തോംസൺ പത്തനാപുരം-

 

തിരുഹിതത്തിൻ്റെ തിരഞ്ഞെടുപ്പ് തിരിച്ചറിയുക

നാം തൻ്റെ സന്നിധിയിൽ വിശുദ്ധരും നിഷ്കളങ്കരും ആകേണ്ടതിന് അവൻ ലോകസ്ഥാപനത്തിനു മുമ്പേ നമ്മെ അവനിൽ തിരഞ്ഞെടുക്കയും.. എഫെസ്യര്‍ 1:4‭-‬5

ഇന്ത്യയിൽ 18 വയസ്സ് കഴിഞ്ഞ പൗരന്മാർക്ക് വോട്ടവകാശം ലഭിക്കുന്നു. അവർക്ക് തിരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കെടുക്കാനാകും. ഒരു പ്രത്യേക രാജ്യത്തിൻ്റെ പൗരന്മാർ അല്ലെങ്കിലും മനുഷ്യർക്കെല്ലാം എന്തു തിരഞ്ഞെടുക്കണം എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. എന്നാൽ നാം എവിടെ, ഏതു കുടുംബത്തിൽ, ഏതു സമയത്ത് ജനിക്കണം എന്ന് നമുക്ക് തീരുമാനിക്കാൻ ആകില്ല. അത് ദൈവത്തിന് മാത്രമേ കഴിയൂ.

ജനന ശേഷമുള്ള പല കാര്യങ്ങളും നമ്മുടെ മാതാപിതാക്കൾക്കും സമൂഹത്തിനും നമുക്കും തീരുമാനിക്കാൻ കഴിയും. അത് പലപ്പോഴും ദൈവഹിതപ്രകാരം ഉള്ളതാകണമെന്നില്ല. നമ്മുടെ തീരുമാനങ്ങൾ സാഹചര്യത്തിനനുസരിച്ച് മാറ്റുവാൻ കഴിയുന്നതാണ്. എന്നാൽ ദൈവീക തിരഞ്ഞെടുപ്പ് ഒരിക്കലും മാറ്റുവാൻ കഴിയുന്നതല്ല.

അവളുടെ യഥാർത്ഥ മാതാപിതാക്കൾ ആരാണെന്ന് അവൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ എന്ന് ഒരു അനാഥ പെൺകുട്ടിയോട് ഒരു മനുഷ്യൻ ചോദിച്ചപ്പോൾ അവൾ പ്രതിവചിച്ചു, “എൻ്റെ അമ്മയ്ക്കും അച്ഛനും അന്ന് മറ്റേതെങ്കിലും കുഞ്ഞുങ്ങളെ തിരഞ്ഞെടുക്കാൻ കഴിയുമായിരുന്നു, പക്ഷേ അവർ എന്നെ തിരഞ്ഞെടുത്തു. അവർ എന്നെ ദത്തെടുത്തു. അവർ എന്നെ സംരക്ഷിച്ച് അവരുടെ സമ്പാദ്യം മുഴുവൻ എനിക്ക് നൽകി. അവർ എൻ്റെ യഥാർത്ഥ മാതാപിതാക്കളാണ്”.

ദൈവവചനം പറയുന്നു അവൻ നമ്മെ ക്രിസ്തുവിൽ തിരഞ്ഞെടുത്തു. അയോഗ്യരായിരുന്ന നമ്മെ യോഗ്യരാക്കിതിർത്തു. ഉപേക്ഷിക്കപ്പെട്ടവരായിരുന്നു നമ്മെ മാറോടു ചേർത്തുപിടിച്ചു. ആർക്കും കരുണ തോന്നാത്ത സാഹചര്യത്തിൽ നമ്മോടു കരുണ കാണിച്ചു. പാപത്താൽ മരണത്തിന് നിയമിച്ചിരുന്ന നമ്മെ, പാപത്താൽ മലിനമാക്കപ്പെട്ട നമ്മെ, പാപത്തിൽ ഉരുവാക്കപെട്ട നമ്മേ ക്രിസ്തുവിൽ വിശുദ്ധരായി പ്രഖ്യാപിച്ചു. പിതാവിൻ്റെ സന്നിധിയിൽ നമ്മേ അവൻ്റെ രക്തത്താൽ കഴുകി നിഷ്കളങ്കർ ആക്കി നിറുത്തി.

ജാരസന്തതി ആയിട്ടുകൂടി, ആ ബാലികയെ സ്നേഹിക്കാനും സംരക്ഷിക്കുവാനും തയ്യാറായ മാതാപിതാക്കളെ ജന്മം നൽകി ഉപേക്ഷിച്ചവരെക്കാൾ സ്നേഹിപ്പാൻ ആ പെൺകുട്ടിക്ക് കഴിഞ്ഞുവെങ്കിൽ, നമ്മെ തിരഞ്ഞെടുത്തവനായി വിശുദ്ധിയോടെ ജീവിക്കുവാൻ ദൈവം നമ്മെ സഹായിക്കട്ടെ.

Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

ചർച്ച് ഓഫ് ഗോഡ് കേരളാ റീജിയന്റെ 104-ാമത് ജനറൽ...

കോട്ടയം: ചർച്ച് ഓഫ് ഗോഡ് ഫുൾ ഗോസ്പൽ ഇൻ ഇന്ത്യ, കേരളാ റീജിയന്റെ 104-ാമത് ജനറൽ
feature-top

റാന്നി വലിയകാവിൽ വാഴയിൽ അന്നമ്മ വി. മാത്യൂ (73)...

മുംബൈ : ദി പെന്തെക്കോസ്ത് മിഷൻ മുംബൈ സെൻ്റർ മീര റോഡ് സഭാംഗം റാന്നി
feature-top

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന്...

ഡൽഹി: 18 വയസിൽ താഴെയുള്ള കുട്ടികൾ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ആരംഭിക്കുന്നത്
feature-top

ഐപിസി സുൽത്താൻബത്തേരി ഏരിയ പ്രവർത്തനം...

ബത്തേരി: ഐപിസി കേരള സ്റ്റേറ്റിന്റെ കീഴിൽ വയനാട് സുൽത്താൻബത്തേരി
feature-top

പ്രതിദിന ധ്യാനം| അസാധ്യതയിൽ...

അസാധ്യതയിൽ പ്രവർത്തിക്കുന്ന ദൈവം “മരുഭൂമിയെ ഞാൻ നീർപ്പൊയ്കയും വരണ്ട
feature-top

ബെഥേൽ ഗോസ്പൽ അസംബ്ലി ജനറൽ...

പത്തനാപുരം: ബെഥേൽ ഗോസ്പൽ അസംബ്ലി സഭകളുടെ 36മത് ജനറൽ കൺവെൻഷൻ 2027 ജനുവരി 28മുതൽ 31
feature-top

ഐപിജി ചർച്ച് ജനറൽ കൺവെൻഷൻ ഡിസംബർ 10...

തിരുവനന്തപുരം : ഇമ്മാനുവേൽ പ്രയർ ഗ്രൂപ്പ്‌ ചർച്ച് (IPG) 50 മത് വാർഷീക ജനറൽ
feature-top

നിരണം കാട്ടുനിലത്തു പുത്തൻപറമ്പിൽ...

നിരണം: കാട്ടുനിലത്തു പുത്തൻപറമ്പിൽ (തിട്ടയിൽ) ചാക്കോ ഏബ്രഹാമിന്റെ
feature-top

മെൽബണിൽ രെഹോലൈഫ് ചർച്ചിന്റെ “എഫ്ഫത്താ”...

മെൽബൺ: രെഹോലൈഫ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ “എഫ്ഫത്താ” എന്ന പേരിൽ