Advertise here

തോംസൺ പത്തനാപുരം –

എന്നാൽ ഇടയശ്രേഷ്ഠൻ പ്രത്യക്ഷനാകുമ്പോൾ നിങ്ങൾ തേജസ്സിൻ്റെ വാടാത്ത കിരീടം പ്രാപിക്കും.
1 പത്രൊസ് 5:4

ഒളിമ്പിക്സ് മത്സരങ്ങളിൽ വ്യക്തിഗത ഇനത്തിൽ വെള്ളി മെഡൽ നേടിയ ആദ്യ ഇന്ത്യൻ താരമായ മേജർ രാജ്യവർദ്ധൻ സിങ് റാത്തോഡ് (ഏതൻസ് ഒളിമ്പിക്സ്, 2004) ഒലിവ് കിരീടവും ചൂടി വെള്ളിമെഡലും ചുംബിച്ചുകൊണ്ട് നിൽക്കുന്ന കാഴ്ച ഏതൊരു ഇന്ത്യക്കാരനും പുളകം കൊള്ളിക്കുന്നതായിരുന്നു.

ആദ്യത്തെ ആധുനിക ഒളിമ്പിക്സ് 1896-ൽ ഏതൻസിൽ വച്ച് സംഘടിപ്പിക്കപ്പെട്ടതിനു ശേഷം ആദ്യമായാണ് ഒളിമ്പിക്സ് ഗ്രീസിൽ 2004 ൽ നടന്നത്.1896 മുതൽ നടക്കുന്ന ഒളിമ്പിക് ഗെയിംസിൽ ഒലിവ് കിരീടത്തിൻ്റെ (ലോറൽ റീത്ത്) ഉപയോഗം സാധാരണമല്ലായിരുന്നു. എന്നാൽ 2004 ൽ ഏഥൻസിൽ നടന്ന സമ്മർ ഒളിമ്പിക്സിൽ സ്വർണം, വെള്ളി, വെങ്കലം നേടിയവർക്ക് ഒലിവ് കിരീടവും നൽകി.

പുരാതന ഗ്രീസിലെ ഒളിമ്പിക്‌സിൻ്റെ ഉത്ഭവം ഒലിവ് കിരീടത്തിൻ്റെ ഉപയോഗത്തിലുടെ ഏഥൻസിൽ ഒരിക്കൽകൂടെ 2004 ൽ പ്രകീർത്തിക്കപ്പെട്ടു. “പ്രശസ്തിയിൽ വിശ്രമിക്കുക” അല്ലെങ്കിൽ “മുൻകാലങ്ങളിൽ നല്ലത് ചെയ്തതിനാൽ ഇപ്പോൾ വിശ്രമിക്കുന്നു” എന്നാണ് ലോറൽ റീത്തിലുടെ അർത്ഥമാക്കുന്നത്. ചില രാജ്യങ്ങളിൽ ബിരുദാനന്തര ബിരുദത്തിൻ്റെ പ്രതീകമായി ഇന്നും ലോറൽ റീത്ത് ഉപയോഗിക്കുന്നു.

അപ്പോസ്തലനായ പത്രോസ് തൻ്റെ കാലഘട്ടത്തിൽ കായിക മത്സരത്തിലെ വിജയികൾക്ക് നൽകിയിരുന്ന കിരീടത്തെ സഭാ അധ്യക്ഷൻമാർക്ക് ലഭിക്കുന്ന പ്രതിഫലവുമായി താരതമ്യം ചെയ്യുന്നു. ഒലിവ് ഇലകൾ കൊണ്ടുള്ള കിരീടം പെട്ടെന്ന് വാടിപോകുന്നതാണ്. കേവലം ഒരു മനുഷ്യൻ്റെ ആയുസ്സ് തീരുന്നതു വരെ പോലും അത് വാടാതെ സുക്ഷിക്കുവാൻ ആകില്ല. അതിൻൻ്റെ ശോഭയും കുളിർമയും ഭംഗിയും പെട്ടെന്ന് ഇല്ലാതെയാകും.

എന്നാൽ ഇടയ ശുശ്രൂഷ അഥവാ അധ്യക്ഷസ്ഥാനം ദൈവഹിതപ്രകാരവും ഉന്മേഷത്തോടെയും മാതൃകയോടുo ചെയ്താൽ ഇടയശ്രേഷ്ഠനായ യേശു വാടാത്ത കിരീടം നൽകും. ആ കിരീടം തേജസ്സുള്ള കിരീടമാണ്, തേജസിൻ്റെ കിരീടമാണ്. ഏതു പ്രതിസന്ധിയിലും നിലനിൽക്കുകയും പ്രതികൂലങ്ങളെയും പ്രതിബന്ധങ്ങളെയും തരണം ചെയ്യുകയും ചെയ്യുന്നവർക്ക് മാത്രമേ അത് ലഭിക്കുകയുള്ളൂ.

പത്രോസ് ആ തേജസ് പ്രാപിക്കുന്നതിനായി പ്രയത്നിക്കുകയും അതിനുവേണ്ടി നമ്മെ പ്രബോധിപ്പിച്ച് കർത്താവിൻ്റെ പ്രത്യക്ഷതക്കുവേണ്ടി കാത്തിരിക്കുകായും ചെയ്യുന്നു. ഇടയശുശ്രൂഷയ്ക്ക് ഉദാഹരണമായ പത്രോസിനെ പോലെ ഇടയൻ്റെ കിരീടം പ്രാപിക്കാൻ തക്കവണ്ണം പ്രയത്നിക്കാം.

Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

ഭവന രഹിതരായ മിഷനറിമാർക്ക് സൗജന്യമായി ഭവനം...

ഉത്തര ഭാരതത്തിൽ മിഷനറിമാരായി സേവനം ചെയ്ത് ഇപ്പോൾ വിശ്രമ ജീവിതം
feature-top

എനിക്കു മറക്കാനാവാത്ത...

ഞാൻ അമേരിക്കയിൽ എത്തിയ ശേഷമാണ് പാസ്റ്റർ കെ കെ ചെറിയാൻ ഐപിസിയുടെ റാന്നി 
feature-top

‘ക്വയറ്റ് വാട്ടേഴ്സ്’: വാകത്താനത്ത്...

​കോട്ടയം: മുതിർന്ന പൗരന്മാർക്ക് ജീവിതത്തിന്റെ സായാഹ്നത്തിൽ പൂർണ്ണ
feature-top

പാസ്റ്റർ കെ.കെ. ചെറിയാന്റെ സംസ്കാരം ഒക്ടോ. 13...

കുമ്പനാട്: ഐപിസിയിലെ സീനിയർ ശുശ്രൂഷകനും പ്രശസ്‌ത കൺവൻഷൻ പ്രസംഗകനും
feature-top

ബഹറിൻ ശാരോൻ ചർച്ചിൽ ബൈബിൾ ക്ലാസ്സ് ഒക്‌ടോ.26...

മനാമ: ബഹറിൻ ശാരോൻ ചർച്ചിന്റെ നാൽപ്പതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ആറ്
feature-top

പ്രതിദിന ധ്യാനം| നിത്യജീവന്റെ പ്രത്യാശ|...

നിത്യജീവൻ്റ പ്രത്യാശ “ഭോഷ്കില്ലാത്ത ദൈവം സകല കാലത്തിന്നും മുമ്പെ
feature-top

ഫിലാഡൽഫിയ ഐപിസി ഹെബ്രോൻ സമർപ്പണ-ആരാധനാ...

ഫിലഡൽഫിയ : പെൻസിൽവാനിയലിലുള്ള ഫിലാഡൽഫിയ ഐ.പി.സി ഹെബ്രോൻ സഭയുടെ പുതിയ
feature-top

ചെറിയാച്ചായനെ ഓർക്കുമ്പോൾ – പാസ്റ്റർ ബി...

“എടാ മോനച്ചാ .. യോഹന്നാൻ സ്നാപകൻ മരുഭൂമിയിൽ നിന്നാൽ മരുഭൂമി ആളെ കൊണ്ട്
feature-top

സംഗീതജ്ഞൻ ജെ. വി. പീറ്ററിന്റെയും സാങ്കി...

ഡാളസ്: ക്രൈസ്തവ സംഗീത ലോകത്തിന് സമാനതകളില്ലാത്ത സംഭാവനകൾ നൽകിയ പ്രശസ്ത