അഗാപെ പാർട്‌ണേഴ്‌സ് ഇന്റർനാഷണൽ ‘ഓൺലൈൻ കുടുംബ ശാക്തീകരണ വെബിനാർ ജൂലായ് രണ്ടിന്

മൂന്നു പതിറ്റാണ്ടുകളായി കൗൺസിലിംഗ് രംഗത്ത് പ്രവർത്തിക്കുന്ന അഗാപെ പാർട്‌ണേഴ്‌സ് ഇന്റർനാഷണലിന്റെ നേതൃത്വത്തിൽ ‘ഓൺലൈൻ കുടുംബ ശാക്തീകരണ വെബിനാർ നടത്തുന്നു. താറുമാറായ ആധുനിക ലോകത്ത് ഫലപ്രദമായ ജീവിതം എപ്രകാരം നയിക്കാം? വിശ്വാസം, കുടുംബം, മാനസികാരോഗ്യം എന്നീ രംഗങ്ങളിൽ കടുത്ത വെല്ലുവിളി നേരിടേണ്ടിവരുന്ന ഈ കാലഘട്ടത്തിൽ വിശ്വാസം, കുടുംബം, മാനസികാരോഗ്യം എന്നീ വിഷയങ്ങളെ ആസ്പദമാക്കി കൗൺസിലിംഗ് രംഗത്ത് ദീർഘകാല പരിശീലനവും അനുഭവങ്ങളും ആർജ്ജിച്ചിട്ടുള്ള ഉള്ള ക്രിസ്തീയ മാനസിക ആരോഗ്യ വിദഗ്ധർ, കൗൺസിലർമാർ, ലീഡേഴ്‌സ് എന്നിവർ ക്ളാസുകൾ എടുക്കുന്നു.

ജൂലൈ രണ്ടിന് നടക്കുന്ന ഈ ഓൺലൈൻ സെമിനാറിൽ. പ്രൊഫ. ആനന്ദ് പിള്ള, ലീഡർഷിപ്പ് മാറ്റേഴ്സ്, ഡൽഹി; ആനന്ദ് ഭട്നാഗർ, റിലയൻസ് ഇന്ത്യ, മുംബൈ; ഡോ. ഇടിച്ചേരിയ നൈനാൻ, ഇസാഫ് ഫൗണ്ടേഷൻ, കേരള; ഡോ. റീമ ജേക്കബ്, സൗത്ത്‌ലേക്ക് സൈക്യാട്രി, ഡാളസ്; ഡോ. സന്ദീപ് ബി, ജ്യോതിസ്, കേരളം; ഡോ. ജോഹാൻ എബനേസർ, സിഎംസി വെല്ലൂർ; ഡോ.ഷാജി ഡാനിയേൽ, ഹൂസ്റ്റൺ ബൈബിൾ സെമിനാരി; ഡോ ഡോ. തോമസ് ഇടിക്കുല്ല, ഹാർവാർഡ് മെഡിക്കൽ സ്കൂൾ, ബോസ്റ്റൺ; ഡോ. ലെസ്ലി വർഗീസ്, ബെയ്ലർ സ്കോട്ട് & വൈറ്റ് ഹെൽത്ത്, ടെക്സസ്; ഡോ. സെലിൻ ഫിലിപ്പ്, കൊളറാഡോ ക്രിസ്ത്യൻ യൂണിവേഴ്സിറ്റി; ഡോ. റെന്നി സാമുവൽ, CGLD- SABC, ബാംഗ്ലൂർ; ഡോ. പ്രവീൺ അലക്സാണ്ടർ, സിഎംസി വെല്ലൂർ.എന്നിവരാണ് ക്ളാസുകൾ നയിക്കുന്നത്. പാസ്റ്റർ സാം ടി. വർഗീസ്, ഹൂസ്റ്റൺ, മോഡറേറ്റർ ആയിരിക്കും.
പ്രയിസ് ആൻഡ് വർഷിപിന് ഷീനു മറിയം, ഡൽഹി | മിറിയം തോമസ്, ബോസ്റ്റൺ| ഫിന്നി ചെറിയാൻ & ജോവാന ഫിന്നി, നാഷ്‌വിൽ എന്നിവർ നേതൃത്വം നൽകും.

https://youtu.be/qQ0ufkcTuxk

കഴിഞ്ഞ വർഷങ്ങളിൽ 15 രാജ്യങ്ങളിൽ നിന്നുള്ള അഞ്ഞൂറോളം പേർ ഓൺലൈൻ വെബിനാറുകളിൽ പങ്കെടുത്തിരുന്നു. ഇത്തവണയും ആദ്യം രജിസ്റ്റർ ചെയ്യുന്ന 500 പേർക്ക് മാത്രം പ്രവേശനം നിജപ്പെടുത്തിയിരിക്കുന്നു.

ക്രിസ്തീയ മൂല്യങ്ങളിൽ ഉറച്ചുനിന്ന് കുടുംബത്തെ ശക്തിപ്പെടുത്തുന്നതിന് പ്രസക്തമായ ഉൾക്കാഴ്ചകളും പ്രായോഗിക നിർദേശങ്ങളും നൽകുവാൻ ലീഡേഴ്‌സ്, മാതാപിതാക്കൾ, ദമ്പതികൾ, യുവാക്കൾ എന്നിവരെ പ്രാപ്തരാക്കുന്ന ഒരു അതുല്യമായ ഓൺലൈൻ പരിശീലനമാണ് ഈ വെബ്ബിനാറിലൂടെ ലഭ്യമാകുന്നത്. താറുമാറായ ഒരു ലോകത്ത് ഫലപ്രദമായ ക്രിസ്തീയ ജീവിതം നയിക്കുന്നതിനെക്കുറിച്ച് പഠിക്കുവാനുള്ള ഒരു അവസരമാണിത്. ഒരു ഡിജിറ്റൽ തലമുറയിൽ മാനസികാരോഗ്യ പ്രതിസന്ധികളോടുള്ള ക്രിസ്ത്യൻ പ്രതികരണം എപ്രകാരമായിരിക്കണമെന്ന് ക്രിസ്ത്യൻ സൈക്കോളജിക്കൽ അപ്രോച്ചിൽ പഠിപ്പിക്കുന്നു. നിങ്ങളുടെ ചോദ്യങ്ങൾ ചോദിക്കാനുള്ള അവസരങ്ങളുണ്ടാകും.

വേഗം രജിസ്റ്റർ ചെയ്യുക. ഓൺലൈൻ രജിസ്ട്രേഷനായ് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് നിങ്ങളുടെ വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തുക.

രജിസ്ട്രേഷൻ: https://tinyurl.com/agapesummit2022.

കൂടുതൽ വിവരങ്ങൾക്ക്: www.agapepartners.org | https://fb.watch/dVURNHgtUE/ https://youtu.be/qQ0ufkcTuxk

Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

ഇന്റർനാഷണൽ സിയോൺ അസംബ്ലി ചാരുപാറ പ്രയർ...

​ കാട്ടാക്കട: ഇന്റർനാഷണൽ സിയോൺ അസംബ്ലി ഇവാഞ്ചലിസം ഡിപ്പാർട്ട്മെന്റിന്റെ
feature-top

പ്രതിദിന ധ്യാനം |യേശു നമ്മെ കാത്തു...

യേശു നമ്മെ കാത്തു നിൽക്കുമോ? “പുലർച്ച ആയപ്പോൾ യേശു കരയിൽ
feature-top

ചർച്ച് ഓഫ് ഗോഡ് (F.G)ഇൻ ഇന്ത്യ, മുംബൈ ഈസ്റ്റെൺ...

മുംബൈ: ചർച്ച് ഓഫ് ഗോഡ് സെൻട്രൽ വെസ്റ്റ് റീജിയന്റെ മുംബൈ ഈസ്റ്റെൺ
feature-top

ദൈവവചന വായനയിലൂടെ ആത്മീയ വളർച്ചയ്ക്ക്...

അജ്മാൻ: ഐപിസി ടാബർ നാക്കിൾ സഭയിൽ വായനാശീലം വളർത്തുന്നതിനും ദൈവവചന വായന
feature-top

കോട്ടയത്ത് വീട്ടുജോലിക്ക് സഹോദരിയെ...

ഹാലേലൂയ്യാ പത്രത്തിൽനിന്ന് നിരന്തരം ക്രിസ്തീയ വാർത്തകളും
feature-top

ആനപ്രമ്പാൽ തെക്ക് കാടുവെട്ടിൽ എട്ടിയാരിൽ...

തലവടി: ആനപ്രമ്പാൽ തെക്ക് കാടുവെട്ടിൽ എട്ടിയാരിൽ പരേതരായ ശ്രീ ചെറിയാൻ
feature-top

ജോൺ കെ. അലക്സാണ്ടർ (80) ഹൂസ്റ്റണിൽ...

വാർത്ത: ജോയ് തുമ്പമൺ ഹൂസ്റ്റൺ: ഇന്ത്യയിലെ പെന്തെക്കോസ്ത് സഭാ
feature-top

കോട്ടയം ബിലീവേഴ്സ് സമ്മേളനം ചിക്കാഗോ...

ചിക്കാഗോ: ജൂലൈ ആദ്യവാരം ചിക്കാഗോയിൽ നടക്കുന്ന പിസിനാക്ക് കോൺഫറൻസി
feature-top

‘നിലയ്ക്കാത്ത പ്രാർത്ഥന’ (Revival Prayer)1000-ാമത്...

‘നിലയ്ക്കാത്ത പ്രാർത്ഥന’ (Revival Prayer)1000-ാമത് ദിവസത്തിലേക്ക്