെ ഇരുട്ടറയിൽ കിടക്കേണ്ടി വന്നെങ്കിലും സമയം ആയപ്പോൾ അവനെ ദൈവം ഉയർത്തി. ദേശത്തിൻ്റെ മേലധികാരിയാക്കി. മുദ്രമോതിരം കൊടുത്തു. വിലയേറിയ വസ്ത്രം, സ്വർണസരപ്പളി എന്നിവ ധരിപ്പിച്ചു. ദേശക്കാർ അവനെ നമസ്ക്കരിച്ചു.

നമ്മുടെ ജീവിതത്തിൽ വിശുദ്ധിയും വേർപാടും കാത്തു സൂക്ഷിച്ചാൽ അല്പകാലത്തേക്കു നാം നിന്ദിക്കപ്പെട്ടാലും, ഇരുട്ടറയിൽ തള്ളപ്പെട്ടാലും ദൈവത്താലുള്ള വാഗ്‌ദത്തങ്ങൾ പാലിക്കപ്പെടുന്ന ഒരുദിവസമുണ്ട്.

നമ്മെ പരിശോധിക്കുന്ന സാഹചര്യങ്ങളിൽ ധൈര്യത്തോടെ നില കൊള്ളാനുള്ള ആർജവത്വം കാണിക്കാൻ ഓരോ ഭക്തരും തയ്യാറാകണം. സാമ്പത്തികത്തിൻ്റെയോ, പദവിയുടെയോ, ജഡ മോഹത്തിൻ്റെയോ മുൻപിൽ തോൽക്കാതിരിക്കുന്നതായിരിക്കട്ടെ നമ്മുടെ വിജയം..

കാലം കഴിയുമ്പോൾ ദൈവീക അനുഗ്രഹം നിശ്ചയമായും നമ്മെ തേടിയെത്തും.
ദൈവം ഏവരെയും അനുഗ്രഹിക്കട്ടെ.

 

Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

ഭവന രഹിതരായ മിഷനറിമാർക്ക് സൗജന്യമായി ഭവനം...

ഉത്തര ഭാരതത്തിൽ മിഷനറിമാരായി സേവനം ചെയ്ത് ഇപ്പോൾ വിശ്രമ ജീവിതം
feature-top

എനിക്കു മറക്കാനാവാത്ത...

ഞാൻ അമേരിക്കയിൽ എത്തിയ ശേഷമാണ് പാസ്റ്റർ കെ കെ ചെറിയാൻ ഐപിസിയുടെ റാന്നി 
feature-top

‘ക്വയറ്റ് വാട്ടേഴ്സ്’: വാകത്താനത്ത്...

​കോട്ടയം: മുതിർന്ന പൗരന്മാർക്ക് ജീവിതത്തിന്റെ സായാഹ്നത്തിൽ പൂർണ്ണ
feature-top

പാസ്റ്റർ കെ.കെ. ചെറിയാന്റെ സംസ്കാരം ഒക്ടോ. 13...

കുമ്പനാട്: ഐപിസിയിലെ സീനിയർ ശുശ്രൂഷകനും പ്രശസ്‌ത കൺവൻഷൻ പ്രസംഗകനും
feature-top

ബഹറിൻ ശാരോൻ ചർച്ചിൽ ബൈബിൾ ക്ലാസ്സ് ഒക്‌ടോ.26...

മനാമ: ബഹറിൻ ശാരോൻ ചർച്ചിന്റെ നാൽപ്പതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ആറ്
feature-top

പ്രതിദിന ധ്യാനം| നിത്യജീവന്റെ പ്രത്യാശ|...

നിത്യജീവൻ്റ പ്രത്യാശ “ഭോഷ്കില്ലാത്ത ദൈവം സകല കാലത്തിന്നും മുമ്പെ
feature-top

ഫിലാഡൽഫിയ ഐപിസി ഹെബ്രോൻ സമർപ്പണ-ആരാധനാ...

ഫിലഡൽഫിയ : പെൻസിൽവാനിയലിലുള്ള ഫിലാഡൽഫിയ ഐ.പി.സി ഹെബ്രോൻ സഭയുടെ പുതിയ
feature-top

ചെറിയാച്ചായനെ ഓർക്കുമ്പോൾ – പാസ്റ്റർ ബി...

“എടാ മോനച്ചാ .. യോഹന്നാൻ സ്നാപകൻ മരുഭൂമിയിൽ നിന്നാൽ മരുഭൂമി ആളെ കൊണ്ട്
feature-top

സംഗീതജ്ഞൻ ജെ. വി. പീറ്ററിന്റെയും സാങ്കി...

ഡാളസ്: ക്രൈസ്തവ സംഗീത ലോകത്തിന് സമാനതകളില്ലാത്ത സംഭാവനകൾ നൽകിയ പ്രശസ്ത