✍️ ജസ്റ്റിൻ കായംകുളം l തമ്പുരാൻ കൂടെയുണ്ട്. തളരേണ്ട കാര്യമില്ല

താനോ മരുഭൂമിയിൽ ഒരു ദിവസത്തെ വഴി ചെന്നു ഒരു ചൂരച്ചെടിയുടെ തണലിൽ ഇരുന്നു മരിപ്പാൻ ഇച്ഛിച്ചു; ഇപ്പോൾ മതി, യഹോവേ, എൻ്റെ പ്രാണനെ എടുത്തുകൊള്ളേണമേ.
1 രാജാക്കന്മാർ 19:4

മരിക്കുവാനുള്ള അതിയായ വാഞ്ജ. ഒറ്റപ്പെടലുകളും തള്ളിക്കളയുന്ന അനുഭവങ്ങളും. വിഷാദവും നിരാശയും നിറഞ്ഞ സംഘർഷഭരിതമായ സാഹചര്യങ്ങൾ. നിയോഗവും അഭിഷേകവും ശുശ്രുഷയും തിരിച്ചറിവുണ്ടെങ്കിലും മുൻപോട്ടു പോകുവാൻ കഴിയാത്ത അവസ്ഥകൾ. തെറ്റുകൾക്ക് നേരെ പ്രതികരിക്കുകയും മുഖത്തു നോക്കി അഭിപ്രായങ്ങൾ പറയുകയും ചെയ്യുന്ന പ്രകൃതക്കാരൻ.

ദൈവം ഏൽപ്പിച്ച ശുശ്രുഷയ്ക്കു വേണ്ടി നെഞ്ചും വിരിച്ചു നിന്നവൻ ഇപ്പോൾ ഇസബെൽ എന്നവളുടെ നിസ്സാരപ്പെടുത്തുന്ന ഭീഷണിക്കു മുൻപിൽ മരണത്തെക്കുറിച്ചു ചിന്തിക്കുന്നു. ആരോടും മിണ്ടാതെ ഭക്ഷണം കഴിക്കാതെ തളർന്നു മയങ്ങി ചൂരച്ചെടിയുടെ അടിയിൽ ഒതുങ്ങി കിടക്കുകയാണ്.

പക്ഷെ വിളിച്ചിറക്കിയ ദൈവം വിട്ടു കൊടുത്തില്ല. ദൂതനെ അയച്ചു തട്ടി എഴുന്നേൽപ്പിച്ചു. ഭക്ഷണവും വെള്ളവും നൽകി നിർബന്ധിച്ചു വീണ്ടും അയക്കുകയാണ്. അവനു വേണ്ടിയുള്ള ലക്ഷ്യത്തിലേക്കു. ദൈവം തുറന്നിട്ട പാതയിലേക്ക് അവൻ ഓടുകയാണ് വിശ്രമമില്ലാതെ.

ഇന്ന് നീ പോകുന്ന സാഹചര്യങ്ങളിൽ ദൈവദൂതൻ ഇറങ്ങിവരും. നിരാശ മാറി വിഷാദം നീങ്ങി, ഭയം മാറി ധൈര്യത്തോടെ ദൈവം തുറക്കുന്ന പാതയിൽ കൂടി ഓടുവാൻ. നിനക്കൊരു ശുശ്രുഷയുണ്ട്, നിയോഗമുണ്ട് എല്ലാത്തിലുമുപരി തമ്പുരാൻ കൂടെയുണ്ട്. തളരേണ്ട കാര്യമില്ല.

 

Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

ഐപിസി താബോർ ചാരിറ്റബിൾ സൊസൈറ്റിയ്ക്ക്...

തിരുവനന്തപുരം: ഐപിസി താബോർ ചാരിറ്റബിൾ സൊസൈറ്റിയ്ക്ക് (താബോർ ആശ്വാസ ഭവൻ)
feature-top

ബഹ്റൈൻ എ.ജി. ചർച്ച് വാർഷിക കൺവെൻഷൻ സെപ്. 30...

സെഗയ: ബഹ്റൈൻ എജി ചർച്ചിന്റെ വാർഷിക കൺവെൻഷൻ സെപ്റ്റംബർ 30, ഒക്ടോബർ 1, 2
feature-top

പ്രതിദിന ധ്യാനം| ദൈവസാന്നിദ്ധ്യത്തിൻ്റെ...

ദൈവസാന്നിദ്ധ്യത്തിൻ്റെ മനോഹാരിത ”സൈന്യങ്ങളുടെ യഹോവേ, തിരുനിവാസം എത്ര
feature-top

ഇരവിപേരൂർ കോട്ടക്കൽ ജോൺ വറുഗീസ് (ബാബു -79)...

ഇരവിപേരൂർ : മിസ്പാ അപ്പോസ്തലിക് ചർച് സഭാംഗം കോട്ടക്കൽ ജോൺ വറുഗീസ് (ബാബു 79)
feature-top

പ്രതിദിന ധ്യാനം |ഉയർത്തുന്ന കരങ്ങൾ |ബിജോ...

ഉയർത്തുന്ന കരങ്ങൾ “അവൻ ഉയരത്തിൽ നിന്ന് കൈ നീട്ടി എന്നെ പിടിച്ചു ”
feature-top

നൂറാം വർഷത്തിന്റെ പ്രൗഢിയിൽ (1927–2027) പുനലൂർ...

ഇന്ത്യയിലെ ആദ്യ പെന്തക്കോസ്ത് വേദശാസ്ത്ര വിദ്യാഭ്യാസ സ്ഥാപനം നൂറാം
feature-top

“ഭക്തനായെൻ ഭാഗ്യകാലം...

(പാസ്റ്റർ ഒ. എം. രാജുക്കുട്ടിയുടെ പിതാവ് പെരുമ്പെട്ടി അത്യാൽ കൊല്ലറേത്തു
feature-top

Land & House for...

ഹാലേലൂയ്യാ പത്രത്തിൽനിന്ന് നിരന്തരം ക്രിസ്തീയ വാർത്തകളും
feature-top

മറ്റത്തിൽ രാജൻ കുരുവിള...

​ കട്ടപ്പന: ​ആറാം മൈൽ ഐ.പി.സി ശാലേം സഭാംഗവും റിട്ട. റയിൽവേ