
യഹോവയിൽ ആശ്രയിക്കുന്നവർ കുലുങ്ങാതെ എന്നേക്കും നില്ക്കുന്ന സീയോൻ പർവതംപോലെയാകുന്നു.
സങ്കീർത്തനങ്ങൾ 125:1
ദൈവത്തിലുള്ള ആശ്രയം നമ്മിൽ പകരുന്ന സുരക്ഷിതത്വ ബോധം എത്രത്തോളം ആണെന്ന് ഈ വാക്യങ്ങൾ നമ്മെ ഓർമിപ്പിക്കുന്നു. യെരുശലേം നഗരത്തിന് ചുറ്റും ഒരു സംരക്ഷണം പോലെ നിൽക്കുന്ന പർവതങ്ങൾക്ക് ഇളകിപ്പോകുവാൻ കഴിയില്ല.പർവതങ്ങളാൽ ചുറ്റപ്പെട്ട യെരുശലേം ഭൂമിശാസ്ത്ര പരമായി തന്നെ സുരക്ഷിതത്വത്തിന്റെ പ്രതീകമായിരുന്നു. ഈ പട്ടണത്തിന്റെ കിഴക്ക് ഒലിവുമലയും തെക്ക് ഹിന്നോം താഴ്വരയിൽ നിന്നുയരുന്ന മലകളും ഒലിവ് മലയോട് ചേരുന്ന ചില മലകളും ചേരുന്നതിനാൽ സീയോൻ നിവാസികൾ കോട്ടകളാൽ ചുറ്റപ്പെട്ടിരിക്കുന്നതായി തോന്നും. യഹോവയിൽ ആശ്രയിക്കുന്നവർ സീയോൻ പാർവതം പോലെ കുലുങ്ങാത്തവരായി നില കൊള്ളുമെന്ന് അത് കൊണ്ടാണ് സങ്കീർത്തനക്കാരൻ പറയുന്നത്. ദൈവത്തിൽ ആശ്രയിക്കുന്ന ഒരു ഭക്തൻ ആഴത്തിൽ പാറമേൽ അടിസ്ഥാനമിട്ട് പണിയുന്ന ഒരു ഭവനം പോലെ ഉറപ്പുള്ളതായിരിക്കും.. പ്രശ്നങ്ങളും പ്രതിസന്ധികളും തകർക്കുവാൻ നോക്കുമെങ്കിലും ദൈവാശ്രയത്തിന്റെ കോട്ടയ്ക്ക് ഉള്ളിൽ നമ്മെ അവൻ ഭദ്രമായി പരിപാലിക്കും.
തന്റെ മകനായ അബ്ശാലോം സകല തന്ത്രങ്ങളും മെനഞ്ഞു ജനങ്ങളെ കൈക്കലാക്കി ദാവീദ് രാജാവിനെതിരെ പടയൊരുക്കം നടത്തുമ്പോൾ ദൈവമുഖത്തേക്ക് നോക്കി ആഴത്തിൽ നിലവിളിക്കുന്ന ദാവീദ് രാജാവിന്റെ മുഖത്തെ ആദരിച്ച ദൈവം അവനു സംരക്ഷണമായി കൂടെ നിൽക്കുന്നതായി നമുക്ക് കാണുവാൻ കഴിയും. അങ്ങനെയെങ്കിൽ ആരെല്ലാം നമുക്കെതിരെ പട പൊരുതിയാലും അധൈര്യപ്പെട്ട് പോകാതെ ദൈവത്തിൽ മാത്രം ആശ്രയിച്ചാൽ ഇന്നും നമ്മെ പരിപാലിക്കാൻ ദൈവം മതിയായവനാണ്.
ജീവിതത്തിലെ എല്ലാ ആശകളും അസ്തമിക്കുമ്പോളും മനുഷ്യർക്ക് മുൻപിൽ ആശ്രയത്തിനായി പോകാതെ പ്രാർത്ഥനമുറിയിൽ ദൈവമുഖത്തേക്ക് നോക്കുവാനും അവന്റെ കരത്തിൽ ആശ്രയം വെയ്ക്കാനും തയ്യാറായാൽ നാം ഒരുനാളും ലജ്ജിച്ചു പോകുവാൻ ദൈവം അനുവദിക്കയില്ല.
ജോയിൻ ചെയ്യുവാൻ ഇവിടെ ക്ലിക് ചെയ്യുക

ഹാലേലൂയ്യാ പത്രത്തിൻ്റെ വരിക്കാരാകുക. ഒരു വർഷത്തേക്ക് 200 രൂപ. രണ്ടുവർഷത്തെ വരിസംഖ്യ (Rs 400) ഒന്നിച്ചു അടക്കുന്നവർക്കു മനോഹരമായ ഒരു പുസ്തകം സൗജന്യമായി ലഭിക്കും. പുസ്തകം വീട്ടിൽ എത്തിക്കുമ്പോൾ വരിസംഖ്യ അടച്ചാൽ മതി. താൽപ്പര്യമുള്ളവർ നിങ്ങളുടെ പൂർണ്ണ വിലാസം പിൻകോഡ് ഫോൺ നമ്പർ എന്നിവ for Hallelujah എന്ന സന്ദേശത്തോടെ 974 429 4144 എന്ന നമ്പറിലേക് WhatsAap ചെയ്യുക.
വീട്ടുജോലികൾ ചെയ്യാൻ സഹോദരിയെ ആവശ്യമുണ്ട്.
തിരുവനന്തപുരത്ത് ക്രിസ്തീയ ഭവനത്തിൽ താമസിച്ച് വീട്ടുജോലികൾ ഉത്തരവാദിത്വമായി ചെയ്യാൻ കഴിയുന്ന സഹോദരിയെ ആവശ്യമുണ്ട്.
ഫോൺ :9447084188
ഹാലേലൂയ്യാ പത്രത്തിലും ഓൺലൈനിലും ചുരുങ്ങിയ ചിലവിൽ പരസ്യങ്ങൾ ചെയ്യുവാൻ
വിളിക്കുക / WhatsApp ചെയ്യുക
+91 9349500155 /6282936289