നിങ്ങളുടെ നിക്ഷേപം എവിടെയാണ് ?
         ലോകസ്നേഹവും ധനമോഹവും ജീവിതത്തിൻ്റെ ശത്രുക്കളാണ്. ഈശ്വര ഭക്തിയോടെയുള്ള ജീവിത സംസ്കാരത്തെപ്പറ്റി ഉപദേശം നൽകുമ്പോൾ വിശുദ്ധ പൗലൊസ് ധന മോഹത്തിൻ്റെ അപകടം വ്യക്തമാക്കുന്നുണ്ട്. “ഉൺമാനും ഉടുപ്പാനും ഉണ്ടെങ്കിൽ മതി എന്നു നാം വിചാരിക്ക. ധനികന്മാരാകുവാൻ ആഗ്രഹിക്കുന്നവർ പരീക്ഷയിലും കണിയിലും കുടുങ്ങുകയും മനുഷ്യർ സംഹാരനാശങ്ങളിൽ കുടുങ്ങിപ്പോകുവാൻ ഇടവരുന്ന മൗഢ്യവും ദോഷകരവുമായ പല മോഹങ്ങൾക്കും ഇരയായിത്തീരുകയും ചെയ്യുന്നു. ദ്രവ്യാഗ്രഹം സകലവിധ ദോഷത്തിനും മൂലമല്ലോ. ഇതു ചിലർ കാംക്ഷിച്ചിട്ട് വിശ്വാസം വിട്ടുഴന്നു ബഹുദുഃഖങ്ങൾക്ക് അധീനരായിത്തീർന്നിരിക്കുന്നു”
(1 തിമൊ.4: 8,9,10 ).
        ലോകത്തിലെ സകല ദുരന്തങ്ങൾക്കും പിന്നിൽ ദ്രവ്യാഗ്രഹം പ്രധാനമാണെന്നു കാണാം.
“ധനമെന്നുള്ളതു മോഹിക്കുമ്പോൾ വിനയമൊരുത്തനുമില്ലിഹ നൂനം
തനയൻ ജനകനെ വഞ്ചന ചെയ്യും ജനകൻ തനയനെ വധവും കൂട്ടും അനുജൻ ജ്യേഷ്ഠനെ വെട്ടിക്കൊല്ലും മനുജന്മാരുടെ മാർഗ്ഗമിതെല്ലാം
കനകം മൂലം കാമിനി മൂലം
 കലഹം പലവിധമുലകിൽ സുലഭം” എന്ന് കുഞ്ചൻ നമ്പ്യാർ (1705 – 1770) കിരാതം തുള്ളൽ കഥയിൽഎഴുതിയത് വർത്തമാനകാലത്ത് ആവർത്തിക്കുന്ന സംഭവങ്ങൾ തന്നെയാണ്.
      ഒരിക്കൽ ഒരു വലിയ ധനികനെ ഗുരുനാനാക്ക് കണ്ടുമുട്ടിയ കഥ ഇങ്ങനെയാണ്. പണംകൊണ്ട് എന്തും സാധിക്കാമെന്ന അഹന്തയോടെ ജീവിച്ച ഈ ധനികൻ്റെ ഗ്രാമത്തിൽ ഗുരുനാനാക്ക് എത്തി. തൻ്റെ ഭവനത്തിൽ വന്നു ഭക്ഷണം കഴിക്കണമെന്ന് ധനികൻ ഗുരുനാനാക്കിനോട് അഭ്യർത്ഥിച്ചു. ഗുരു സമ്മതിച്ചു. ഭക്ഷണത്തിനിരിക്കുമ്പോൾ ധനികൻ പറഞ്ഞു, ”ഞാനാണ് ഈ ഗ്രാമത്തിലെ ഏറ്റവും വലിയ പണക്കാരൻ. ഗുരുവിന് എന്തു വേണമെങ്കിലും ചെയ്തു തരാം. ഞാൻ എന്താണ് ചെയ്യേണ്ടത് എന്നു പറഞ്ഞാൽ മതി. എന്തു ചെലവു വന്നാലും പ്രശ്നമില്ല, ഞാൻ ചെയ്തു തരാം.” അല്പനേരം ചിന്തിച്ചതിനുശേഷം ഗുരുനാനാക്ക് തൻ്റെ ഉടുപ്പിൻ്റെ കീശയിൽ നിന്ന് ഒരു പഴയ സൂചി എടുത്ത് ധനികൻ്റെ കൈയിൽ കൊടുത്തിട്ട് പറഞ്ഞു,
 ” താങ്കൾ വളരെ നിർബന്ധിക്കുന്നതു കൊണ്ട് ഞാൻ ആവശ്യപ്പെടുകയാണ്. എനിക്ക് താങ്കൾ ചെയ്യേണ്ട സഹായം ഇതാണ്. ഈ സൂചി സൂക്ഷിച്ചുവയ്ക്കണം. നാം രണ്ടുപേരും മരിച്ചു കഴിഞ്ഞ് മറ്റൊരു ലോകത്തുവെച്ച് കണ്ടുമുട്ടുമ്പോൾ ഈ സൂചി കൊണ്ടുവന്ന് എനിക്ക് തരണം.” ഇതുകേട്ട് ധനികൻ ആശ്ചര്യപ്പെട്ടു പറഞ്ഞു, “അതെങ്ങനെയാണ് സാധ്യമാവുക? ഞാൻ മരിക്കുമ്പോൾ ഈ സൂചി മറ്റൊരു ലോകത്തേക്ക് എങ്ങനെ കൊണ്ടുപോകാനാവും?”
അപ്പോൾ ഗുരുനാനാക്ക് പറഞ്ഞു,
” ഈ സൂചിപോലുള്ള ചെറിയ സാധനം പോലും ഈ ലോകം വിട്ടുപോകുമ്പോൾ നമുക്ക് കൊണ്ടുപോകാൻ ആവില്ലെങ്കിൽ നിങ്ങളുടെ സമ്പാദ്യങ്ങൾ എങ്ങനെ കൊണ്ടുപോകും?” ഇതുകേട്ട് ധനികൻ ചിന്തയിലാണ്ടു. ഗുരു തുടർന്നു, ” നമ്മുടെ നന്മപ്രവൃത്തികൾ മാത്രമേ അവസാനം വരെ നമ്മുടെകൂടെ ഉണ്ടാവുകയുള്ളൂ. മനുഷ്യർക്ക് ഉപകാരപ്രദമായി നമ്മുടെ സമ്പത്ത് ചെലവഴിക്കണം. അങ്ങനെ ചെയ്യുന്നില്ലെങ്കിൽ പണം ഉള്ളതുകൊണ്ട് ഒരു പ്രയോജനവുമില്ല.” ധനികന് തൻ്റെ തെറ്റു മനസ്സിലായി. അവൻ്റെ അഹന്തയും അത്യാഗ്രഹവും അവസാനിച്ചു.
       ധനം അതിൽത്തന്നെ ദോഷം എന്ന് വിശുദ്ധ ബൈബിൾ പഠിപ്പിക്കുന്നില്ല. ധനമോഹവും ധനത്തോടുള്ള സമീപനവുമാണ് ഗുണവും ദോഷവും നിർണയിക്കുന്നത്. നിങ്ങൾക്ക് ദൈവത്തെയും മാമോനെയും ഒരുപോലെ സേവിക്കുവാൻ കഴിയുകയില്ല എന്നാണ് ക്രിസ്തു പറഞ്ഞത്. ധനം ദൈവം ആകുന്ന അവസ്ഥയാണ് അപകടകരം. “ധർമ്മം തന്നെയാണ് പരമമായ ദൈവം. ധർമ്മം തന്നെയാണ് മഹത്തായ ധനം” എന്നാണ് ശ്രീനാരായണഗുരു പഠിപ്പിച്ചത്. “സമ്പാദ്യവർധനയല്ല നൽകപ്പെട്ട സമ്പാദ്യത്തിൽ ഐശ്വര്യം നേടാനാണ് പ്രാർത്ഥിക്കേണ്ടത് ” എന്ന് മുഹമ്മദ് നബി പറഞ്ഞിട്ടുണ്ട്. “ധനികൻ ദരിദ്രരുടെ ട്രസ്റ്റികളായിരിക്കണം” എന്നാണ് ഗാന്ധിജിയുടെ വാക്കുകൾ.
        കർത്താവായ യേശുക്രിസ്തു ഗിരി പ്രഭാഷണത്തിൽ ധനം സ്വരൂപിക്കുന്നതിനെപ്പറ്റി പറഞ്ഞിട്ടുള്ളത് ഇങ്ങനെയാണ്, “പുഴുവും തുരുമ്പും കെടുക്കയും കള്ളന്മാർ തുരന്നു മോഷ്ടിക്കയും ചെയ്യുന്ന ഈ ഭൂമിയിൽ നിങ്ങൾ നിക്ഷേപം സ്വരൂപിക്കരുത്. പുഴുവും തുരുമ്പും കെടുക്കാതെയും കള്ളന്മാർ തുരന്ന് മോഷ്ടിക്കാതെയുമിരിക്കുന്ന സ്വർഗ്ഗത്തിൽ നിങ്ങളുടെ നിക്ഷേപം സ്വരൂപിച്ചുകൊൾവിൻ ” ( മത്തായി 6: 19, 20). വിശുദ്ധ പൗലൊസ് ഇങ്ങനെ എഴുതുന്നു, “ഈ ലോകത്തിലെ ധനവാൻ മാരോട് ഉന്നതഭാവം കൂടാതെ ഇരിപ്പാനും നിശ്ചയമില്ലാത്ത ധനത്തിലല്ല, നമുക്കു സകലവും ധാരാളമായി അനുഭവിപ്പാൻ തരുന്ന ദൈവത്തിൽ ആശവെപ്പാനും നന്മ ചെയ് വാനും സൽപ്രവൃത്തികളിൽ സമ്പന്നരായി ദാനശീലരും ഔദാര്യമുള്ളവരുമായി സാക്ഷാലുള്ള ജീവനെ പിടിച്ചുകൊള്ളേണ്ടതിന്നു
വരുംകാലത്തേക്കു നല്ലോരു അടിസ്ഥാനം നിക്ഷേപിച്ചു കൊള്ളാനും
ആജ്ഞാപിക്ക ” (1തിമൊ 6:17,18,19 ). “പണമില്ലാതെ പണത്തെ സ്നേഹിക്കുവാനും പണം ഉണ്ടായിട്ട് അതിനെ സ്നേഹിക്കാതിരിക്കുവാനും കഴിയും” എന്ന് ജെ.സി.റൈൽ എന്ന വേദപണ്ഡിതൻ പറഞ്ഞത് ശ്രദ്ധേയമാണ്. നാം ധനത്തെ സ്നേഹിക്കുന്നവരോ, സ്വർഗ്ഗത്തിൽ നിക്ഷേപം ഉള്ളവരോ ?

പാസ്റ്ററെ ആവശ്യമുണ്ട്
Bethel Church തൃശൂരിലേക്ക് ദൈവദാസനെ ആവശ്യമുണ്ട്

അടിസ്ഥാന യോഗ്യതകൾ :
– രക്ഷിക്കപ്പെട്ട് , സ്നാനപ്പെട്ട് , പരിശുദ്ധാത്മാഭിഷേകം പ്രാപിച്ച് ക്രിസ്തുവിനായ് ജീവിക്കുന്നയാൾ
– അംഗീകൃത Bible Seminary – ൽ നിന്നും Theology  ബിരുദം
– പരിശുദ്ധാത്മാവിൻ്റെ പ്രവൃത്തിയിൽ ഉള്ള വിശ്വാസം
– 3 വർഷമെങ്കിലും പ്രവൃത്തി പരിചയമുള്ള പെന്തകോസ്ത് ദൈവദാസൻ

വിശദ വിവരങ്ങൾക്ക്
Call 9562018072


വീടോ, സ്ഥലമോ ആവശ്യമുണ്ട്

സുവിശേഷ പ്രവർത്തകനും കുടുംബത്തിനും പത്തനംതിട്ട ജില്ലയിലോ കോട്ടയം ജില്ലയിലൊ കുറഞ്ഞ വിലയിൽ വീടോ, സ്ഥലമോ ആവശ്യമുണ്ട്.

8855984723


തിരുവനന്തപുരത്ത് വീടും സ്ഥലവും വിൽപ്പനക്ക്

തിരുവനന്തപുരം കേശവദാസപുരത്തിനടുത്ത് മുട്ടടയിൽ 63 സെൻറ് സ്ഥലവും ഇരുനില വീടുംവിൽപ്പാനുണ്ട് ബന്ധപ്പെടുക (പ്രതീക്ഷിക്കുന്ന വില 5 കോടി രൂപ)
PH : 8848067745


 


വില 400 രൂപ  ഇപ്പോൾ 350 രൂപക്ക് ലഭിക്കുന്നു.(പോസ്റ്റജ് ഉൾപ്പെടെ)
താൽപ്പര്യമുള്ളവർ ഇവിടെ ക്ലിക് ചെയ്ത് നിങ്ങളുടെ പൂർണ വിലാസം മെസേജ് ആയി അയക്കുക. പുസ്തകം VPP ആയി അയച്ചുതരും.  (മുൻകൂട്ടി ബുക്ക് ചെയ്തിട്ടുള്ളവർ വീണ്ടും അഡ്രസ് അയക്കേണ്ടതില്ല.)

  ഹാലേലൂയ്യാ പത്രത്തിൻ്റെ വരിക്കാരാകുക.  ഒരു വർഷത്തേക്ക് 200 രൂപ. രണ്ടുവർഷത്തെ വരിസംഖ്യ (Rs 400) ഒന്നിച്ചു അടക്കുന്നവർക്കു മനോഹരമായ ഒരു പുസ്തകം സൗജന്യമായി ലഭിക്കും. പുസ്തകം വീട്ടിൽ എത്തിക്കുമ്പോൾ വരിസംഖ്യ അടച്ചാൽ മതി. താൽപ്പര്യമുള്ളവർ നിങ്ങളുടെ പൂർണ്ണ വിലാസം പിൻകോഡ് ഫോൺ നമ്പർ എന്നിവ for Hallelujah എന്ന സന്ദേശത്തോടെ 974 429 4144 എന്ന നമ്പറിലേക് WhatsAap ചെയ്യുക.


ഹാലേലൂയ്യാ പത്രത്തിലും ഓൺലൈൻ വിഭാഗമായ hvartha.com -ലും ചുരുങ്ങിയ ചിലവിൽ  പരസ്യങ്ങൾ ചെയ്യുവാൻ വിളിക്കുക / WhatsApp ചെയ്യുക +91 9349500155


2412/Apr-20/ 1/ പെന്തക്കോസ്ത് യുവാവ്  34/165 cm, ഗൾഫിൽ ജോലി ഉണ്ടായിരുന്നു. ഇപ്പോൾ നാട്ടിൽ ജോലി ചെയ്യുന്നു. കൊല്ലം ജില്ല. വിവാഹ മോചിതൻ. ബാധ്യതകൾ ഇല്ല. അനുയോജ്യമായ വിവാഹാലോചനകൾ ക്ഷണിച്ചുകൊള്ളുന്നു.

6235487987
7736040781

2411/Apr-20/ 1/ ഹിന്ദു- പുലയ സമുദായത്തിൽനിന്നും വിശ്വാസത്തിൽ വന്ന യുവതി, 43/160cm, Dob:25/5/1979, ദുബായിൽ ഹോം നേഴ്സ് ആയി ജോലി ചെയ്യുന്നു. വിവാഹമോചിത. ബാധ്യതകൾ ഇല്ല. സ്വന്തമായി വീട് ഉണ്ട്. അനുയോജ്യമായ വിവാഹാലോചനകൾ ക്ഷണിച്ചുകൊള്ളുന്നു.

9562593099
9526071880

2410/Apr-19/ 3/  25 വർഷങ്ങൾക്ക് മുൻപ് ഈഴവ സമുദായത്തിൽ നിന്ന് ക്രിസ്തീയ വിശ്വാസത്തിലേക്ക് വരികയും ഇന്ത്യാ പെന്തെക്കോസ്ത്  സഭയിൽ ദൈവത്തെ ആരാധിച്ചു ആത്മീയ ജീവിതം നയിക്കുന്നതുമായ മാതാപിതാക്കളുടെ മകൻ 32,160 cm, ദുബായിയിൽ സെയിൽസ് എക്സിക്യൂട്ടീവ് ആയി ജോലി ചെയ്യുന്നു, ഇപ്പോൾ നാട്ടിൽ വന്നിട്ടുണ്ട്. അനുയോജ്യരും ആത്മീയരുമായ പെന്തെക്കോസ്ത് പെൺകുട്ടികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചനകൾ ക്ഷണിക്കുന്നു.

97448 49362, 79023 22602

2409/Apr- 12/ 1/  സിറിയൻ ക്രിസ്ത്യൻ യുവാവ് (46) ഗൾഫ് റിട്ടേൺ, നാട്ടിൽ ഇപ്പോൾ സുവിശേഷ വേല ചെയ്യുന്നു. സാമ്പത്തിക ഭദ്രതയുള്ള കുടുംബം  പുനർവിവാഹിതരെയും പരിഗണിക്കും   
PH 9847306060/ 9778499653

2408/Apr- 10/ 3/ കുവൈറ്റിൽ ജോലിയുള്ള പെന്തെക്കോസ്ത് യുവാവ് 29, 172 cm, BSc Physics, MCA, ഇപ്പോൾ സോഫ്റ്റ് വെയർ എഞ്ചിനിയറായി (Cyber security engineer) ജോലി ചെയ്യുന്നു. യൂറോപ്പിലേക്ക് പോകുവാൻ തയ്യാറെടുക്കുന്നു. മെഡിക്കൽ പ്രൊഫഷനിലുള്ള ആത്മീയരായ, ആഭരണം ധരിക്കാത്ത, പെന്തെക്കോസ്ത് യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു.

+965 98930809 (Watzapp), +91 9074149286

2404/Mar – 27/ 3/ സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസത് യുവാവ് 47 വയസ്, വിവാഹമോചിതൻ, യു.എ.ഇ.യിൽ ജോലി ചെയ്യുന്നു. അനുയോജ്യമായ വിവാഹ ആലോചന ക്ഷണിക്കുന്നു. വിദേശത്തുള്ളവർക്ക് മുൻഗണന

00 91 96454 91148
+971 0563453457

2402/Mar – 26/ 3/ കോട്ടയം സ്വദേശിയായ സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ്. TPM, 28, 165 cm, MBA, മിഡിൽ ക്ലാസ് ഫാമിലി, അനുയോജ്യമായ ആത്മീയരായ, ഉന്നത വിദ്യാഭ്യാസമുള്ള യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു.

PH:  9847665654 (whatsApp)

2398/Mar – 23/ 3/ ചേരമർ പെന്തെകോസ്ത് യുവതി, 48 വയസ്സ്, BSC, HDC, പ്രൈവറ്റ് സ്ഥാപനത്തിൽ ജോലി. അനുയോജ്യമായ വിവാഹലോചനകൾ ക്ഷണിച്ചു കൊള്ളുന്നു.

PH: 7736102564(whatsap)


 

Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

എറണാകുളം ഹെബ്രോണിൽ ബൈബിൾ...

എറണാകുളം: ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭ ഹെബ്രോൺ സഭയുടെ അഭിമുഖ്യത്തിൽ
feature-top

അടൂർ വെസ്റ്റ് സെന്റർ പിവൈപിഎ യ്ക്ക് പുതിയ...

അടൂർ: പിവൈപിഎ അടൂർ വെസ്റ്റ് സെന്ററിന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
feature-top

നിലമ്പൂർ ചുങ്കത്തറ പുതുശേരിയത്ത് സജി...

നിലമ്പൂർ : ചുങ്കത്തറ പുതുശേരിയത്ത് സജി ജേക്കബ് (61) നിര്യാതനായി. സംസ്കാരം
feature-top

ഐപിസി ഡബ്ലിനും ട്രാൻസ്ഫോർമർസ് ടീമും...

ഡബ്ലിൻ : ഐപിസി ഡബ്ലിനും ട്രാൻസ്ഫോർമർസ് ടീമും ഒരുക്കുന്ന
feature-top

യുദ്ധത്തിൽ പങ്കാളിയാകാനില്ല, ഹോർമുസ്...

ലണ്ടൻ : ഇറാനെതിരെ യു.എസും ഇസ്രയേലും നടത്തുന്ന യുദ്ധത്തിൽ
feature-top

യു.പി.എഫ് – യു.എ.ഇ കൺവെൻഷൻ “റീമാ-2026” ഏപ്രിൽ...

ഷാർജ: യു. പി.എഫ്- യു.എ.ഇ വാർഷിക കൺവെൻഷൻ “റീമാ-2026” ഏപ്രിൽ 27 മുതൽ 29 വരെ
feature-top

പാസ്റ്റർ ടി. പി. ജോസ് (63)...

കുന്നംകുളം: ഇന്ത്യൻ ക്രിസ്ത്യൻ ചർച്ച് ശുശ്രൂഷകൻ പാസ്റ്റർ ടി.പി. ജോസ് (63)
feature-top

രാഷ്ട്രീയ അനിശ്ചിതത്വം: ഇറാനിൽ ഭരണം...

ഇ​റാ​നി​ൽ ഭ​ര​ണ​കൂ​ട​വും സൈ​ന്യ​വും നേ​ർ​ക്കു​നേ​ർ; പ്ര​സി​ഡ​ന്‍റി​നെ
feature-top

പ്രതിദിന ധ്യാനം |കാഴ്ചയും അനുധാവനവും |ബിജോ...

കാഴ്ചയും അനുധാവനവും “യേശു മനസ്സലിഞ്ഞ് അവരുടെ കണ്ണു തൊട്ടു ഉടനെ അവർ