ഇതാ ഒരു വാഹനം പാഞ്ഞു വന്ന് ഞങ്ങളുടെ അടുക്കല്‍ നിര്‍ത്തി; അതില്‍ നിന്നും നല്ല ശരീരപുഷ്ടി ഉള്ള ഒരാള്‍ ഇറങ്ങു; അലറുന്നു; ആരുടെ അനുവാദത്തോടെയാണിത് ചെയ്യുന്നത്? പട്ടിണിപ്പാവങ്ങള്‍ക്ക് ഭക്ഷണം നല്‍കുവാന്‍ ആര്‍ അനുവാദം തന്നു എന്നയാള്‍ക്കറിയണം; പോലീസ് ഇന്‍സ്‌പെക്ടര്‍; ഉടനെ അയാള്‍ നമ്മുടെ പടം എടുക്കുന്നു; സ്റ്റേഷനില്‍ ഫോണ്‍ വിളിക്കുന്നു; അവരുടെ ഉത്തരം ഞങ്ങള്‍ നല്‍കിയില്ല; ഉടന്‍ എസ്.പി.യെ വിളിക്കുന്നു; ഇവര്‍ ഇവിടെ കൊറോണ പരത്തുകയാണത്രെ   

 ഡോ. എബി പി മാത്യുവുമായി ബന്ധപ്പെടേണ്ടുന്ന ഫോൺ: 9430457478 

ട്‌നയിലെ ഗാന്ധി മൈതാനത്ത് ഞങ്ങള്‍ ഭക്ഷണവിതരണവും സുവിശേഷീകരണവും നടത്തി വരുമ്പോള്‍ ഒരു ദിവസം പോലീസ് ഇന്‍സ്പക്ടര്‍ വന്ന് അത് തുടരുവാന്‍ പാടില്ല എന്ന് മുന്നറിയിപ്പ് നല്‍കി. അന്ന് വൈകുന്നേരം അദ്ദേഹവുമായി ടെലഫോണില്‍ സംസാരിച്ച് ഒരു തരത്തില്‍ സമ്മതിപ്പിച്ചു എന്നു പറയാം; ആ സ്ഥലമൊക്കെയും വൃത്തിയായി സൂക്ഷിച്ചു കൊള്ളാം എന്നുറപ്പും നല്‍കി. അതിനു ശേഷം ഒരിക്കല്‍ പോലീസ് സ്‌റ്റേഷനില്‍ നമ്മുടെ കൂട്ടുപ്രവര്‍ത്തകര്‍ പോയി അനുവാദം ചോദിച്ചു; അവിടെ ഉണ്ടായിരുന്ന മറ്റ് പോലീസ് ഉദ്യോഗസ്ഥര്‍ അനുവാദം നല്‍കി; പ്രധാന ഇന്‍സ്‌പെക്ടര്‍ അവിടെ ഇല്ലായിരുന്നു. ദിവസവും 300-350 ഭക്ഷണപ്പൊതികള്‍ പട്‌നയില്‍ വിതരണം ചെയ്തു കൊണ്ടിരുന്നു. ഭക്ഷണവും താമസസൗകര്യവും ശരിയായി വസ്ത്രവുമില്ലാത്തവര്‍ നമ്മുടെ ഭക്ഷണവാഹനത്തിനായി കാത്തിരുന്നു. അത് മാത്രമാണ് അവരില്‍ ധാരാളം പേരുടെയും ഒരു ദിവസത്തെ ഭക്ഷണം.
ബിഹാറിലേക്കും, യു.പി യിലേക്കുമായി 70 ലക്ഷത്തിലധികം തൊഴിലാളികളാണ് മടങ്ങിയെത്തിയത്. ബിഹാര്‍ ആണ് ഭാരതത്തിലെ ഏറ്റവും കൂടൂതല്‍ പാവപ്പെട്ടവരുള്ള സംസ്ഥാനം; അവിടേക്ക് ഇത്രയും ആളുകള്‍ ജോലി നഷ്ടപ്പെട്ട് മടങ്ങിയെത്തുമ്പോഴുള്ള സ്ഥിതി ഊഹിക്കാമല്ലോ.
നമ്മുടെ മിഷന്‍ കുടുംബത്തിന്റെ 80% സമയവും കഴിവതും സുവിശേഷം നല്‍കുവാനാണ് നമ്മള്‍ ഉപയോഗിക്കുന്നത്. ദൈവാത്മാവ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പറഞ്ഞു; സുവിശേഷം നേരിട്ട് എത്തിക്കുക; പണം കണ്ടെത്തുവാന്‍ വ്യവസായം, വിദ്യാഭ്യാസസ്ഥാപനം ഒന്നും നടത്തേണ്ട; വിഭവങ്ങള്‍ ഞാന്‍ നല്‍കിക്കൊള്ളാം; കഴിഞ്ഞ 20 വര്‍ഷങ്ങളിലധികമായി ദൈവം അത് ചെയ്തു; ന്യായമായ സകല ആവശ്യങ്ങളും ദൈവം നടത്തിത്തന്നു; നമുക്ക് പരിചയമില്ലാത്ത സഭകള്‍, വ്യക്തികള്‍ അതിനായി നമ്മെ സമീപിച്ചു; ദൈവം അവരെ സമീപിച്ചു; അവര്‍ നമ്മളെ സഹായിച്ചു എന്നതാണ് സത്യം; അവരില്‍ ഒരാളോട് പോലും നമ്മള്‍ ആവശ്യപ്പെട്ടു കാണില്ല; ദൈവസഭകള്‍, ദൈവമക്കള്‍ ആവശ്യപ്പെട്ടു; ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്നു; ഇവിടുത്തെ വേലയില്‍ പങ്കാളികള്‍ ആകേണം. സാമൂഹിക പ്രവര്‍ത്തനങ്ങള്‍ മാത്രമായി നമ്മള്‍ ചെയ്യാറില്ല; സുവിശേഷം എത്താത്ത 50,000 ഗ്രാമങ്ങള്‍ (ബിഹാര്‍, ഉത്തര്‍പ്രദേശ്) ബാക്കിയുള്ളപ്പോള്‍, എത്രയും വേഗം സുവിശേഷം എത്തിക്കുക തന്നെ ഏറ്റവും പ്രധാനം എന്ന് ദൈവാത്മാവ് ഓര്‍മ്മപ്പെടുത്തിക്കൊണ്ടിരുന്നു.
എന്നാല്‍ ലോക്ഡൗണ്‍ വന്നപ്പോള്‍ ഇതാ നൂറ് കണക്കിനാളുകള്‍ ഭക്ഷണമില്ലാതെ, ആവശ്യത്തിന് വസ്ത്രമില്ലാതെ അന്തിയുറങ്ങുവാന്‍ ഇടമില്ലാതെ പട്ടണത്തില്‍ ഒന്നും ചെയ്യുവാന്‍ അനുവാദമില്ല; വീട്ടിലെ വലിയ പാത്രത്തില്‍ ഭക്ഷണമുണ്ടാക്കും; പ്രീതിയും മകനും ഒത്ത് കൊണ്ട് വിതരണം ചെയ്യും; 20 പേര്‍ക്ക് ലഭിക്കും; 500 പേര്‍ ബാക്കി… മനസ്സില്‍ ഒരു ആഗ്രഹം; ഇവര്‍ക്കെല്ലാം ഭക്ഷണം കൊടുക്കണം; ചുരുക്കിപ്പറയാം; ഒരാള്‍ വിളിച്ചു; ടെലിവിഷനില്‍ കണ്ട ദൃശ്യങ്ങള്‍ ഹൃദയം തകര്‍ക്കുന്നു; അല്‍പ്പം ഭക്ഷണം അവര്‍ക്ക് നല്‍കാമോ? വീണ്ടും മറ്റ് ചിലര്‍; ചുരുക്കിപ്പറയാം; ഓരോ ദിവസവും ശരാശരി 1000 പേരുടെ അല്‍പ്പം വിശപ്പടക്കുവാന്‍ രണ്ട് മാസമായി ദൈവം സഹായിച്ചു. കഴിഞ്ഞ ദിവസം ഒരച്ചായന്‍ വിളിച്ചു; ചോദിച്ചു; ഇതെങ്ങനെയാണ് നടക്കുന്നത്? ആരാണ് സഹായിക്കുന്നത്? നമുക്കും അറിയില്ല; ആരിലൂടെയാണെന്ന്; ആരിലൂടെയാണെന്ന്; ആരാണെന്നറിയാം!
അങ്ങനെ ഭക്ഷണം കൊടുക്കുമ്പോള്‍ ഇതാ ഒരു മനുഷ്യന്‍ നഗരത്തിലെ ഒരു പഞ്ചനക്ഷത്രഹോട്ടലിന്റെ മുന്‍പിലൂടെ പോകുന്ന റോഡില്‍; വസ്ത്രമില്ല; ഭക്ഷണം ദിവസങ്ങളായി കഴിച്ചിട്ടുണ്ടാവില്ല; കഴിക്കുവാന്‍ ആരോഗ്യമില്ല; എങ്ങനെ സഹായിക്കും.
രാത്രിയില്‍ ഒരു കൂട്ടുസഹോദരനുമായി സംസാരിച്ചു; ആ മനുഷ്യനെ സഹായിക്കേണം? എന്താണ് വഴി? കോവിഡ് കാലത്ത്, കാല്‍ മുഴുവന്‍ വ്രണങ്ങളായ ഈ മനുഷ്യനെ ആശുപത്രിക്കാര്‍ സ്വീകരിക്കുമോ? ആംബുലന്‍സ് വരുമോ? അവര്‍ വാഹനത്തില്‍ കയറ്റുമോ? ഒരു വഴി കാണുന്നില്ല.
അടുത്ത ദിവസം വീണ്ടും ഭക്ഷണവും സുവിശേഷവുമായി പോയി. ആ മനുഷ്യന്റെ അടുത്തെത്തി; ഭക്ഷണം നല്‍കി അവിടെ നില്‍ക്കുമ്പോള്‍ ഇതാ ഒരു വാഹനം പാഞ്ഞു വന്ന് ഞങ്ങളുടെ അടുക്കല്‍ നിര്‍ത്തി; അതില്‍ നിന്നും നല്ല ശരീരപുഷ്ടി ഉള്ള ഒരാള്‍ ഇറങ്ങു; അലറുന്നു; ആരുടെ അനുവാദത്തോടെയാണിത് ചെയ്യുന്നത്? പട്ടിണിപ്പാവങ്ങള്‍ക്ക് ഭക്ഷണം നല്‍കുവാന്‍ ആര്‍ അനുവാദം തന്നു എന്നയാള്‍ക്കറിയണം; പോലീസ് ഇന്‍സ്‌പെക്ടര്‍; ഉടനെ അയാള്‍ നമ്മുടെ പടം എടുക്കുന്നു; സ്റ്റേഷനില്‍ ഫോണ്‍ വിളിക്കുന്നു; അവരുടെ ഉത്തരം ഞങ്ങള്‍ നല്‍കിയില്ല; ഉടന്‍ എസ്.പി.യെ വിളിക്കുന്നു; ഇവര്‍ ഇവിടെ കൊറോണ പരത്തുകയാണത്രെ; ശാന്തമായി അയാളോട് പറയുവാന്‍ ശ്രമിച്ചു; ‘നല്ല കാര്യമല്ലേ ഈ ചെയ്യുന്നത്? അയാളുടെ ഉത്തരം; അല്ല; ഒട്ടും നല്ല കാര്യമല്ല; രോഷം നിറഞ്ഞ ഉത്തരം; ഇയാള്‍ അവിടെ കിടന്നു മരിച്ചാല്‍ എനിക്ക് 6000 രൂപ ചിലവാണ്. അതേ, അതാണയാളുടെ പ്രശ്‌നം; ആ മനുഷ്യന്‍ മരിക്കുമ്പോള്‍ മൃതശരീരം മാറ്റുവാനുള്ള ചിലവ്! ഇയാളെ (ആരെയെങ്കിലുമോ) രക്ഷിക്കുക എന്നുള്ളത് ഇയാളുടെ കാര്യപരിപാടിയില്‍ ഒരിടത്തുമില്ല. ജാതിവ്യവസ്ഥയുടെ; ഉച്ചനീചത്വത്തിന്റെ ഭീകരമുഖം.
നമ്മുടെ ടീമിനെ പോലീസ് സ്‌റ്റേഷനില്‍ കൊണ്ടുപോയി; ഹൃദയത്തില്‍ വലിയ വേദന തോന്നി; 50,000 ഭക്ഷണപ്പൊതികള്‍ മറ്റൊരു ഭക്ഷണം ലഭിക്കാനില്ലാത്തവര്‍ ഉള്‍പ്പെടെ; നല്‍കിയതിനുള്ള സമ്മാനം; പൊട്ടിക്കരയുവാന്‍ തോന്നി; അയാള്‍ അരിശത്തോടെ ചോദിച്ചു; നിങ്ങള്‍ ഇയാള്‍ക്ക് വസ്ത്രം നല്‍കിയോ? തലേദിവസം രാത്രി ആണ് പ്രീതിയുമൊത്ത് പോയി ഭക്ഷണവും വസ്ത്രവും നല്‍കിയത്; മഴയത്ത് അതും നനഞ്ഞിരുന്നു. അയാള്‍ വെല്ലുവിളി നടത്തി; ഇന്‍കോ തോ ജേല്‍ ഭേജ്‌നാ അഛാ ഹെ (ഇവന്മാരെ ജയിലില്‍ അയയ്ക്കുകയാണ് നല്ലത്). സ്‌റ്റേഷനില്‍ ചെന്നപ്പോള്‍ ഇയാളുടെ ഒന്നാമത്തെ പ്രശ്‌നം മനസ്സിലായി; നമ്മള്‍ ‘ധര്‍മ്മം പരിവര്‍ത്തന്‍’ നടത്തുന്ന ക്രിസ്ത്യാനികളാണത്രേ; സ്റ്റേഷനില്‍ വെച്ച് അയാളുടെ ഒരു ചോദ്യം; നിങ്ങള്‍ ഭക്ഷണം കൊടുക്കുന്നതു കൊണ്ടാണ് ആ ജീവഛവം അവിടെ തന്നെ കിടക്കുന്നത്; മറ്റെവിടെയെങ്കിലും പോയി ചാകട്ടെ എന്ന് സാരം; അത് വി.ഐ.പി. പ്രദേശമാണത്രേ; അവിടെ പാവങ്ങള്‍ മരിക്കാന്‍ പാടില്ല; കൊറോണ വന്നാലും നമ്മള്‍ മാറില്ല എന്ന് സാരം.
ദൈവകൃപയാല്‍, വാക്കാല്‍ അനുവാദം തന്നവര്‍ പോലീസ് സ്‌റ്റേഷനില്‍ ഉണ്ടായിരുന്നു; അനുവാദം തന്നു എന്ന് പറയുവാന്‍ ധൈര്യം ഇല്ലായിരുന്നു; എങ്കിലും തന്നില്ല എന്നും പറഞ്ഞില്ല; ഈ പൊതുജനസംരക്ഷകന്‍ വീണ്ടും മൊഴിഞ്ഞു; ആ ‘ശവത്തെ’ നിങ്ങളുടെ ആശുപത്രിയിലേക്ക് മാറ്റരുതോ? ഞങ്ങള്‍ക്ക് ആശുപത്രി ഇല്ല എന്ന് പറഞ്ഞതോടൊപ്പം അയാളോട് നമ്മുടെ ആളുകള്‍ പറഞ്ഞു; അയാളെ സഹായിക്കുവാന്‍ ഞങ്ങള്‍ക്ക് ആഗ്രഹമുണ്ട്; വീണ്ടും ആ മനുഷ്യന്റെ അടുത്തെത്തി; സര്‍ക്കാര്‍ ആംബുലന്‍സ് ബുക്ക് ചെയ്ത് ഒന്നര മണിക്കൂര്‍ കാത്തിരുന്നു; വന്നില്ല; മറ്റുള്ളവരെ ശ്രമിച്ചു അവരും തയ്യാറല്ല; കാര്യമായ സുരക്ഷാകവചങ്ങളില്ലാതെ മറ്റൊരു മാര്‍ഗ്ഗവുമില്ലാതെ വന്നപ്പോള്‍ ഒരു ഠേലയില്‍ (ഉന്തുവണ്ടി) അയാളെ എടുത്തു കിടത്തി; വീണ്ടും വസ്ത്രം ഉടുവിപ്പിച്ചു; മറ്റൊരു സ്ഥലത്ത് കിടത്തി; മഴ നനയാതെയിരിക്കാം; അത് മറ്റൊരു പോലീസ് സ്‌റ്റേഷന്റെ പരിധിയില്‍പ്പെടുന്ന സ്ഥലമായിരുന്നു; അവിടെയുള്ള പോലീസുകാര്‍ സഹകരിച്ചു.
അടുത്ത ദിവസം ഒരു ആംബുലന്‍സ് സംഘടിപ്പിക്കുവാന്‍ ദൈവം സഹായിച്ചു; പേരും നാളുമില്ലാത്ത, ശരീരം മുഴുവന്‍ വൃണങ്ങളായ എഴുന്നേല്‍ക്കുവാനോ ഇരിക്കുവാനോ കഴിയാത്ത ആ എല്ലും തോലുമായ മനുഷ്യനെ നമ്മുടെ സഹോദരങ്ങള്‍ ആശുപത്രിയില്‍ എത്തിച്ചു; അവിടെ അയാളെ സ്വീകരിക്കുവാന്‍ ആരും തയ്യാറല്ല; അവിടെയും സമരം നടത്തി; ദൈവം അത്ഭുതം ചെയ്തു; ചിലരെ ഒരുക്കി; ചിലര്‍ പറഞ്ഞു, കൊണ്ടു പോകൂ; കൊണ്ടു വന്നിടത്തു കൊണ്ടിടൂ; ഞങ്ങള്‍ക്ക് കൊറോണ തരുവാന്‍ കൊണ്ടു വന്നതാണോ? കൊണ്ടുവന്ന ഞങ്ങള്‍ക്കും കുടുംബവും മക്കളും ഉണ്ടെന്ന് മറുപടി നല്‍കി. ഡ്രസിംഗ് നടത്തി; വൃണത്തില്‍ നിന്നും ധാരാളം പുഴുക്കളെ പുറത്തെടുത്തു; എന്നിട്ടും വാര്‍ഡില്‍ അഡ്മിറ്റ് ചെയ്തില്ല; വീണ്ടും ഡോക്ടര്‍മാരെ പോയി കണ്ടു; അവരിലൊരാള്‍ പറഞ്ഞു; ‘നിങ്ങള്‍ എത്ര വലിയ കാര്യമാണ് ചെയ്തത്”. അവര്‍ സഹായിച്ചു; നിലത്ത് ഒരു മെത്ത വിരിച്ചു; അതില്‍ അയാളെ എടുത്തു കിടത്തി; അയാളോട് സുവിശേഷം പറഞ്ഞു; അയാള്‍ അത് കേട്ടു; പ്രാര്‍ത്ഥന ഏറ്റു ചൊല്ലി; ആശുപത്രി വരാന്തയില്‍ നിന്ന് അയാള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ചു. ഡോക്ടര്‍മാര്‍ക്ക് പുതിയനിയമങ്ങള്‍ നല്‍കിയത് അവര്‍ സന്തോഷത്തോടെ സ്വീകരിച്ചു. യേശു അയാളുടെ ഉള്ളില്‍ വന്നു.
ദൈവാത്മാവ് ഓര്‍മ്മിപ്പിച്ച കാര്യം; റോഡരികില്‍ കിടക്കുന്ന മനുഷ്യന്റെയും രാജ്യത്തിന്റെയും രാഷ്ട്രപതിയുടെയും സ്വര്‍ഗ്ഗത്തിലെ മൂല്യം ഒരേ പോലെയാണ്. അന്ന് ഇന്‍സ്‌പെക്ടര്‍ വന്നില്ലായിരുന്നുവെങ്കില്‍ ഈ മനുഷ്യനെ സഹായിക്കുവാന്‍ കഴിയില്ലായിരുന്നു. എത്ര അന്ധകാരത്തിലും വെളിച്ചമുള്ളവരും ഉണ്ടാകും. ഒന്നാമത്തെ ഇന്‍സ്‌പെക്ടര്‍ ഉപദ്രവിച്ചുവെങ്കിലും രണ്ടാമത്തെ ഇന്‍സ്‌പെക്ടര്‍ സഹായിച്ചു. കൂരിരുട്ടില്‍ ഒരു ചെറുവെളിച്ചമെങ്കിലും ആകുവാന്‍ കഴിയുന്നത് നല്ല കാര്യമാണ്.
അടുത്ത ദിവസം നമ്മള്‍ സാധാരണ ഭക്ഷണം വിതരണം ചെയ്യുന്നിടത്ത് എത്തി അവിടെ നൂറു കണക്കിനാളുകള്‍ കാത്തിരുന്നു; അവരുടെ ഒരു ദിവസത്തെ ഭക്ഷണത്തിനായി; ഭക്ഷണവുമായി വന്നെങ്കിലും അവരോടു പറഞ്ഞു; ഭക്ഷണം വിതരണം ചെയ്യുവാന്‍ അനുവാദമില്ല; ആ സമയം ഒരു പോലീസ് ജീപ്പ് അവിടെ വന്നു; അവരോട് കാര്യം പറഞ്ഞു; അവര്‍ ഭക്ഷണം കൊടുത്തതിന് ഞങ്ങളെ ജയിലില്‍ അയയ്ക്കുവാനിരുന്ന ഇന്‍സ്‌പെക്ടറുമായി സംസാരിച്ചു; അത്ഭുതം; അയാള്‍ അനുവാദം നല്‍കി; പോലീസുകാര്‍ അവിടെ നിന്നു സഹായിച്ചു (അവസാനം അഞ്ച് ഭക്ഷണപ്പൊതികളും ചോദിച്ചു വാങ്ങി!) ഇന്നുവരെ അവിടെത്തന്നെ കൊടുത്തുകൊണ്ടിരിക്കുന്നു. ഭക്ഷണം നല്‍കുന്നു; ആത്മീകഭക്ഷണം നല്‍കണം; ഓരോ ദിവസവും നിരയുടെ നീളം വര്‍ദ്ധിക്കുകയാണ്. എതിര്‍പ്പുകളെ അനുകൂലമാക്കി മാറ്റുവാന്‍ ദൈവത്തിന് കഴിയും; നമ്മള്‍ ആണ് തയ്യാറാകേണ്ടത്, ശവങ്ങള്‍ക്ക് ജീവന്‍ നല്‍കുവാന്‍ ദൈവം നമ്മെ ഉപയോഗിക്കും.

ഹാലേലൂയ്യാ പത്രം പ്രതിദിന വാർത്തകളും വിശേഷങ്ങളുമായി നിങ്ങളുടെ ഫോണിലേക്ക്. വാർത്തകൾ അപ്പപ്പോൾ അറിയുവാനും മികവുറ്റ ആർട്ടിക്കിളുകൾ ലഭിക്കുവാനും താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക് ചെയ്ത് ഹാലേലൂയ്യാ വാട്സാപ് ഗ്രൂപ്പിൽ അംഗമാകുക

Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

മാവേലിക്കര കരിപ്പുഴ പരിമണം കൊട്ടാരത്തിൽ...

മാവേലിക്കര/ കാലിഫോർണിയ: ശാരോൻ ഫെലോഷിപ്പ് ചർച്ച് മലബാർ റീജിയൻ
feature-top

ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് പാസ്റ്റേഴ്സ്...

ചിങ്ങവനം: ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് പാസ്റ്റേഴ്സ് സെമിനാർ ജൂലൈ 15 മുതൽ 17
feature-top

പാസ്റ്റർ ഏ.ജി. ചാക്കോയുടെ ഭാര്യ അന്നമ്മ...

പെരിങ്ങര: പ്രവാചക ശുശ്രൂഷ ചെയ്യുന്ന ആര്യാട്ട് പാസ്റ്റർ ഏ.ജി. ചാക്കോയുടെ
feature-top

ഐപിസി അയർലൻഡ് & ഇയു റീജിയന്റെ പിവൈപിഎ...

ഡബ്ലിൻ : ഐപിസി അയർലൻഡ് & ഇയു റീജിയന്റെ പിവൈപിഎ ടാലന്റ് ടെസ്റ്റ് ജൂലൈ 12 ന്
feature-top

കുളത്തൂപ്പുഴ പുലിമുകത്ത് വീട്ടിൽ രാജൻ...

പുനലൂർ: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കുളത്തൂപ്പുഴ മാർത്താണ്ടംകര സഭാംഗം
feature-top

പ്രതിദിന ധ്യാനം| പ്രാണനേകിയ രക്ഷകൻ|...

പ്രാണനേകിയ രക്ഷകൻ “അവിടുന്ന് നമുക്കുവേണ്ടി തന്റെ പ്രാണനെ
feature-top

സീയോൻ ശതാബ്ദിക്ക് അനുഗൃഹീത...

ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ സ്ഥാപിതമായതിന് സാക്ഷ്യം വഹിച്ച ചുരുക്കം
feature-top

രക്തദാന ക്യാമ്പ്: ചർച്ച് ഓഫ് ഗോഡ്...

ബെംഗളൂരു: ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ, കർണാടക സ്റ്റേറ്റ് കൊറമംഗല
feature-top

ചർച്ച് ഓഫ് ഗോഡ് ഓസ്ട്രേലിയ – ഇന്ത്യൻ...

മെൽബൺ: ചർച്ച് ഓഫ് ഗോഡ് ഓസ്ട്രേലിയ – ഇന്ത്യൻ ചാപ്റ്ററിന്റെ ആറാമത്തെ നാഷണൽ