Advertise here

ഗ്രേസ് തോമസ് കുമ്പനാട്

യഹോവയെ കാത്തിരിക്കുന്നവർ ശക്തിയെ പുതുക്കും; അവർ കഴുകന്മാരെ പോലെ ചിറകടിച്ചു കയറും; അവർ തളർന്നു പോകാതെ ഓടുകയും ക്ഷീണിച്ച് പോകാതെ നടക്കുകയും ചെയ്യും      – യെശയ്യാവ് 40:31

നമ്മുടെയെല്ലാം കയ്യിലുള്ള മൊബൈൽ ഫോൺ കൃത്യമായി ചാർജ് ചെയ്ത് ഉപയോഗിക്കുന്നതിൽ എല്ലാവരും അതീവ ശ്രദ്ധയുള്ളവരാണ്. ചാർജ് കുറയുമ്പോൾ വീണ്ടും നാം ചാർജ് ചെയ്യും. മനുഷ്യനും മൃഗങ്ങളും ഒക്കെ ഇങ്ങനെ തന്നെയാണ് ശരീരത്തിൻ്റെ ശക്തി നിലനിർത്താനും ഊർജസ്വലമായ ജീവിതം നയിക്കാനുമാണ് നാം ഇടവിട്ട് ഭക്ഷണം കഴിക്കുകയും വെള്ളം കുടിക്കുകയുമൊക്കെ ചെയ്യുന്നത്.

ശരീരം മാത്രമല്ല നമ്മുടെ മനസും ആത്മാവുമൊക്കെ ഊർജം നഷ്ടപ്പെട്ട് പ്രവത്തനക്ഷമമല്ലാതെ വന്നേക്കാം. ഇടക്കിടെ ചാർജ് ചെയ്യപ്പെട്ടില്ലങ്കിൽ നിരാശയും ദു:ഖവും വേദനയും ആകുലചിന്തയും ഒക്കെ കൊണ്ട് രോഗാതുരമായി മാറും. ഒന്നും ചെയ്യാനാവാത്ത മടുപ്പ് ബാധിക്കും. പ്രത്യേകിച്ച് ലോക്ഡൗണിൻ്റെ ചില മാസങ്ങളാണ് നമ്മെ കടന്നു പോകുന്നത്. തളർന്നു പോയ ഊർജം നഷ്ടപ്പെട്ട നിരവധി ആളുകളെ കാണാം. സ്വാഭാവികമാണത്. പക്ഷെ മനസിനെ ചാർജ് ചെയ്യണം. ഒരു ഊർജ ശ്രോതസുമായി കണക്റ്റഡ് ആണെങ്കിലേ നമുക്ക് വീണ്ടും വീണ്ടും ഊർജസ്വലമാകുവാൻ സാധിക്കൂ.

വേദപുസ്തകത്തിലെ ഏറ്റവും മനോഹര വാക്യങ്ങളിൽ ഒന്നാണ് “യഹോവയെ കാത്തിരിക്കുന്നവർ ശക്തിയെ പുതുക്കും; അവർ കഴുകന്മാരെ പോലെ ചിറകടിച്ചു കയറും; അവർ തളർന്നു പോകാതെ ഓടുകയും ക്ഷീണിച്ച് പോകാതെ നടക്കുകയും ചെയ്യും.” നമുക്ക് ഓരോ ദിവസവും ശക്തി പുതുക്കാൻ സാധിക്കണം. നമ്മുടെ മൊബൈൽ ഫോണിനേക്കാൾ വിലയേറിയതാണ് നമ്മുടെ ജീവിതം. ദൈവീക ബന്ധം നിലനിർത്തുക, കണ്ടക്റ്റഡായിരിക്കുക. തിരുവചനധ്യാനം, പ്രാർത്ഥന, ആരാധന, ദൈവീക ചിന്തകൾ, എന്നിവയിലൂടെ യേശുവുമായുള്ള ബന്ധം നിലനിർത്തുക. ഊർജ നഷ്ടം ഒഴിവാക്കുക. നമുക്ക് തളർന്നു പോകാതെ ഓടുകയും ക്ഷീണിച്ച് പോകാതെ നടക്കുകയും ചെയ്യണം.

Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

ഭവന രഹിതരായ മിഷനറിമാർക്ക് സൗജന്യമായി ഭവനം...

ഉത്തര ഭാരതത്തിൽ മിഷനറിമാരായി സേവനം ചെയ്ത് ഇപ്പോൾ വിശ്രമ ജീവിതം
feature-top

എനിക്കു മറക്കാനാവാത്ത...

ഞാൻ അമേരിക്കയിൽ എത്തിയ ശേഷമാണ് പാസ്റ്റർ കെ കെ ചെറിയാൻ ഐപിസിയുടെ റാന്നി 
feature-top

‘ക്വയറ്റ് വാട്ടേഴ്സ്’: വാകത്താനത്ത്...

​കോട്ടയം: മുതിർന്ന പൗരന്മാർക്ക് ജീവിതത്തിന്റെ സായാഹ്നത്തിൽ പൂർണ്ണ
feature-top

പാസ്റ്റർ കെ.കെ. ചെറിയാന്റെ സംസ്കാരം ഒക്ടോ. 13...

കുമ്പനാട്: ഐപിസിയിലെ സീനിയർ ശുശ്രൂഷകനും പ്രശസ്‌ത കൺവൻഷൻ പ്രസംഗകനും
feature-top

ബഹറിൻ ശാരോൻ ചർച്ചിൽ ബൈബിൾ ക്ലാസ്സ് ഒക്‌ടോ.26...

മനാമ: ബഹറിൻ ശാരോൻ ചർച്ചിന്റെ നാൽപ്പതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ആറ്
feature-top

പ്രതിദിന ധ്യാനം| നിത്യജീവന്റെ പ്രത്യാശ|...

നിത്യജീവൻ്റ പ്രത്യാശ “ഭോഷ്കില്ലാത്ത ദൈവം സകല കാലത്തിന്നും മുമ്പെ
feature-top

ഫിലാഡൽഫിയ ഐപിസി ഹെബ്രോൻ സമർപ്പണ-ആരാധനാ...

ഫിലഡൽഫിയ : പെൻസിൽവാനിയലിലുള്ള ഫിലാഡൽഫിയ ഐ.പി.സി ഹെബ്രോൻ സഭയുടെ പുതിയ
feature-top

ചെറിയാച്ചായനെ ഓർക്കുമ്പോൾ – പാസ്റ്റർ ബി...

“എടാ മോനച്ചാ .. യോഹന്നാൻ സ്നാപകൻ മരുഭൂമിയിൽ നിന്നാൽ മരുഭൂമി ആളെ കൊണ്ട്
feature-top

സംഗീതജ്ഞൻ ജെ. വി. പീറ്ററിന്റെയും സാങ്കി...

ഡാളസ്: ക്രൈസ്തവ സംഗീത ലോകത്തിന് സമാനതകളില്ലാത്ത സംഭാവനകൾ നൽകിയ പ്രശസ്ത