തോംസൺ പത്തനാപുരം- 

അയക്കപ്പെട്ട അവകാശം

നിങ്ങൾ മക്കൾ ആകകൊണ്ട് അബ്ബാ പിതാവേ എന്നു വിളിക്കുന്ന സ്വപുത്രൻ്റെ ആത്മാവിനെ ദൈവം നമ്മുടെ ഹൃദയങ്ങളിൽ അയച്ചു.
ഗലാത്യര്‍ 4:6

അപ്പനും മക്കളും തമ്മിലുള്ള ബന്ധം വളരെ ശ്രേഷ്ഠകരമാണ്. പിതാവില്ലാത്ത ഒരുവനിൽ നിന്നുമാത്രമാണ് അതിൻ്റെ ആഴം ഗ്രഹിക്കുവാൻ കഴിയുക.

ഒരു ദൈവദാസൻ തൻ്റെ അനുഭവ കുറിപ്പിൽ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു. ഒരു ദിവസം പിതാക്കന്മാരിൽ നിന്ന് അനുഗ്രഹം ലഭിച്ചിട്ടില്ലാത്തവരായ ഒരു കൂട്ടം ചെറുപ്പക്കാർ തൻ്റെ അടുക്കൽ വന്ന് പറഞ്ഞു: “ഞങ്ങളുടെ പിതാവിൻ്റെ സ്ഥാനത്തുനിന്ന് ഞങ്ങളെ അനുഗ്രഹിച്ച് ഒരു നിമിഷം പ്രാർത്ഥിക്കണം.” പ്രാർത്ഥനയ്ക്കിടെ അദ്ദേഹം കരഞ്ഞുപോയി. തൻ്റെ പിതാവിൽ നിന്നും അനുഗ്രഹം ലഭിക്കാൻ താൻ കൊതിച്ചിട്ടുണ്ട്. ഇവരെപ്പോലെ എൻ്റെ സ്വന്തം മക്കൾ എന്നിൽനിന്ന് അനുഗ്രഹങ്ങൾ എത്രമാത്രം ആഗ്രഹിക്കുന്നുണ്ടാകും.

മക്കൾക്കു മാത്രമേ പിതാവേ എന്നു വിളിക്കാനുള്ള അവകാശമുള്ളൂ. ദൈവവചനം പറയുന്നു യേശുക്രിസ്തുവിൽ കൂടെ നാം അവൻ്റെ മകൾ ആയിത്തീരുന്നു. വിശ്വാസത്താൽ നമ്മുടെ ഹൃദയങ്ങളിൽ പകർന്നിരിക്കുന്ന പരിശുദ്ധാത്മാവിനെ നവീകരണതാൽ ഇതു സാധ്യമാകുന്നു.

നാം മക്കളായി മാറിയതിനാൽ പിതാവേ എന്ന് വിളിക്കുവാനുള്ള സ്വാതന്ത്ര്യം ലഭിക്കുന്നു. ആകയാൽ ഇനി നാം അന്യരല്ല, സ്വപുത്രരാണ്. നമ്മെ അവൻ സ്വന്തം രക്തത്താൽ വിലയ്ക്കുവാങ്ങിയതിനാൽ ഇനി മേലാൽ നാം ദാസന്മാർരല്ല, പുത്രന്മാരും അവകാശികളുമാണ്.

അയക്കപ്പെട്ടവനായ പുത്രൻ, ആത്മാവിനാൽ നമ്മെ അബ്ബാ പിതാവേ എന്നു വിളിക്കാനുള്ള അവകാശത്തിന് അർഹരാക്കി. എത്ര ശ്രേഷ്ഠമായ അവകാശമാണ് അവൻ അർഹതയില്ലാത്ത നമുക്ക് നൽകിയിരിക്കുന്നത്. ആത്മാവിനാൽ അവൻ്റെ അവകാശത്തെ പ്രാപിച്ച് അവൻ്റെ വരവിനായി നമ്മെത്തന്നെ ഒരുക്കാം.

Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

ചർച്ച് ഓഫ് ഗോഡ് കേരളാ റീജിയന്റെ 104-ാമത് ജനറൽ...

കോട്ടയം: ചർച്ച് ഓഫ് ഗോഡ് ഫുൾ ഗോസ്പൽ ഇൻ ഇന്ത്യ, കേരളാ റീജിയന്റെ 104-ാമത് ജനറൽ
feature-top

റാന്നി വലിയകാവിൽ വാഴയിൽ അന്നമ്മ വി. മാത്യൂ (73)...

മുംബൈ : ദി പെന്തെക്കോസ്ത് മിഷൻ മുംബൈ സെൻ്റർ മീര റോഡ് സഭാംഗം റാന്നി
feature-top

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന്...

ഡൽഹി: 18 വയസിൽ താഴെയുള്ള കുട്ടികൾ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ആരംഭിക്കുന്നത്
feature-top

ഐപിസി സുൽത്താൻബത്തേരി ഏരിയ പ്രവർത്തനം...

ബത്തേരി: ഐപിസി കേരള സ്റ്റേറ്റിന്റെ കീഴിൽ വയനാട് സുൽത്താൻബത്തേരി
feature-top

പ്രതിദിന ധ്യാനം| അസാധ്യതയിൽ...

അസാധ്യതയിൽ പ്രവർത്തിക്കുന്ന ദൈവം “മരുഭൂമിയെ ഞാൻ നീർപ്പൊയ്കയും വരണ്ട
feature-top

ബെഥേൽ ഗോസ്പൽ അസംബ്ലി ജനറൽ...

പത്തനാപുരം: ബെഥേൽ ഗോസ്പൽ അസംബ്ലി സഭകളുടെ 36മത് ജനറൽ കൺവെൻഷൻ 2027 ജനുവരി 28മുതൽ 31
feature-top

ഐപിജി ചർച്ച് ജനറൽ കൺവെൻഷൻ ഡിസംബർ 10...

തിരുവനന്തപുരം : ഇമ്മാനുവേൽ പ്രയർ ഗ്രൂപ്പ്‌ ചർച്ച് (IPG) 50 മത് വാർഷീക ജനറൽ
feature-top

നിരണം കാട്ടുനിലത്തു പുത്തൻപറമ്പിൽ...

നിരണം: കാട്ടുനിലത്തു പുത്തൻപറമ്പിൽ (തിട്ടയിൽ) ചാക്കോ ഏബ്രഹാമിന്റെ
feature-top

മെൽബണിൽ രെഹോലൈഫ് ചർച്ചിന്റെ “എഫ്ഫത്താ”...

മെൽബൺ: രെഹോലൈഫ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ “എഫ്ഫത്താ” എന്ന പേരിൽ