90 വയസിൻ്റെ ക്ഷീണങ്ങളെല്ലാം മറന്ന് പിതാവെഴുതിയ പുസ്തകങ്ങളുടെ ഭംഗി തിരിച്ചും മറിച്ചും നോക്കുകയാണ് പ്രിയ മകൾ. അപ്പച്ചൻ്റെ ഓർമ്മയിൽ വിതുമ്പുകയും പുസ്തകങ്ങൾ ലഭിച്ചതിൻ്റെ സന്തോഷം തുറന്നു പറയുകയും ചെയ്യുന്നത് പാസ്റ്റർ ടി.ജി.ഉമ്മൻ്റെ രണ്ടാമത്തെ മകൾ അന്നമ്മ ജോർജ്. പത്തനാപുരം പിടവൂരിലെ വീട്ടിലെത്തി ഹാലേലൂയ്യാ ചീഫ് എഡിറ്റർ സാംകുട്ടി ചാക്കോയാണ് പുസ്തകങ്ങൾ അമ്മച്ചിക്ക് സമ്മാനിച്ചത്.

അപ്പച്ചൻ എല്ലാ പുസ്തകങ്ങളുടെയും ഓരോ കോപ്പി എനിക്ക് വീട്ടിൽ കൊണ്ടുവന്നു തരുമായിരുന്നു. അപ്പച്ചൻ്റെ എല്ലാ പുസ്തകങ്ങളും വള്ളി പുള്ളി വിടാതെ ഞാൻ വായിച്ചിട്ടുമുണ്ട്. ദീർഘകാലം അപ്പച്ചൻ്റെ പുസ്തകങ്ങൾ ഞാൻ സൂക്ഷിച്ചു വച്ചിരുന്നു. പിന്നീട് പലപ്പോഴായി അതൊക്കെ നഷ്ടപ്പെട്ടു. മിക്കതും എൻ്റെ മക്കൾ തന്നെ കൊണ്ടു പോയതാണ്. ഇപ്പോൾ ആ പുസ്തകങ്ങൾ വീണ്ടും ലഭിച്ചതിൽ ഒത്തിരി സന്തോഷമുണ്ട്. കണ്ണിന് അൽപ്പം കാഴ്ചക്കുറവുണ്ട്. എന്നാലും കണ്ണാടി വെച്ച് ഞാൻ വേദപുസ്തകവും ഹാലേലുയ്യാ പോലുള്ള പത്രങ്ങളും വായിക്കും. അപ്പച്ചൻ്റെ പുസ്തകങ്ങൾ ഒരിക്കലൂടെ വായിക്കണം
പ്രായത്തിൻ്റെ ബലഹീനതകൾ മറന്ന് അമ്മച്ചി പറയുന്നു.

പ്രശസ്ത വേദ പണ്ഡിതനും സഭാ നേതാവുമായിരുന്ന പാസ്റ്റർ ടി.ജി. ഉമ്മന്റെ സമ്പൂർണ്ണ ഗ്രന്ഥങ്ങൾ ഹാലേലൂയ്യാ ബുക്സാണ് പുന പ്രസിദ്ധീകരിച്ചത്. . മലയാളി പെന്തെക്കോസ്ത് പ്രസ്ഥാനങ്ങളുടെ തുടക്കകാലത്ത് ഉപദേശ വ്യക്തതയോടെയും ദൈവവചന അടിത്തറയിലും സഭയെ കെട്ടിപ്പടുക്കുന്നതിൽ മുഖ്യ പങ്കുവഹിച്ച മഹാനായ ദൈവദാസനായിരുന്നു പാസ്റ്റർ ടി.ജി.ഉമ്മൻ. അദ്ദേഹത്തിൻ്റെ “അടിസ്ഥാന വേദോപദേശം ” പോലെയുള്ള പുസ്തകങ്ങൾ നിരവധി ബൈബിൾ കോളജുകളിൽ സിലബസ് ആയി പഠിപ്പിച്ചിരുന്നു.
ഉപദേശ വിഷയങ്ങളിലും മറ്റും തർക്കങ്ങളും വാദങ്ങളും നടക്കുന്ന ഈ കാലത്ത് ടി ജി ഉമ്മൻ്റെ ഈടുറ്റ ഗ്രന്ഥങ്ങൾക്ക് ഏറെ പ്രസക്തിയുണ്ട്.

പുതിയ നിയമ പുസ്തകങ്ങളുടെ വ്യാഖ്യാനം, തിരുവചന പഠനങ്ങൾ, അടിസ്ഥാന ഉപദേശങ്ങൾ, പ്രവചന വിഷയങ്ങൾ, ദുരുപദേശഖണ്ഡനം, ചരിത്രം തുടങ്ങി നിരവധി വിഷയങ്ങൾ അദ്ദേഹത്തിൻ്റെ പുസ്തകങ്ങൾ പഠന വിധേയമാക്കുന്നു.

16 പുസ്തകങ്ങളുടെ ഈ സമാഹാരത്തിന് 1850 രൂപയാണ് വില. ഈ പുസ്തകങ്ങൾ സൗജന്യ വിലയായ 1350 രൂപക്ക് (പോസ് റ്റേജ് ഉൾപ്പെടെ) ഇപ്പോൾ ലഭിക്കും. പുസ്തകങ്ങൾ ലഭിക്കുവാൻ 93495 00155 എന്ന നമ്പരിലേക്ക് Sms/ whatsApp ചെയ്യുക

Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

ഐപിസി ഡബ്ലിനും ട്രാൻസ്ഫോർമർസ് ടീമും...

ഡബ്ലിൻ : ഐപിസി ഡബ്ലിനും ട്രാൻസ്ഫോർമർസ് ടീമും ഒരുക്കുന്ന
feature-top

യുദ്ധത്തിൽ പങ്കാളിയാകാനില്ല, ഹോർമുസ്...

ലണ്ടൻ : ഇറാനെതിരെ യു.എസും ഇസ്രയേലും നടത്തുന്ന യുദ്ധത്തിൽ
feature-top

യു.പി.എഫ് – യു.എ.ഇ കൺവെൻഷൻ “റീമാ-2026” ഏപ്രിൽ...

ഷാർജ: യു. പി.എഫ്- യു.എ.ഇ വാർഷിക കൺവെൻഷൻ “റീമാ-2026” ഏപ്രിൽ 27 മുതൽ 29 വരെ
feature-top

പാസ്റ്റർ ടി. പി. ജോസ് (63)...

കുന്നംകുളം: ഇന്ത്യൻ ക്രിസ്ത്യൻ ചർച്ച് ശുശ്രൂഷകൻ പാസ്റ്റർ ടി.പി. ജോസ് (63)
feature-top

രാഷ്ട്രീയ അനിശ്ചിതത്വം: ഇറാനിൽ ഭരണം...

ഇ​റാ​നി​ൽ ഭ​ര​ണ​കൂ​ട​വും സൈ​ന്യ​വും നേ​ർ​ക്കു​നേ​ർ; പ്ര​സി​ഡ​ന്‍റി​നെ
feature-top

പ്രതിദിന ധ്യാനം |കാഴ്ചയും അനുധാവനവും |ബിജോ...

കാഴ്ചയും അനുധാവനവും “യേശു മനസ്സലിഞ്ഞ് അവരുടെ കണ്ണു തൊട്ടു ഉടനെ അവർ
feature-top

മലയാളി പെന്തക്കോസ്തൽ അസോസിയേഷൻ യു. കെ. യുടെ 23...

സൗതാംപ്റ്റൺ: മലയാളി പെന്തക്കോസ്ത് സമൂഹത്തിന്റെ ആദ്യത്തെ ഐക്യ
feature-top

പേരൂർക്കട ബേർശേബ പണ്ടകശാലയിൽ ലീലാമ്മ...

തിരുവനന്തപുരം: പേരൂർക്കട എൻ.സി.സി റോഡ്, ദുർഗ്ഗാലെയ്ൻ, ബേർശേബ (പണ്ടകശാലയിൽ)
feature-top

സുവർണ്ണ ജൂബിലി ആഘോഷങ്ങൾ: ദൈവത്തിൻ്റെ...

പത്താൻകോട്ട് : പാസ്റ്റർ ജേക്കബ് ജോണിന്റെയും കുടുംബത്തിന്റെയും