ആയിരം ആണ്ട് കഴിയുമ്പോള്‍ സാത്താനെ അല്പകാലത്തേക്ക് അഴിച്ചുവിടും. അവന്‍ വന്ന് ഭൂവാസികളെ മശിഹായ്ക്കും തൻ്റെ വിശുദ്ധന്മാര്‍ക്കും എതിരായി ഭാഗീകമായി വശീകരിക്കും. അങ്ങനെ ഭൂവാസികളില്‍ ചിലര്‍ മശിഹായ്ക്കും തൻ്റെ വിശുദ്ധന്മാര്‍ക്കും എതിരായി പോരിന് ഒരുങ്ങും. ഇതാണ് യെഹസ്‌കേല്‍ പ്രവചനത്തില്‍ പറഞ്ഞിരിക്കുന്ന ഗോഗ് മാഗോഗ് യുദ്ധം. എന്നാല്‍ ഇവിടെ യുദ്ധം ഉണ്ടാവുകയില്ല.


 

”ഒരു രാജാവ് നീതിയോടെ വാഴും, അവൻ്റെ പ്രഭുക്കന്മാര്‍ നേരോടെ ന്യായപാലനം ചെയ്യും” എന്ന പ്രവചനത്തിൻ്റെ നിവൃത്തീകരണം ആയി യേശുക്രിസ്തു ഈ ഭൂമിയെ ആയിരം വര്‍ഷം ഭരിക്കും. അതിൻ്റെ പ്രാരംഭമായി താന്‍ ഹര്‍മ്മഗദോന്‍ യുദ്ധത്തില്‍ എതിര്‍ക്രിസ്തുവിനെയും അവൻ്റെ സഖ്യകക്ഷികളെയും നശിപ്പിച്ചു കളയും. അതിനു ശേഷം സാത്താനെ ബന്ധിച്ച് ആയിരം ആണ്ടത്തേക്ക് നരകത്തില്‍ ഇടും.

പിന്നീട് യഹൂദന്മാരെ ലോകത്തിൻ്റെ എല്ലാ ഭാഗത്തില്‍ നിന്നും ശേഖരിച്ച് ഇസ്രയേല്‍ ദേശത്ത് കൊണ്ടു വന്ന് അവരെ തൻ്റെ സ്വന്തജനമായി വീണ്ടും സ്വീകരിക്കും. അതേ സമയം തേജസ്സിൻ്റെ സിംഹാസനം വെച്ച് ഭൂമിയിലെ ജാതികളെ ഇടയന്‍ ചെമ്മരിആടുകളെയും കോലാടുകളെയും വേര്‍തിരിക്കുന്നതു പോലെ വേര്‍തിരിച്ചിട്ട് ഇടത്തുള്ളവരെ നിത്യനരകത്തിലേക്ക് തള്ളും.

അനന്തരം ഇസ്രയേല്‍ രാജ്യം അതിൻ്റെ പൂര്‍ണ്ണസ്ഥിതിയില്‍ പുനഃസ്ഥാപിക്കുകയും പൂര്‍ണ്ണസ്ഥിതിയില്‍ യെരുശലേം തലസ്ഥാനം ആക്കി മുഴുവന്‍ ലോകത്തിൻ്റെയും ഭരണം കര്‍ത്താവ് ഏറ്റെടുക്കുകയും ചെയ്യും. അന്ന് ജന്തുലോകത്തിനും സസ്യലോകത്തിനും ഈ മുഴുവന്‍ പ്രകൃതിക്കും തന്നെ ഉണ്ടാകുന്ന മാറ്റങ്ങളെപ്പറ്റി നേരത്തെ പറഞ്ഞിട്ടുണ്ട്.

അന്നത്തെ ഭൂമിയില്‍ നമ്മുടെ വാഴ്ത്തപ്പെട്ട കര്‍ത്താവ് ഏകാധിപതിയായ ചക്രവര്‍ത്തിയും തൻ്റെ വിശുദ്ധന്മാരായ ഇന്നത്തെ പുതിയ നിയമസഭ തന്നോടു കൂടി ഭരണാധികാരികളും ആയിരിക്കും എന്നു വച്ചാല്‍ യേശുക്രിസ്തുവിൻ്റെ ഭൂമിയിലെ ആയിരം ആണ്ട് വാഴ്ചക്കാലത്ത് മണവാട്ടി സഭ സ്വര്‍ഗ്ഗത്തിലല്ല മറിച്ച് കര്‍ത്താവിനോടു കൂടി ഈ ഭൂമിയെ ഭരിക്കുകയാണ് ചെയ്യുന്നത്.

ഇക്കാര്യം സ്ഥിരീകരിച്ചുകൊണ്ട് നമ്മുടെ വാഴ്ത്തപ്പെട്ട കര്‍ത്താവ് ഒരിക്കല്‍ പറഞ്ഞു: ”നിങ്ങള്‍ എൻ്റെ രാജ്യത്തില്‍ എന്നോടു കൂടെ പന്തിയിലിരിക്കുകയും സിംഹാസനങ്ങളില്‍ ഇരുന്ന് ഇസ്രയേല്‍ ഗോത്രം പന്ത്രണ്ടിനെയും ന്യായം വിധിക്കുകയും ചെയ്യും എന്ന് ഞാന്‍ സത്യമായും നിങ്ങളോട് പറയുന്നു.” എന്നു വച്ചാല്‍ അന്ന് നാം ഈ ഭൂമിയില്‍ ഭരണാധികാരികളാണ്.

ആ ഭൂമിയില്‍ ജീവിക്കുവാന്‍ ഭാഗ്യം ലഭിക്കുന്ന യഹൂദന്മാര്‍ക്ക് ഇന്ന് അവര്‍ ചെയ്യാത്ത ഒരു ദൗത്യം അന്ന് ചെയ്തു തീര്‍ക്കാന്‍ ബാക്കിയുണ്ട്. അവര്‍ അന്ന് ഭൂമിയിലെ സുവിശേഷ വേലക്കാരാണ്. ലോകത്തിലെ എല്ലാ മുക്കിലും മൂലയിലും അന്ന് അവര്‍ ചെല്ലും. നീതിയോടെ വാഴുന്ന മശിഹാ എന്ന അഭിഷിക്ത രാജാവിനെപ്പറ്റിയുള്ള സുവിശേഷം ലോകത്തോട് പ്രസംഗിക്കുക എന്നതാണ് അന്ന് അവരുടെ ദൗത്യം. അവര്‍ ആളുകളെ കൂട്ടി വരുത്തി അവര്‍ക്ക് വിശുദ്ധ വേദപുസ്തകം വായിച്ചു കൊടുത്ത് അതിൻ്റെ കേന്ദ്രബിന്ദുവായ നമ്മുടെ വാഴ്ത്തപ്പെട്ട കര്‍ത്താവിനെപ്പറ്റി അതില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ അവര്‍ ലോകത്തിന് പൊരുള്‍ തിരിച്ചു കൊടുക്കും.

ഇടയന്‍ ചെമ്മരി ആടിനെയും കോലാടിനെയും വേര്‍തിരിക്കുന്നതു പോലെ ഇടത്തും വലത്തും ആയി വേര്‍തിരിക്കപ്പെട്ടപ്പോള്‍ വലതു ഭാഗത്ത് നില്‍ക്കുവാന്‍ ഭാഗ്യം ലഭിച്ച ജാതികളും അവരുടെ സന്താനപരമ്പരകളും ആയിരം ആണ്ട് വാഴ്ചക്കാലത്തെ ഭൂമിയിലെ പ്രജകളായിരിക്കും. ഇങ്ങനെയാണ് കാര്യങ്ങള്‍ പോകുന്നത്.

എന്നാല്‍ ആയിരം ആണ്ട് കഴിയുമ്പോള്‍ സാത്താനെ അല്പകാലത്തേക്ക് അഴിച്ചുവിടും. അവന്‍ വന്ന് ഭൂവാസികളെ മശിഹായ്ക്കും തൻ്റെ വിശുദ്ധന്മാര്‍ക്കും എതിരായി ഭാഗീകമായി വശീകരിക്കും. അങ്ങനെ ഭൂവാസികളില്‍ ചിലര്‍ മശിഹായ്ക്കും തൻ്റെ വിശുദ്ധന്മാര്‍ക്കും എതിരായി പോരിന് ഒരുങ്ങും. ഇതാണ് യെഹസ്‌കേല്‍ പ്രവചനത്തില്‍ പറഞ്ഞിരിക്കുന്ന ഗോഗ് മാഗോഗ് യുദ്ധം. എന്നാല്‍ ഇവിടെ യുദ്ധം ഉണ്ടാവുകയില്ല.

മശിഹായും വിശുദ്ധന്മാരും യെഹൂദന്മാരും സാത്താൻ്റെ വഞ്ചനയില്‍ വീണുപോകാത്ത ജാതികളും ഒരുമിച്ച് സ്വര്‍ഗ്ഗത്തിലേക്ക് തിരികെ പോകും. പിന്നീടാണ് ലോകാവസാനം സംഭവിക്കുന്നത്. ഇതിനെപ്പറ്റി പത്രോസ് അപ്പോസ്‌തോലന്‍ പറഞ്ഞിരിക്കുന്നത് ഇങ്ങനെയാണ്:

”അന്ന് ആകാശം കൊടുംമുഴക്കത്തോടെ ഒഴിഞ്ഞു പോകും, മൂലപദാര്‍ത്ഥങ്ങള്‍ കത്തി ഒഴിയും, ഭൂമിയും അതിലുള്ള പണിയും വെന്തുപോകും.”

ഇതേ കാര്യം സ്ഥിരീകരിച്ചു കൊണ്ട് മലാഖി പ്രവചനം പറയുന്നു, ”ചൂള പോലെ കത്തുന്ന ഒരു ദിവസം വരും, അന്ന് സകല അഹങ്കാരികളും താളടിയാകും.”

പ്രവാചകനായ യെശയ്യാവും ഇക്കാര്യം പ്രസ്താവിച്ചിട്ടുണ്ട്: ”ഭൂമി പൊടുപൊടെ പൊട്ടുന്നു; കിറുകിറെ കീറുന്നു; മത്തനെപ്പോലെ ചാഞ്ചാടുന്നു; കാവല്‍മാടം പോലെ ആടുന്നു; അതു വീഴും; നിലനില്‍ക്കുകയില്ല; അതിൻ്റെ അകൃത്യഭാരം വലുതാണ്.

ഇനി നാം കാണുന്നത് വെള്ളസിംഹാസനം ആണ്. അതിനെ അന്ത്യന്യായവിധി എന്നു പറയും. അതിൻ്റെ ക്രമീകരണം ഇങ്ങനെയാണ്:

അന്ന് യേശുക്രിസ്തു പ്രധാന ന്യായാധിപന്‍ ആയിരിക്കും. തൻ്റെ സഭയായ നാം തന്നോടു കൂടിയുള്ള ന്യായാധിപ സംഘത്തിലെ അംഗങ്ങളായിരിക്കും. മരിച്ചവര്‍ ആബാലവൃദ്ധം സിംഹാസനത്തിന് മുമ്പില്‍ നില്‍ക്കും. ഇവിടെ മരിച്ചവര്‍ എന്നുദ്ദേശിക്കുന്നത് അതുവരെ പുനരുദ്ധാനം പ്രാപിക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത ആളുകളാണ്. എന്നു വച്ചാല്‍ ഇതിനു മുന്‍പ് പലതവണ പുനരുദ്ധാനം നടന്നു കഴിഞ്ഞു. ”പുനരുദ്ധാനങ്ങള്‍” എന്ന അധ്യായത്തില്‍ ഇക്കാര്യം വിശദീകരികരിക്കാം ജീവൻ്റെ പുസ്തകത്തില്‍ പേരില്ലാത്തവരാണ് അന്ന് വെള്ളസിംഹാസനത്തിന് മുന്‍പില്‍ നില്‍കുന്നത്. അവര്‍ അതുവരെ യാതനാ സ്ഥലത്ത് കഴിയുകയാണ്.
വെള്ളസിംഹാസനത്തിന് മുന്‍പില്‍ അവരെ നാമും കര്‍ത്താവും ഒരുമിച്ച് ന്യായം വിധിക്കും. ”മരിച്ചവര്‍ക്ക് അവരുടെ പ്രവര്‍ത്തികള്‍ക്ക് ഒത്ത ന്യായവിധിയുണ്ടായി” എന്നാണ് വെളിപ്പാട് പുസ്തകത്തില്‍ പറഞ്ഞിരിക്കുന്നത്.

ജീവൻ്റെ പുസ്തകത്തില്‍ പേരെഴുതി കാണാത്ത ഏവനെയും തീപ്പൊയ്കയില്‍ തള്ളിയിടും. ഈ തീപ്പൊയ്കയാണ് നിത്യനരകം. പിന്നീട് അവര്‍ക്കൊരിക്കലും തിരികെ വരാന്‍ കഴിയുകയില്ല. അവര്‍ നിത്യത മുഴുവനും നിത്യനരകത്തില്‍ കഴിയേണ്ടി വരും. ഇന്ന് ജീവിച്ചിരിക്കുന്ന മനുഷ്യര്‍ക്ക് ഈ നിത്യനരകം ഒഴിവാക്കാനുള്ള ഏക മാര്‍ഗ്ഗമാണ് മഹോപദ്രവകാലം തുടങ്ങുന്നതിന് മുമ്പ് യേശുക്രിസ്തുവിൻ്റെ കാഹളധ്വനിയില്‍ സ്വര്‍ഗ്ഗത്തിലേക്ക് എടുക്കപ്പെടാന്‍ ഒരുങ്ങിയിരിക്കുക എന്നുള്ളത്. ഇതാണ് സഭയുടെ ഉല്‍പ്രാപണം. അതിനു വേണ്ടി തയ്യാറാകാതെ പോസ്റ്റ് ട്രിബുലേഷന്‍ പറഞ്ഞു നടന്നാല്‍ ചെന്ന് അവസാനിക്കുന്നത് നരകത്തിലായിരിക്കും.

അത് മനുഷ്യന് സംഭവിക്കണം എന്നുള്ളത് സാത്താൻ്റെ ആഗ്രഹമാണ്. അതിനു വേണ്ടി ദൈവജനത്തെപ്പോലും വശീകരിക്കുന്നതിന് ഒരു കൂട്ടം ഗ്രീക്ക് പണ്ഡിതരെ സാത്താന്‍ റിക്രൂട്ട് ചെയ്തു കൊണ്ടിരിക്കയാണ്. ഇവരാണ് പോസ്റ്റ് ട്രിബുലേഷന്‍ വാദികള്‍. നിത്യനരകം ഒഴിഞ്ഞുപോകണം എന്നാഗ്രഹിക്കുന്ന ആരും ഇവര് പറയുന്നത് കേള്‍ക്കരുത്. വിശുദ്ധന്മാര്‍ക്ക് വെളിച്ചത്തിലൊരവകാശം ഉണ്ട്. അത് നമുക്ക് നഷ്ടമാകരുത്.

പോസ്റ്റ് ട്രിബുലേഷന്‍ എന്ന വിരുദ്ധ ഉപദേശം ഇന്ന് പരന്നു കൊണ്ടിരിക്കുകയാണ്. ഇത് സാത്താന് സന്തോഷമുള്ള കാര്യമാണ്. ദൈവജനം ഇതില്‍പ്പെട്ടു പോകാതിരിക്കത്തക്കവണ്ണം അവരെ പരിപാലിച്ച് കര്‍ത്താവിന് വേണ്ടി ഒരുക്കി നിര്‍ത്തേണ്ട അനേക സഭാശുശ്രൂഷകന്മാര്‍ പോലും പോസ്റ്റ്കാരുടെ ഗ്രീക്ക് കേട്ട് ഇന്ന് ഭയപ്പെട്ട് മാളങ്ങളില്‍ ഒളിച്ചിരിക്കയാണ്. വിശുദ്ധന്മാര്‍ക്ക് ഒരിക്കലായി ഭരമേല്‍പ്പിക്കപ്പെട്ട വിശ്വാസത്തെ നാം മുറുകെ പിടിക്കണ്ടിയ കാലമാണിത്.
(തുടരും)


2035/Oct.20/3/  Pentecostal parents settled in Chennai invites proposal  for their  son 5’9″, DOB 23/08/1990, BE Computer Science, working in Chennai from parents of God fearing, non ornament wearing professional girls.

Ph:8754551238


2035/Oct.16/1/ പെന്തെക്കോസ്തു യുവതി 23, ‘169 cm, B Pharm , MC Course, Infopark -ൽ മൂന്നു മാസമായി ജോലി ചെയ്യുന്നു. ആത്മീയരായ യുവാക്കളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചന ക്ഷണിക്കുന്നു.
Ph : 9747792059


2034/Oct.16/1/ തൃശൂർ ജില്ലയിൽ ഒരു സ്വകാര്യ കമ്പനിയിൽ ഡ്രൈവർ ആയി ജോലിചെയ്യുന്ന പെന്തെക്കോസ്തു യുവാവ് 36 ഇടത്തരം കുടുംബം അനുയോജ്യമായ പെൺകുട്ടികളുടെ മാതാപിതാക്കളിൽനിന്നും വിവാഹാലോചന ക്ഷണിക്കുന്നു. ഡിമാന്റുകൾ ഇല്ല
Ph: 6282750833


2033/Oct.15/1/ Pentecostal parents invite proposals for their daughter (35/160 cm). Working and settled in the USA for a couple of decades. Looking for a Pentecostal, spiritually-focused, mission-minded man. We prefer men who grew up outside of Kerala. For details, please contact thomasnehemiah810@gmail.com

2032/Oct.15/1/ രാജസ്ഥാനില്‍ സ്ഥിരതാമസമാക്കിയ തിരുവല്ല സ്വദേശികളായ പെന്തെക്കോസ്ത് കുടുംബത്തിലെ യുവാവ്. 30, 5’5, BA പ്രൈവറ്റ് സ്‌കൂളില്‍ അദ്ധ്യാപകനായി ജോലി ചെയ്യുന്നു. അനുയോജ്യമായ യുവതികളുടെ മാതാപിതാക്കളില്‍ നിന്ന് വിവാഹാലോചന ക്ഷണിക്കുന്നു.
Ph: 9828246799

2031/Oct.10/1/  ഈഴവ സമുദായത്തിൽ നിന്നും കുടുംബമായി വിശ്വാസത്തിലേക്കു വന്ന പെന്തകോസ്ത് യുവതി, (ആലപ്പുഴ ജില്ല), 23 വയസ്സ്, 162cm, BSc നഴ്‌സ്‌, ഡൽഹിയിൽ ജോലി ചെയ്യുന്നു. ബിരുദധാരികളും ആത്മീയരുമായ യുവാക്കളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. Contact: 9747606335, 9446456372

2031/Oct.7/3/Pentecostal parents invite proposals for their son (5’8″,DOB Dec 08 1988, BTech in ECE), working in Abu Dhabi,  from Born again,Baptized,non ornament wearing employed professionals with a commitment for the Lord’s ministry. Nurses please excuse.
Contact: 9446709252/9947816671/04682279300

2030/Oct.7/1/ചേരമർക്രിസ്ത്യൻ യുവതി. പെന്തകോസ്ത് AG സഭാoഗം. വയസ് 40. ഗായിക സംഗീതസംവിധായിക. സ്ഥലം മാവേലിക്കര . വിദ്യാഭ്യാസം. ഹയർ സെക്കന്ററി. ആത്മീയരായ പെന്തകോസ്ത് യുവാക്കളിൽ നിന്നും ആലോചനകൾ ക്ഷണിക്കുന്നു. സുവിശേ
ഷവേലയിൽ താല്പര്യം ഉള്ളവർക്ക് മുൻഗണന.
Contact : 99 61249485, +971506074992(വാട്സാപ്പ് )

2029/Oct.6/3/ഈഴവ വിഭാഗത്തിൽ നിന്ന് രക്ഷിക്കപ്പെട്ട് സ്നാനപ്പെട്ട പെന്തെക്കോസ്ത് യുവതി 25, 150 cm BDS കഴിഞ്ഞ് MDS ന് പഠിക്കുന്നു. ആഭരണം ധരിക്കും. അനുയോജ്യരായ, ആത്മീയരായ പെന്തെക്കോസ്ത് യുവാക്കളിൽ നിന്നും വിവാഹ ആലോചന ക്ഷണിക്കുന്നു.
8590782827  email – sb4792669@gmail.com

2028/Oct.6/3/ ഹൈന്ദവ മതത്തിൽ നിന്ന് പെന്തെക്കോസ്ത് വിശ്വാസത്തിലേക്ക് വന്ന റിട്ടയേർഡ് ഗവർമെൻറ് ഓഫീസർമാരായ മാതാപിതാക്കളുടെ മകളും ഗവർമെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ അദ്യാപികയുമായ സ്വതന്ത്ര സഭാംഗമായ യുവതി. 39, 152 cm, weight 77kg, complexion whitish, MA, B.Ed, M.Phil, Ph D അനുയോജ്യമായ സ്വതന്ത്ര സഭാംഗമായ യുവാക്കളിൽനിന്ന് വിവാഹാലോചന ക്ഷണിക്കുന്നു.
Ph: 9400719265


M2001/  സൗദി അറേബിയയില്‍ ജോലി ചെയ്യുന്ന പെന്തെക്കോസ്ത് യുവാവ് 27, 5 ‘8, +2, Diploma ആത്മീയരായ പെന്തെക്കോസ്ത് യുവതികളുടെ മാതാപിതാക്കളില്‍ നിന്നും വിവാഹാലോചന ക്ഷണിക്കുന്നു. BSc നഴ്‌സ്മാര്‍ക്ക് മുന്‍ഗണന. Ph. 9744231423


M2026/sept.30/3/  Remarriage, Born again, 45/5’1″, Very fair, Nurse  അമേരിക്കയിൽ ജനിച്ചുവളർന്ന ന്യൂയോർക്കിൽ താമസിക്കുന്ന സുന്ദരിയായ  (Slim) യുവതിക്ക് ദൈവഭയമുള്ളതും ഡിഗ്രിയോ മറ്റു പ്രൊഫഷണൽ യോഗ്യതയോ ഉള്ളതും 47 വയസ്സിൽ താഴെ പ്രായമുള്ളതുമായ Born again – പെന്തക്കൊസ്തു അനുഭവമുള്ള ക്രിസ്ത്യൻ യുവാക്കളിൽനിന്ന് വിവാഹാലോചനകൾ ക്ഷണിക്കുന്നു. താത്പര്യമുള്ളവർ ഫോട്ടോ സഹിതം ബന്ധപ്പെടുക. Mob:+1(201)747-9863 / 9961538114  / email: JesusLifeHope@gmail.com

M2021/Sep.26/3/    10 വർഷമായി കേരളത്തിൽ താമസിക്കുന്ന ഒറീസ യുവാവ്, മലയാളം നന്നായി സംസാരിക്കും, 31, 160 cm, പ്രാഥമിക വിദ്യാഭ്യാസം മാത്രം. എറണാകുളത്ത് സുവിശേഷവേല യോടൊപ്പം സ്ഥിര ജോലിയും താമസവും. ഇടപ്പള്ളി ചർച്ച്  ഓഫ് ഗോഡ് സഭാംഗം ആണ്. ഒറീസ യിലേക്ക് തിരികെ പോകുന്നില്ല. രക്ഷിക്കപ്പെട്ട,  ജോലിയുള്ള,  സുവിശേഷ പ്രവർത്തനങ്ങളിൽ തൽപരരായ മലയാളിയുവതികളുടെ മാതാപിതാക്കളിൽ നിന്ന്വിവാഹാലോചനക്ഷണിക്കുന്നു.
PH: 9447035029

M2020/Sep.22/3 –Syrian Christian Pentecostal parents invites proposal for their daughter born and brought up in Kuwait. 24, 164cm, Doctor of Pharmacy.From the boys with good spiritual values and intrested in Christian ministries. Alliance prefer from Europe canada and USA only
Ph: 8592009458

M2014: സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവതി 25, 163 cm ,Doctor of Pharmacy ആത്മീയരായ പെന്തെക്കോസ്ത് യുവാക്കളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. വിദേശത്തു ജോലിയുള്ളവർക്ക് മുൻഗണന.   Ph: 9400038999, 8644844444

M20015: US settled Syrian Christian Pentecostal family invites Proposal for their daughter 33, 158cm, DOB May 1987, MD. Currently specializing in Cardiology. All school done in US. Looking for born again professionals young man from kerala background living in USA or Canada only. Contact : 00447423656094

M 2010: UK settled Doctor (Gynaecologist) parents invite proposal for their born again daughter, born on April 1992, height 164 cm, BA English. From parents of Educated boys with Good spiritual background
+44 7423 656094

Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

Golden Jubilee Celebrations: A Testimony of God’s...

The Golden Jubilee Celebration marking 50 years of God’s abundant faithfulness in the life and ministry of Pastor Jacob John and his family, along with IPC Bethel Church, Pathankot, was held from
feature-top

സിംഗപ്പൂർ കൺവെൻഷൻ ഏപ്രിൽ 3 വെള്ളി മുതൽ 5 ഞായർ...

xസിംഗപ്പൂർ : ഇമ്മാനുവേൽ അസംബ്ലി ഓഫ് ഗോഡ് സഭയുടെ ആഭിമുഖ്യത്തിൽ സുവിശേഷ
feature-top

ഐപിസി നെല്ലിമല സീയോൻ സഭയുടെ സുവിശേഷയോഗവും...

കുമ്പനാട്: ഐപിസി നെല്ലിമല സീയോൻ സഭയുടെ ആഭിമുഖ്യത്തിൽ നെല്ലിമല സഭാഹാളിന്
feature-top

മല്ലപ്പള്ളി യുപിഎഫ് വിബിഎസ് ഇന്ന്...

പുതുശ്ശേരി: മല്ലപ്പള്ളിയിലും പരിസരപ്രദേശങ്ങളിലുമുള്ള സഭകളുടെ
feature-top

ജനറൽ കൺവെൻഷൻ...

തിരുവല്ല: ഫെയ്ത്ത് ലീഡേഴ്‌സ് ചർച്ച് ഓഫ് ഗോഡ് 2026 ഏപ്രിൽ 5 മുതൽ 12 വരെ തിരുവല്ല
feature-top

കുട്ടികൾക്ക് ഇനി സോഷ്യൽ മീഡിയ വേണ്ട;...

ഓസ്ട്രേലിയ: കുട്ടികളുടെ മാനസികാരോഗ്യവും സുരക്ഷയും മുൻനിർത്തി സോഷ്യൽ
feature-top

മുൻ സൈനിക ഉദ്യോഗസ്ഥൻ കെ. എസ്. ജോൺ...

നിലമ്പൂർ: കാടമല കെ. എസ്. ജോൺ (79) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. കാടമല കെ.ജെ.
feature-top

കുവൈത്ത് എണ്ണക്കപ്പലിന് നേരെ ഇറാൻ ഡ്രോൺ...

ദുബൈ: കുവൈത്തിൻ്റെ വലിയ എണ്ണക്കപ്പലുകളിൽ ഒന്നായ അൽ സാൽമിക്ക് നേരെ
feature-top

പ്രതിദിന ധ്യാനം |ഒരു തിരഞ്ഞെടുപ്പിന്...

ഒരു തിരഞ്ഞെടുപ്പിന് പിന്നിലെ ദൈവഹിതം ”അപ്പോൾ ലോത്ത് നോക്കി