പാസ്റ്റർ ബി മോനച്ചൻ കായംകുളം.
കഴിഞ്ഞദിവസം നിത്യതയിൽ ചേർക്കപ്പെട്ട പാസ്റ്റർ വി
എ തമ്പിച്ചായൻ ന്യൂ ഇന്ത്യ ദൈവസഭ പ്രസിഡണ്ടും അനുഗ്രഹീത സുവിശേഷ പ്രഭാഷകനുമായിരുന്ന അദ്ദേഹത്തെ സ്മരിക്കുമ്പോൾ അദ്ദേഹത്തോട് അധികം അടുത്ത ഇടപെടുവാൻ എനിക്ക് കഴിഞ്ഞിട്ടില്ല എന്ന ഒരു സങ്കടം ഉണ്ട്. ചില വർഷങ്ങൾക്കു മുമ്പ് ചിങ്ങവനം ഏറിയായിൽ അദ്ദേഹത്തിൻ്റെ സഭയുടെ ചില കൺവെൻഷനുകളിൽ പ്രസംഗിക്കുവാൻ ചെന്നപ്പോൾ ഒന്നിച്ച് ഇരുന്നത് ഓർമ്മയുണ്ട്. അതുപോലെതന്നെ ചേർത്തല കടൽത്തീരത്ത് നടത്തിയ ഒരു വലിയ കൺവെൻഷനിൽ അദ്ദേഹത്തിൻ്റെ സഹധർമ്മിണി മറിയമ്മാമ്മയാന്റിയും മക്കളും ഒന്നിച്ച് ദൈവവചനം പ്രസംഗിച്ചതും ഓർക്കുന്നു.
കോവിഡ് കാലഘട്ടത്തിൽ കേരളത്തിലെ പ്രമുഖ പത്രങ്ങളിലൂടെ ലക്ഷക്കണക്കിന് രൂപ മുടക്കി അദ്ദേഹം നടത്തിയ സുവിശേഷം പ്രഘോഷണം എന്നെ ആകർഷിച്ചു. അതുപോലെ ചിലത് ചെയ്യണമെന്ന് എനിക്കും തോന്നി അദ്ദേഹത്തിന്റെ ഉള്ളിലെ സുവിശേഷ തിഷ്ണതയും അടങ്ങാത്ത സുവിശേഷ ദാഹവും ആത്മാഭാരവും വെളിപ്പെടുത്തുന്നതാണ് ഈ പ്രവർത്തികൾ. അതിനായി മുടക്കുന്ന പണം നഷ്ടമല്ല എന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു.
അദ്ദേഹത്തിന്റെ നിര്യാണ വേളയിൽ ഞാൻ ഈ കുറിപ്പ് എഴുതുവാൻ കാരണമായ വസ്തുത പറയട്ടെ:
ഈ കഴിഞ്ഞ ജൂലൈ ഏഴാം തീയതി കുമ്പനാട് നോയൽ ഓഡിറ്റോറിയത്തിൽ എൻ്റെ സ്നേഹിതൻ പാസ്റ്റർ ജേക്കബിന്റെ (ഷാർജ )മകൾ ഡോക്ടർ ഹെലൻ ജേക്കപ്പും റാന്നി ന്യൂ ഇന്ത്യ സഭാംഗം സഹോദരൻ ജസ്റ്റിനും തമ്മിലുള്ള വിശുദ്ധ വിവാഹം പ്രിയപ്പെട്ട വി എ തമ്പിച്ചായനായിരുന്നു നടത്തിയത്. വധുവിന്റെ സഭയുടെ പാസ്റ്റർ എന്ന നിലയിൽ പ്രധാന വചന ശുശ്രൂഷ ഞാനും പാസ്റ്റർ പ്രിൻസ് റാന്നിയുമാണ് നിർവഹിച്ചത്.
പ്രിയപ്പെട്ട തമ്പിച്ചായൻ വിവാഹ ശുശ്രൂഷയ്ക്കായി എഴുന്നേൽക്കും മുമ്പ് തൊട്ടടുത്തിരുന്ന എന്റെ വലതുകാരം കോർത്തുപിടിച്ച് തന്റെ നെഞ്ചോട് ചേർത്തുവച്ചു. തുടർന്നുള്ള ശുശ്രൂഷയ്ക്കായി പ്രാർത്ഥിപ്പാൻ ആ സ്റ്റേജിൽ ഇരുന്ന് എന്നോട് ആവശ്യപ്പെട്ടു. പെട്ടെന്നുള്ള പ്രതികരണത്തിൽ ഒന്ന് ചഞ്ചലിച്ചു എങ്കിലും ഞാൻ അദ്ദേഹത്തിനായി പ്രാർത്ഥിച്ചു. പ്രായാധിക്യത്തിന്റെ ക്ഷീണതകൾ മറന്ന് വിവാഹത്തെ സംബന്ധിച്ച കർശനമായ ദൈവ വ്യവസ്ഥകൾ പറഞ്ഞ് അദ്ദേഹം ശുശ്രൂഷിച്ചു. ശുശ്രൂഷ അവസാനിക്കും വരെ ഞാനും അദ്ദേഹത്തിനായി പ്രാർത്ഥിച്ചു കൊണ്ടിരുന്നു.
എന്നെ അതിശയിപ്പിച്ച വസ്തുത ഒരു പ്രസ്ഥാനത്തിന്റെ ജനറൽ പ്രസിഡണ്ടായി ദീർഘവർഷം സേവനമനുഷ്ഠിച്ച പെന്തെക്കോസത് സമൂഹം ആദരിക്കുന്ന ഈ ദൈവദാസൻ എന്നെക്കൊണ്ട് അദ്ദേഹത്തിനായി പ്രാർത്ഥിപ്പിച്ചതാണ് . അനേക പെന്തെക്കോസ്ത് നേതാക്കളുമായി ഞാൻ ഇടപെട്ടിട്ടുണ്ടെങ്കിലും ഈ താഴ്മയും വിനയവും മറ്റുള്ളവരെ അംഗീകരിക്കാനുള്ള മനസ്സും വിശേഷിച്ച് ശിശ്രുഷ ഉള്ളവരെ തിരിച്ചറിയുവാനുള്ള കൃപയും ഞാൻ മറ്റു അധികമാരിലും വിശേഷിച്ച് നേതാക്കന്മാരിൽ കണ്ടിട്ടില്ല.
പിറ്റേ ഞായറാഴ്ച എന്റെ സഭയിലും ആരാധനയിലും 98 വയസ്സുള്ള ഐപിസിയുടെ ഏറ്റവും സീനിയർ മിനിസ്റ്റർ പാസ്റ്റർ എ.വി വർഗീസ് അവർകളെ ആദരിക്കുന്ന മറ്റൊരു ചടങ്ങിലും ഞാൻ ഈ സംഭവം പറയുകയുണ്ടായി .
ആത്മഭാരവും വചന പരിജ്ഞാനവും ആത്മനിറവും അടുത്ത തലമുറയെ വളർത്താനും അംഗീകരിപ്പാനു മനസ്സു മുള്ള മുൻനിര നേതാക്കൾ മാറ്റപ്പെടുന്നത് പെന്തക്കോസ് സഭയ്ക്ക് നഷ്ടമാണ്.
ഇവർക്കൊക്കെ പകരം ഇനിയും ആർ എന്നത് ചോദ്യചിഹ്നമാണ്
ഈ പ്രസ്ഥാനത്തിൽ ഉൾപ്പെടെയുള്ള പെന്തെക്കോസ് സംഘടനകളെ നയിപ്പാൻ ദൈവം ഇനിയും അഭിക്ഷക്തൻമാരെ എഴുന്നേൽപ്പിക്കട്ടെ. ദുഃഖത്തിൽ ആയിരിക്കുന്ന തമ്പിച്ചായന്റെ സഹധർമ്മിണി മക്കൾ കുടുംബാംഗങ്ങൾ സഭാംഗങ്ങൾ എല്ലാവരെയും കർത്താവേ ആശ്വസിപ്പിക്കട്ടെ നിത്യതയുടെ തീരത്ത് ഒന്നിച്ചു കാണാമെന്ന് പ്രത്യാശയോടെ വിട.
ജോയിൻ ചെയ്യുവാൻ ഇവിടെ ക്ലിക് ചെയ്യുക

ഹാലേലൂയ്യാ പത്രത്തിൻ്റെ വരിക്കാരാകുക. ഒരു വർഷത്തേക്ക് 200 രൂപ. രണ്ടുവർഷത്തെ വരിസംഖ്യ (Rs 400) ഒന്നിച്ചു അടക്കുന്നവർക്കു മനോഹരമായ ഒരു പുസ്തകം സൗജന്യമായി ലഭിക്കും. പുസ്തകം വീട്ടിൽ എത്തിക്കുമ്പോൾ വരിസംഖ്യ അടച്ചാൽ മതി. താൽപ്പര്യമുള്ളവർ നിങ്ങളുടെ പൂർണ്ണ വിലാസം പിൻകോഡ് ഫോൺ നമ്പർ എന്നിവ for Hallelujah എന്ന സന്ദേശത്തോടെ 974 429 4144 എന്ന നമ്പറിലേക് WhatsAap ചെയ്യുക.
വീട്ടുജോലികൾ ചെയ്യാൻ സഹോദരിയെ ആവശ്യമുണ്ട്.
തിരുവനന്തപുരത്ത് ക്രിസ്തീയ ഭവനത്തിൽ താമസിച്ച് വീട്ടുജോലികൾ ഉത്തരവാദിത്വമായി ചെയ്യാൻ കഴിയുന്ന സഹോദരിയെ ആവശ്യമുണ്ട്.
ഫോൺ :9447111289
ഹാലേലൂയ്യാ പത്രത്തിലും ഓൺലൈനിലും ചുരുങ്ങിയ ചിലവിൽ പരസ്യങ്ങൾ ചെയ്യുവാൻ
വിളിക്കുക / WhatsApp ചെയ്യുക
+91 9349500155 /6282936289