ഒക്ടോബർ 20 നു കർത്തൃസന്നിധിയിലേക്കു പ്രേവേശിച്ച വിജി ജോസഫിനെ ഐപിസി വെസ്റ്റ് ബംഗാൾ സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ഫിന്നി പാറയിൽ അനുസ്മരിക്കുന്നു
തോട്ടത്തിൽ ഏറ്റവും സുന്ദരമായ, ആകർഷണീയമായ പുഷ്പത്തെയാണ് വീടിന് അലങ്കാരമായി വെക്കുവാൻ ഉടമസ്ഥൻ തിരഞ്ഞെടുക്കുന്നത്. ചില മരണങ്ങളെപ്പറ്റി ചിന്തിക്കുമ്പോൾ നമുക്ക് അങ്ങനെ തോന്നും. കഴിഞ്ഞ ഒക്ടോബർ 20 ന് താൻ പ്രിയം വെച്ച കർത്താവിൻ്റെ അടുക്കലേക്കു,  49 മത്തെ വയസ്സിൽ യാത്രയായ വിജി ജോസഫ് എന്ന സഹോദരിയെക്കുറിച്ച് ഓർക്കുമ്പോൾ അതാണ് ഞങ്ങൾക്കും പറയുവാനുള്ളത്. ദൈവത്തിനും മനുഷ്യർക്കും ഏറ്റവും പ്രിയമേറിയവൾ. 13 വർഷങ്ങൾക്കു മുൻപ് ഞങ്ങൾ കൽക്കട്ടയിൽ വരുമ്പോഴാണ് എല്ലാവരും സ്നേഹത്തോടെ ജോജു ബ്രദർ എന്ന് വിളിക്കുന്ന ജോസഫ് ജോയിയെയും കുടുംബത്തെയും പരിചയപ്പെടുന്നത്. അന്നു മുതൽ ഇന്നുവരെയും ആ പ്രിയപ്പെട്ടവർ ഞങ്ങൾക്ക് സഹോദര തുല്യരാണ്.
പെന്തക്കോസ്ത്തിൻ്റെ ആദ്യ തലമുറക്കാരിൽ ഒരാളായ കുറ്റൂർ കുട്ടിയച്ചൻ്റെ കൊച്ചുമകൻ, എറണാകുളം മാമംഗലം ബെഥേൽപുരത്ത് വീട്ടിൽ  ജോസഫ് ജോയി, പട്ടിമറ്റം ഞാറ്റുംകാലയിൽ ശ്രീ. എൻ. വി. മത്തായിയുടെ ഇളയ മകളും,  സുവിശേഷ പ്രസംഗകനായ പാസ്റ്റർ ബാബു ചെറിയാൻ്റെ (പിറവം) ഭാര്യാ സഹോദരിയുമായ വിജിയുമായി 1995 ൽ വിവാഹിതരാകുമ്പോൾ,  ജോസഫ് ജോയി ദോഹയിൽ മെക്കാനിക്കൽ എൻജിനീയർ ആയി ജോലി ചെയ്യുകയായിരുന്നു. തുടർന്ന് 2000 ത്തിൽ പ്രേഷിത വേലയ്ക്കായി സമർപ്പിക്കപ്പെട്ട്‌, തന്റെ ജോലി രാജിവെച്ച് നാട്ടിൽ വരുമ്പോൾ സുവിശേഷവേലയ്ക്കുള്ള അടുത്ത് ചുവടുവെപ്പിനായി 3 വഴികൾ തൻ്റെ മനസ്സിൽ ഉണ്ടായിരുന്നു. എന്നാൽ ദോഹ ഐ. പി. സി. യുടെ അംഗമായിരുന്ന തനിക്ക് സി. ജി. പി. എഫ്. മായുള്ള ബന്ധവും, ഐ. സി.  പി. എഫ് നോടുള്ള സിസ്റ്റർ വിജിയുടെ താൽപര്യവും ഒരു നിയോഗമായി തിരിച്ചറിഞ്ഞ അവർ ഐ. സി. പി. എഫ്. ൻ്റെ പ്രവർത്തനങ്ങൾക്കായി  കൊൽക്കത്തയിൽ വരുമ്പോൾ ജെറമിയ മോനും ഗ്ലോറിയ മോളും പിഞ്ചുകുഞ്ഞുങ്ങൾ ആയിരുന്നു. വെസ്റ്റ് ബംഗാളിലെ ദുർഗ്ഗാപൂരിൽ ജനിച്ച വളർത്തപ്പെട്ട ജോസഫ് ജോയിക്ക് ബംഗാളി ഭാഷ വശമായിരുന്നു.
ഐ. സി. പി. എഫിൻ്റെ നോർത്ത് ഈസ്റ്റേൺ റീജിയണൽ സെക്രട്ടറിയായി ആ പ്രവർത്തനങ്ങളെ വളർത്തുന്നതോടൊപ്പം, ഇവിടെയുള്ള മലയാളി സഭകളെ ഏകോപിപ്പിച്ച്, ആത്മീക പ്രവർത്തനങ്ങൾ ചെയ്യുവാൻ അവർക്ക് കഴിഞ്ഞു. 2007 ൽ ഐ.പി.സി. കൊൽക്കത്ത സഭയിലെ ശുശ്രൂഷയ്ക്കായി ഞങ്ങൾ വരുമ്പോൾ, പ്രിയ കുടുംബം അവിടുത്തെ അംഗങ്ങളായിരുന്നു. അന്ന് ബംഗാളിൽ ഉണ്ടായിരുന്ന ഐ. പി. സി. യുടെ ഏക സഭയെന്ന് പറയാവുന്ന ഐ.പി.സി. കൊൽക്കത്ത സഭയ്ക്ക് തദ്ദേശീയരുടെ ഇടയിലേക്ക് സഭാ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കണമെന്ന അതിയായ ആഗ്രഹം ഉണ്ടായിരുന്നു.  മലയാളം അല്ലാതെ മറ്റു ഭാഷകൾ നന്നായി അറിയാതിരുന്ന എനിക്ക്, ഈ ദർശനം ഏറ്റെടുക്കുവാൻ ധൈര്യമായത്   ജോജു ബ്രദറിന്റെ സമർപ്പണവും, ബംഗാളി ഭാഷയിലെ മികവും ആയിരുന്നു. ഐ. സി. പി. എഫ് ൻ്റെ പൂർണസമയ ഉത്തരവാദിത്ത്വം വഹിക്കുന്ന തന്നെ, ഐ.പി.സി. യുടെ സഭാ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നതിനുള്ള പരിമിതി അറിയാവുന്ന ഞങ്ങൾ ഐ. സി. പി. എഫിനെ സമീപിച്ചു. ദൈവ രാജ്യത്തിന്റെ കെട്ടുപണിക്കായി അവർ മൗനാനുവാദം നൽകി.
അത് ഐ.പി. സി യുടെ സഭാപ്രവർത്തനങ്ങളുടെ വളർച്ചക്ക് മുതൽക്കൂട്ടായി.  2009 മുതൽ പാസ്റ്റർ പി. എ. കുര്യൻ്റെ നേതൃത്വം, ഇവിടെയുള്ള പ്രവർത്തനങ്ങളെ ഐ. പി. സി. വെസ്റ്റ്‌ ബംഗാൾ സ്റ്റേറ്റ് എന്ന തലത്തിലേക്ക് വളരുവാൻ കാരണമാക്കി. ഈ പ്രവർത്തനങ്ങളുടെ വളർച്ചയിൽ കർത്തൃദാസൻ  ജോസഫ് ജോയിയുടെയും കുടുംബത്തിൻ്റെ യും നിസ്തുല്യ സേവനം കണക്കിലെടുത്ത്, പിന്നീട്‍ അദ്ദേഹത്തെ ഐ. പി. സി. യുടെ ഒരു അംഗീകൃത പാസ്റ്റർ  ആയി അംഗീകരിക്കുവാൻ ഇവിടുത്തെ സ്റ്റേറ്റ് പ്രെസ്ബിറ്ററി തീരുമാനിച്ചു.
ഐ. സി. പി. എഫ്. ൻ്റെ പ്രവർത്തനങ്ങൾക്കും അതിന്റ വളർച്ചക്കും ഒരു കുറവും വരുത്താതെ, തന്റെ സമയം തക്കത്തിൽ ഉപയോഗിച്ച് ബംഗാളിലെ ഐ. പി. സി. പ്രവർത്തനങ്ങൾക്ക്  നേതൃത്വം കൊടുക്കുകയും, ഐ.പി.സി. കൊൽക്കത്ത ബൈബിൾ ട്രെയിനിങ് സെന്ററിന്റെ അധ്യാപകനായി അനേക സുവിശേഷകരെ വാർത്തെടുക്കുകയും ചെയ്തു. ഒരു മിഷണറി കുടുംബത്തിൻ്റെ പരിമിതമായ സൗകര്യങ്ങളിൽ ഒതുങ്ങി, നിരവധി വാടക വീടുകൾ മാറി മാറി താമസിച്ച്,  ഒറീസ്സ മുതൽ നോർത്ത് ഈസ്റ്റേൺ സ്റ്റേറ്റുകൾ വരെ സഞ്ചരിച്ച് ഐ. സി. പി. എഫ്. ൻ്റെ പ്രവർത്തനങ്ങൾ വ്യാപിപ്പിച്ചു. തന്റെ സ്പൈനൽ കോഡിന് ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടെന്നറിഞ്ഞിട്ടും, വിശ്രമിക്കാൻ  തയ്യാറാകാത്ത അദ്ദേഹം, വീട്ടിൽ ഉറങ്ങിയതിനെക്കാൾ അധികം ട്രെയിനിൻ്റെ സ്ലീപ്പർ ക്ലാസുകളിൽ ഉറങ്ങിയത്, ശരീരത്തിൻ്റെ ബലഹീനത വർധിപ്പിച്ചു എന്നുപറയുന്നത് വളരെ ശരിയാണെന്ന് തോന്നുന്നു. കുനിയുവാനോ, തിരിഞ്ഞു നോക്കുവാനോ പോലും അദ്ദേഹം വളരെ ബുദ്ധിമുട്ടിയിരുന്നു.  കഴുത്ത് തിരിച്ചു നോക്കുവാൻ പോലും കഴിയാത്തതിനാൽ,  ഇരുവശത്തുമുള്ള കണ്ണാടികളിൽ നോക്കി വാഹനമോടിച്ച്, ബംഗാളിലെ ഗ്രാമങ്ങളിലെത്തി ശുശ്രൂഷിച്ചു. പട്ടണങ്ങളിലും ഗ്രാമങ്ങളിലും തന്നോടുകൂടെ പ്രേഷിത വേലയിൽ പങ്കാളിയായ തന്റെ സഹധർമ്മിണി, വിജി പാട്ടുകളിലൂടെ ജനഹൃദയങ്ങൾ കീഴടക്കി.
പരിമിതമായ സൗകര്യങ്ങളിലും,  ഭാഷയുടെയും, നിറത്തിൻ്റെ യും അതിർവരമ്പുകളില്ലാതെ,  അനേകം ദൈവദാസന്മാരെയും ദൈവമക്കളേയും, വീട്ടിൽ താമസിപ്പിച്ച്, തികഞ്ഞ സന്തോഷത്തോടെ, നിറഞ്ഞ പുഞ്ചിരിയോടെ, പ്രിയ സഹോദരി ശുശ്രൂഷിച്ചു. സുവിശേഷ പ്രവർത്തനങ്ങൾക്ക് ഓടിനടക്കുന്ന കർത്തൃദാസന്റെ അഭാവത്തിൽ ഭവനത്തിന്റെയും അനുബന്ധ പ്രവർത്തനങ്ങളുടെയും ഉത്തരവാദിത്വം നിർവഹിച്ചു. ആരോഗ്യവതിയായിരുന്ന വിജി സിസ്റ്റർ 2018 ജൂൺ മാസത്തിൽ ചില ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചു തുടങ്ങി. വൈദ്യപരിശോധനയ്ക്കായി കേരളത്തിൽ ചെന്നപ്പോഴാണ് തനിക്ക് ക്യാൻസർ ആണെന്ന് അറിയുന്നത്.  അപ്പോഴും പാസ്റ്റർ ജോസഫ് ജോയി ശുശ്രൂഷയോടുള്ള ബന്ധത്തിൽ ഇവിടെ തിരക്കിലായിരുന്നു.
എപ്പോഴും ചിരിച്ചും ചിരിപ്പിച്ചും ഓടിനടന്ന പ്രിയ സഹോദരി,  ക്യാൻസറിൻ്റെ  നാലാം സ്റ്റേജിൽ ആണെന്നും, വൈദ്യശാസ്ത്രത്തിന്റെ കണക്കുകൂട്ടലനുസരിച്ച് ഇനിയും ആറു മാസത്തെ ആയുസ്സേ തനിക്ക് ഉണ്ടാകൂ എന്നും ഉളള വിവരം, എല്ലാവരെയും വല്ലാതെ ഭാരപ്പെടുത്തി. തന്റെ ശുശ്രൂഷയുടെ വലങ്കരവും  ജീവിതപങ്കാളിയുമായിരുന്ന, വിജിയുടെ ഈ അവസ്ഥ ജോജു പാസ്റ്ററിനെ മാനസികമായും ശാരീരികമായും തെല്ലൊന്നുമല്ല തളർത്തിയത്. തുടർന്ന് അപ്രതീക്ഷിതമായി 2018 ജൂലൈ 18ന് കൊൽക്കത്തയിൽ വെച്ച് തനിക്കുണ്ടായ ഒരു വീഴ്ചയെ തുടർന്ന് പ്രിയ ദൈവദാസൻ കഴുത്തിനു താഴോട്ട്  പൂർണമായി തളർന്ന് മരണത്തെ മുഖാമുഖം കണ്ടുകൊണ്ട്, ദീർഘ ദിവസങ്ങൾ തള്ളി നീക്കേണ്ടി വന്നു. ആ സമയത്ത് ലോകം മുഴുവനുമുള്ള ദൈവമക്കളുടെ പ്രാർത്ഥനയും കൂട്ടായ്മയുമാണ് ഇവരെ നിലനിർത്തിയത്. അപൂർവ്വമായി മാത്രം സംഭവിക്കുന്ന പ്രത്യേക സാഹചര്യത്തെ, ഈ മിഷനറി കുടുംബം നേരിട്ടത് എല്ലാവരെയും അതിശയിപ്പിക്കുന്ന നിലയിലായിരുന്നു. തീവ്രമായ തീച്ചൂളയുടെ അനുഭവത്തിലും, രണ്ടുപേരും നിരാശയുടെ വാക്കുകൾ ഒന്നും പറയാതെ, പുഞ്ചിരിയോടെ അനേകർക്ക് ആശ്വാസവും പ്രത്യാശയും പകർന്നു നൽകി. ഇന്ന് നാം സോഷ്യൽ മീഡിയകളിൽ കാണുന്ന വിജി സിസ്റ്ററിന്റെ അതിമനോഹരമായ ഗാനങ്ങൾ ഈ പ്രതിസന്ധിയിൽ താൻ പാടിയതാണ്. ലോക്ക്ഡൗണിൽ ലോകം മുഴുവനും നിശ്ചലമായപ്പോഴും, ചലനമില്ലാതെ കിടക്കയിൽ ആയിരുന്ന പാസ്റ്റർ ജോസഫ് ജോയിയുടെ ശബ്ദം ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെ മുഴങ്ങിയത് അനേകർക്ക് ആശ്വാസമായി.
ഉത്തരവാദിത്വങ്ങൾ കൊണ്ട് നേതൃസ്ഥാനത്ത് ഇരുന്നപ്പോഴും, പ്രവർത്തികൊണ്ട് എല്ലാവരെയും സേവിച്ച്, ദൈവ മഹത്വവും, ദൈവരാജ്യ വ്യാപ്തിയും മാത്രം ഇച്ഛിച്ച്, ശുശ്രൂഷ ചെയ്ത ഈ കുടുംബത്തെ പരിചയപ്പെട്ടവരാരും ഒരിക്കലും വിസ്മരിക്കില്ല. സാമ്പത്തിക കാര്യങ്ങളിൽ വിശ്വസ്തനായി, വചനത്തിലും, ഉപദേശത്തിലും മായം ചേർക്കാതെ, ഉപദേശിക്കുന്നത് പോലെ ജീവിച്ചു കാണിക്കുന്ന ജോജു പാസ്റ്ററിനേയും,  പ്രായോഗിക ജീവിതത്തെ അർത്ഥവത്താക്കി, ഹൃദയത്തിൽ സൂക്ഷിക്കേണ്ട രഹസ്യങ്ങൾ പരിജ്ഞാനത്തോടെ കൈകാര്യം ചെയ്ത്, എല്ലാവരെയും സ്നേഹിച്ച വിജി സിസ്റ്ററിനേയും ആധുനിക സുവിശേഷകർ മാതൃകയാക്കേണ്ടതാണ്. എപ്പോഴും ചിരിച്ചും, എല്ലാവരെയും ചിരിപ്പിച്ചും, പരാതികൾ ഒന്നുമില്ലാതെ വിശ്വസ്തതയോടെ വേഗത്തിൽ വേല തീർത്ത പ്രിയ ദൈവദാസി, വേദനകളില്ലാത്ത ലോകത്തിലേക്ക് യാത്രയായി. ആരോടും തുലനം ചെയ്യാൻ കഴിയാത്ത ഒരു മിഷനറിയെയാണ് നമുക്ക് നഷ്ടപ്പെട്ടതെന്ന്, എല്ലാവരെയും ബോധ്യപ്പെടുത്തുന്ന, വ്യത്യസ്തമായ അനുഭവമായിരുന്നു തന്റെ ഭൗതിക ശരീരത്തിന് ലഭിച്ച യാത്രയയപ്പ് പോലും. ഈ മിഷനറി കുടുംബത്തിന്റെ അസാന്നിധ്യത്തിലും, അവരുടെ സമർപ്പണവും മാതൃകയും മാത്രമല്ല, അവർ ജനിപ്പിച്ച ആത്മീയ സന്താനങ്ങളും, കർത്തൃദാസൻ  ബംഗാളിയിലേക്ക് പരിഭാഷപ്പെടുത്തി വിജി സിസ്റ്റർ പാടിയ അനേക ഗാനങ്ങളും, ഇന്നും ബംഗാളിൽ ഞങ്ങളോടൊപ്പം ഉണ്ട്.
പ്രാപ്തിക്കും പ്രാപ്തിക്കുമീതെയും അധ്വാനിച്ച ഈ കുടുംബത്തിൻ്റെ അസാന്നിധ്യം, ഞങ്ങളുടെ മിഷൻ പ്രവർത്തനങ്ങൾക്ക് വലിയ വിടവാണ് ഉണ്ടാക്കിയിരിക്കുന്നത്. ഈ വിടവ് നികത്താൻ കഴിയില്ലെങ്കിലും, സമർപ്പണമുള്ള മിഷനറി കുടുംബങ്ങൾ ബംഗാളിന് ആവശ്യമാണ്. ഇനിയും ഗ്രാമങ്ങൾ യേശുവിൻ്റെ സ്നേഹം അറിയുവാൻ ബാക്കിയായിരിക്കുന്നു. കൊയ്ത്തിനായി വിളഞ്ഞുകിടക്കുന്ന ബംഗാൾ നിങ്ങളെ മാടിവിളിക്കുന്നു. ഇനിയും ആരോഗ്യത്തോടെ ബംഗാളിൽ എത്തി ശുശ്രൂഷിയ്ക്കും എന്ന ദൈവദാസന്റെ പ്രത്യാശയുടെ മുൻപിൽ, ഞങ്ങളും വിശ്വാസത്തോടെ, പ്രാർത്ഥനയോടെ ആയിരിക്കുന്നു. ഇപ്പോഴും ശാരീരിക  ബലഹീനതയിൽ ആയിരിക്കുന്ന പാസ്റ്റർ ജോസഫ് ജോയിയെയും,  മക്കൾ ജറമിയ, ഗ്ലോറിയ എന്നിവരെയും തുടർന്നും ദൈവജനം  ഓർക്കണമേ….. ഉയർപ്പിൻ സുപ്രഭാതത്തിൽ ഞങ്ങളുടെ പ്രിയ സഹോദരിയെ വീണ്ടും കാണാം എന്ന പ്രത്യാശയോടെ….

2047/ Nov.2/3/Pentacostal parents settled in U.S.A inviting proposal for their daughter, 29yrs, Ht: 5’7, born again, baptized and filled with the Holy Spirit.  She is currently doing 3rd year residency in US after completing MD program in USA. Seeking God fearing, Born again, pentacostal, professionally qualified boy’s from U.S.A. Please contact WhatsApp : +1 469-660-7900

2046/ Nov.1/3/ തിരുവനന്തപുരം മെഡിക്കൽ കോളജിൽ നഴ്സായി ജോലി ചെയ്യുന്ന സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവതി. 23, 160 cm , fair, IELTS പഠനം പൂർത്തിയാക്കി. അനുയോജ്യരായ ആത്മീയരായ യുവാക്കളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹാലോചന ക്ഷണിക്കുന്നു. അമേരിക്കയിലോ കാനഡയിലോ ഓസ്ട്രേലിയയിലോ ഉളളവർക്ക് മുൻഗണന
Ph: 97470 14 197, 8595690320

2045 / Nov.1/3/  സുവിശേഷ വേലയോടൊപ്പം ജോലിയും ചെയ്യുന്ന പെന്തെക്കോസ്ത് സുവിശേഷകൻ 39/180 cm/BA, BTh, Dip Missions, BA in Ministry, സുവിശേഷ വേലയിൽ താൽപ്പര്യമുള്ള യുവതികളിൽ നിന്നും വിവാഹ ആലോചന ക്ഷണിക്കുന്നു. ജോലി ഉള്ളവരെയും പരിഗണിക്കും.

Ph & WhatsApp : 9847683343


2044 / Oct 30/1/  Proposals invited for Keralite baptized and spirit filled TPM girl (29,5’3 B/B in US, working as registered nurse) from parents of God fearing and Spirit filled Pentecostal boys.
Please send profile with photograph to bijumjohn16@gmail.com

2044 / Oct 30/1/ നായർ സമുദായത്തിൽ നിന്ന് രക്ഷിക്കപ്പെട്ട പെന്തക്കോസ്ത് യുവതി (29 വയസ്സ്) (Height:157cm) ബി.എസ്സ്.സി നഴ്സ്, ഡൽഹിയിൽ ജോലി. ജോലി ഉള്ള ആത്മീക രായ യുവാക്കളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹാലോചന ക്ഷണിച്ചു കൊള്ളുന്നു.9947183879,7592083879

2043/Oct.29 /1/ Born-again, simple, good-natured B.Sc nurse (34/157cm) working in reputed medical college hospital, independent church, legally divorced a few days after marriage, seeks suitable proposals from India or abroad. 9446759598/8592865055

2042/Oct.28 /3/ Pentecostal parents invites proposal for their son, born again baptized and spirit filled aged 27 years (July/ 1993, 5’7″). He has completed M S (Computer Science) in USA and is working as a Software Engineer at MICROSOFT, Redmond, WA. Seeking proposals from parents of born again, baptized and professionally qualified girls working in USA.
WhatsApp: +91 861 872 1887  Email: kktsam@hotmail.com

2041/Oct.26 /1/ പെന്തക്കൊസ്ത് യുവതി (23) ഉയരം 172 cm വെളുത്ത നിറം Msc Geolgy ക്രിസ്ത്യൻ നാടാർ അനുയോജ്യമായ യുവാക്കളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു.    Ph:9744 1684 24,  9495446508.


2040/Oct.25 /3/ Pentecostal parents invites proposal for their daughter, born again Baptized and spirit filled (25, Feb/1995, 5’3″) MS (Computer Science) in USA and is working a Software engineer at MICROSOFT, Redmond, WA. Seeking proposals from parents of born again, Baptized and professionally qualified boys working in USA.
WhatsApp: +91 861 872 1887
Email: kktsam@hotmail.com


2039/Oct.23 /3/  ഹൈന്ദവ പശ്ചാത്തലത്തിൽനിന്നും [വിശ്വകർമ്മ] വിശ്വാസത്തിലേക്കുവന്ന് തീഷ്ണതയോടെ നിൽക്കുന്ന പെന്തെക്കോസ്തു യുവാവ്. 35/ 175 cm / ഹോമിയോ ഡോക്റ്റർ [ DHMS, MSc Psychology ] അനുയോജ്യമായ പെന്തെക്കോസ്ത് യുവതികളുടെ മാതാപിതാക്കളിൽനിന്നും വിവാഹാലോചന ക്ഷണിക്കുന്നു.
Ph : 9895137460, 8086269743


2036/Oct.20/3/  Pentecostal parents settled in Chennai invites proposal  for their  son 5’9″, DOB 23/08/1990, BE Computer Science, working in Chennai from parents of God fearing, non ornament wearing professional girls.Ph:8754551238


2031/Oct.7/3/Pentecostal parents invite proposals for their son (5’8″,DOB Dec 08 1988, BTech in ECE), working in Abu Dhabi,  from Born again,Baptized,non ornament wearing employed professionals with a commitment for the Lord’s ministry. Nurses please excuse.
Contact: 9446709252/9947816671/04682279300

2029/Oct.6/3/ഈഴവ വിഭാഗത്തിൽ നിന്ന് രക്ഷിക്കപ്പെട്ട് സ്നാനപ്പെട്ട പെന്തെക്കോസ്ത് യുവതി 25, 150 cm BDS കഴിഞ്ഞ് MDS ന് പഠിക്കുന്നു. ആഭരണം ധരിക്കും. അനുയോജ്യരായ, ആത്മീയരായ പെന്തെക്കോസ്ത് യുവാക്കളിൽ നിന്നും വിവാഹ ആലോചന ക്ഷണിക്കുന്നു.
8590782827  email – sb4792669@gmail.com

2028/Oct.6/3/ ഹൈന്ദവ മതത്തിൽ നിന്ന് പെന്തെക്കോസ്ത് വിശ്വാസത്തിലേക്ക് വന്ന റിട്ടയേർഡ് ഗവർമെൻറ് ഓഫീസർമാരായ മാതാപിതാക്കളുടെ മകളും ഗവർമെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ അദ്യാപികയുമായ സ്വതന്ത്ര സഭാംഗമായ യുവതി. 39, 152 cm, weight 77kg, complexion whitish, MA, B.Ed, M.Phil, Ph D അനുയോജ്യമായ സ്വതന്ത്ര സഭാംഗമായ യുവാക്കളിൽനിന്ന് വിവാഹാലോചന ക്ഷണിക്കുന്നു.
Ph: 9400719265

Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

പ്രതിദിന ധ്യാനം | കരങ്ങളിൽ താങ്ങുന്ന ദൈവം |...

കരങ്ങളിൽ താങ്ങുന്ന ദൈവം “യഹോവയുടെ ദൂതൻ തന്റെ ഭക്തൻമാരുടെ ചുറ്റും
feature-top

കല്ലുമല പോത്തൻ പറമ്പിൽ തമാം തോമസ് വർഗീസ്...

കല്ലുമല(മാവേലിക്കര): പോത്തൻ പറമ്പിൽ തമാം (TAMAM) തോമസ് വർഗീസ് (തോമസ്കുട്ടി -78)
feature-top

2028 പി.സി.എൻ.എ.കെ.യ്ക്ക് ഒക്‌ലഹോമ...

വാർത്ത: ഫിന്നി രാജു ഹ്യൂസ്റ്റൺ നാഷണൽ മീഡിയ കോർഡിനേറ്റർ ഒക്‌ലഹോമ ∙ വടക്കേ
feature-top

ഇടപ്പാറ ഇ.യു. ജോർജിൻ്റെ ഭാര്യ അന്നമ്മ (74)...

തൃശൂര്‍: ആൽപ്പാറ ഐപിസി ഹെബ്രോൻ സഭാംഗം ഇടപ്പാറ ഇ.യു. ജോർജിൻ്റെ ഭാര്യ
feature-top

മാനന്തവാടി തൃശ്ശിലേരി കൊടുന്തറയിൽ...

മാനന്തവാടി: തൃശ്ശിലേരി കൊടുന്തറയിൽ പാസ്റ്റർ കെ.ജെ. വർക്കി (72) നിര്യാതനായി
feature-top

പാമ്പാടി സെൻ്റർ പി വൈ പി എ നേത്ര പരിശോധന...

പാമ്പാടി : ഐപിസി പാമ്പാടി സെന്ററിന്റെ യുവജന സംഘടനയായ പിവൈപിഎ യുടെ
feature-top

ഐപിസി മഞ്ചേരി സെന്റർ...

മഞ്ചേരി: ഇന്ത്യൻ പെന്തെക്കോസ്ത് ദൈവസഭ മഞ്ചേരി സെൻ്ററിൻ് 2026-2027 പ്രവർത്തന
feature-top

വാകത്താനം കൊച്ചുകാരോട്ട് പാസ്റ്റർ ടി.ജെ....

കോട്ടയം: ഞാലിയാകുഴി ഐപിസി സഭാംഗം വാകത്താനം കൊച്ചുകാരോട്ട് പാസ്റ്റർ ടി.ജെ.
feature-top

അടുത്ത പിസിനാക് കോൺഫ്രൻസ് 2028 ൽ ഒക്കലഹോമയിൽ...

ചിക്കാഗോ: 2028 ലെ പിസിനാക്ക് കോൺഫ്രൻസിന് ഒക്കലഹോമ ആതിഥ്യമരുളും.2028 ജൂൺ 29 മുതൽ