Advertise here

ദാവീദിൻ്റെ അഞ്ചു കല്ല്

ദാവീദ് മല്ലനായ ഗൊല്യാത്തിനെതിരെ യുദ്ധത്തിന് പോയപ്പോൾ ബാലനും ആട്ടിടയനുമായ ദാവീദ് എന്തിനാണ് തോട്ടിൽ നിന്നും 5 കല്ലുകൾ എടുത്തത്?

കവിണയിൽ കല്ലുവച്ച് കൃത്യമായ ലക്ഷ്യത്തിൽ എറിഞ്ഞു കൊള്ളിക്കുക എന്നത് നിരന്തര പരിശീലനത്തിലൂടെ ആര്ജിച്ചെടുക്കുന്ന കഴിവാണ്. ആടുകളുമായുള്ള അലഞ്ഞുതിരിയലുകൾക്കിടയിൽ ദാവീദ് സ്വായത്തമാക്കിയ ഈ പ്രാകൃതമായ യുദ്ധ ആയുധത്തിൻ്റെ ആധുനിക രൂപമാണ് പീരങ്കിയും മിസെയിലും ഒക്കെ.

ഗൊല്യാത്തിനെതിരെ യുദ്ധത്തിന് പോകുമ്പോൾ ദാവീദിന് കൃത്യമായ പ്ലാനിങ് ഉണ്ടായിരുന്നു. ഏതു മല്ല നായ,ശക്തനായ മനുഷ്യനെയും അവൻ്റെ അഞ്ചു മര്മസ്ഥാനങ്ങളിൽ കൃത്യമായി ഏറുകൊണ്ടാൽ അവൻ വീഴുമെന്നു ദാവീദിനറിയാം. ആ കണക്കുകൂട്ടലിലാണ് അവൻ 5 കല്ലുകൾ തോട്ടിൽനിന്നും എടുത്തു തൻ്റെ സഞ്ചിയിലിട്ടത്.

നമുക്കെല്ലാം ഇതുപോലെയുള്ള കൃത്യമായ കണക്കുകൂട്ടലുകൾ ഓരോ കാര്യങ്ങളിലും ഉണ്ട്. നമ്മുടെ പ്രാര്ഥനകൾപോലും ഈ പ്ലാനിങ്ങുകൾ ദൈവത്തോട് പറഞ്ഞുകൊണ്ടായിരിക്കും നടത്തുന്നത്. അതിൽ തെറ്റൊന്നുമില്ല. എന്നാൽ ദൈവം പലപ്പോഴും നമ്മുടെ കണക്കുകൂട്ടലുകൾക്കും പ്ലാനിങ്ങുകൾക്കും എല്ലാം മുന്നമേ പ്രവർത്തിക്കാറുണ്ട്.

ദാവീദിൻ്റെ കണക്കുകൂട്ടൽ അഞ്ച് കല്ലുകൾകൊണ്ടുള്ള വിടുതലായിരുന്നു. അഞ്ചാമത്തെ കല്ലുകൊള്ളുമ്പോൾ ശത്രു വീഴും എന്നതായിരുന്നു അവൻ്റെ പ്രതീക്ഷ. എന്നാൽ ദാവീദിനെപ്പോലും അത്ഭുതപ്പെടുത്തികൊണ്ടു ഒന്നാമത്തെ കല്ല് കൊണ്ടപ്പോൾ തന്നെ മല്ലൻ വീണു. അതായത് പ്രതീക്ഷിച്ച സമയത്തിനു മുൻപേയുള്ള വിടുതൽ.

നിങ്ങൾ ഇന്ന് ഏതെങ്കിലും വിഷയത്തിൽ ഭാരപ്പെട്ട് വിടുതൽ താമസിക്കുമെന്ന്ഇപ്പോഴെങ്ങും ഉണ്ടാകില്ലെന്ന് വിചാരിക്കുന്നെങ്കിൽ ദൈവം നീ പ്രതീക്ഷിക്കുന്ന സമയത്തേക്കാൾ മുന്നമേ നിനക്കായി ഇടപെടും. ഒന്നാമത്തെ കല്ലുകൊണ്ട് വിടുതൽ.

Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

പാസ്റ്റർ കെ.കെ. ചെറിയാൻ...

കുമ്പനാട്: ഐപിസി യിലെ സീനിയർ ശുശ്രുഷകനും പ്രശസ്‌ത കൺവൻഷൻ പ്രസംഗകനും
feature-top

കേരള ക്രിസ്ത്യൻ അസംബ്ലി സീനിയർ ശുശ്രൂഷകൻ...

കാനഡ (ടൊറോണ്ടോ): കേരള ക്രിസ്ത്യൻ അസംബ്ലി സീനിയർ ശുശ്രൂഷകൻ റവ. ഡോ. ജോർജ്ജ്
feature-top

തിരുവല്ലയിൽ മികച്ച പ്രോപ്പർട്ടി...

ഹാലേലൂയ്യാ പത്രത്തിൽനിന്ന് നിരന്തരം ക്രിസ്തീയ വാർത്തകളും
feature-top

കർത്താവിന്റെ വരവ് ഏത് നിമിഷവുമാകാം, മണവാളനെ...

ഓസ്ട്രേലിയ: പത്തു കന്യകമാരും മണവാളനെ എതിരേൽക്കാനാണ് ഇറങ്ങിയതെങ്കിലും,
feature-top

വോട്ടവകാശങ്ങളിൽ കൈകടത്തുന്നത് ഭരണഘടനാ...

ന്യൂഡൽഹി: ഇന്ത്യൻ ജനാധിപത്യ സംവിധാനങ്ങളിലും തിരഞ്ഞെടുപ്പ്
feature-top

ഹാലേലുയ്യാ ന്യൂസ് | ഇന്നത്തെ...

Hallelujah online news 5th October കാൻബെറ പെന്തക്കോസ്തൽ ചർച്ചിൽ വി. ബി.എസ്. ഒക്ടോബർ 9-നും, 10-നും
feature-top

പി.വൈ.പി.എ. പത്തനംതിട്ട മേഖലയ്ക്ക് പുതിയ...

ജോസി പ്ലാത്തനത്ത് പ്രസിഡൻ്റ്, ഇവാ. അജോ അച്ചൻകുഞ്ഞ് സെക്രട്ടറി, സാം കെ.
feature-top

പ്രതിദിന ധ്യാനം| കൂട്ടായ്മയുടെ മാതൃക|...

കൂട്ടായ്മയുടെ മാതൃക “വിശ്വസിച്ചവരുടെ കൂട്ടം ഏക ഹൃദയവും ഏക മനസ്സും
feature-top

ബ്ലെസ്സി ജോർജ്(53)...

കൈതമറ്റം: തോട്ടക്കാട് തണങ്ങുംപതിക്കൽ പരേതനായ പാസ്റ്റർ ടി. ജെ. മോസസിന്റെ