ഞാൻ ഇവിടുത്തുകാരനല്ല…! 
         മരണാസന്നനായി കിടക്കുന്ന നീഗ്രോ ബാലകനെ ഒരു മിഷണറി സന്ദർശിച്ചു. ബാലകൻ്റെ ക്രിസ്തുവിലുള്ള വിശ്വാസവും പ്രത്യാശയും കണ്ട് അയാൾ അതിയായി സന്തോഷിച്ചു. യേശുവിനോടൊപ്പം ജീവിക്കുവാനുള്ള ആഗ്രഹം അവനിൽ പ്രതിഫലിച്ചിരുന്നു. “ഞാൻ വളരെ വേഗം സ്വർഗ്ഗത്തിലേക്കു പോകും, ഞാൻ യേശുവിനെ കാണും, ഞാൻ എല്ലാനാളും യേശുവിനോടൊപ്പം ആയിരിക്കും. ” അവൻ പറഞ്ഞു.
“പക്ഷേ, യേശു സ്വർഗ്ഗത്തിൽ നിന്ന് പോകുകയാണെങ്കിൽ നീ എന്തുചെയ്യും? മിഷണറി ചോദിച്ചു.
“ഞാനവനെ അനുഗമിക്കും.”
“ഒരുപക്ഷേ, യേശു നരകത്തിലേക്കാണ് പോകുന്നതെങ്കിൽ നീ എന്തുചെയ്യും?” മിഷണറിയുടെ ചോദ്യത്തിന് ബാലകൻ ഇങ്ങനെ മറുപടി പറഞ്ഞു: ” സാറേ, യേശു ഉള്ള ഇടം നരകമല്ല. യേശുവിൻ്റെ സാന്നിധ്യം അല്ലേ ഒരു സ്ഥലം സ്വർഗ്ഗം ആക്കുന്നത്?”
         ക്രിസ്തു വിശ്വാസികൾ ക്രിസ്തുവിൻ്റെ രണ്ടാം
വരവിനുവേണ്ടിയും സ്വർഗ്ഗത്തിനുവേണ്ടിയും കാത്തിരിക്കുന്നവരാണ്. തേജസ്സണിയുന്ന പുതുശരീരത്തോടെ യേശുവോടൊപ്പം ഒരു പുതിയ ലോകത്തിലേക്ക് പ്രവേശിക്കുന്നതിൻ്റെ പ്രത്യാശയാണത്. ഒരു ലോകത്തുനിന്ന് മറ്റൊരു ലോകത്ത് ജീവിക്കുവാൻ ആകാംക്ഷയോടെ ഇരിക്കുന്നവർക്ക് വലിയ ഒരുക്കം ആവശ്യമാണ്. “നിങ്ങൾ സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നതിനുമുമ്പ് സ്വർഗ്ഗം നിങ്ങളുടെ ഹൃദയത്തിൽ ഉണ്ടായിരിക്കണം” എന്നാണ് വേദ പണ്ഡിതനായ ജോർജ് സ്വിന്നോക്ക് പറഞ്ഞിട്ടുള്ളത്. നമുക്കു സ്വർഗ്ഗം പണിയുന്നത് നാം തന്നെ എന്ന് ഉള്ളൂർ എഴുതിയിട്ടുണ്ട്. നാം ചെന്നെത്താൻ ഉള്ള ലോകത്തിനു വേണ്ടിയുള്ള പണി നാം ഇപ്പോൾത്തന്നെ ആരംഭിക്കണമെന്നർത്ഥം.
        ചില വർഷങ്ങൾക്കു മുമ്പ് ആഫ്രിക്കയിൽ സൈനിക സേവനത്തിനു പോയ ഒരു ബ്രിട്ടീഷ് സൈനികന് ഏറെക്കാലം അവിടെ വനത്തിൽ താമസിക്കേണ്ടിവന്നു. ഒരിക്കൽ ഒരു ബ്രിട്ടീഷ് സ്നേഹിതൻ സൈനികനെ സന്ദർശിച്ചു. വനത്തിനു നടുവിലുള്ള അദ്ദേഹത്തിൻ്റെ ചെറിയ കുടിലിൽ പ്രവേശിച്ച അയാൾ ആശ്ചര്യപ്പെട്ടുപോയി. കുടിലിനുള്ളിൽ വിരിച്ച് ഒരുക്കിയ മേശ. മേശപ്പുറത്ത് മുന്തിയതരം പാത്രങ്ങൾ, ഗ്ലാസ്, സ്പൂൺ, ഫോർക്ക് എന്നിവ ഇംഗ്ലണ്ടിൽ ഭക്ഷണമേശ ഒരുക്കുമ്പോൾ ചെയ്യുംപോലെ ക്രമപ്പെടുത്തി വച്ചിരിക്കുന്നു. അതിനുമുന്നിൽ ഭക്ഷണം കഴിക്കാൻ എന്ന വിധം അയാൾ ഇരിക്കുകയാണ്.
“നിനക്കെന്താ ഭ്രാന്ത് ഉണ്ടോ, ഈ വനത്തിനുള്ളിൽ ഇങ്ങനെയൊക്കെ കാണിക്കാൻ?” സ്നേഹിതൻ ചോദിച്ചു. ഉടൻ സൈനികൻ പറഞ്ഞു: ”ആഴ്ചയിലൊരിക്കൽ ഞാനെൻ്റെ പെട്ടിയിൽ നിന്ന് ഈ പാത്രങ്ങളും സ്പൂണും ഫോർക്കും എല്ലാം വിരിച്ചൊരുക്കിയ മേശപ്പുറത്തുവയ്ക്കും. നല്ല വസ്ത്രം ധരിച്ച് എൻ്റെ രാജ്യത്ത് ഭക്ഷണത്തിനിരിക്കും പോലെ ഇരിക്കും. എന്നിട്ടുഞാൻ ചിന്തിക്കും, ‘ഞാൻ ഇവിടുത്തുകാരനല്ല, എൻ്റെ രാജ്യം ഇതല്ല.’ ഇവിടുത്തെ ആളുകളുടെ ജീവിതരീതി എന്നെ സ്വാധീനിച്ച് എൻ്റെ പെരുമാറ്റം വ്യത്യാസപ്പെട്ടുപോകാതിരിക്കാൻ ആണ് ഞാൻ ഇങ്ങനെ
ചെയ്യുന്നത്. “
       ക്രിസ്തു വിശ്വാസികൾ ഭൂമിയിൽ അന്യരും പരദേശികളും ആണ് എന്നു വിശുദ്ധ ബൈബിൾ പറയുന്നു. ഇവിടുത്തെ പരിചയങ്ങളും ജീവിതശൈലിയും നമ്മെ സ്വാധീനിച്ച് സ്വന്തം നാടിനെ മറന്നുപോകരുത്. നമ്മുടെ പൗരത്വം സ്വർഗ്ഗത്തിലാണ് എന്ന് വിശുദ്ധ പൗലൊസ് ഓർമ്മിപ്പിക്കുന്നുണ്ട്.
       കപ്പലപകടത്തിൽപ്പെട്ട് ഒരു ദ്വീപിൻ്റെ കടൽക്കരയിൽ ബോധരഹിതനായി കിടന്ന ഒരു മനുഷ്യനെ ദ്വീപുവാസികൾ എടുത്തുകൊണ്ടുപോയി ശുശ്രൂഷിച്ച് ആരോഗ്യവാനാക്കി. ആരോഗ്യം വീണ്ടെടുത്ത അയാളെ അവർ തോളിലേറ്റിക്കൊണ്ടുപോയി കല്ലുകൊണ്ടുള്ള വലിയ സിംഹാസനത്തിൽ ഇരുത്തി. എന്നിട്ട് അവർ ആർത്തുവിളിച്ച് നൃത്തം ചെയ്തു.
          അയാൾക്ക് പിന്നീടാണ് കാര്യം മനസ്സിലായത്. ഏതെങ്കിലും ഒരു മനുഷ്യനെ അവർ ബലാൽക്കാരേണ രാജാവാക്കും. ഒരു വർഷമാണ് കാലാവധി. ഒരു വർഷത്തിനുശേഷം അവർ രാജാവിനെ മറ്റൊരു ദ്വീപിലേക്ക് നാടുകടത്തും. അവിടെ പട്ടിണികിടന്ന് അയാൾ മരിക്കും. ഇതാണു പതിവ്.
       സഞ്ചാരിയായി ദ്വീപിൽ അകപ്പെട്ട ആ മനുഷ്യനു ഭയം തോന്നി. എങ്കിലും ധൈര്യപ്പെട്ടു. ഒരു വർഷത്തേക്ക് ഞാൻ രാജാവാണല്ലോ. അയാൾ ആശാരിമാരെ വിളിച്ച് നല്ല ബോട്ടുകൾ നിർമ്മിച്ചു. അടുത്ത ദ്വീപിൽ നല്ല ഫല വൃക്ഷങ്ങൾ വച്ചുപിടിപ്പിച്ചു. അവിടെ വലിയ കെട്ടിടങ്ങൾ നിർമ്മിച്ചു. ഒരുവർഷത്തെ രാജവാഴ്ച്ചയ്ക്കുശേഷം
ദ്വീപുനിവാസികൾ അയാളെ അടുത്തുള്ള ദ്വീപിലേക്ക് നാടുകടത്തി. പക്ഷേ, അയാൾക്ക് അവിടെ പട്ടിണികിടന്ന് മരിക്കേണ്ടിവന്നില്ല. ഫലവൃക്ഷങ്ങളും കൊട്ടാരങ്ങളുമുള്ള സമൃദ്ധിയിലേക്കാണ് അയാൾ പോയത്.
      ലോകത്തിൽ നിന്ന് കടന്നുചെല്ലേണ്ട രാജ്യത്ത് നിക്ഷേപം ഉണ്ടാകുവാനുള്ള പണികൾ നാം ചെയ്യുന്നുണ്ടോ? നിത്യയ്ക്കുവേണ്ടി അധ്വാനിക്കുന്നവരാണോ നാം? ഇത് ഓരോ ക്രിസ്തുവിശ്വാസിയും ചിന്തിക്കേണ്ട വസ്തുതയാണ്. ഈ ലോകത്തും വരുവാനുള്ള ലോകത്തും നന്മയുടെ പ്രകാശം പരത്തുവാൻ നമുക്കു കഴിയണം.

പാസ്റ്ററെ ആവശ്യമുണ്ട്
Bethel Church തൃശൂരിലേക്ക് ദൈവദാസനെ ആവശ്യമുണ്ട്

അടിസ്ഥാന യോഗ്യതകൾ :
– രക്ഷിക്കപ്പെട്ട് , സ്നാനപ്പെട്ട് , പരിശുദ്ധാത്മാഭിഷേകം പ്രാപിച്ച് ക്രിസ്തുവിനായ് ജീവിക്കുന്നയാൾ
– അംഗീകൃത Bible Seminary – ൽ നിന്നും Theology  ബിരുദം
– പരിശുദ്ധാത്മാവിൻ്റെ പ്രവൃത്തിയിൽ ഉള്ള വിശ്വാസം
– 3 വർഷമെങ്കിലും പ്രവൃത്തി പരിചയമുള്ള പെന്തകോസ്ത് ദൈവദാസൻ

വിശദ വിവരങ്ങൾക്ക്
Call 9562018072


വീടോ, സ്ഥലമോ ആവശ്യമുണ്ട്

സുവിശേഷ പ്രവർത്തകനും കുടുംബത്തിനും പത്തനംതിട്ട ജില്ലയിലോ കോട്ടയം ജില്ലയിലൊ കുറഞ്ഞ വിലയിൽ വീടോ, സ്ഥലമോ ആവശ്യമുണ്ട്.

8855984723


തിരുവനന്തപുരത്ത് വീടും സ്ഥലവും വിൽപ്പനക്ക്

തിരുവനന്തപുരം കേശവദാസപുരത്തിനടുത്ത് മുട്ടടയിൽ 63 സെൻറ് സ്ഥലവും ഇരുനില വീടുംവിൽപ്പാനുണ്ട് ബന്ധപ്പെടുക (പ്രതീക്ഷിക്കുന്ന വില 5 കോടി രൂപ)
PH : 8848067745


വില 400 രൂപ  ഇപ്പോൾ 350 രൂപക്ക് ലഭിക്കുന്നു.(പോസ്റ്റജ് ഉൾപ്പെടെ)
താൽപ്പര്യമുള്ളവർ ഇവിടെ ക്ലിക് ചെയ്ത് നിങ്ങളുടെ പൂർണ വിലാസം മെസേജ് ആയി അയക്കുക. പുസ്തകം VPP ആയി അയച്ചുതരും.  (മുൻകൂട്ടി ബുക്ക് ചെയ്തിട്ടുള്ളവർ വീണ്ടും അഡ്രസ് അയക്കേണ്ടതില്ല.)

  ഹാലേലൂയ്യാ പത്രത്തിൻ്റെ വരിക്കാരാകുക.  ഒരു വർഷത്തേക്ക് 200 രൂപ. രണ്ടുവർഷത്തെ വരിസംഖ്യ (Rs 400) ഒന്നിച്ചു അടക്കുന്നവർക്കു മനോഹരമായ ഒരു പുസ്തകം സൗജന്യമായി ലഭിക്കും. പുസ്തകം വീട്ടിൽ എത്തിക്കുമ്പോൾ വരിസംഖ്യ അടച്ചാൽ മതി. താൽപ്പര്യമുള്ളവർ നിങ്ങളുടെ പൂർണ്ണ വിലാസം പിൻകോഡ് ഫോൺ നമ്പർ എന്നിവ for Hallelujah എന്ന സന്ദേശത്തോടെ 974 429 4144 എന്ന നമ്പറിലേക് WhatsAap ചെയ്യുക.


ഹാലേലൂയ്യാ പത്രത്തിലും ഓൺലൈൻ വിഭാഗമായ hvartha.com -ലും ചുരുങ്ങിയ ചിലവിൽ  പരസ്യങ്ങൾ ചെയ്യുവാൻ വിളിക്കുക / WhatsApp ചെയ്യുക +91 9349500155


2412/Apr-20/ 1/ പെന്തക്കോസ്ത് യുവാവ്  34/165 cm, ഗൾഫിൽ ജോലി ഉണ്ടായിരുന്നു. ഇപ്പോൾ നാട്ടിൽ ജോലി ചെയ്യുന്നു. കൊല്ലം ജില്ല. വിവാഹ മോചിതൻ. ബാധ്യതകൾ ഇല്ല. അനുയോജ്യമായ വിവാഹാലോചനകൾ ക്ഷണിച്ചുകൊള്ളുന്നു.

6235487987
7736040781

2411/Apr-20/ 1/ ഹിന്ദു- പുലയ സമുദായത്തിൽനിന്നും വിശ്വാസത്തിൽ വന്ന യുവതി, 43/160cm, Dob:25/5/1979, ദുബായിൽ ഹോം നേഴ്സ് ആയി ജോലി ചെയ്യുന്നു. വിവാഹമോചിത. ബാധ്യതകൾ ഇല്ല. സ്വന്തമായി വീട് ഉണ്ട്. അനുയോജ്യമായ വിവാഹാലോചനകൾ ക്ഷണിച്ചുകൊള്ളുന്നു.

9562593099
9526071880

2410/Apr-19/ 3/  25 വർഷങ്ങൾക്ക് മുൻപ് ഈഴവ സമുദായത്തിൽ നിന്ന് ക്രിസ്തീയ വിശ്വാസത്തിലേക്ക് വരികയും ഇന്ത്യാ പെന്തെക്കോസ്ത്  സഭയിൽ ദൈവത്തെ ആരാധിച്ചു ആത്മീയ ജീവിതം നയിക്കുന്നതുമായ മാതാപിതാക്കളുടെ മകൻ 32,160 cm, ദുബായിയിൽ സെയിൽസ് എക്സിക്യൂട്ടീവ് ആയി ജോലി ചെയ്യുന്നു, ഇപ്പോൾ നാട്ടിൽ വന്നിട്ടുണ്ട്. അനുയോജ്യരും ആത്മീയരുമായ പെന്തെക്കോസ്ത് പെൺകുട്ടികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചനകൾ ക്ഷണിക്കുന്നു.

97448 49362, 79023 22602

2409/Apr- 12/ 1/  സിറിയൻ ക്രിസ്ത്യൻ യുവാവ് (46) ഗൾഫ് റിട്ടേൺ, നാട്ടിൽ ഇപ്പോൾ സുവിശേഷ വേല ചെയ്യുന്നു. സാമ്പത്തിക ഭദ്രതയുള്ള കുടുംബം  പുനർവിവാഹിതരെയും പരിഗണിക്കും   
PH 9847306060/ 9778499653

2408/Apr- 10/ 3/ കുവൈറ്റിൽ ജോലിയുള്ള പെന്തെക്കോസ്ത് യുവാവ് 29, 172 cm, BSc Physics, MCA, ഇപ്പോൾ സോഫ്റ്റ് വെയർ എഞ്ചിനിയറായി (Cyber security engineer) ജോലി ചെയ്യുന്നു. യൂറോപ്പിലേക്ക് പോകുവാൻ തയ്യാറെടുക്കുന്നു. മെഡിക്കൽ പ്രൊഫഷനിലുള്ള ആത്മീയരായ, ആഭരണം ധരിക്കാത്ത, പെന്തെക്കോസ്ത് യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു.

+965 98930809 (Watzapp), +91 9074149286

2404/Mar – 27/ 3/ സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസത് യുവാവ് 47 വയസ്, വിവാഹമോചിതൻ, യു.എ.ഇ.യിൽ ജോലി ചെയ്യുന്നു. അനുയോജ്യമായ വിവാഹ ആലോചന ക്ഷണിക്കുന്നു. വിദേശത്തുള്ളവർക്ക് മുൻഗണന

00 91 96454 91148
+971 0563453457

2402/Mar – 26/ 3/ കോട്ടയം സ്വദേശിയായ സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ്. TPM, 28, 165 cm, MBA, മിഡിൽ ക്ലാസ് ഫാമിലി, അനുയോജ്യമായ ആത്മീയരായ, ഉന്നത വിദ്യാഭ്യാസമുള്ള യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു.

PH:  9847665654 (whatsApp)

2398/Mar – 23/ 3/ ചേരമർ പെന്തെകോസ്ത് യുവതി, 48 വയസ്സ്, BSC, HDC, പ്രൈവറ്റ് സ്ഥാപനത്തിൽ ജോലി. അനുയോജ്യമായ വിവാഹലോചനകൾ ക്ഷണിച്ചു കൊള്ളുന്നു.

PH: 7736102564(whatsap)

2396/Mar – 19/ 3/ Parents inviting proposals for a Pentecostal girl raised in Abu Dhabi. She is 24 (1997), 170 cms, perusing final year Bachelor of Pharmacy and active in church. Seeking alliance from God-fearing, spiritually matured,and professionally qualified boys.

Mob: 971504750627.


 

Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

എറണാകുളം ഹെബ്രോണിൽ ബൈബിൾ...

എറണാകുളം: ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭ ഹെബ്രോൺ സഭയുടെ അഭിമുഖ്യത്തിൽ
feature-top

അടൂർ വെസ്റ്റ് സെന്റർ പിവൈപിഎ യ്ക്ക് പുതിയ...

അടൂർ: പിവൈപിഎ അടൂർ വെസ്റ്റ് സെന്ററിന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
feature-top

നിലമ്പൂർ ചുങ്കത്തറ പുതുശേരിയത്ത് സജി...

നിലമ്പൂർ : ചുങ്കത്തറ പുതുശേരിയത്ത് സജി ജേക്കബ് (61) നിര്യാതനായി. സംസ്കാരം
feature-top

ഐപിസി ഡബ്ലിനും ട്രാൻസ്ഫോർമർസ് ടീമും...

ഡബ്ലിൻ : ഐപിസി ഡബ്ലിനും ട്രാൻസ്ഫോർമർസ് ടീമും ഒരുക്കുന്ന
feature-top

യുദ്ധത്തിൽ പങ്കാളിയാകാനില്ല, ഹോർമുസ്...

ലണ്ടൻ : ഇറാനെതിരെ യു.എസും ഇസ്രയേലും നടത്തുന്ന യുദ്ധത്തിൽ
feature-top

യു.പി.എഫ് – യു.എ.ഇ കൺവെൻഷൻ “റീമാ-2026” ഏപ്രിൽ...

ഷാർജ: യു. പി.എഫ്- യു.എ.ഇ വാർഷിക കൺവെൻഷൻ “റീമാ-2026” ഏപ്രിൽ 27 മുതൽ 29 വരെ
feature-top

പാസ്റ്റർ ടി. പി. ജോസ് (63)...

കുന്നംകുളം: ഇന്ത്യൻ ക്രിസ്ത്യൻ ചർച്ച് ശുശ്രൂഷകൻ പാസ്റ്റർ ടി.പി. ജോസ് (63)
feature-top

രാഷ്ട്രീയ അനിശ്ചിതത്വം: ഇറാനിൽ ഭരണം...

ഇ​റാ​നി​ൽ ഭ​ര​ണ​കൂ​ട​വും സൈ​ന്യ​വും നേ​ർ​ക്കു​നേ​ർ; പ്ര​സി​ഡ​ന്‍റി​നെ
feature-top

പ്രതിദിന ധ്യാനം |കാഴ്ചയും അനുധാവനവും |ബിജോ...

കാഴ്ചയും അനുധാവനവും “യേശു മനസ്സലിഞ്ഞ് അവരുടെ കണ്ണു തൊട്ടു ഉടനെ അവർ