ജസ്റ്റിൻ കായംകുളം 

അതിന്നു ഹന്നാ:ഞാൻ മനോവ്യസനമുള്ളൊരു സ്ത്രീ; ഞാൻ വീഞ്ഞോ മദ്യമോ കുടിച്ചിട്ടില്ല; യഹോവയുടെ സന്നിധിയിൽ എൻ്റെ ഹൃദയം പകരുകയത്രേ ചെയ്തതു.
1 ശമൂവേൽ-1:15

കുഞ്ഞുങ്ങൾ ഉണ്ടാകുക എന്നത് ഏതൊരു സ്ത്രീയുടെയും ജീവിതാഭിലാഷമാണ്. അമ്മയാകാൻ കൊതിക്കാത്തവർ വിരളം. കുഞ്ഞുങ്ങളുടെ വളർച്ചയും ചിരിയും കളിയുമൊക്കെ കാണാൻ അവളും കൊതിച്ചിരുന്നു. നാളുകൾ കഴിഞ്ഞിട്ടും കുഞ്ഞ് ഉണ്ടാകുന്നില്ല. വീട്ടിൽ ചിലർ അവളെ നിന്ദിച്ചു, പരിഹസിച്ചു, ചിലർ ഒന്നും പുറത്തു കാണിച്ചില്ലായെങ്കിലും മനസ്സിൽ അവളെ കുറ്റപ്പെടുത്തി.. ഭർത്താവിൻ്റെ സ്നേഹവും,കരുതലും അവൾക്കു പോരായിരുന്നു. ഒറ്റ ആഗ്രഹം മാത്രം ഒരു തലമുറ.

ഹന്ന പ്രാർത്ഥനയ്ക്ക് ഉത്തമ ഉദാഹരണം. ഉള്ളിലെ സങ്കടം വിതുമ്പലായപ്പോൾ പുരോഹിതൻ പോലും അവളെ വിമർശിച്ചു. അവളെ ഒരു മദ്യപാനിയെന്നു ആക്ഷേപിച്ചു. എന്നാൽ കരയുന്ന ഹന്നയുടെ കണ്ണുനീർ കണ്ട ദൈവം അവളെ അനുഗ്രഹിച്ചു. മച്ചിയെന്നു വിളിക്കപ്പെട്ടവൾ അമ്മയായി. ദൈവത്തിന് ഒരു കാര്യവും അസാധ്യമല്ലല്ലോ. നീ പ്രാർത്ഥിക്കുന്ന വിഷയം തുടരുക. നിന്ദയിൽ തളരരുത്. ദൈവസാന്നിധ്യം നിൻ്റെ അരികിൽ വരുമ്പോൾ നീ ചോദിച്ചു കൊൾക മറുപടി ലഭിക്കും.

നിന്ദകളും പരിഹാസങ്ങളും നമുക്ക് നേരെ കടന്നു വരുമ്പോൾ അതിൽ പതറീപ്പോകാതിരിക്കാൻ ഒരു ദൈവപൈതൽ ശീലിക്കണം. മറ്റുള്ളവരുടെ വാക്കുകൾക്ക് ചെവി കൊടുക്കുവാനും പ്രതികരിക്കുവാനും പോകുമ്പോൾ നമ്മിൽ കൂടെ ദൈവം ചെയ്യാനുള്ള പദ്ധതികൾ പിന്നേയും താമസിക്കും.

അകയാൽ നമ്മിൽ കൂടെ ദൈവനാമം മഹത്വപ്പെടുന്നതിനുള്ള അവസരം നൽകാൻ സമയം ദൈവസന്നിധിയിൽ ചിലവഴിക്കുക, ദൈവപ്രവർത്തി കാണുവാൻ കഴിയും.

Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

പ്രതിദിന ധ്യാനം | കരങ്ങളിൽ താങ്ങുന്ന ദൈവം |...

കരങ്ങളിൽ താങ്ങുന്ന ദൈവം “യഹോവയുടെ ദൂതൻ തന്റെ ഭക്തൻമാരുടെ ചുറ്റും
feature-top

കല്ലുമല പോത്തൻ പറമ്പിൽ തമാം തോമസ് വർഗീസ്...

കല്ലുമല(മാവേലിക്കര): പോത്തൻ പറമ്പിൽ തമാം (TAMAM) തോമസ് വർഗീസ് (തോമസ്കുട്ടി -78)
feature-top

2028 പി.സി.എൻ.എ.കെ.യ്ക്ക് ഒക്‌ലഹോമ...

വാർത്ത: ഫിന്നി രാജു ഹ്യൂസ്റ്റൺ നാഷണൽ മീഡിയ കോർഡിനേറ്റർ ഒക്‌ലഹോമ ∙ വടക്കേ
feature-top

ഇടപ്പാറ ഇ.യു. ജോർജിൻ്റെ ഭാര്യ അന്നമ്മ (74)...

തൃശൂര്‍: ആൽപ്പാറ ഐപിസി ഹെബ്രോൻ സഭാംഗം ഇടപ്പാറ ഇ.യു. ജോർജിൻ്റെ ഭാര്യ
feature-top

മാനന്തവാടി തൃശ്ശിലേരി കൊടുന്തറയിൽ...

മാനന്തവാടി: തൃശ്ശിലേരി കൊടുന്തറയിൽ പാസ്റ്റർ കെ.ജെ. വർക്കി (72) നിര്യാതനായി
feature-top

പാമ്പാടി സെൻ്റർ പി വൈ പി എ നേത്ര പരിശോധന...

പാമ്പാടി : ഐപിസി പാമ്പാടി സെന്ററിന്റെ യുവജന സംഘടനയായ പിവൈപിഎ യുടെ
feature-top

ഐപിസി മഞ്ചേരി സെന്റർ...

മഞ്ചേരി: ഇന്ത്യൻ പെന്തെക്കോസ്ത് ദൈവസഭ മഞ്ചേരി സെൻ്ററിൻ് 2026-2027 പ്രവർത്തന
feature-top

വാകത്താനം കൊച്ചുകാരോട്ട് പാസ്റ്റർ ടി.ജെ....

കോട്ടയം: ഞാലിയാകുഴി ഐപിസി സഭാംഗം വാകത്താനം കൊച്ചുകാരോട്ട് പാസ്റ്റർ ടി.ജെ.
feature-top

അടുത്ത പിസിനാക് കോൺഫ്രൻസ് 2028 ൽ ഒക്കലഹോമയിൽ...

ചിക്കാഗോ: 2028 ലെ പിസിനാക്ക് കോൺഫ്രൻസിന് ഒക്കലഹോമ ആതിഥ്യമരുളും.2028 ജൂൺ 29 മുതൽ