Advertise here

ഗ്രേസ് തോമസ് കുമ്പനാട്
കർത്താവ് അവനോട് നീ പോക.അവൻ എൻ്റെ നാമം ജാതികൾക്കും രാജാക്കന്മാർക്കും യിസ്രായേൽമക്കൾക്കും മുൻപിൽ വഹിപ്പാൻ ഞാൻ തെരഞ്ഞെടുത്തിരിക്കുന്നൊരു പാത്രം ആകുന്നു -അപ്പൊ. പ്ര. 9:15
ദൈവം തെരഞ്ഞെടുക്കുന്ന പാത്രങ്ങൾ എപ്പോഴും വിലയുള്ളതോ സൗന്ദര്യമുള്ളതോ ആയിരിക്കണമെന്നില്ല. അവ ചിലപ്പോൾ തകർക്കപ്പെട്ടതോ കളങ്കപ്പെട്ടതോ തള്ളപ്പെട്ടതോ ഉടക്കപെട്ടതോ ഒക്കെ ആയിരിക്കാം. ശൗലിനെ പോലെ ക്രിസ്ത്യാനികളെ പീഡിപ്പിക്കുന്നതിൽ മുന്നിട്ടുനിന്നവനും വിശുദ്ധൻമാർക്ക് ദോഷം ചെയ്തവനും ഒക്കെ ആകാം. എന്നാൽ ആ ശൗലിൽ സാധ്യതകൾ കണ്ടിട്ട് ദൈവം ഒരു അന്നന്യാസിനെ അവൻ്റെ അടുക്കൽ അയച്ച് അവനോട് അരുളപ്പാടുകൾ അറിയിക്കുന്നു. ശൗലിനെ ദൈവം തിരഞ്ഞെടുത്തിരിക്കുന്ന ഒരു പാത്രം എന്ന് അനന്യാസിനെ ദൈവം അറിയിച്ചു.അങ്ങനെ അനന്യാസ് ശൗലിൻ്റെ അടുത്തുചെന്ന് ശുശ്രൂഷ ചെയ്ത് കാഴ്ച പ്രാപിച്ച ശൗലാക്കി അവനെ മാറ്റി.

ദൈവത്തിൻ്റെ തെരഞ്ഞെടുപ്പ് മനുഷ്യൻ്റെ തെരഞ്ഞെടുപ്പ് പോലെ അല്ല.മനുഷ്യൻ എപ്പോഴും കാഴ്ചയ്ക്ക് മനോഹരമായതും കഴിവുള്ളതും കേടില്ലാത്തതും ശക്തിയുള്ളതും ഒക്കെയാണ് തെരഞ്ഞെടുക്കുന്നത്. എന്നാൽ ദൈവം പലപ്പോഴും ഹീനമായതിനെയും, തള്ളപ്പെട്ടതിനെയും ഒഴിവാക്കപ്പെട്ടതിനെയും ഒക്കെ ഉപയോഗിച്ചാണ് തൻ്റെ പ്രവർത്തി വെളിപ്പെടുത്തുന്നത്. ഉദാഹരണത്തിന് യേശുവിൻ്റെ ശിഷ്യന്മാരൊക്കെ പല ബലഹീനതകളും ഉള്ളവരായിരുന്നു. സമരിയാക്കാരി സ്ത്രീ, കാനാവിലെ കല്യാണവീട്ടിലെ പാത്രങ്ങൾ ഒക്കെ ദൈവത്തിൻ്റെ പ്രത്യേകമായ തെരഞ്ഞെടുപ്പിൻ്റെ ഉദാഹരണങ്ങളാണ്. പലരും എഴുതി തള്ളിയതിനെ ദൈവം തെരഞ്ഞെടുത്ത് ഒരു അവസരം നൽകുന്നു. കാനാവിലെ കല്യാണ വീട്ടിൽ ആരും പരിഗണിക്കാത്ത പുറത്ത് കിടന്നിരുന്ന, ഒരുകാലത്തും അകത്തുവരാൻ ഒരു യോഗ്യതയും ഇല്ലാത്ത കാൽപാത്രങ്ങളെ കർത്താവ് തിരഞ്ഞെടുത്തപ്പോൾ അവ മാനപാത്രങ്ങളായി മാറി.

നമ്മുടെ മനോഭാവം എപ്രകാരം ആണെന്ന് ഒന്ന് ചിന്തിക്കാം. പലപ്പോഴും നാം പുറമേയുള്ള വസ്തുതകൾ കണ്ടിട്ട് പലതും വിധിക്കും. എന്നാൽ എല്ലാവരും തള്ളിക്കളഞ്ഞതിനെ, ഒരുസാധ്യതയും അവശേഷിക്കുന്നില്ലെന്ന് വിധിക്കപ്പെട്ടതിനെ ദൈവം ചേർത്തുപിടിക്കുന്നു, ഉപയോഗമുള്ളതാക്കി മാറ്റുന്നു.

Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

ഭവന രഹിതരായ മിഷനറിമാർക്ക് സൗജന്യമായി ഭവനം...

ഉത്തര ഭാരതത്തിൽ മിഷനറിമാരായി സേവനം ചെയ്ത് ഇപ്പോൾ വിശ്രമ ജീവിതം
feature-top

എനിക്കു മറക്കാനാവാത്ത...

ഞാൻ അമേരിക്കയിൽ എത്തിയ ശേഷമാണ് പാസ്റ്റർ കെ കെ ചെറിയാൻ ഐപിസിയുടെ റാന്നി 
feature-top

‘ക്വയറ്റ് വാട്ടേഴ്സ്’: വാകത്താനത്ത്...

​കോട്ടയം: മുതിർന്ന പൗരന്മാർക്ക് ജീവിതത്തിന്റെ സായാഹ്നത്തിൽ പൂർണ്ണ
feature-top

പാസ്റ്റർ കെ.കെ. ചെറിയാന്റെ സംസ്കാരം ഒക്ടോ. 13...

കുമ്പനാട്: ഐപിസിയിലെ സീനിയർ ശുശ്രൂഷകനും പ്രശസ്‌ത കൺവൻഷൻ പ്രസംഗകനും
feature-top

ബഹറിൻ ശാരോൻ ചർച്ചിൽ ബൈബിൾ ക്ലാസ്സ് ഒക്‌ടോ.26...

മനാമ: ബഹറിൻ ശാരോൻ ചർച്ചിന്റെ നാൽപ്പതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ആറ്
feature-top

പ്രതിദിന ധ്യാനം| നിത്യജീവന്റെ പ്രത്യാശ|...

നിത്യജീവൻ്റ പ്രത്യാശ “ഭോഷ്കില്ലാത്ത ദൈവം സകല കാലത്തിന്നും മുമ്പെ
feature-top

ഫിലാഡൽഫിയ ഐപിസി ഹെബ്രോൻ സമർപ്പണ-ആരാധനാ...

ഫിലഡൽഫിയ : പെൻസിൽവാനിയലിലുള്ള ഫിലാഡൽഫിയ ഐ.പി.സി ഹെബ്രോൻ സഭയുടെ പുതിയ
feature-top

ചെറിയാച്ചായനെ ഓർക്കുമ്പോൾ – പാസ്റ്റർ ബി...

“എടാ മോനച്ചാ .. യോഹന്നാൻ സ്നാപകൻ മരുഭൂമിയിൽ നിന്നാൽ മരുഭൂമി ആളെ കൊണ്ട്
feature-top

സംഗീതജ്ഞൻ ജെ. വി. പീറ്ററിന്റെയും സാങ്കി...

ഡാളസ്: ക്രൈസ്തവ സംഗീത ലോകത്തിന് സമാനതകളില്ലാത്ത സംഭാവനകൾ നൽകിയ പ്രശസ്ത