ദൈവം നമ്മെ വിശ്വസ്തരെന്നു എണ്ണിയിരിക്കുകയാണ്. അത് നാം നില നിർത്തുവാൻ ദൈവം നമ്മെ കുറിച്ച് ആഗ്രഹിക്കുന്നു. സങ്കി 85:11ൽ വിശ്വസ്തത ഭൂമിയിൽ നിന്ന് മുളയ്ക്കുന്നു എന്ന് കാണുന്നു. അർഥം: വിശ്വസ്തത നമ്മിൽ നിന്ന് ആരംഭിക്കുന്നു. ദൈവം നമ്മെ ഏല്പിക്കുന്ന വലുതും ചെറുതുമായ കാര്യങ്ങളിൽ നാം വിശ്വസ്തരാണെങ്കിൽ ദൈവം അനുഗ്രഹത്തിന്റെ മറ്റൊരു തലം നമുക്ക് തുറന്നു തരുന്നു. ഇവിടെ വിശ്വസ്ത ദാസന് ലഭിച്ചത് യജമാനന്റെ സന്തോ ഷത്തിലേക്കുള്ള പ്രവേശനമാണ്.
ആത്മിക ജീവിതത്തിന്റെ സകല മേഖലകളിലും നമുക്ക് വിശ്വസ്തത സൂക്ഷിക്കാം. ദൈവത്തിനു നമ്മെ വിശ്വസിക്കാവുന്നവർ ആകുക. നമ്മെ വലിയ കാര്യങ്ങൾ ഏൽപ്പിക്കാവുന്നവർ ആകുക. വലിയ പ്രതിഫലമുള്ള ഒരു കാര്യമാണിത്. ദൈവം സഹായിക്കട്ടെ.

ഹാലേലൂയ്യ പത്രത്തിന്റെ വരിക്കാരാകുക. ഒരു വർഷത്തേക്ക് 200 രൂപ. രണ്ടുവർഷത്തെ വരിസംഖ്യ (400 രൂപ) ഒന്നിച്ചു അടക്കുന്നവർക്ക് മനോഹരമായ ഒരു പുസ്തകം സൗജന്യമായി ലഭിക്കും. പുസ്തകം വീട്ടിൽ എത്തിക്കുമ്പോൾ വരിസംഖ്യ അടച്ചാൽ മതി. താൽപ്പര്യമുള്ളവർ നിങ്ങളുടെ പൂർണ്ണ വിലാസം പിൻകോഡ് ഫോൺ നമ്പർ എന്നിവ ഹല്ലേലൂയ എന്ന സന്ദേശത്തോടെ 974 429 4144 എന്ന നമ്പറിലേക്ക് WhatsAap ചെയ്യുക.
ഹാലേലൂയ്യ പത്രത്തിലും ചുരുങ്ങിയ ചിലവിൽ പരസ്യങ്ങൾ ചെയ്യുവാൻ
വിളിക്കുക / WhatsApp ചെയ്യുക
+91 9349500155 /6282936289
