പാസ്റ്റർ കൊല്ലപ്പെട്ടു. വേദനയോടെ ഭാര്യയും അഞ്ചു മക്കളും

പഞ്ചാബിലെ ഫിറോസ്പൂർ ജില്ലയിൽ സെയ്‌റ പട്ടണത്തിനു സമീപം ജൂലൈ 26 ന് സുവിശേഷ വിരോധികളാൽ കൊല്ലപ്പെട്ട പാസ്റ്റർ ബൽവീന്ദർ ഭാട്ടിയുടെ കുടുംബം ഇനിയെന്തെന്നറിയാതെ ആകുലതയിൽ. ജൂലൈ 26ന് രാത്രിയിൽ തൻ്റെ പ്രവർത്തന മേഖലയിൽ നിന്ന്  വീട്ടിലേക്ക് മടങ്ങവെ അക്രമികൾ പുറകിൽ നിന്ന് അടിച്ചുവീഴ്തുകയായിരുന്നു. പാസ്റ്റർ ബൽവിന്ദറിൻ്റെ ഭവനം സന്ദർശിച്ച പാസ്റ്റർ വൈ യോഹന്നാൻ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഹാലേലൂയ്യാ ന്യൂസ് ഡസ്ക് തയ്യാറാക്കിയ റിപ്പോർട്ട്.

ജെയ്രാ തെഹ്സിൽ സ്വദേശിയായ പാസ്റ്റർ ബൽവിന്ദർ ഭട്ടി കഴിഞ്ഞ ഏഴു വർഷമായി സമീപ ഗ്രാമത്തിൽ സഭാപ്രവർത്തനം നടത്തി വരുന്നു. ഹിമാചൽ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ക്രിസ്ത്യൻ ബിലീവേഴ്‌സ് അസംബ്‌ളി എന്നറിയപ്പെടുന്ന പ്രാദേശിക പെന്തെക്കോസ്തു സഭയുമായി ബന്ധപ്പെട്ടായിരുന്നു ഇദ്ദേഹം പ്രവർത്തിച്ചിരുന്നത്അ. അനുഗ്രഹീതനായ ഗായകനും ഉത്സാഹിയായ സുവിശേഷകനുമായ ഇദ്ദേഹത്തിൻ്റെ പ്രവർത്തനത്തിലൂടെ നിരവധി പേർ ഈ മേഖലയിൽ കർത്താവി ലേക്ക് നയിക്കപ്പെട്ടിരുന്നു.

ജൂലൈ 26 ന് രാത്രി യോഗം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ പാസ്റ്റർ ബൽവിന്ദ റെ ആരോ പുറകിൽ നിന്ന് അടിച്ചുവീഴ്ത്തി കൊലപ്പെടുത്തിയതായാണ് പോലീസ് പറയുന്നത്. മരണം സംബന്ധിച്ച ദുരൂഹതകൾ മാറ്റുവാൻ പോലീസിന് ഇരുവരെ സാധിച്ചിട്ടില്ല. ആരെയും അറസ്റ്റ് ചെയ്യാനും കഴിഞ്ഞിട്ടില്ല

ബൽവിന്ദറിൻ്റെ മരണത്തെ തുടർന്ന് ഭാര്യ നിഷയും അഞ്ച് പിഞ്ചുകുഞ്ഞുങ്ങളും അനാഥരായി. കുഞ്ഞുങ്ങൾ 13 വയസിനും 3 വയസിനുമിടയിലാണ് പ്രായം. തീരെ ദരിദ്രമായ സാഹചര്യത്തിൽ ജീവിക്കുന്ന ഈ കുടുംബത്തിൻ്റെ ഏക അത്താണിയായിരുന്നു പാസ്റ്റർ ബൽവിന്ദർ. ഇനി എങ്ങനെ ജീവിക്കുമെന്നോ ഭാവി എന്താണന്നോ നിഷക്ക് പറയാനാവുന്നില്ല. എങ്കിലും കർത്താവ് കൈവിടില്ലന്ന ബോധ്യവും വിശ്വാസവും ഈ സഹോദരിക്കുണ്ട്.

പാസ്റ്റർ ബൽവിന്ദറിൻ്റെ നാല് സഹോദരിമാരെയും മാതാപിതാക്കളെയും പാസ്റ്റർ വൈ യോഹന്നാനും പാസ്റ്റർ അനിൽ സാമുവലും സന്ദർശിച്ച് ആശ്വസിപ്പിച്ചു

പാസ്റ്റർ ബെൽവിന്ദറുടെ കുടുംബത്തെ സഹായിക്കുക a/c No.50100357702794 , Nisha wife of Balveender Singh, HDFC Bank, Branch: Zira, New Thalvadi Road, Ferozepur Dt, Ifsc HDFC0001400

Hallelujah Matrimonial Service
ഹാലേലൂയ്യാ മാട്രിമോണിയലിൽ പരസ്യം ചെയ്യുവാൻ വിളിക്കുക 9349500155


m2004: സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവതി. 29,170 cm, BCA, MBA സുവിശേഷ വേലയിൽ താല്പര്യമുള്ള യുവാക്കളുടെ മാതാപിതാക്കളിൽനിന്നും വിവാഹാലോചന ക്ഷണിക്കുന്നു.
Ph. 9961393475


M2001: സൗദി അറേബിയയിൽ ജോലി ചെയ്യുന്ന പെന്തെക്കോസ്ത് യുവാവ് 27, 5 ‘8, +2, Diploma ആത്മീയരായ പെന്തെക്കോസ്ത് യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചന ക്ഷണിക്കുന്നു. BSc നഴ്സ്മാർക്ക് മുൻഗണന. Ph. 9744231423


M2005: “Pentecostal parents settled in Canada seek alliance for their son(30/174cm). Graduate in Business Administration. Former Bank employee. Currently enrolled for engineering in a prestigious university in Toronto Canada. Staying with parents; proposal invited from parents of Pentecostal girls.
Ph: +968 9931 1421 (WhatsApp) +1 905 458 9692,  doctoms@hotmail.com


M2006: സിറിയന്‍ മാര്‍ത്തോമ പശ്ചാത്തലത്തില്‍ നിന്നും ഏകയായി വിശ്വാസത്തിലേക്ക് വന്ന പെന്തെകോസ്ത് യുവതി.(ഏ.ജി.സഭാംഗം) 27 വയസ്സ് (161 cm),ഇരുനിറം. B.E(Civil) & M.E. ഇടത്തരം കുടുംബം. UAE യില്‍ ഡിസൈന്‍ എഞ്ചിനീയറായി ജോലി ചെയ്യുന്നു. അനുയോജ്യമായ വിവാഹാലോചനകള്‍ ക്ഷണിക്കുന്നു.
Ph:+918086966557


M2002: വിശ്വകര്‍മ്മ ക്രിസ്ത്യന്‍ പെന്തെക്കോസ്ത് യുവതി 20, 165cm, വെളുത്ത നിറം, +2, ജനറല്‍ നഴ്‌സിംഗ് പാസായശേഷം ബോണ്ട് ചെയ്യുന്നു. ഇടത്തരം കുടുംബം സ്വജാതിയില്‍പ്പെട്ട വിശ്വാസി കുടുംബങ്ങളില്‍നിന്നും ആത്മീയരായ യുവാക്കളുടെ വിവാഹ ആലോചനകള്‍ ക്ഷണിക്കുന്നു.
Ph: 9746659200, 9447890551


Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

ഐപിസി ഡബ്ലിനും ട്രാൻസ്ഫോർമർസ് ടീമും...

ഡബ്ലിൻ : ഐപിസി ഡബ്ലിനും ട്രാൻസ്ഫോർമർസ് ടീമും ഒരുക്കുന്ന
feature-top

യുദ്ധത്തിൽ പങ്കാളിയാകാനില്ല, ഹോർമുസ്...

ലണ്ടൻ : ഇറാനെതിരെ യു.എസും ഇസ്രയേലും നടത്തുന്ന യുദ്ധത്തിൽ
feature-top

യു.പി.എഫ് – യു.എ.ഇ കൺവെൻഷൻ “റീമാ-2026” ഏപ്രിൽ...

ഷാർജ: യു. പി.എഫ്- യു.എ.ഇ വാർഷിക കൺവെൻഷൻ “റീമാ-2026” ഏപ്രിൽ 27 മുതൽ 29 വരെ
feature-top

പാസ്റ്റർ ടി. പി. ജോസ് (63)...

കുന്നംകുളം: ഇന്ത്യൻ ക്രിസ്ത്യൻ ചർച്ച് ശുശ്രൂഷകൻ പാസ്റ്റർ ടി.പി. ജോസ് (63)
feature-top

രാഷ്ട്രീയ അനിശ്ചിതത്വം: ഇറാനിൽ ഭരണം...

ഇ​റാ​നി​ൽ ഭ​ര​ണ​കൂ​ട​വും സൈ​ന്യ​വും നേ​ർ​ക്കു​നേ​ർ; പ്ര​സി​ഡ​ന്‍റി​നെ
feature-top

പ്രതിദിന ധ്യാനം |കാഴ്ചയും അനുധാവനവും |ബിജോ...

കാഴ്ചയും അനുധാവനവും “യേശു മനസ്സലിഞ്ഞ് അവരുടെ കണ്ണു തൊട്ടു ഉടനെ അവർ
feature-top

മലയാളി പെന്തക്കോസ്തൽ അസോസിയേഷൻ യു. കെ. യുടെ 23...

സൗതാംപ്റ്റൺ: മലയാളി പെന്തക്കോസ്ത് സമൂഹത്തിന്റെ ആദ്യത്തെ ഐക്യ
feature-top

പേരൂർക്കട ബേർശേബ പണ്ടകശാലയിൽ ലീലാമ്മ...

തിരുവനന്തപുരം: പേരൂർക്കട എൻ.സി.സി റോഡ്, ദുർഗ്ഗാലെയ്ൻ, ബേർശേബ (പണ്ടകശാലയിൽ)
feature-top

സുവർണ്ണ ജൂബിലി ആഘോഷങ്ങൾ: ദൈവത്തിൻ്റെ...

പത്താൻകോട്ട് : പാസ്റ്റർ ജേക്കബ് ജോണിന്റെയും കുടുംബത്തിന്റെയും