ഷാജി മാറാനാഥാ

തെക്കന്‍ കൊറിയയില്‍ നിന്നും കമ്യൂണിസ്റ് ഭരണത്തിൻ കീഴിലുള്ള ഉത്തര കൊറിയയിലേക്ക് ബൈബിള്‍ വിതരണം നടത്തുന്നത് തടയുന്നതിനായി പുതിയ നിയമ നിര്‍മ്മാണം. കഴിഞ്ഞ മാസം പാസാക്കിയ പുതിയ നിയമത്തിലൂടെ ദക്ഷിണ കൊറിയയില്‍ നിന്നും ഉത്തര കൊറിയയിലേക്ക് ബലൂണുകള്‍ വഴിയും, കുപ്പികളില്‍ അടച്ച് കടലിലൂടെ ഒഴുക്കിയും ബൈബിളുകള്‍ അയക്കുന്നത് കടുത്ത പിഴ ലഭിക്കാവുന്ന കുറ്റമാക്കി മാറ്റിയിരിക്കുകയാണ്.

ദക്ഷിണ കൊറിയയിലെ ഗ്യോന്‍ങ്ങി പ്രവിശ്യയില്‍ നിന്നുമാണ് കൂടുതലായും ബൈബിള്‍ അടങ്ങിയ ബലൂണുകളുടെ കൈമാറ്റം നടക്കാറുള്ളത്. ബലൂണ്‍ ലോഞ്ച് ഇനി നടത്തിയാല്‍ അറസ്റ്റ് ചെയ്യപ്പെടുമെന്ന് ഗ്യോന്‍ങ്ങിയിലെ ഡെപ്യൂട്ടി ഗവര്‍ണര്‍ ലീ അറിയിച്ചു.

മതസ്വാതന്ത്ര്യത്തിന് കടുത്ത വിലക്കുള്ള മേഖലയാണ് നോര്‍ത്ത് കൊറിയ. കഴിഞ്ഞ പതിനഞ്ചു വര്‍ഷത്തിലധികമായി ബലൂണുകള്‍ വഴിയും, കുപ്പികളില്‍ അടച്ച് കടലിലൂടെയും യാതൊരു കുഴപ്പവും കൂടാതെ ഉത്തരകൊറിയയിലേക്ക് ബൈബിളുകള്‍ എത്തിക്കുകയായിരുന്നുവെന്നും ഇക്കാലമത്രയും ദക്ഷിണ കൊറിയന്‍ സര്‍ക്കാരിൻ്റെ ഭാഗത്തുനിന്നും നല്ല സഹകരണമാണ് തങ്ങള്‍ക്ക് ലഭിച്ചിരുന്നതെന്നും ‘വോയിസ് ഓഫ് ദി മാര്‍ട്ടിയേഴ്‌സ് കൊറിയ’ (വി.ഒ.എം കൊറിയ) സി.ഇ.ഒ യും പാസ്റ്ററുമായ എറിക്ക് ഫോളി പറഞ്ഞു. ഒന്നര പതിറ്റാണ്ടായി പിന്തുടര്‍ന്നു വന്നിരുന്ന നയത്തില്‍ ദക്ഷിണ കൊറിയന്‍ സര്‍ക്കാര്‍ മാറ്റം വരുത്തിയത് നിര്‍ഭാഗ്യകരമായിപ്പോയെന്നും, മതസ്വാതന്ത്ര്യത്തിന് പെട്ടെന്നൊരു ഭീഷണി നേരിട്ട പോലെയാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഏറെ വര്‍ഷങ്ങള്‍ ഒരു രാജ്യമായിരുന്ന നോര്‍ത്ത് കോറിയയും സൗത്ത് കൊറിയയും ഇന്ന് ബദ്ധ ശത്രുക്കളുമാണ്. നോര്‍ത്ത് കൊറിയ കടുത്ത ക്രൈസ്തവ വിരുദ്ധരും ആണവായുധ രാജ്യവുമായി ലോകത്തെ വെല്ലുവിളിച്ച് മുന്നോട്ട് പോകുമ്പോള്‍ സൗത്ത് കൊറിയ ക്രൈസ്തവ സാന്നിദ്ധ്യമുള്ള രാജ്യവും സമാധാനപ്രീയരുമാണ്. ലോകപ്രസിദ്ധ സുവിശേഷകന്‍ ഡേവിഡ് യോംഗിച്ചോയും ലോകത്തിലെ ഏറ്റവും വലിയ പെന്തക്കോസ്തു സഭയും രാജ്യ തലസ്ഥാനമായ സിയോളിലാണ് ഉള്ളത്. പൊതുവെ പാരമ്പര്യമായി ബുദ്ധമതാനുയായികളുടെ നാടാണെങ്കിലും ഇവിടുത്തെ ക്രൈസ്തവ സാന്നിദ്ധ്യം വളരെ ശക്തമാണ്. അമേരിക്കയുടേയും യൂറോപ്യന്‍ രാജ്യങ്ങളുടേയും അടുത്ത സുഹൃത്ത് കൂടിയായ സൗത്ത് കൊറിയയിലേക്ക് പ്രാര്‍ത്ഥിക്കാനും സന്ദര്‍ശിക്കാനുമായി വിദേശസഞ്ചാരികള്‍ നിരന്തരം ഒഴുകിയെത്താറുണ്ട്.

നോര്‍ത്ത് കൊറിയയിലേക്ക് പ്രവേശിക്കാന്‍ അനുമതിയില്ലെങ്കിലും നോര്‍ത്ത് കൊറിയയിലെ സഹോദരങ്ങളോട് സുവിശേഷം പങ്കിടണമെന്ന് അതിയായ താത്പ്പര്യമാണ് സൗത്ത് കൊറിയന്‍ വിശ്വാസികള്‍ക്ക് ഉള്ളത്. അതിന് വേണ്ടി റേഡിയോ പ്രോഗ്രാമുകളും മറ്റിതര ലിറ്ററേച്ചര്‍ സര്‍വ്വീസുകളും സൗത്ത് കൊറിയന്‍ സുവിശേഷകരും വിശ്വാസികളും ചെയ്ത് വരുന്നു. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്ഥമായി വോയ്‌സ് ഓഫ് മാര്‍ട്ടിയേഴ്‌സ് പ്രസ്ഥാനം 2014 ല്‍ തുടക്കം കുറിച്ച ഒരു വ്യത്യസ്ഥമായ സുവിശേഷീകരണ പദ്ധതിയാണ് ബലൂണ്‍ മിനിസ്ട്രി. ബൈബിളും ക്രൈസ്തവ ഗ്രന്ഥങ്ങളും രക്ഷാ സന്ദേശം അടങ്ങിയ ലഘുലേഖകളും പായ്ക്ക് ചെയ്ത് ഹൈഡ്രജന്‍ നിറച്ച വലിയ ബലൂണുകളില്‍ കെട്ടി നോര്‍ത്ത് കൊറിയയിലേക്ക് പറത്തി വിടുന്നതും ദൈവവചനം പ്രിന്റ് ചെയ്ത ബലൂണുകള്‍ നോര്‍ത്ത് കൊറിയന്‍ സോണുകളിലേക്ക് പറത്തിവിടുന്നതും ഇവിടെ പതിവായിരുന്നു. ഓസ്‌ട്രേലിയയില്‍ നിന്നുള്ള ഒരുപറ്റം ശാസ്ത്രജ്ഞരാണ് ഇതിന്റെ സാങ്കേതികവിദ്യ ഇവര്‍ക്ക് കൈമാറിയത്.

കാറ്റിലൂടെ വിത്തുകള്‍ പറന്ന് വീണ് മനോഹരമായ ജമന്തി പൂക്കള്‍ രൂപമെടുക്കുന്നു എന്ന ആശയത്തില്‍ നിന്നാണ് നിത്യജീവൻ്റെ സന്ദേശവും ഇപ്രകാരം അയല്‍രാജ്യത്തുള്ള തങ്ങളുടെ സഹോദരങ്ങള്‍ക്ക് നല്‍കാനാവും എന്ന് ദക്ഷിണ കൊറിയക്കാര്‍ മനസിലാക്കുന്നത്. പിന്നീട് അതൊരു നിയോഗമായി ചില സൗത്ത് കൊറിയന്‍ സുവിശേഷകര്‍ ഏറ്റെടുക്കുകയായിരുന്നു. ഇതൊരു മിനിസ്ട്രിയായി ഉള്‍ക്കൊണ്ട് അനവധിയാളുകള്‍ സൗത്ത് കൊറിയയില്‍ രംഗത്ത് വന്നു.. ഇതിനായി മണിക്കൂറുകള്‍ പ്രാര്‍ത്ഥിക്കുവാനും സഹകാരികളുണ്ടായി. ദൈവവചനം പ്രിന്റ് ചെയത് വൈറ്റ്, ഓറഞ്ച് കളറിലുള്ള ബലൂണുകളില്‍ പറത്തി വിട്ടു. മര്‍ക്കോസിൻ്റെ സുവിശേഷം ബലുണുകള്‍ വഴി ഇവര്‍ നോര്‍ത്ത് കൊറിയന്‍ അതിര്‍ത്തി ഗ്രാമങ്ങളിലേക്ക് അയച്ചു.

ദീര്‍ഘ വര്‍ഷങ്ങള്‍ ഒരു രാജ്യമായിരുന്നുവെങ്കിലും ഇരുഭാഷകളാണ് ഇവര്‍ക്കുള്ളത്. അതുകൊണ്ട് തന്നെ ദക്ഷിണ കൊറിയന്‍ സുവിശേഷകര്‍ വളരെ ശ്രമപ്പെട്ട് ആ ഭാഷ പഠിക്കുകയും ഉത്തരകൊറിയന്‍ ഭാഷയില്‍ ബൈബിള്‍ രൂപപ്പെടുത്തുകയും ചെയ്തു. അത്തരം ബൈബിളുകളും ഇവര്‍ ഈ മാര്‍ഗ്ഗത്തിലൂടെ അയച്ച് കൊടുത്തു. നോര്‍ത്ത് കൊറിയയില്‍ ദൈവവചനത്തിനായി കാത്തിരിക്കുന്ന അനവധി ആളുകളുണ്ടെന്നും നോര്‍ത്ത് കൊറിയയിലെ അനവധി ആളുകളുടെ ആത്മീയ ശൂന്യത അകറ്റാന്‍ ഈ ദൗത്യം സഹായമായിരുന്നുയെന്നും വോയ്‌സ് ഓഫ് മാര്‍ട്ടിയേഴ്‌സിന്റെ മേധാവി പറയുന്നു.

ഈ രീതിയില്‍ ബൈബിളുകളും സുവിശേഷ സന്ദേശങ്ങളും ലഭിക്കുന്ന ഉത്തര കൊറിയക്കാര്‍ അത് രഹസ്യമായി സൂക്ഷിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നു. എന്നാല്‍ അതീവ രഹസ്യമായാണ് ഇവര്‍ ഇത് സൂക്ഷിക്കുന്നത്. ബൈബിള്‍ സൂക്ഷിക്കുകയോ, ക്രിസ്തീയ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുകയോ ചെയ്തുയെന്നറിഞ്ഞാല്‍ വധിക്കപ്പെടുമെന്നുറപ്പാണെന്നും വോയ്‌സ് ഓഫ് മാര്‍ട്ടിയേഴ്‌സ് പ്രവര്‍ത്തകര്‍ പറയുന്നു. കാരണം കഴിഞ്ഞ 14 വര്‍ഷമായി ക്രൈസ്തവരെ പീഡിപ്പിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തുകയാണ് നോര്‍ത്ത് കൊറിയ.

”ഉത്തര കൊറിയയെ സുവിശേഷവത്കരിക്കുന്നതിന് വേണ്ടിയല്ല, തങ്ങള്‍ ഇത് ചെയ്യുന്നത്. ദൈവം ഏല്‍പ്പിച്ച കര്‍ത്തവ്യം ഉത്തര കൊറിയയിലെ ഞങ്ങളുടെ സഹോദരങ്ങള്‍ക്ക് അവിടെ ചെയ്യുവാന്‍ കഴിയാത്തതിനാല്‍ അവര്‍ തങ്ങളുടെ സഹായം ആവശ്യപ്പെടുകയായിരുന്നു” ഫോളി വിവരിച്ചു. തങ്ങള്‍ ബൈബിള്‍ എത്തിക്കുന്നതിന് മുന്‍പ് വരെ ഉത്തര കൊറിയയില്‍ ആരും തന്നെ ബൈബിള്‍ നേരിട്ട് കണ്ടിട്ടില്ലെന്നും, ഇപ്പോള്‍ ഉത്തര കൊറിയന്‍ ജനതയുടെ എട്ട് ശതമാനത്തിലധികം പേരുടെ പക്കലും ബൈബിള്‍ ഉണ്ടെന്നും ‘വോയിസ് ഓഫ് ദി മാര്‍ട്ടിയേഴ്‌സ് കൊറിയ’ സി.ഇ.ഒ പാസ്റ്റര്‍ എറിക്ക് ഫോളി ഫോളി കൂട്ടിച്ചേര്‍ത്തു. ദൈവവചനമെത്തിക്കുവാനുള്ള വഴികള്‍ അടഞ്ഞെങ്കിലും ദൈവം പുതിയ പദ്ധതി ഒരുക്കുമെന്ന പ്രതീക്ഷയിലാണ് മിഷണറിമാര്‍.

Hallelujah Matrimonial Service
ഹാലേലൂയ്യാ മാട്രിമോണിയലിൽ പരസ്യം ചെയ്യുവാൻ വിളിക്കുക 9349500155


M2008: പെന്തെക്കോസ്ത് ഡോക്ടർ 47 ( തൻ്റേതല്ലാത്ത കാരണങ്ങളാൽ വിവാഹബന്ധം വേർപെടുത്തിയതും ബാധ്യതകൾ ഇല്ലാത്തതും) ആദ്യവിവാഹക്കാരോ അല്ലാത്തതോ ആയ ദൈവകൃപയുള്ള സൽസ്വഭാവികളായ യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹാലോചന ക്ഷണിക്കുന്നു.
Mob./whatsApp 9947909106  email – blessedgodson97@gmai.com


M2001: സൗദി അറേബിയയിൽ ജോലി ചെയ്യുന്ന പെന്തെക്കോസ്ത് യുവാവ് 27, 5 ‘8, +2, Diploma ആത്മീയരായ പെന്തെക്കോസ്ത് യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചന ക്ഷണിക്കുന്നു. BSc നഴ്സ്മാർക്ക് മുൻഗണന. Ph. 9744231423


M2004: സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവതി. 29,170 cm, BCA, MBA സുവിശേഷ വേലയിൽ താല്പര്യമുള്ള യുവാക്കളുടെ മാതാപിതാക്കളിൽനിന്നും വിവാഹാലോചന ക്ഷണിക്കുന്നു.
Ph. 9961393475


M2005: “Pentecostal parents settled in Canada seek alliance for their son(30/174cm). Graduate in Business Administration. Former Bank employee. Currently enrolled for engineering in a prestigious university in Toronto Canada. Staying with parents; proposal invited from parents of Pentecostal girls.
Ph: +968 9931 1421 (WhatsApp) +1 905 458 9692,  doctoms@hotmail.com


M2006: സിറിയന്‍ മാര്‍ത്തോമ പശ്ചാത്തലത്തില്‍ നിന്നും ഏകയായി വിശ്വാസത്തിലേക്ക് വന്ന പെന്തെകോസ്ത് യുവതി.(ഏ.ജി.സഭാംഗം) 27 വയസ്സ് (161 cm),ഇരുനിറം. B.E(Civil) & M.E. ഇടത്തരം കുടുംബം. UAE യില്‍ ഡിസൈന്‍ എഞ്ചിനീയറായി ജോലി ചെയ്യുന്നു. അനുയോജ്യമായ വിവാഹാലോചനകള്‍ ക്ഷണിക്കുന്നു.
Ph:+918086966557


M2002: വിശ്വകര്‍മ്മ ക്രിസ്ത്യന്‍ പെന്തെക്കോസ്ത് യുവതി 20, 165cm, വെളുത്ത നിറം, +2, ജനറല്‍ നഴ്‌സിംഗ് പാസായശേഷം ബോണ്ട് ചെയ്യുന്നു. ഇടത്തരം കുടുംബം സ്വജാതിയില്‍പ്പെട്ട വിശ്വാസി കുടുംബങ്ങളില്‍നിന്നും ആത്മീയരായ യുവാക്കളുടെ വിവാഹ ആലോചനകള്‍ ക്ഷണിക്കുന്നു.

 

Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

ഐപിസി ഡബ്ലിനും ട്രാൻസ്ഫോർമർസ് ടീമും...

ഡബ്ലിൻ : ഐപിസി ഡബ്ലിനും ട്രാൻസ്ഫോർമർസ് ടീമും ഒരുക്കുന്ന
feature-top

യുദ്ധത്തിൽ പങ്കാളിയാകാനില്ല, ഹോർമുസ്...

ലണ്ടൻ : ഇറാനെതിരെ യു.എസും ഇസ്രയേലും നടത്തുന്ന യുദ്ധത്തിൽ
feature-top

യു.പി.എഫ് – യു.എ.ഇ കൺവെൻഷൻ “റീമാ-2026” ഏപ്രിൽ...

ഷാർജ: യു. പി.എഫ്- യു.എ.ഇ വാർഷിക കൺവെൻഷൻ “റീമാ-2026” ഏപ്രിൽ 27 മുതൽ 29 വരെ
feature-top

പാസ്റ്റർ ടി. പി. ജോസ് (63)...

കുന്നംകുളം: ഇന്ത്യൻ ക്രിസ്ത്യൻ ചർച്ച് ശുശ്രൂഷകൻ പാസ്റ്റർ ടി.പി. ജോസ് (63)
feature-top

രാഷ്ട്രീയ അനിശ്ചിതത്വം: ഇറാനിൽ ഭരണം...

ഇ​റാ​നി​ൽ ഭ​ര​ണ​കൂ​ട​വും സൈ​ന്യ​വും നേ​ർ​ക്കു​നേ​ർ; പ്ര​സി​ഡ​ന്‍റി​നെ
feature-top

പ്രതിദിന ധ്യാനം |കാഴ്ചയും അനുധാവനവും |ബിജോ...

കാഴ്ചയും അനുധാവനവും “യേശു മനസ്സലിഞ്ഞ് അവരുടെ കണ്ണു തൊട്ടു ഉടനെ അവർ
feature-top

മലയാളി പെന്തക്കോസ്തൽ അസോസിയേഷൻ യു. കെ. യുടെ 23...

സൗതാംപ്റ്റൺ: മലയാളി പെന്തക്കോസ്ത് സമൂഹത്തിന്റെ ആദ്യത്തെ ഐക്യ
feature-top

പേരൂർക്കട ബേർശേബ പണ്ടകശാലയിൽ ലീലാമ്മ...

തിരുവനന്തപുരം: പേരൂർക്കട എൻ.സി.സി റോഡ്, ദുർഗ്ഗാലെയ്ൻ, ബേർശേബ (പണ്ടകശാലയിൽ)
feature-top

സുവർണ്ണ ജൂബിലി ആഘോഷങ്ങൾ: ദൈവത്തിൻ്റെ...

പത്താൻകോട്ട് : പാസ്റ്റർ ജേക്കബ് ജോണിന്റെയും കുടുംബത്തിന്റെയും