Advertise here

1933 ഓഗസ്റ്റ് 25 : ഐ.പി.സി യും സിലോൺ പെന്തെക്കോസ്ത് സഭയും വഴി പിരിയുന്നു.

ആയിരത്തി തൊള്ളായിരത്തി ഇരുപതുകളിൽ തിരുവിതാംകൂറിൽ ചെറിയ നിലയിൽ ആരംഭിച്ച് പതിയെ വളർന്നു തുടങ്ങിയ പെന്തെക്കോസ്ത് സഭാ പ്രവർത്തനങ്ങളുടെ പിൽക്കാല ചരിത്രത്തെ ബാധിച്ച നിരവധി സംഭവങ്ങൾ ആക്കാലത്തു തന്നെ ഉണ്ടായി. സ്വതന്ത്ര മിഷനറിയായി ഇന്ത്യയിലും കേരളത്തിലുമെത്തിയ റവ. ആർ. എഫ് കുക്ക്, എ.ജിയുടെ പ്രഥമ ഔദ്യോഗിക മിഷനറിയായി ഇന്ത്യയിലെത്തിയ മിസസ് മേരീ ചാപ്മാൻ , കേരളത്തിലെ പ്രമുഖ ക്രൈസ്തവ സമൂഹമായ സിറിയൻ ക്രിസ്ത്യൻ വിഭാഗത്തിൽ നിന്ന് പെന്തെക്കോസ്തിലേക്ക് വന്ന പാസ്റ്റർ കെ.ഇ. ഏബ്രഹാം എന്ന പ്രാദേശീക നേതാവ് ഈ മൂന്ന് പേരും ആദ്യഘട്ടത്തിൽ ഒരുമിച്ച് പ്രവർത്തിച്ചു.

1929-ൽ കെ.ഇ.ഏബ്രഹാമും കുക്ക് സായിപ്പും അവരെ അനുകൂലിക്കുന്ന പ്രമുഖ നേതാക്കളുമെല്ലാം എ.ജി.യുമായുള്ള ബന്ധം ഔദ്യോഗികമായി ഉപേക്ഷിച്ചു. അന്നു വരെ തങ്ങൾക്ക് ലഭിച്ചുകൊണ്ടിരുന്ന സാമ്പത്തിക സഹായം വേണ്ടന്നു വച്ച് ഇവർ തെന്നിന്ത്യാ പൂർണ സുവിശേഷ ദൈവസഭ എന്ന പ്രസ്ഥാനമായി തുടരാൻ തീരുമാനിച്ചു.
1930-ൽ ഈ വിഭാഗം വീണ്ടും രണ്ടായി. കെ.ഇ. ഏബ്രഹാമും കെ സി. ചെറിയാനുമടങ്ങുന്ന സുറിയാനി നേതാക്കൾ കുക്ക് സായിപ്പുമായുള്ള ബന്ധം ഉപേക്ഷിച്ച് തെന്നിന്ത്യാ പെന്തെക്കോസ്ത് ദൈവസഭ എന്ന സ്വതന്ത്ര പ്രസ്ഥാനം പുനർജീവിപ്പിച്ചു.

ഈ കാലത്ത് ഭൗതീക കെട്ടുപാടുകളില്ലാത്ത വിശ്വാസ ജീവിതം എന്ന ആശയവുമായി ശ്രീലങ്കയിൽ നിന്ന് (അന്നത്തെ സിലോൺ ) പാസ്റ്റർ പോൾ, ആൽവിൻ എന്നീ നേതാക്കൾ കേരളത്തിലെത്തി. കുക്ക് സായിപ്പുമായി ബന്ധം വിട്ടു നിന്നിരുന്ന തെന്നിന്ത്യാ പെന്തെക്കോസ്ത് നേതാക്കൾക്ക് ഇവരുടെ ആശയങ്ങൾ തങ്ങളുടെ തിന്തുല്യമാണന്ന് തോന്നി. അങ്ങനെ പിന്നീടുള്ള രണ്ടു വർഷങ്ങൾ സിലോണിൽ നിന്നെത്തിയ നേതാക്കളും തെന്നിന്ത്യാ സഭയും ഒറ്റ സഭ യായി പ്രവർത്തിച്ചു.  കെ.ഇ. ഏബ്രഹാമിന് ഓർഡിനേഷൻ നൽകുന്നതു പോലും സിലോൺ പെന്തെക്കോസ്ത് മിഷൻ്റെ ചീഫ് പാസ്റ്ററായ  പാസ്റ്റർ പോൾ ആണ്.

എന്നാൽ പിൽക്കാലത്ത് സിലോൺ സഭയിൽ പാസ്റ്റർ ആൽവിൻ നടപ്പാക്കിയ ചില ഉപദേശ നടപടികൾ അംഗീകരിക്കാൻ കേരളത്തിലെ നേതാക്കൾക്ക് സാധിക്കില്ലായിരുന്നു. അതിൽ ഏറ്റവും പ്രധാനം ആത്മാഭിഷേകം ഇല്ലാത്തവരുടെ കൈക്കീഴിൽ സ്നാനപ്പെട്ടവർ വീണ്ടും സ്നാനപ്പെടണമെന്ന ഉപദേശമായിരുന്നു. വിയോജിത സഭയിൽ കെ.വി.സൈമൺ സാറിൻ്റെ കൈക്കീഴിൽ സ്നാനപ്പെട്ട കെ.ഇ.ഏബ്രഹാമും ബ്രദറൺ സഭയിൽ സ്നാനപ്പെട്ട ടി.ജി. ഉമ്മനുമൊക്കെ വീണ്ടും സ്റ്റാനപ്പെടുക എന്നത് ചിന്തിക്കാൻ പോലും സാധ്യമായിരുന്നില്ല

ആൽവിനുമായി പല കത്തിടപാടുകൾ നടത്തിയെങ്കിലും ആൽവിൻ തൻ്റെ അഭിപ്രായങ്ങളിൽ ഉറച്ചു നിന്നതോടെ മൂന്നു വർഷം നീണ്ടു നിന്ന ബന്ധം 1933 ആഗ.25 ന് അവസാനിപ്പിച്ച് തെന്നിന്ത്യാ പെന്തെക്കോസ്ത് സഭ വീണ്ടും സ്വതന്ത്രമായി. പിൽക്കാലത്ത് സിലോൺ പെന്തെക്കോസ്ത് സഭ ദുരുപദേശ സഭയാണന്ന് ഐ.പി.സി. നേതാക്കൾ ശക്തമായി പഠിപ്പിക്കുകയും. പാസ്റ്റർ. ടി.ജി. ഉമ്മൻ അവർക്കെതിരെ പുസ്തകം പ്രസിദ്ധീകരിക്കയും ചെയ്തു.

Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

അന്തരിച്ച റവ. ഡോ. ടി. വത്സൻ എബ്രഹാമിന്റെ...

കുമ്പനാട്: ഇന്ത്യ പെന്തെക്കോസ്‌ത്‌ ദൈവസഭ ജനറൽ പ്രസിഡന്റ് അന്തരിച്ച
feature-top

പ്രതിദിന ധ്യാനം |ക്രിസ്തുവിന്റെ നിന്ദ വലിയ...

ക്രിസ്തുവിന്റെ നിന്ദ വലിയ ധനം “മിസ്രയീമിലെ നിക്ഷേപങ്ങളെക്കാൾ
feature-top

ഖത്തറിൽ ആത്മീയ ഉണർവിന്റെ സംഗമമായി QMPC 22-ാമത്...

ദോഹ: ഖത്തറിലെ മലയാളി പെന്തെക്കോസ്ത് വിശ്വാസികളുടെ ഏറ്റവും ശ്രദ്ധേയമായ
feature-top

ഇരുവള്ളിപ്ര ന്യൂഇന്ത്യ ദൈവസഭ സുവർണ്ണ...

വാർത്ത: ജോജി ഐപ്പ് മാത്യൂസ് തിരുവല്ല: ദൈവമുഖത്തേക്ക് നോക്കുന്നവരെ
feature-top

റവ. ഡോ. ടി. വത്സൻ എബ്രഹാമിന്റെ അനുസ്മരണ...

കുമ്പനാട്: അന്തരിച്ച റവ. ഡോ. ടി. വത്സൻ എബ്രഹാമിന്റെ ജീവിതവും ശുശ്രൂഷയും
feature-top

സമാധാന ആഹ്വാനവുമായി പാസ്റ്റർ ജേക്കബ് ജോൺ...

കുമ്പനാട് : ഇന്ത്യ പെന്തക്കോസ്ത് ദൈവസഭയിൽ സമാധാന അന്തരീക്ഷം
feature-top

പാസ്റ്റർ കെ.സി തോമസ് നേതൃത്വം നൽകുന്ന ഐപിസി...

കുമ്പനാട്: ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭയുടെ അടിയന്തിര ജനറൽ കൗൺസിൽ
feature-top

ഹാലേലൂയ്യാ ന്യൂസ് | 14, നവംബർ...

ഹാലേലൂയ്യാ ന്യൂസ് | 14, നവംബർ 2016 കേരള റീജിയൻ സംസ്ഥാന വനിതാ സമ്മേളനം, 14 ന്
feature-top

ബെറാഖാ പ്രൊഫറ്റിക് മിനിസ്ട്രി സ്വാഗതസംഘം...

പാമ്പാടി: ബെറാഖാ പ്രൊഫറ്റിക് മിനിസ്ട്രീസിൻ്റെ ആഭിമുഖ്യത്തിൽ നവംബർ 20ന്