തോംസൺ പത്തനാപുരംll

അവൻ്റെ സ്വരൂപം ആകാംll

ഇങ്ങനെ ദൈവം തൻ്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്‍ടിച്ചു, ദൈവത്തിൻ്റെ സ്വരൂപത്തിൽ അവനെ സൃഷ്‍ടിച്ചു, ആണും പെണ്ണുമായി അവരെ സൃഷ്‍ടിച്ചു.
ഉല്‍പത്തി 1:27


കണ്ണാടിയിൽ സ്വന്തം രൂപം കാണാത്തവരായി ആരും ഉണ്ടാകാനിടയില്ല. ശാരീരികരൂപത്തെ കാണുന്നതിലൂടെ ചിലർ ആത്മവിശ്വാസം വർദ്ധിക്കുന്നവരായും നേരെമറിച്ച് മറ്റുചിലർ അപകർഷതാബോധം തോന്നുന്നവരായും മാറും. മറ്റുള്ളവരുമായി നാം നമ്മെ തന്നെ താരതമ്യം ചെയ്യുമ്പോഴാണ് ഇതു രണ്ടും സംഭവിക്കുന്നത്.

ദൈവവചനം പറയുന്നു നാം അവൻ്റെ സ്വരൂപത്തിൽ സൃഷ്ടിക്കപ്പെട്ടവരാണ്. സ്വരൂപമെന്ന് ഇവിടെ പറയുന്നത് കൈയും കാലും കണ്ണും ഉള്ള പുറമേയുള്ള ശരീരത്തെ അല്ല. അത് മനുഷ്യനിലുള്ള ആത്മാവിനെയാണ് പ്രതിനിധാനം ചെയ്യുന്നത്. ദൈവ സ്വരൂപം വെളിപ്പെടുത്താനുള്ള മാധ്യമമായി ദൈവം ആത്മാവുള്ള മനുഷ്യനെ സൃഷ്ടിച്ചു. യഥാർത്ഥത്തിൽ ദൈവം തന്‍റെ സ്വഭാവത്തെ, ജീവനെ വെളിപ്പെടുത്താനാണ് മനുഷ്യനെ സൃഷ്ടിച്ചത്.

പാപം ചെയ്ത് ദൈവ തേജസ്സ് നഷ്ടപ്പെട്ട മനുഷ്യൻ ദൈവ സ്വഭാവവും ജീവനും നഷ്ടപ്പെട്ടവനായിമാറി. അപകർഷതാ (പാപ ബോധം) ബോധത്തോടെ ദൈവവുമായി തന്നെ തന്നെ താരതമ്യം ചെയ്യുകയാണ് ഇവിടെ ആവശ്യം. ശരീരത്തെ പോലെ ആത്മാവിനെയും ഭംഗിയുള്ളതാക്കി മാറ്റുവാൻ കഴിയും. മറ്റൊരു വാക്കിൽ പറഞ്ഞാൽ അവന്‍റെ സ്വരൂപത്തോടു നമ്മേ അനുരൂപരാകുവാന്‍ കഴിയും. അതിന് പുതിയ സൃഷ്ടി ആകുക എന്നതാണ് ആവശ്യം.

നമുക്ക് ദൈവിക പദ്ധതിയെ തിരിച്ചറിയാം. മനസ്സുപുതുക്കി രൂപാന്തരപ്പെട്ട് പുതിയ സൃഷ്ടിയായി മാറാം. അവൻ്റെ മഹിമയെ പ്രദർശിപ്പിച്ചുകൊണ്ട് അവനെ വെളിപ്പെടുത്തി ജീവിക്കാം. ദൈവിക പദ്ധതിക്കായി നമ്മെത്തന്നെ സമർപ്പിക്കാം. അതിനായി ദൈവം നമ്മെ സഹായിക്കട്ടെ.

Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

ചർച്ച് ഓഫ് ഗോഡ് കേരളാ റീജിയന്റെ 104-ാമത് ജനറൽ...

കോട്ടയം: ചർച്ച് ഓഫ് ഗോഡ് ഫുൾ ഗോസ്പൽ ഇൻ ഇന്ത്യ, കേരളാ റീജിയന്റെ 104-ാമത് ജനറൽ
feature-top

റാന്നി വലിയകാവിൽ വാഴയിൽ അന്നമ്മ വി. മാത്യൂ (73)...

മുംബൈ : ദി പെന്തെക്കോസ്ത് മിഷൻ മുംബൈ സെൻ്റർ മീര റോഡ് സഭാംഗം റാന്നി
feature-top

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന്...

ഡൽഹി: 18 വയസിൽ താഴെയുള്ള കുട്ടികൾ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ആരംഭിക്കുന്നത്
feature-top

ഐപിസി സുൽത്താൻബത്തേരി ഏരിയ പ്രവർത്തനം...

ബത്തേരി: ഐപിസി കേരള സ്റ്റേറ്റിന്റെ കീഴിൽ വയനാട് സുൽത്താൻബത്തേരി
feature-top

പ്രതിദിന ധ്യാനം| അസാധ്യതയിൽ...

അസാധ്യതയിൽ പ്രവർത്തിക്കുന്ന ദൈവം “മരുഭൂമിയെ ഞാൻ നീർപ്പൊയ്കയും വരണ്ട
feature-top

ബെഥേൽ ഗോസ്പൽ അസംബ്ലി ജനറൽ...

പത്തനാപുരം: ബെഥേൽ ഗോസ്പൽ അസംബ്ലി സഭകളുടെ 36മത് ജനറൽ കൺവെൻഷൻ 2027 ജനുവരി 28മുതൽ 31
feature-top

ഐപിജി ചർച്ച് ജനറൽ കൺവെൻഷൻ ഡിസംബർ 10...

തിരുവനന്തപുരം : ഇമ്മാനുവേൽ പ്രയർ ഗ്രൂപ്പ്‌ ചർച്ച് (IPG) 50 മത് വാർഷീക ജനറൽ
feature-top

നിരണം കാട്ടുനിലത്തു പുത്തൻപറമ്പിൽ...

നിരണം: കാട്ടുനിലത്തു പുത്തൻപറമ്പിൽ (തിട്ടയിൽ) ചാക്കോ ഏബ്രഹാമിന്റെ
feature-top

മെൽബണിൽ രെഹോലൈഫ് ചർച്ചിന്റെ “എഫ്ഫത്താ”...

മെൽബൺ: രെഹോലൈഫ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ “എഫ്ഫത്താ” എന്ന പേരിൽ