തോംസൺ പത്തനാപുരംll

അവൻ്റെ സ്വരൂപം ആകാംll

ഇങ്ങനെ ദൈവം തൻ്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്‍ടിച്ചു, ദൈവത്തിൻ്റെ സ്വരൂപത്തിൽ അവനെ സൃഷ്‍ടിച്ചു, ആണും പെണ്ണുമായി അവരെ സൃഷ്‍ടിച്ചു.
ഉല്‍പത്തി 1:27


ണ്ണാടിയിൽ സ്വന്തം രൂപം കാണാത്തവരായി ആരും ഉണ്ടാകാനിടയില്ല. ശാരീരികരൂപത്തെ കാണുന്നതിലൂടെ ചിലർ ആത്മവിശ്വാസം വർദ്ധിക്കുന്നവരായും നേരെമറിച്ച് മറ്റുചിലർ അപകർഷതാബോധം തോന്നുന്നവരായും മാറും. മറ്റുള്ളവരുമായി നാം നമ്മെ തന്നെ താരതമ്യം ചെയ്യുമ്പോഴാണ് ഇതു രണ്ടും സംഭവിക്കുന്നത്.

ദൈവവചനം പറയുന്നു നാം അവൻ്റെ സ്വരൂപത്തിൽ സൃഷ്ടിക്കപ്പെട്ടവരാണ്. സ്വരൂപമെന്ന് ഇവിടെ പറയുന്നത് കൈയും കാലും കണ്ണും ഉള്ള പുറമേയുള്ള ശരീരത്തെ അല്ല. അത് മനുഷ്യനിലുള്ള ആത്മാവിനെയാണ് പ്രതിനിധാനം ചെയ്യുന്നത്. ദൈവ സ്വരൂപം വെളിപ്പെടുത്താനുള്ള മാധ്യമമായി ദൈവം ആത്മാവുള്ള മനുഷ്യനെ സൃഷ്ടിച്ചു. യഥാർത്ഥത്തിൽ ദൈവം തന്‍റെ സ്വഭാവത്തെ, ജീവനെ വെളിപ്പെടുത്താനാണ് മനുഷ്യനെ സൃഷ്ടിച്ചത്.

പാപം ചെയ്ത് ദൈവ തേജസ്സ് നഷ്ടപ്പെട്ട മനുഷ്യൻ ദൈവ സ്വഭാവവും ജീവനും നഷ്ടപ്പെട്ടവനായിമാറി. അപകർഷതാ (പാപ ബോധം) ബോധത്തോടെ ദൈവവുമായി തന്നെ തന്നെ താരതമ്യം ചെയ്യുകയാണ് ഇവിടെ ആവശ്യം. ശരീരത്തെ പോലെ ആത്മാവിനെയും ഭംഗിയുള്ളതാക്കി മാറ്റുവാൻ കഴിയും. മറ്റൊരു വാക്കിൽ പറഞ്ഞാൽ അവന്‍റെ സ്വരൂപത്തോടു നമ്മേ അനുരൂപരാകുവാന്‍ കഴിയും. അതിന് പുതിയ സൃഷ്ടി ആകുക എന്നതാണ് ആവശ്യം.

നമുക്ക് ദൈവിക പദ്ധതിയെ തിരിച്ചറിയാം. മനസ്സുപുതുക്കി രൂപാന്തരപ്പെട്ട് പുതിയ സൃഷ്ടിയായി മാറാം. അവൻ്റെ മഹിമയെ പ്രദർശിപ്പിച്ചുകൊണ്ട് അവനെ വെളിപ്പെടുത്തി ജീവിക്കാം. ദൈവിക പദ്ധതിക്കായി നമ്മെത്തന്നെ സമർപ്പിക്കാം. അതിനായി ദൈവം നമ്മെ സഹായിക്കട്ടെ.

Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

എറണാകുളം ഹെബ്രോണിൽ ബൈബിൾ...

എറണാകുളം: ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭ ഹെബ്രോൺ സഭയുടെ അഭിമുഖ്യത്തിൽ
feature-top

അടൂർ വെസ്റ്റ് സെന്റർ പിവൈപിഎ യ്ക്ക് പുതിയ...

അടൂർ: പിവൈപിഎ അടൂർ വെസ്റ്റ് സെന്ററിന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
feature-top

നിലമ്പൂർ ചുങ്കത്തറ പുതുശേരിയത്ത് സജി...

നിലമ്പൂർ : ചുങ്കത്തറ പുതുശേരിയത്ത് സജി ജേക്കബ് (61) നിര്യാതനായി. സംസ്കാരം
feature-top

ഐപിസി ഡബ്ലിനും ട്രാൻസ്ഫോർമർസ് ടീമും...

ഡബ്ലിൻ : ഐപിസി ഡബ്ലിനും ട്രാൻസ്ഫോർമർസ് ടീമും ഒരുക്കുന്ന
feature-top

യുദ്ധത്തിൽ പങ്കാളിയാകാനില്ല, ഹോർമുസ്...

ലണ്ടൻ : ഇറാനെതിരെ യു.എസും ഇസ്രയേലും നടത്തുന്ന യുദ്ധത്തിൽ
feature-top

യു.പി.എഫ് – യു.എ.ഇ കൺവെൻഷൻ “റീമാ-2026” ഏപ്രിൽ...

ഷാർജ: യു. പി.എഫ്- യു.എ.ഇ വാർഷിക കൺവെൻഷൻ “റീമാ-2026” ഏപ്രിൽ 27 മുതൽ 29 വരെ
feature-top

പാസ്റ്റർ ടി. പി. ജോസ് (63)...

കുന്നംകുളം: ഇന്ത്യൻ ക്രിസ്ത്യൻ ചർച്ച് ശുശ്രൂഷകൻ പാസ്റ്റർ ടി.പി. ജോസ് (63)
feature-top

രാഷ്ട്രീയ അനിശ്ചിതത്വം: ഇറാനിൽ ഭരണം...

ഇ​റാ​നി​ൽ ഭ​ര​ണ​കൂ​ട​വും സൈ​ന്യ​വും നേ​ർ​ക്കു​നേ​ർ; പ്ര​സി​ഡ​ന്‍റി​നെ
feature-top

പ്രതിദിന ധ്യാനം |കാഴ്ചയും അനുധാവനവും |ബിജോ...

കാഴ്ചയും അനുധാവനവും “യേശു മനസ്സലിഞ്ഞ് അവരുടെ കണ്ണു തൊട്ടു ഉടനെ അവർ