Advertise here
ആസ്ട്രേലിയയിലെ മെൽബണിൽ ബോറിസ് – ദുഷ്ക്കാ ദമ്പതികളുടെ മൂത്ത മകനായി നിക്ക് വുജിസിക് (Nick Vujicic) പിറന്നു വീണു. നിക്കിന് ജന്മനാ കൈളും കാലുകളുമുണ്ടായിരുന്നില്ല. അംഗവൈകല്യമുള്ള മകന്റെ ഭാവിയോർത്ത് മാതാപിതാക്കൾ ഏറെ ദുഖിച്ചു. നിക്കിനെ വളർത്തുവാനും പരിചരിക്കാനും അവരുടെ ജീവിതം തന്നെ മാറ്റി വെച്ചു. സാധാരണ കുട്ടികൾക്കൊപ്പം സ്കൂളിൽ ചേർത്തു. ഒരു അപൂർവ ജീവിയെ പോലെയാണ് സഹപാഠികളും പുറംലോകവും അവനെ കണ്ടത്. പരിഹാസവും നിന്ദയും അപമാനവും സഹിക്കാനാകാതെ പത്താം വയസ്സിൽ നിക്ക് ആത്മഹത്യയെക്കുറിച്ചു ചിന്തിച്ചു. എല്ലാ രാത്രിയിലും കിടക്കുന്നതിനു മുൻപ് നിക്ക് പ്രാർത്ഥിച്ചിരുന്നു. ഉണരുമ്പോൾ തനിക്ക് കൈകാലുകൾ തരണമേയെന്ന്. എന്നാൽ ആ അത്ഭുതം ഒരിക്കലും നടന്നില്ല.
കൈകളും കാലുകളും ദൈവം നിക്കിന് കൊടുത്തില്ലെങ്കിലും കാലാന്തരത്തിൽ ലോകത്തിനു മുമ്പിൽ തന്നെ ഒരു അത്ഭുതമാക്കി. നിക്ക് ഇന്ന് ഒരു ലോകപ്രശസ്ത സുവിശേഷകനാണ്. ലോകം മുഴുവൻ സഞ്ചരിച്ച് നിരാശയിലും ആത്മഹത്യയുടെ വക്കിലുമാണ്ടുകിടക്കുന്ന ജനലക്ഷങ്ങൾക്ക് പ്രത്യാശയും പ്രതീക്ഷയും പകരുന്ന പ്രചോദനാത്മക പ്രഭാഷകനാണ്. തന്റെ ആത്മകഥയായ ‘ലൈഫ് വിതൗട്ട് ലിമിറ്റ്സ്’ എന്ന പുസ്തകത്തിലെ ആദ്യ അധ്യായത്തിന്റെ തലക്കെട്ടൽ എഴുതിയ വാചകങ്ങൾ ലോകപ്രസിദ്ധമാണ്. “നിങ്ങളുടെ ജീവിതത്തിൽ അത്ഭുതങ്ങളൊന്നും സംഭവിക്കില്ലെന്നു തിരിച്ചറിയുമ്പോൾ സ്വയം അത്ഭുതമായി മാറുക” എന്നതാണ് ആ വാചകം.
ഇപ്പോൾ 40 വയസ്സുള്ള നിക്ക് ലോകത്തിനു മുമ്പിൽ ജീവിക്കുന്ന ഒരു അത്ഭുത പ്രതിഭാസമാണ്. ഒരു സാധാരണ മനുഷ്യനു ചെയ്യാൻ സാധിക്കുന്നതെല്ലാം നിക്ക് ഇന്ന് ചെയ്യുന്നുണ്ട്. ഫുട്‌ബോൾ,ഗോൾഫ് എന്നിവ കളിക്കുന്നു. നിന്തൽ,സ്കൈ ഡൈവിംഗ്, ഡ്രൈവിംഗ് എന്നിവ നിഷ്പ്രയാസം ചെയ്യുന്നു. ഒരു സാധാരണ മനുഷ്യൻ ജീവിക്കുന്നതുപോലെ താനും ജീവിക്കുന്നു. വിവാഹിതനായ തനിക്ക് ചുറുചുറുക്കുള്ള നാലു കുട്ടികളുമുമുണ്ട്.
നിങ്ങളുടെ ജീവിതത്തിലും അത്ഭുതങ്ങളൊന്നും സംഭവിക്കില്ലെന്നു തിരിച്ചറിയുമ്പോൾ സ്വയം അത്ഭുതമായി മാറുക.
ജോയിൻ ചെയ്യുവാൻ ഇവിടെ ക്ലിക് ചെയ്യുക

ഹാലേലൂയ്യാ പത്രത്തിൻ്റെ വരിക്കാരാകുക. ഒരു വർഷത്തേക്ക് 200 രൂപ. രണ്ടുവർഷത്തെ വരിസംഖ്യ (Rs 400) ഒന്നിച്ചു അടക്കുന്നവർക്കു മനോഹരമായ ഒരു പുസ്തകം സൗജന്യമായി ലഭിക്കും. പുസ്തകം വീട്ടിൽ എത്തിക്കുമ്പോൾ വരിസംഖ്യ അടച്ചാൽ മതി. താൽപ്പര്യമുള്ളവർ നിങ്ങളുടെ പൂർണ്ണ വിലാസം പിൻകോഡ് ഫോൺ നമ്പർ എന്നിവ for Hallelujah എന്ന സന്ദേശത്തോടെ 974 429 4144 എന്ന നമ്പറിലേക് WhatsAap ചെയ്യുക.
വീട്ടുജോലികൾ ചെയ്യാൻ സഹോദരിയെ ആവശ്യമുണ്ട്.
തിരുവനന്തപുരത്ത് ക്രിസ്തീയ ഭവനത്തിൽ താമസിച്ച് വീട്ടുജോലികൾ ഉത്തരവാദിത്വമായി ചെയ്യാൻ കഴിയുന്ന സഹോദരിയെ ആവശ്യമുണ്ട്.
ഫോൺ :9447111289
ഹാലേലൂയ്യാ പത്രത്തിലും ഓൺലൈനിലും ചുരുങ്ങിയ ചിലവിൽ പരസ്യങ്ങൾ ചെയ്യുവാൻ
വിളിക്കുക / WhatsApp ചെയ്യുക
+91 9349500155 /6282936289