
ദൈവവചനത്തിൽ അനേകം അത്ഭുതങ്ങൾ ഉണ്ട്. ഒരു ഭക്തന്റെ ആത്മാർത്ഥമായ ആഗ്രഹമാണ് ദൈവ വചനത്തിലെ അത്ഭുതങ്ങളെ കാണുന്നതിനായി ആത്മീയ കണ്ണുകളെ തുറക്കണമേഎന്നുള്ളപ്രാർത്ഥന.
“മനുഷ്യൻറെ കാര്യങ്ങളിൽ ദൈവീക ഇടപെടൽ പ്രകടമാക്കുന്ന അസാധാരണമായ ഒരു സംഭവമാണ് അത്ഭുതമെന്നു പറയുന്നത്”.ഒരുവനെ വിശ്വാസത്തിലേക്ക് ക്ഷണിക്കുകയും വിശ്വാസത്തിൽ ഊട്ടി ഉറപ്പിക്കുകയും ചെയ്യുന്നതിൽ അത്ഭുതങ്ങൾക്ക് വലിയ പങ്കുണ്ട്.
അരാം രാജാവിൻ്റെ ശക്തമായ സൈന്യത്തെ കണ്ട ഏലിശയുടെ ബാല്യക്കാരൻ, അയ്യോ യജമാനനെ നാമിനി എന്തു ചെയ്യും എന്ന് പറഞ്ഞു ഭയപ്പെട്ട് നിലവിളിക്കുമ്പോൾ, ആത്മീയ കണ്ണുകൊണ്ട് ദൈവീക ശക്തിയെ വിവേചിച്ചറിഞ്ഞ ഏലീശ ബാല്യക്കാരനോട് പറയുന്നത് ഇപ്രകാരമാണ്. “പേടിക്കേണ്ട നമ്മോട് കൂടെയുള്ളവർ അവരോട് കൂടെയുള്ളവരെക്കാൾ അധികമാണ്”. എലീശ ബാല്യക്കാരന് വേണ്ടി പ്രാർത്ഥിച്ചു. ബാല്യക്കാരന്റെ ഹൃദയ കണ്ണ് ദൈവം തുറന്നു കൊടുക്കുകയും ദൈവിക അത്ഭുതത്തെയും ദൈവിക സൈന്യത്തെയും കണ്ടു. എലീശയുടെ ചുറ്റും അഗ്നിമയമായ കുതിരകളും രഥങ്ങളുമായി നിറയപ്പെട്ട അതിശക്തമായ സൈന്യത്തെയാണ് ബാല്യക്കാരൻ കണ്ടത്.
ദൈവവചനത്തിലെ അത്ഭുതങ്ങളെ കണ്ടു കൊണ്ട് അനുദിനവും പ്രത്യാശയോടെ നമ്മുടെ കാൽചുവടുകളെ വയ്ക്കാം. അനുദിനവും നമുക്ക് പ്രാർത്ഥിക്കാം. കർത്താവേ അത്ഭുതങ്ങളെ കാണുവാൻ തക്കവണ്ണം ഹൃദയ കണ്ണുകളെ തുറന്നു തരേണമേ.
ജോയിൻ ചെയ്യുവാൻ ഇവിടെ ക്ലിക് ചെയ്യുക
വീടുകൾ വിൽപ്പനക്ക്
തിരുവല്ല പുഷ്പഗിരി ഹോസ്പിറ്റലിന് സമീപം 81/2 സെന്റ് സ്ഥലവും ആധുനിക രീതിയിൽ പണികഴിപ്പിച്ച പുതിയ ഒരു നില വീടും വില്പനയ്ക്ക്
കൊച്ചി കാക്കനാട് എയർപോർട്ട് സീപോർട്ട് റോഡിൽ മനക്കപ്പടി ജംഗ്ഷന് സമീപം 41/4 സെന്റിൽ 4 ബെഡ്റൂം ഇരുനില വീട് വില്പനയ്ക്ക്
Ph:8606347953
0044 7737970667(whatsapp )
